Monday, January 9, 2012

പിന്‍വിളിയരുതേ..


പെയ്തുതോര്‍ന്നേതോ മഴയുടെ
നനഞ്ഞ വീഥികളിലൂടൊരുനാള്‍ 
നേര്‍ത്തൊരു പെയ്ത്തീണമായ് 
ഓര്‍മ്മയുടെ മഴനൂലുകള്‍ത്തേടി
നീ വരുമ്പോള്‍ നിന്നോര്‍മ്മകളില്‍ 
കുതിര്‍ന്ന ജീവിതം മടക്കിവെച്ച് 
ഞാന്‍ മൃതിയുടെ ഒറ്റവിരിയിട്ട 
ജാലകത്തിനപ്പുറത്തേക്ക് 
യാത്ര തുടങ്ങിയിരിക്കും...

പിന് വിളിയരുത്... തിരികെയേകാന്‍ 
ഒന്നുമവശേഷിക്കുന്നില്ല..
കാത്തിരിപ്പിന്‍റെ നേരടരുപോലും.. 
ഓര്‍മ്മകളെ തളച്ചിട്ട മനസ്സ് 
മടക്കിവെച്ച ആ 
ജീവിതത്തിലെവിടെയോ 
ആത്മഹുതി ചെയ്തിട്ടുണ്ട്.. 
ദഹിപ്പിച്ചുകൊള്‍ക...!!

72 comments:

 1. ഓരോ വരിയിലും നേര്‍ത്ത നൊമ്പരങ്ങള്‍.

  "കാത്തിരിപ്പിന്‍റെ നേരടരുപോലും..
  ഓര്‍മ്മകളെ തളച്ചിട്ട മനസ്സ്
  മടക്കിവെച്ച ആ
  ജീവിതത്തിലെവിടെയോ
  ആത്മഹുതി ചെയ്തിട്ടുണ്ട്..
  ദഹിപ്പിച്ചുകൊള്‍ക"

  സങ്കടമെങ്കിലും എനിക്കിഷ്ടായി

  ReplyDelete
 2. ഈ കവിത വായിച്ചപ്പോള്‍ നന്ദിതയെ ഓര്‍മ്മവന്നു ഷേയ.. നൊമ്പരമുണര്‍ത്തുന്ന വരികള്‍..!

  ReplyDelete
 3. പെയ്തുതോര്‍ന്നേതോ മഴയുടെ
  നനഞ്ഞ വീഥികളിലൂടൊരുനാള്‍
  നേര്‍ത്തൊരു പെയ്ത്തീണമായ്
  ഓര്‍മ്മയുടെ മഴനൂലുകള്‍ത്തേടി
  നീ വരുമ്പോള്‍ നിന്നോര്‍മ്മകളില്‍
  കുതിര്‍ന്ന ജീവിതം മടക്കിവെച്ച്
  ഞാന്‍ മൃതിയുടെ ഒറ്റവിരിയിട്ട
  ജാലകത്തിനപ്പുറത്തേക്ക്
  യാത്ര തുടങ്ങിയിരിക്കും...

  നിന്നോർമ്മകളിൽ കുതിർന്ന ജീവിതം മടക്കിവച്ച് മൃതിയുടെ ഒറ്റവിരിയിട്ട ജാലകത്തിനപ്പുറത്തേക്ക് യാത്ര തുടങ്ങേണ്ട ആവശ്യമൊന്നുമില്ല. കാരണം ഒരുനാൾ ആൾ വരുമല്ലോ. ആ ഒരു വിശ്വാസം അവരെ നമ്മുടെ മുന്നിലെത്തിക്കും. ഉറപ്പ്, വരുമ്പോൾ കാണാതെ പോവരുത്, ഒരുപാട് വിഷമിക്കും ട്ടോ.

  ReplyDelete
 4. മരണം വാതിക്കല്‍ ഒരു നാള്‍ മ്ഞ്ഞലുംയി വന്നു നില്‍ക്കുമ്പോള്‍ ....
  നന്നായി എഴുതിയിരിക്കുന്നു.ശ്രീയ ...കവിതയില്‍ വാക്കുകളുടെ അടക്കവും ഉണ്ട് ഭംഗിയും ...

