Tuesday, February 14, 2012

വ്യര്‍ത്ഥം

നീ കാര്‍ക്കിച്ചുതുപ്പിയ രണ്ടിറ്റ്  
കൊഴുത്ത കഫത്തിനായ് 
പരസ്പ്പരം രക്തം ചീന്തുന്ന
നിന്നുറ്റവര്‍ ചവിട്ടിയരച്ച
രണാങ്കണത്തില്‍ നിന്നാണ്
അനാഥത്വത്തിന്‍ പുഴുവരിക്കുന്ന
നിന്‍ കരളെനിക്ക് കിട്ടിയത്..

അവകാശങ്ങളുടെ ആര്‍ത്തലപ്പുമായ്
സ്വാര്‍ത്ഥതയുടെ നിഴല് നൃത്തമാടുന്ന
നെറികെട്ട  ആശ്രിതരാല്‍
ചവിട്ടിയരക്കപ്പെട്ട പ്രാണനില്‍
അപ്പോഴും മരണം കാത്ത്
കിടപ്പായിരുന്നു പാവം കരള്..., 
വ്യര്‍ത്ഥജന്മത്തിന്‍ കണ്ണുനീരൊലിപ്പിച്ച്..

അഴുകിയ  കരള്‍ തുടച്ചുമിനുക്കി 
അഴകേകാനെനിക്ക് ഭയമാണ്,
ചന്തമേറിയാല് അവരതും
കരളില്ലാത്തൊരുവന്
കശക്കിയെറിഞ്ഞ് രസിക്കാന്‍
ചന്തയിലെത്തിച്ച് വിലപേശും..

വേണ്ട, നിനക്കുചിതമീ മരണം..
ജീവിതം മുഴുവന്‍ ഉറ്റവര്‍ക്കായ് 
സ്നേഹം ഉരുക്കിയ കരളിന്
ഉറ്റവരുടെ ചവിട്ടേറ്റൊരു മരണം,
ഹാ..!! എത്ര മനോഹരം ജീവിതം,
അതോ മരണമോ....!!

52 comments:

  1. വേണ്ട, നിനക്കുചിതമീ മരണം..
    ജീവിതം മുഴുവന്‍ ഉറ്റവര്‍ക്കായ്
    സ്നേഹം ഉരുക്കിയ കരളിന്‍
    ഉറ്റവരുടെ ചവിട്ടേറ്റൊരു മരണം,
    ഹാ..!! എത്ര മനോഹരം ജീവിതം,
    അതോ മരണമോ....!!nalla varikal...aashamsakal

    ReplyDelete
  2. ചന്തമേറിയാല് അവരതും
    കരളില്ലാത്തൊരുവന്‍
    കശക്കിയെറിഞ്ഞ് രസിക്കാന്‍
    ചന്തയിലെത്തിച്ച് വിലപേശും..

    വാരികള്‍ വാസ്തവം ... നല്ല കവിത
    ആശംസകള്‍

    ReplyDelete
  3. ജീവിതം മുഴുവന്‍ ഉറ്റവര്‍ക്കായ്
    സ്നേഹം ഉരുക്കിയ കരളിന്‍
    ഉറ്റവരുടെ ചവിട്ടേറ്റൊരു മരണം,
    ഹാ..!! എത്ര മനോഹരം ജീവിതം,
    അതോ മരണമോ....!!


    വരികള്‍ വാസ്തവം ... കാലികം... മനോഹരം...

    ആശംസകള്‍

    ReplyDelete
  4. ദുഖസാന്ദ്രമായ ഒരു കവിത....
    വരികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന പ്രതിഷേധത്തിന്റെ സ്വരം, നിസ്സഹായതയുടെ നൊമ്പരം എല്ലാം ഞാന്‍ കാണുന്നു...
    പിന്നെ "നെറിക്കെട്ട" എന്നല്ല കേട്ടോ 'നെറികെട്ട' എന്ന് തിരുത്തണം....
    അത് പോലെ നിന്നാണ്‍ മാറ്റി നിന്നാണ് എന്നും "ഭയമാണ്‍" മാറ്റി ഭയമാണ് എന്നും "കരളില്ലാത്തൊരുവന്‍" മാറ്റി "കരളില്ലാത്തൊരുവന്" എന്നും "കരളിന്‍" മാറ്റി കരളിന് എന്നും ആക്കിയാല്‍ വായനാസുഖം കൂടും...

