Wednesday, September 22, 2010

ഓര്‍മ്മകള്‍

മനസ്സിൻ അഗാധ ഗർത്തങ്ങളിൽ തള്ളിയിട്ട്
മറവിതൻ കല്ലറയിൽ തളയ്ക്കാൻ ശ്രമിക്കവേ
ഉശിരയാം ഫിനിക്സ് പക്ഷിയെ പോൽ
ഉയിർത്തെഴുന്നേൽക്കുന്നു ഓർമകൾ..
പരിഭവമെന്നോണം കാലം ആരാഞ്ഞു
ദു:ഖത്തിൻ വരികൾ ഓർമയുടെ താളുകളിൽ
കാലം നിനക്കായൊരിക്കലും എഴുതിയില്ലല്ലോ
എന്നിട്ടുമെന്തിനീ പരിഭ്രമത്തിൻ വ്യാകുലത...
കാലം നിനക്കായ് കാരുണ്യം പൊഴിച്ചു
വിധി നിനക്കേകി നന്മയുടെ സുകൃതം
കൊഴിഞ്ഞുവീണ ഓരോ നിമിഷവും
ആഹ്ലാദത്തിൻ പൂച്ചെണ്ടുകളേകി...
ഇതാണെൻ ആകുലമനസ്സിൻ ഹേതു
ഉയർച്ചയാം പടവുകൾ മാത്രം ചവിട്ടി,
ഗർത്തങ്ങളിൽ കാലിടറിയിട്ടില്ലിതുവരെ..
ജീവിതമാം പുസ്തകത്തിൻ ഒരോയേടും
ആസ്വാദ്യകരമായിരുന്നു എനിക്കെന്നും..
താളുകൾ ഓരോന്നായ് മറിയുമ്പോൾ
ഇടറുന്നു മനം, നിറയുന്നു മിഴികൾ
മറിച്ചുനോക്കാനാകാത്ത വിധമീ ഏടുകളെ
ഓർമകളാൽ ബന്ധിച്ചതും കാലം!!
ആകില്ലല്ലോ കാലമാം യാഗാശ്വത്തെ തളച്ചിടാൻ
മനതാരിൽ തുന്നിചേർത്തൊരേട് പോലെ...
ഒരിക്കലും തിരിച്ചു കിട്ടാത്തൊരാ നിമിഷങ്ങളെ
സ്മരണകൾ മഴയായെന്നിൽ പെയ്യിക്കവേ
മഴവെള്ളം കുത്തിയൊലിച്ച ഭൂമി കണക്കെ
ശൂന്യമാകുന്നുവെൻ മനം, അസ്വസ്ഥവും….

5 comments:

  1. "ആകില്ലല്ലോ കാലമാം യാഗാശ്വത്തെ തളച്ചിടാൻ
    മനതാരിൽ തുന്നിചേർത്തൊരേട് പോലെ...
    ഒരിക്കലും തിരിച്ചു കിട്ടാത്തൊരാ നിമിഷങ്ങളെ
    സ്മരണകൾ മഴയായെന്നിൽ പെയ്യിക്കവേ"

    നല്ല വരികൾ
    ഇഷ്ടമായി

    ReplyDelete
  2. ഓര്‍മകള്‍ക്ക് മാത്രം എന്തെ മരണമില്ല....???
    നല്ല ഓര്‍മ്മകള്‍...
    നന്ദി പങ്കു വച്ചതിനു.... :D
    ഈ font color ഒന്ന് മാറ്റാമായിരുന്നു...
    കണ്ണ് വേദനിക്കുന്നു...

    ReplyDelete
  3. വരികൾ ഇഷ്ടമായി...

    ReplyDelete
  4. നന്നായിരിക്കണു...
    ഭാവുകങ്ങൾ...

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!