  ReplyDelete
 5. chattalee...ilanghipookkal kozhiyathe nookkane :D

  ReplyDelete
 6. നൊമ്പരപ്പെടുത്തുന്ന വരികള്‍ ഷെയ...നന്നായി എഴുതിയിരിക്കുന്നു ..

  ReplyDelete
 7. കുതിര്‍ന്ന ജീവിതമല്ലേ മടക്കി വച്ചത്..? അത് ദഹിക്കില്ല. എന്തായാലും ഓര്‍മ്മകളുടെ മഴനൂലുകള്‍ തേടി ആള്‍ വരും എന്ന വിശ്വാസമുണ്ടല്ലോ. പിന്നെന്തിനു മരണത്തിന്റെ തിരശ്ശീലയ്ക്കപ്പുറത്തു പോകുന്നു...? ജീവിതത്തിന്റെ പൂക്കാലത്തില്‍ അര്‍മാദിക്ക്...

  ReplyDelete
 8. ഇനിയും മഴപെയ്യും, ഇടക്കൊന്നു തോര്‍ന്നാലുമത് പെയ്തുകൊണ്ടേ ഇരിക്കും ,അതില്‍ പ്രതീക്ഷകളുടെ തളിര്പൊട്ടുന്നത് കാണും വരെ .. .കുടമടക്കാതിരിക്കുക,കൂടെ കരുതുക....
  കവിത വളരെ നന്നായി

  ReplyDelete
 9. ശേയയുടെ ബ്ലോഗിലേക്ക് വരുന്നത് ആകെ പൂത്തുലഞ്ഞു നില്‍ക്കുന്ന ഒരു പൂന്തോട്ടത്തിലേക്ക് വരുന്ന പോലെ ആണ്....എഴുത്തും ഉഗ്രന്‍......... ....നൊമ്പരമുണര്‍ത്തുന്ന വരികള്‍ ആണ് ഇത്...ഇഷ്ടായി..

  ReplyDelete
 10. നൊമ്പരമുണര്‍ത്തുന്ന വരികള്‍..!
  ആശംസകള്‍
  പിന്നെ ഈ പൂങ്കാവനത്തില്‍ ഞാന്‍ നൂറാമനായി

  ReplyDelete
 11. കൊള്ളാം ഷേയാ............. നല്ല കവിത...

  ReplyDelete
 12. ചില നൊമ്പരങ്ങള്‍ എനിക്കിഷ്ടമാണ്...ഈ കവിതയും അങ്ങനെ തന്നെ...!!

  ReplyDelete
 13. "മടക്കിവെച്ച ആ
  ജീവിതത്തിലെവിടെയോ
  ആത്മഹുതി ചെയ്തിട്ടുണ്ട്..
  ദഹിപ്പിച്ചുകൊള്‍ക...!!"

  സംഭവം ആത്മഹത്യയാണ്. ദഹിപ്പിക്കുന്നതിന് മുൻപ് പോസ്റ്റ്മോർട്ടം വേണ്ടിവരും..:)

  ReplyDelete
 14. നല്ല കവിത, അഭിനന്ദനങ്ങള്‍....

  ReplyDelete
 15. ഈ ബ്ലോഗില്‍ വരുമ്പോള്‍ തന്നെ ഇലഞ്ഞിപ്പൂക്കളുടെ നറുമണമാണ്.കവിതയിലൂടെ സഞ്ചരിച്ചപ്പോള്‍ മനസ്സ് തേങ്ങിയോ ?
  കുറഞ്ഞ വരികളില്‍ വിരിഞ്ഞ ഈ മഴനനയും പൂക്കള്‍ക്ക് അഭിനന്ദനങ്ങള്‍ !

  ReplyDelete
 16. ദുഖസ്മൃതിയുണര്‍ത്തുന്ന രചന.
  മരണശേഷം പരലോകസ്വര്‍ഗ്ഗീയ
  സുഖാനുഭൂതി അയവിറക്കുന്നവരെ
  സംബന്ധിച്ചുള്ള ലേഖനങ്ങള്‍ ഞാന്‍
  വായിച്ചിട്ടുണ്ട്.അതു സത്യമോ!മിഥ്യയോ!
  വിശ്വസിച്ചാലും,ഇല്ലെങ്കിലും അല്ലേ!!!
  നന്നായിട്ടുണ്ട് കവിത.
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 17. വേദനിയ്ക്കും ഹൃദയ മിടിപ്പുകള്‍ അനുഭവിച്ചറിയും പോലെ...എന്നിലേയ്ക്ക് പ്രവഹിയ്ക്കും പോലെ..!