    ഈ കുറ്റങ്ങള്‍ക്ക് ബദലായി എന്റെയും കുറ്റം കണ്ടെത്താം കേട്ടോ...:-)
    വൈകിയ പ്രണയദിനാശംസകള്‍............. :-)

    ReplyDelete
  5. നന്നായിട്ടുണ്ട് ട്ടോ. എപ്പോഴും കാലികമായ വിഷയങ്ങളില്‍ നല്ല കവിത വരാറുണ്ട് ഇവിടെ.
    ആശംസകള്‍

    ReplyDelete
  6. നന്നായിരിക്കുന്നു....ആശയം.....അതു തീവ്രതയോടെ പറഞ്ഞു...... ഇനിയും നല്ല രചനകള്‍ ഉണ്ടാകട്ടെ...........
    നിന്നാണ്‍......,ഭയമാണ്‍..,.....എന്നിവ....
    .നിന്നാണ്.....ഭയമാണ്..........എന്നാക്കൂ.....

    ReplyDelete
  7. "വ്യര്‍തഥജന്മത്തിന്‍ കണ്ണുനീരൊലിപ്പിച്ച്.."
    മനസ്സില്‍ തറച്ചു കയറുന്ന വരികള്‍..
    കരുണ വറ്റിയ ലോകത്തിന്‍റെ പരിഛേദം!
    നന്നായിരിക്കുന്നു രചന.
    ആശംസകള്‍

    ReplyDelete
  8. ശക്തമായ ഭാഷയില്‍ ലോകം ഇന്നു നേരിടുന്നൊരു വിപത്തിനെ ആസ്തികളില്‍ ആര്‍ത്തി പൂണ്ട ഹൃദയശൂന്യരുടെ ചിത്രം മനോഹരമായി വരച്ചു കാണിച്ചു ഷേയാ...

    ReplyDelete
  9. മരണം പോലും രക്ഷപ്പെടലാവും,പലപ്പോഴും...

    ReplyDelete
  10. പ്രതീക്ഷിക്കുന്നതാണ് പ്രശ്നമാകുന്നത്.
    നന്നായിരിക്കുന്നു.

    ReplyDelete
  11. വ്യര്‍ത്ഥമെന്ന തിരിച്ചറിവും വ്യര്‍ത്ഥ ത്തില്‍ നിന്നും മോചനം തരാറില്ലാത്തപ്പോള്‍ ?

    ReplyDelete
  12. നല്ല വരികള്‍...

    ReplyDelete
  13. ശരിയാണ് ..ഈ വരികളില്‍ തീവ്രമായ ഒരു പ്രതിഷധമുണ്ട് ...എഴുത്ത് നന്നായിട്ടുണ്ട്

    ReplyDelete
  14. നീ കാര്‍ക്കിച്ചുതുപ്പിയ രണ്ടിറ്റ്
    കൊഴുത്ത കഫത്തിനായ്
    പരസ്പ്പരം രക്തം ചീന്തുന്ന
    നിന്നുറ്റവര്‍ ചവിട്ടിയരച്ച
    രണാംഗണത്തില്‍ നിന്നാണ്‍
    അനാഥത്വത്തിന്‍ പുഴുവരിക്കുന്ന
    നിന്‍ കരളെനിക്ക് കിട്ടിയത്..
    --------------

    നല്ല കവിത
    ആശംസകള്‍

    ReplyDelete
  15. ഒരു ചുള്ളികാടിന്റെ വരികള്‍ പൊലെ ആദ്യം ..
    പിന്നേ സ്വയമെരിഞ്ഞു വെളിച്ചമാകുന്നൊരു
    മെഴുകുതിരിയുടെ മനസ്സ് കണ്ടു ..
    വെളിച്ചം കൊണ്ട മിഴികള്‍ തന്നെ
    ഒടുവില്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു ..
    ഇന്നിന്റെ സമൂഹത്തിലേ ചില
    മനസ്സിന്റെ നേരുകള്‍ കണ്ടൂ വരികളില്‍ ..

    ReplyDelete
  16. "..എത്ര മനോഹരം ജീവിതം,
    അതോ മരണമോ....!!"

    ചിലർ അങ്ങിനെയാണ്
    വിധിയുടെ ബലിയാടുകളായിട്ട്....

    വരികൾ ഇഷ്ട്ടായി.
    ആശംസകളോടെ..പുലരി

    ReplyDelete
  17. ഹാ..!! എത്ര മനോഹരം ജീവിതം,
    അതോ മരണമോ....!!

