Friday, December 21, 2012

ഉണ്ണിമാങ്ങയത്, എറിയരുതേ..


പഴുത്തമാങ്ങ-അത് വേണ്ട..
കഴിച്ച് കഴിച്ച് രുചികെട്ടു..
കനത്തവിലയേകാം
ഉണ്ണിമാങ്ങയെങ്കില്‍ ..

വേണ്ട, പറയേണ്ട- അറിയാം
കൈപ്പാണതിനുള്ളമെന്ന്
വളര്‍ന്ന് പാകമായില്ലെന്ന്
തകരുമെളുപ്പം പിഞ്ചുമാംസമെന്ന്
ചിതറുമതിന്‍ കുരുന്നസ്ഥിയെന്ന്
എങ്കിലും രുചിക്കാത്തത്..!

ആഞ്ഞൊന്നു വീശുക ...
ആടിയുലഞ്ഞെടുത്തെറിയാന്‍
കാത്തിരിക്കുന്നുണ്ട് മാവ്
നെഞ്ചോടമര്‍ന്നുറങ്ങും
കണ്ണിമാങ്ങയൊന്നിനെ...

വിതുമ്പുന്നതെന്തിന് കാറ്റേ
പാകിയ വിത്തിനും
ചുമക്കുന്ന മരത്തിനും
വളര്‍ത്തിയ കാലത്തിനും
നോവതില്ലെങ്കില്‍  നീ മാത്രം ..

ഭയക്കുന്നതില്ല ശിക്ഷയെ,
പരമാവധിയൊരു പല്ലുപുളി..!
പുളിപ്പത് മാറിയാല്‍ ചവച്ചരയ്ക്കാം
ഇളം മാങ്ങകള്‍ ഇനിയുമിനിയും..
കൂര്‍ത്ത ദന്തങ്ങളാല്‍ ആഴ്ന്നിറങ്ങാം
രുചിയുടെ പുത്തനുദയങ്ങളിലേക്ക്
പിഞ്ചുമാംസങ്ങളിലൂടിഞ്ചിഞ്ചായ്..

നിര്‍ലോഭമുണ്ടവ ശിഖരങ്ങളില്‍
പല വലിപ്പത്തില്‍, പാകത്തില്‍
കൈഞൊടിച്ചാല്‍ എറിയുവാന്‍
മാങ്ങകളൊരുക്കി മാവുകളും..
67 comments:

 1. അസമയത്തെ യാത്രകളൊഴിവാക്കി ഇരകളാവാതിരിക്കാനായേക്കാം.
  പക്ഷേ ജന്മം കൊടുത്ത് പോറ്റിവളര്‍ത്തുന്നവരാല്‍ എറിഞ്ഞുകൊടുക്കപ്പെടുന്ന ഉണ്ണിമാങ്ങകളുടെ അവസ്ഥ...?

  ReplyDelete
 2. മാങ്ങകളൊരുക്കി മാവുകളും..

  should punish 'such trees' first... alle?

  good poem...
  my best wishes...

  ReplyDelete
 3. നോവുന്നുണ്ട് കേട്ടോ......

  എന്തൊരു കാലം... കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെട്ടാല്‍ മാത്രമേ ഇത്തരം അക്രമങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും അറുതിയുണ്ടാവൂ

  തൂങ്ങിയാടണം ഒരു പഴക്കുല പോലെയാ കഴു മരത്തില്‍

  ReplyDelete
 4. എത്ര അര്‍ത്ഥഗര്ഭം!ഒരു കവിത അനുവാചകന്റെ മനസ്സിലുണ്ടാക്കുന്ന വികാര-വിചാര തിരയടികള്‍ തീര്‍ച്ചയായും ഇന്നിന്‍റെ 'അശുഭകാല' പരിപ്രേക്ഷ്യത്തില്‍ ഈ വരികളില്‍ മിടിക്കുന്നു.അഭിനന്ദനങ്ങള്‍ക്കുമപ്പുറം !

  ReplyDelete
  Replies
  1. സൌഗന്ധികം നന്ദി ആദ്യവരവിനും വായനയ്ക്കും.

   റൈനി ഒത്തിരി നൊന്താണ് ഞാനുമിത് എഴുതിയത്, സന്തോഷമറിയിക്കട്ടെ എന്നെ വായിച്ചതിന്..

   മുഹമ്മദിക്കാ ഈ പ്രോത്സാഹനത്തിന് ഒത്തിരി സന്തോഷം.

   Delete
 5. എന്ത് ഭംഗിയായാണ് ഉണ്ണിമാങ്ങയിലൂടെ ഒരു സന്ദേശം പകര്‍ന്നത് .
  നന്നായി ഇലഞ്ഞീ

  ReplyDelete
 6. പിഞ്ചുപൂവിറുക്കുന്നു പിതൃത്വങ്ങള്‍ പോലും
  നന്നായി വരച്ചുകാട്ടി
  ആശംസകള്‍
  http://admadalangal.blogspot.com/2012/12/blog-post_17.html

  ReplyDelete
 7. മാവുകള്‍ വെട്ടിക്കളയുക ..

  ReplyDelete
 8. നാട് നശിക്കുന്നു,ഹോ.....വയ്യ..വയ്യ...വയ്യ...എനിക്കിങ്ങനെ....
  ഈശ്വരാ.... ഈ മാതിരി ഒരു ഭ്രാന്തമായ ലോകത്ത് ജീവിക്കാനായിരുന്നോ,
  ജീവിതമെന്ന മഹാ സത്യം എനിക്ക് കാണിച്ച് തന്ന്,എന്നെ തിരികെ കൊണ്ടു വന്നത്.!
  വെറുപ്പ് തോന്നുന്നെനിക്ക് ഒരു മനുഷ്യനായി ജീവിക്കുന്നതിൽ.!
  നല്ല മൂർച്ചയുള്ള വരികൾ ചേച്ചീ.