  ന്റ്റെ ക്കൂട്ടുകാരിയ്ക്ക് ആശംസകള്‍ ട്ടൊ..വര്‍ണ്ണനകള്‍ എധികം ഇല്ലാത്ത മനോഹര വരികള്‍...!

  ReplyDelete
 18. സുഹൃത്തെ .... കവിത നന്നായിട്ടുണ്ട്... സങ്കടം നിറഞ്ഞ വരികലാനെങ്കിലും വരികളിലെ ഒതുക്കം കൂടുതല്‍ നന്നായി...ഒരു വാക്ക് പോലും അതികമായില്ല...

  നന്മകള്‍ നേരുന്നു...

  ReplyDelete
 19. oro variyilum nertha vingalukal nannaayi ezhutiyirikkunnu
  aashamsakal
  aa viral thumbil ninnum uthirnnu veezhatte iniyum ilanjipookkal

  ReplyDelete
 20. ആത്മവിശ്വാസമില്ലാതെ മരണത്തിലേയ്ക്കുള്ള ചിന്ത വരികളായി സ്ഥിരം കാണുമ്പോൾ, വിരസതയുണ്ടാവും. കവിത നല്ലതുതന്നെ. പക്ഷേ, വിഷയം ഇനിയെങ്കിലും ഭാവുകാത്മകമാക്കണമെന്നാണ് എന്റെ അഭിപ്രായം. ആശംസകൾ....

  ReplyDelete
 21. നീ വരുമ്പോള്‍ നിന്നോര്‍മ്മകളില്‍
  കുതിര്‍ന്ന ജീവിതം മടക്കിവെച്ച്
  ഞാന്‍ മൃതിയുടെ ഒറ്റവിരിയിട്ട
  ജാലകത്തിനപ്പുറത്തേക്ക്
  യാത്ര തുടങ്ങിയിരിക്കും...

  വരികള്‍ ഗംഭീരം ...
  പക്ഷെ മൃത്യു ചിന്ത അതെനിക്ക് ഓര്‍ക്കാന്‍ വയ്യ ..
  ഒരു നാള്‍ അത് നമ്മെ തേടിയെത്തും ..
  ഏതെങ്കിലും ഒരു നിമിത്തത്തിന്‍ ചിറകിലേറി
  പക്ഷെ അതിനു മുന്‍പ് വേണ്ട ...
  നല്ല കവിത ... ആശംസകള്‍

  ReplyDelete
 22. നൊമ്പരം വരച്ചിട്ട മനോഹര വരികള്‍.

  ReplyDelete
 23. എന്തിനാണ് നൊമ്പരം,
  പിടിച്ചടക്കപ്പെടാൻ
  ലോകമുള്ളപ്പോൾ.....

  മുഖം കഴുകി പോയി ചായ കുടിക്ക്.. ക്ഷീണം മാറട്ടേ!
  നന്നായിരുന്നു.ആശംസകൾ.

  ReplyDelete
 24. കാത്തിരിപ്പിന്റെ വിരസതയിലേക്ക് നീളുന്ന മങ്ങുന്ന പ്രതീക്ഷകള്‍ക്ക് പരിഭവത്തിന്റെ മേലാട...മടക്കി വെച്ച ജീവിതത്തിന്റെ ചുരുളഴിയാത്ത ഓര്‍മകളെവിടേയോ ദഹിപ്പിക്കാനായ് എടുത്ത് വെച്ചിരിക്കുന്നുവെന്ന് പറയുമ്പോഴും പ്രതീക്ഷകള്‍ വറ്റാത്ത ഹൃദയത്തിന്റെ ഒരു തേങ്ങലായ് തോന്നുന്നു.എങ്കിലും മഴയെപ്പോഴും പ്രതീക്ഷ തരുന്ന ഒന്നാണ്..പ്രതീക്ഷകളെ കൈവിടാതിരിക്കുക മൃത്യു ഒരു നാള്‍ നമ്മളെ കൊണ്ടു പോകും ..അതും ഇടക്കിങ്ങനെയൊക്കെ കവിതക്ക് വിഷയമാകുന്നതും സ്വഭാവികമാണ്...ഷേയയുടെ വരികളുടെ മാസ്മരികത ഞാനെപ്പോഴും അഭിമാനത്തോടെ കാണുന്ന ഒന്നാണ്..