    കേട്ട ഗാനങ്ങള്‍ മധുരം
    കേള്‍ക്കതവയതിലും മധുരം !

    കവിത നന്നായി.. ആശംസകള്‍

    ReplyDelete
  18. കിരാതഭാവമാണ് മനുഷ്യനു പലപ്പോഴും.ഇന്നത്തെ സാമൂഹികാവസ്ഥയുടെ ഒരു നല്ല ചിത്രം.ആശംസകളോടെ...

    ReplyDelete
  19. നന്നായിട്ടുണ്ട് ഷേയ!

    ReplyDelete
  20. അവകാശങ്ങളുടെ ആര്‍ത്തലപ്പുമായ്
    സ്വാര്‍ത്ഥതയുടെ നിഴല് നൃത്തമാടുന്ന
    നെറിക്കെട്ട ആശ്രിതരാല്‍
    ചവിട്ടിയരക്കപ്പെട്ട പ്രാണനില്‍
    അപ്പോഴും മരണം കാത്ത്
    കിടപ്പായിരുന്നു പാവം കരള്‍...,
    വ്യര്‍ത്ഥജന്മത്തിന്‍ കണ്ണുനീരൊലിപ്പിച്ച്..

    samoohatthinte parichedam................. nannayi ezhuthy

    ReplyDelete
  21. കവിത ഇഷ്ടായി ..ആശയം ഇഷ്ടായില്ല ...

    ReplyDelete
  22. പാവം കരള്‍ ....
    ഉചിതമായത് മരണം തന്നെ....
    ഈ നരകത്തില്‍ നിന്നെ കരകേറ്റീടണെ... തിരുവൈക്കം വാഴും ശിവശംഭോ എന്ന സന്ധ്യാനാമം ഓര്‍മ്മ വരുന്നു...

    മഹേഷ്‌ ചൂണ്ടിക്കാട്ടിയ തെറ്റുകള്‍ക്ക് അനുബന്ധമായി ഒന്നുകൂടി എന്റെ വകയായി... രണാങ്കണം എന്നാണു ട്ടോ ശരിയായ വാക്ക്‌...,...

    ReplyDelete
  23. കവിതയില്‍ അറിവ് കുറവാണെങ്കിലും,ഈ കവിത എനിക്ക് മനസ്സിലായി ട്ടോ ...വീണ്ടും വരാം

    ReplyDelete
  24. കവിതയൊക്കെ കൊള്ളാം.
    പക്ഷെ,എന്ത് ചെയ്യാനാ കുട്ടീ,ആസ്വാദനം എന്റെ വകുപ്പല്ല.
    ആശംസകള്‍.

    ReplyDelete
  25. ഒരു പരിശുദ്ധ കരള് ഉണ്ടായതാണ് എന്റെ പരാജയം :)))))))

    നന്നായിട്ടുണ്ട് ഈ കവിത, ആഴങ്ങള്‍ കാണാനാകുന്നു.

    ReplyDelete
  26. കാലത്തിന്റെ കച്ചവട ഖല്‍ബുകള്‍ കരുണയെ നിഷ്കരുണം ബലാല്‍സംഗം ചെയ്യുന്ന ഇന്ന് ഈ വരികള്‍ പ്രസക്തം ആണ്

    ReplyDelete
  27. പ്രിയകൂട്ടുകാരേ നിറഞ്ഞ നന്ദി ഇലഞ്ഞിമരച്ചുവട്ടില്‍ വന്നതിനും വായിച്ചതിനും അഭിപ്രായങ്ങള്‍ക്കും..

    മഹേഷ്, സുജിത്.. നെറികെട്ട എന്നതിലെ തെറ്റ് ഞാന്‍ തിരുത്തി.. പക്ഷേ വേറെ നിങ്ങള്‍ പറഞ്ഞതൊന്നും എനിക്കിവിടെ കാണുന്നില്ല.. മഹേഷ് തിരുത്തിയതുപോലെ തന്നെയാണ്‍ ആദ്യത്തെ വാക്കുകളും എനിക്കിവിടെ കാണുന്നത്.. ഒരുപക്ഷേ ഞാനുപയോഗിക്കുന്ന ബ്രൌസറിന്‍റെ പ്രശ്നമാവുമോ? നന്ദി ട്ടൊ..