  ReplyDelete
 25. നന്നായി എഴുതി....വേദനിക്കുന്നവരികള്‍....നല്ലത് വരട്ടെ!ആശംസകള്‍

  ReplyDelete
 26. ക്ലീഷേകളിലൊതുങ്ങാതെ മുന്നോട്ട് പോകട്ടെ....
  ആശംസകൾ:))

  ReplyDelete
 27. ഒതുക്കത്തോടെ അവതരിപ്പിച്ചു. ആശംസകള്‍..

  ReplyDelete
 28. വരികള്‍ നന്നായിഷ്ടപ്പെട്ടു.

  ReplyDelete
 29. പിന്‍വിളി ആഗ്രഹിക്കുന്നവരും എന്നാല്‍ അതുകൊണ്ട് കാര്യമില്ലെന്ന് തിരിച്ച്ചറിയുന്നവരുമാണ് പിന്‍വിളിയെ ഭയപ്പെടുന്നത് .........
  പ്രതീക്ഷയുടെ നിസ്സഹായതയുടെ പിന്‍വിളി
  നന്നായിട്ടുണ്ട്

  ReplyDelete
 30. നല്ല വരികള്‍...

  ReplyDelete
 31. മരണത്തിനിപ്പുറം പിന്‍ വിളികള്‍ക്ക് പ്രസക്തി ഇല്ല ..എങ്കിലും പിന്‍ വിളി കൊതിക്കുന്ന ആര്‍ക്കും പറയാംവേണ്ടെന്നു!! (വേണം എന്നാണ് ശരിക്കും )
  നന്നായി എഴുതി

  ReplyDelete
 32. ഓര്‍മ്മയുടെ മഴനൂലുകള്‍ത്തേടി
  നീ വരുമ്പോള്‍ നിന്നോര്‍മ്മകളില്‍
  കുതിര്‍ന്ന ജീവിതം മടക്കിവെച്ച്
  ഞാന്‍ മൃതിയുടെ ഒറ്റവിരിയിട്ട
  ജാലകത്തിനപ്പുറത്തേക്ക്
  യാത്ര തുടങ്ങിയിരിക്കും.


  ഏറെ ബോധിച്ചിരിക്കുന്നു നൊമ്പര സ്മൃതികള്‍

  ReplyDelete
 33. ഇലഞ്ഞിപൂക്കള്‍ പെറുക്കാന്‍ എത്തിയതാണ് ഞാന്‍ ഷേയ ചേച്ചി... കവിതേം വായിച്ചു മടങ്ങുന്നു.. പിന്‍ വിളിയാം ട്ടോ :)

  "ഓര്‍മ്മകളെ തളച്ചിട്ട മനസ്സ്
  മടക്കിവെച്ച ആ
  ജീവിതത്തിലെവിടെയോ
  ആത്മഹുതി ചെയ്തിട്ടുണ്ട്.. "

  എന്റെ മനസ്സീ വരിയില്‍ ഉടക്കി.... നല്ലത്

  ReplyDelete
 34. ഇലഞ്ഞിപൂക്കള്‍ പെറുക്കാന്‍ എത്തിയതാണ് ഞാന്‍ ഷേയ ചേച്ചി... കവിതേം വായിച്ചു മടങ്ങുന്നു.. പിന്‍ വിളിയാം ട്ടോ :)

  "ഓര്‍മ്മകളെ തളച്ചിട്ട മനസ്സ്
  മടക്കിവെച്ച ആ
  ജീവിതത്തിലെവിടെയോ
  ആത്മഹുതി ചെയ്തിട്ടുണ്ട്.. "

  എന്റെ മനസ്സീ വരിയില്‍ ഉടക്കി.... നല്ലത്

  ReplyDelete
 35. പെയ്തുതോര്‍ന്നേതോ മഴയുടെ
  നനഞ്ഞ വീഥികളിലൂടൊരുനാള്‍ നൊമ്പരമഴപെയ്തു നന്നായിട്ടുണ്ട് ട്ടോ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 36. ആകെയൊരു നിരാശ...?

  ReplyDelete
 37. എന്താ കവീ ഇത്ര വല്യ ഹൃദയ വേദന
  വരികള്‍ കൊള്ളാം

  ReplyDelete
 38. മടക്കി വെച്ച കുടയാണ് ഉപേക്ഷിച്ചു പോയ ജീവിതം എന്ന ആ സങ്കല്പം വളരെ ഇഷ്ടമായി.

  ReplyDelete
 39. കവിത നന്നായിട്ടുണ്ട്... നന്മകള്‍ നേരുന്നു...

  ReplyDelete
 40. ഏതോ വിദൂരകാലസ്മൃതി പോലെയെന്നില്‍ .... :)
  നല്ല എഴുത്തായിത് ചങ്ങാതി.... തുടരൂ.

  ReplyDelete
 41. ഇഷ്ടപ്പെട്ടു .
  നല്ല വരികള്‍.
  ആശംസകള്‍.

  ReplyDelete
 42. കാൽ‌പ്പനികതയുടെ ഈരടികൾ.. സുന്ദരം.

  ReplyDelete
 43. പിന് വിളിയരുത്... തിരികെയേകാന്‍
  ഒന്നുമവശേഷിക്കുന്നില്ല..
  കാത്തിരിപ്പിന്‍റെ നേരടരുപോലും..
  ഓര്‍മ്മകളെ തളച്ചിട്ട മനസ്സ്
  മടക്കിവെച്ച ആ
  ജീവിതത്തിലെവിടെയോ
  ആത്മഹുതി ചെയ്തിട്ടുണ്ട്..
  ദഹിപ്പിച്ചുകൊള്‍ക...!!
  നല്ല മനോഹരമായ വരികള്‍

  ReplyDelete
 44. നല്ല ഭാഷ ,അതിമനോഹരമായ കയ്യടക്കം ,ഒതുക്കം ,പക്ഷെ വിഷയം ?എന്തോ ഇത്തരം വരികള്‍ നമ്മെ വിഷാദ ത്തിലാഴ്ത്തും ,അതും കവിതയുടെ ധര്‍മ്മം എന്ന് തര്‍ക്കിക്കാം ,പക്ഷെ ,,?നൂതനമായ വഴികള്‍ ഇതാ ശേയയുടെ മുന്നില്‍ തുറന്നു കിടപ്പുണ്ട് ,പിന്‍വിളിക്ക് വേണ്ടി കാതോര്‍ക്കാതെ സുധീരം മുന്നേറുക ,ഒരു പാട് ജീവിതം ബാക്കിയാണ് ,ദഹിപ്പിക്കാന്‍ ഒരു ഓര്‍മ്മയെയും വിട്ടു കൊടുക്കരുത് ,,,

  ReplyDelete
 45. പ്രിയപ്പെട്ട ഷേയാ,
  ഹൃദ്യമായ നവവത്സരാശംസകള്‍ !
  മനസ്സില്‍ തൊടുന്ന വരികള്‍ വളരെ നന്നായി..
  നമ്മുടെ സന്തോഷം മറ്റുള്ളവര്‍ നല്‍കാന്‍ ഉള്ളതാണെന്ന് വിചാരിക്കുമ്പോഴാണ് സങ്കടം!
  നഷ്ടങ്ങളില്‍ നിന്നും ഉയര്‍ത്തെഴുന്നെല്‍ക്കുക. ഈശ്വരന്‍ ഒരു കൈത്താങ്ങ്‌ തരും!
  ഈ ജീവിതം എത്ര മനോഹരം! ജീവിക്കു.....മറ്റുള്ളവരെ ജീവിക്കാന്‍ പ്രേരിപ്പിക്കു...!
  സസ്നേഹം,
  അനു

  ReplyDelete
 46. നിന്നോര്‍മ്മകളില്‍ കുതിര്‍ന്ന
  ജീവിതം മടക്കിവെച്ച്
  ഞാന്‍
  മൃതിയുടെ ഒറ്റവിരിയിട്ട-
  ജാലകത്തിനപ്പുറത്തേക്ക് യാത്ര തുടങ്ങിയിരിക്കും...
  പിന്‍ വിളിയരുത്..
  ---
  നല്ല വരികള്‍ :)
  കവിതയില്‍ ഇഷ്ടമായത്..
  ----
  പുതുവത്സരാശംസകളോടെ

  ReplyDelete
 47. പിൻ‌വിളികൾക്ക് ചെവി കൊടുക്കാത്തൊരു യാത്ര...നന്നായിരിക്കുന്നു ചേച്ചീ.