    ReplyDelete
  28. നല്ല വരികള്‍..നല്ല കവിത കേട്ടൊ..
    മഹേഷ് വിജയന്‍: .".....അത് പോലെ നിന്നാണ്‍ മാറ്റി നിന്നാണ് എന്നും "ഭയമാണ്‍" മാറ്റി ഭയമാണ് എന്നും "കരളില്ലാത്തൊരുവന്‍" മാറ്റി "കരളില്ലാത്തൊരുവന്" എന്നും "കരളിന്‍" മാറ്റി കരളിന് എന്നും ആക്കിയാല്‍ വായനാസുഖം കൂടും.........."
    ശരിയാണ്‌ ഇലഞ്ഞീ ,,,അത് അവിടത്തെ കുഴപ്പമാണ്‌..ഞാന്‍ എന്ത ഇങ്ങിനെ ഒരുപോലെ എഴുതിയത് എന്ന് ചോദിക്കാന്‍ വേണ്ടി കോപ്പി ചെയ്തപ്പോഴാണ്‌ വ്യത്യാസമുണ്ടെന്ന് അറിഞ്ഞത്...

    ReplyDelete
  29. പ്രശ്നക്കാരന്‍ ഈ ടെമ്പ്ലേറ്റ് ആകാം. അതൊന്നു മാറ്റി നോല്‍ക്കൂ....

    ReplyDelete
  30. Valarey nannayi ee kavitha..
    Avatharanam Ishtappettu..
    Ethra Manoharam Jeevitham atho maranamo..

    Aashamsakal..
    Sneha Nilaa Mazhaaaa...!
    Sukhalle..?

    Binu.

    ReplyDelete
  31. നന്നായിട്ടുണ്ട് ട്ടാ....

    ReplyDelete
  32. നല്ല വരികള്‍.തീക്ഷ്ണത കാണുന്നു വരികളില്‍. അതിനപ്പുറം കവിതെം ഞാനും ചേരില്ല.
    എല്ലാ ആശംസകളും..

    ReplyDelete
  33. അവകാശങ്ങളുടെ ആര്‍ത്തലപ്പുമായ്
    സ്വാര്‍ത്ഥതയുടെ നിഴല് നൃത്തമാടുന്ന
    നെറികെട്ട ആശ്രിതരാല്‍ അര്‍ത്ഥം തുളുമ്പുന്ന വരികള്‍ നല്ല കവിതയ്ക്ക് ആശംസകള്‍

    ReplyDelete
  34. >> ഹാ..!! എത്ര മനോഹരം ജീവിതം,അതോ മരണമോ....!!

    ജീവിതം മനോഹരമാണ്. ഇനി അതിനേക്കാള്‍ മനോഹരമാണോ മരണം?
    അത് മരിച്ചുകഴിഞ്ഞു പറയാം കേട്ടോ.

    (സത്യമായും ഞാനീ നാട്ടുകാരനല്ല!)

    ReplyDelete
  35. എ ബിഗ് സല്യൂട്ട് റ്റു യൂ മ ഇത്തൂസ്...!!

    ReplyDelete
  36. ഉറ്റവരുടെ ചവിട്ടേറ്റൊരു മരണം,
    ഹാ..!! എത്ര മനോഹരം ജീവിതം,
    അതോ മരണമോ....!! കൊള്ളാം ഷേയ നല്ല കവിത..

    മരണത്തെക്കാള്‍ കഷ്ടപ്പാടാണ് ജീവിതം ! എന്നാല്‍ മരണം ഒന്നിനും പരിഹാരമല്ല അത് ജീവിതത്തില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടം മാത്രം എന്ന് ഞാന്‍ മനസ്സിലാക്കുന്നു

    ReplyDelete
  37. സ്നേഹശിക്ഷയുടെ കവിത ഇഷ്ടമായി കേട്ടോ

    എന്തൊരു ഭംഗി ബ്ലോഗിന്

    ReplyDelete
  38. എല്ലാ പ്രിയകൂട്ടുകാര്‍ക്കും നന്ദി , സന്തോഷം..

    സന്ദീപ് രണാങ്കണം എനിക്കറിയാത്ത ഒരു തെറ്റായിരുന്നു, നന്ദി പഠിപ്പിച്ചു തന്നതിന്..

    അനശ്വരാ, ശരിയാട്ടൊ, എന്‍റെ സിസ്റ്റത്തിന്‍റെ എന്തോ പ്രോബ്ലമാണ്, ഇപ്പോ എനിക്കും കാണാം തെറ്റുകള്, ഞാന്‍ കറക്ട്ചെയ്തു..