  ReplyDelete
 48. വായിച്ചു, അഭിപ്രായം പറയാനറിയില്ല, കവിതയറിയാത്ത ഒരാളാണ്..ഇനിയും വരാം

  ReplyDelete
 49. എല്ലാ കൂട്ടുകാര്‍ക്കും നിറഞ്ഞ നന്ദി.. ആദ്യമായി എന്നെ വായിക്കുന്ന സുഹൃത്തുക്കളുമുണ്ട് ഇതില്‍.., വളരെ സന്തോഷം കേട്ടൊ..

  ആ ചിത്രം കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ ഏതാനും വരികള്‍ മാത്രമാണിത് പ്രിയരേ... എന്‍റെ ജീവിതവുമായി ഒരു ബന്ധവുമില്ലാത്തവ.. ദൈവാനുഗ്രഹമായി കരുതുന്ന കുടുംബജീവിതം ഞാനൊരിക്കലും വരികളില്‍ പകര്‍ത്താറില്ല.. നന്ദി എല്ലാവര്‍ക്കും നിറഞ്ഞ മനസ്സോടെ.

  ReplyDelete
 50. "അലകടല് ക്ഷോഭിച്ച് അതിന്റെ തീരങ്ങളില്‍ തലയറയുമ്പോഴും ശാന്തിയൊന്നു മാത്രമാണ് അവകള്‍ കൊതിക്കുന്നത്". ഒരു പിന്‍വിളിക്ക് കാത് കൊടുത്തുകൊണ്ടുതന്നെയാണ് അവകള്‍ ആഴിയുടെ ആഴങ്ങളിലേക്ക് ഊളിയിടുന്നതും പിന്നീടുയര്‍ന്നു തീരങ്ങളില്‍ നിരന്തരം ചുണ്ടമര്‍ത്തുന്നതും..!

  ReplyDelete
 51. നീ വരുമ്പോള്‍ നിന്നോര്‍മ്മകളില്‍
  കുതിര്‍ന്ന ജീവിതം മടക്കിവെച്ച്
  ഞാന്‍ മൃതിയുടെ ഒറ്റവിരിയിട്ട
  ജാലകത്തിനപ്പുറത്തേക്ക്
  യാത്ര തുടങ്ങിയിരിക്കും..പ്രണയവും വിരഹവും അഭേദ്യമാണെന്നിരിക്കെ എന്തിനാണ് ഈ സാഹസം.ഇപ്പോഴാണ്‌ വായിച്ചതു. ഇഷ്ട്ടമായി..

  ReplyDelete
 52. നൊമ്പരത്തില്‍ പൊതിഞ്ഞ നല്ലൊരു കവിത, പിന്‍ വിളിക്ക് കാതു കൊടുക്കാതെയുള്ള യാത്രയുടെ ഓര്‍മ്മപെടുത്തല്‍...

  പുതുവത്സരാശംസകളോടെ,,

  ReplyDelete
 53. ആത്മാഹൂതി..മൃതി..അത്, ഇത്... എന്നൊക്കെപ്പറഞ്ഞ് മനുസേനെ എടങ്ങേറാക്കല്ലേ...!

  ഈ നല്ല വരികൾക്ക് ആശംസകൾ....!പുലരി

  ReplyDelete
 54. നൊമ്പരമുണര്‍ത്തുന്ന വരികള്‍ഇഷ്ട്ടമായി..

  ReplyDelete
 55. നാട്ടിടവഴിയിലൂടെ നടക്കുന്ന സുഖമുണ്ട് ഈ ബ്ലോഗില്‍ ..........കവിതകളുടെ നിലവറയിലും കയറി ....
  ഇനിയും വരാം ....ആശംസകള്‍ ............