    മഹേഷ്, ഇപ്പോ എല്ലാം ഓക്കെ ആയല്ലൊ അല്ലേ.. വളരെ സന്തോഷം നിര്‍ദ്ദേശങ്ങള്‍ക്ക്.

    ReplyDelete
  39. ഹാ! വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിന് കൊടിപ്പടം താഴ്ത്താന് -വൈലോപ്പിള്ളി

    ReplyDelete
  40. എലഞ്ഞ്യെയ്........ :)

    ReplyDelete
  41. നീ കാര്‍ക്കിച്ചുതുപ്പിയ രണ്ടിറ്റ്
    കൊഴുത്ത കഫത്തിനായ്
    പരസ്പ്പരം രക്തം ചീന്തുന്ന
    നിന്നുറ്റവര്‍ ചവിട്ടിയരച്ച
    രണാങ്കണത്തില്‍ നിന്നാണ്
    അനാഥത്വത്തിന്‍ പുഴുവരിക്കുന്ന
    നിന്‍ കരളെനിക്ക് കിട്ടിയത്.

    സംഗതി ഉഷാറായി പറഞ്ഞിരിക്കുന്നു. പക്ഷെ ഞാനീ വരികൾ വായിച്ചേച്ച് ഒന്ന് കാർക്കിച്ച് തുപ്പിയിട്ടാ കമന്റെഴുതാൻ വന്നിരുന്നത്. നന്നായി ട്ടോ. ആശംസകൾ.

    ReplyDelete
  42. നന്നായിരിക്കുന്നു രചന..
    പക്ഷെപരിഹാസങ്ങൾ,നിരാശകൾ,വ്യഥകൾ, അതൊക്കെ മറികടക്കുമ്പോഴാണ് വിജയിയാകുന്നതും അംഗീകരിക്കപ്പെടുന്നതും എന്നും മറക്കരുത്…അപ്പോഴാണ് ജീവിതം മനോഹരമാകുന്നതും കൂടുതൽ തിളക്കമുള്ളതാകുന്നതും..രണ്ടു കൈയ്യുള്ളോന് കൊതുകു കടിക്കുമ്പോൾ അതിനെ ആട്ടിപ്പായിക്കുകയോ അടിച്ചു കൊല്ലുകയോ ചെയ്യാം..അവിടെ നിലവിളിക്കേണ്ടതില്ല..ആളെ കൂട്ടേണ്ടതില്ല. എന്നാൽ രണ്ടു കൈയ്യുമില്ലാത്തോൻ അതിനെ സ്വയം അതിജീവിക്കുന്നുവെന്നറിയുമ്പോൾ നമ്മളുടെ ദു:ഖം വെറും ഊതി വീർപ്പിച്ചതു മാത്രമാകും…

    ആശംസകൾ

    ReplyDelete
  43. എം ടി യുടെ ഒരു കഥയില്‍ -മരണം കാത്ത് കിടക്കുമ്പോള്‍ മക്കള്‍ സ്വത്ത് തരക്കങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു കഥയുണ്ട്. ഓര്‍മ്മ വന്നത് അതാണ്‌. അവനവനു വേണ്ടി ജീവിക്കാതെ ജീവിതം ഹോമിക്കുന്നവര്‍ക്ക് മരണത്തെ സ്നേഹിക്കാതെ വയ്യ.

    ReplyDelete
  44. ഹാ..!! എത്ര മനോഹരം ജീവിതം,
    അതോ മരണമോ....!!
    ഏതു രീതിയില്‍ എടുക്കുന്നു അതിനെ ആശ്രയിച്ചിരിക്കും
    പഞ്ചസാര ഏറെ ഇതും തോറും മധുരം ഏറും
    അത് പോലെ മറ്റുള്ളവയും എല്ലാം മനസ്സിന്റെ ഓരോ മായാ ജാലങ്ങള്‍
    നല്ല പോസ്റ്റ്‌ മനോഹരമായി അലങ്കരിച്ച ബ്ലോഗ്‌ ആശംസകള്‍

    ReplyDelete
  45. വേണ്ട, നിനക്കുചിതമീ മരണം..
    ജീവിതം മുഴുവന്‍ ഉറ്റവര്‍ക്കായ്
    സ്നേഹം ഉരുക്കിയ കരളിന്
    ഉറ്റവരുടെ ചവിട്ടേറ്റൊരു മരണം,
    ഹാ..!! എത്ര മനോഹരം ജീവിതം,
    അതോ മരണമോ....!!

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!