  ReplyDelete
 56. മഴ ബാക്കി വയ്ക്കുന്ന ചിലതുണ്ട്
  അതു കുളിരിന്റേ ശേഷിപ്പുക്കളേ
  പൊഴിച്ചു നല്‍കും ..
  മനസ്സ് ഓര്‍മകളിലേക്ക് ഒന്നു തിരിയുമ്പൊള്‍
  മഴയുടെ നിലക്കാത്ത വീഥിയില്‍ നനയുമ്പൊള്‍
  നോവിന്റെ നേര്‍ത്ത തലങ്ങളേ വിടചൊല്ലി
  മഴയുടെ മറവിലേക്ക് നടന്നകലാന്‍ വെമ്പുന്ന മനസ്സ് ..
  ആര്‍ദ്രമാം വര്‍ഷം പൊഴിച്ച വരികളില്‍
  നോവിന്റെ വേവു നിറച്ച് .. നനവുള്ള വരികള്‍
  വൈകിയെങ്കിലും .. ഈ മഴ തൊര്‍ന്നു പൊയിട്ടില്ല ..
  ആശംസകള്‍ ..

  ReplyDelete
 57. കവിത കൈപ്പിടിയിലൊതുങ്ങില്ല,അതിനാല്‍ ആശംസകള്‍ നേരട്ടെ..

  ReplyDelete
 58. വന്നതിലും വായിച്ചതിലും വളരെ സന്തോഷം പ്രിയകൂട്ടുകാരേ..

  ReplyDelete
 59. ഓ ..മനോഹരം..
  വായിക്കാന്‍ വൈകി പോയി -

  ReplyDelete
 60. This comment has been removed by the author.

  ReplyDelete
 61. മൃതിയുടെ ജാലകത്തിനപ്പുറം,
  പെയ്തു തോര്‍ന്ന മഴയുടെ നനഞ്ഞവീഥിയിലൂടെ
  ആരോ വരുമോ ?എന്നെത്തേടി .

  ReplyDelete
 62. നിന്റെ ഗന്ധസ്മൃതികള്‍ സിരകളില്‍ അഗ്നിസ്ഫുലിംഗങ്ങള്‍ ആയപ്പോള്‍
  എരിഞ്ഞമര്‍ന്നത്‌ മനസ്സ്‌ തന്നെയാണ്‌..
  ഒരു അമര്‍ത്തിയ നിലവിളി പോലും ബാക്കിയില്ലാതെ എല്ലാം തീപ്പെട്ടു.
  നിനക്കിനി ഉദകക്രിയകള്‍ ചെയ്യാം...

  (അപൂര്‍ണ്ണം.- കാട്ടുകുറിഞ്ഞി)

  ReplyDelete
 63. നൊമ്പരമുണര്‍ത്തുന്ന വരികള്‍..!
  നീ വരുമ്പോള്‍ നിന്നോര്‍മ്മകളില്‍
  കുതിര്‍ന്ന ജീവിതം മടക്കിവെച്ച്
  ഞാന്‍ മൃതിയുടെ ഒറ്റവിരിയിട്ട
  ജാലകത്തിനപ്പുറത്തേക്ക്
  യാത്ര തുടങ്ങിയിരിക്കും...
  വീണ്ടും വരാട്ടോ ... സസ്നേഹം

  ReplyDelete
 64. പിന് വിളിയരുത്... തിരികെയേകാന്‍
  ഒന്നുമവശേഷിക്കുന്നില്ല..
  കാത്തിരിപ്പിന്‍റെ നേരടരുപോലും..
  ഓര്‍മ്മകളെ തളച്ചിട്ട മനസ്സ്
  മടക്കിവെച്ച ആ
  ജീവിതത്തിലെവിടെയോ
  ആത്മഹുതി ചെയ്തിട്ടുണ്ട്..
  ദഹിപ്പിച്ചുകൊള്‍ക


  ഹൃദയത്തെ സ്പര്‍ശിച്ചു... നല്ല എഴുത്ത്. അഭിനന്ദനങ്ങള്‍. --

  ReplyDelete
 65. നല്ല വരികള്‍ ...
  ആശംസകള്‍

  ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!