  ReplyDelete
  Replies
  1. ചെറുവാടീ കുറേനാളയല്ലേ ഇലഞ്ഞിമരച്ചുവട്ടില്‍ വന്നിട്ട്. സന്തോഷം കേട്ടൊ ഈ വായനയ്ക്ക്.

   ഗോപന്‍ നല്ല വാക്കുകള്‍ക്കും വായനയ്ക്കും നന്ദി, വരാം ബ്ലോഗിലേക്ക്.

   സിയാഫ്, വെട്ടികളഞ്ഞാല്‍ മാത്രം പോരാ, വെട്ടിയഭാഗം കരിച്ചുകളയണം, ഇനിയാ വേരുകളിലൊന്ന് കിളിര്‍ക്കാതിരിക്കാന്‍..

   മനോ പരിതപിക്കുകയോ ഖേദിക്കുകയോ അല്ല വേണ്ടത്, പൊതുജനം ഒറ്റക്കെട്ടായി പ്രതികരിക്കണം ഈ അനീതികള്‍ക്കെതിരെ, ചെയ്തവന് കൊടുക്കുന്ന പല്ലുപുളിപ്പന്‍ ശിക്ഷകള്‍ക്കെതിരെ. ഓരോ പിറുപിറുക്കലും വലിയൊരു അട്ടഹാസമായി മാറാന്‍ അധികം കാലം വേണ്ട.

   Delete
 9. നന്നായി ഇലഞ്ഞി . ജീവനേകിയവര്‍ തന്നെ ജീവനെടുത്ത ഉണ്ണിമാങ്ങകളുടെ ഓര്‍മയ്ക്ക്... :(

  ReplyDelete
 10. മൂര്‍ച്ചയുള്ള വാക്കുകള്‍ ..................

  ReplyDelete
 11. This comment has been removed by the author.

  ReplyDelete
 12. പ്രതിഷേധിക്കാന്‍ പോലുമാകാതെ വിധി ഹിതത്തിന്റെ മരണ മുഖങ്ങളിലേക്ക് നിസ്സംഗരായി നയിക്കപ്പെടുന്നവര്‍

  ReplyDelete
 13. ഷേയാ ..എനിക്കൊരിക്കലും തോന്നുന്നില്ല മാവുകള്‍ ഈ കൊടും പാതകത്തിനു കൂട്ടു നില്ക്കുമെന്നു..ഉണ്ണിമാങ്ങക്കളെ അവര്‍ നെഞ്ചോട് ചേര്‍ത്തു വെക്കുമ്പോള്‍ കാറ്റിലാടിയുലയുമ്പോള്‍ ഒക്കെ അരുതേ എന്നു മാത്രമേ ആ അമ്മ മരത്തിനു കെഞ്ചാനാവൂ..കാരണം അവര്‍ മരങ്ങളാണു സ്വന്തത്തിനെ പിച്ചി ചീന്തുന്ന മനുഷ്യരല്ല.....!!!

  ReplyDelete
 14. ആമീ പതിവുപോലെ വായനയ്ക്കോടിയെത്തിയതിന് ഒത്തിരി സന്തോഷം.

  അ ജ വ ഇക്കാ, മൂര്‍ച്ച വാക്കുകളില്‍ മാത്രമായി ഒതുങ്ങി പോവുന്നു പലപ്പോഴും :( .. സന്തോഷം പതിവുപോലെ വന്ന് വായിച്ചതിന്.

  അലിഫ്, പ്രതിഷേധിക്കാന്‍ മാത്രമല്ല,എന്താണ് സംഭവിക്കുന്നത് എന്നുപോലും അറിയാനുള്ള വളര്‍ച്ച ആ പിഞ്ചുകുഞ്ഞുകള്‍ക്കായിട്ടില്ലല്ലോ എന്നത് ക്രൂരതയുടെ ആഴം തിട്ടപ്പെടുത്താന്‍ പോലും കഴിയാത്തതാക്കുന്നു. നന്ദി അലിഫ് വായിക്കാനെത്തിയതില്‍.

  ReplyDelete
 15. ഇത്താ വാര്‍ത്തയില്‍ കണ്ടില്ലേ ഈയടുത്ത് തന്നെ, അമ്മയും അച്ഛനും കൂടെ പലര്‍ക്കായി കാഴ്ച്ചവെച്ച മകളെ കുറിച്ച്? മാവിന്‍ ചുവട്ടില്‍ കൊതിവെള്ളമൊലിപ്പിച്ച് ക്യൂ നിന്നിരുന്ന സീരിയല്‍ പ്രവര്‍ത്തകരടക്കം പല ഉന്നതരേയും കുറിച്ച്? അമ്മയാലും അച്ഛനാലും പിച്ചിചീന്താന്‍ എറിഞ്ഞുകൊടുക്കപ്പെടുന്ന ആ കുരുന്നിന്‍റെ മാനസീകാവസ്ഥ ഓര്‍ത്തപ്പോഴുണ്ടായ ഭ്രാന്തമായ മനസ്സാണ് എന്നെകൊണ്ടിതെഴുച്ചത്. ആ കുഞ്ഞിന്‍റെ അവസ്ഥയെന്താവും.. എനിക്കതോര്‍ക്കാന്‍ കൂടിയാവുന്നില്ല.

  ReplyDelete
 16. ഞാനും ആ വാര്‍ത്ത വായിച്ചപ്പോള്‍ ആകെ തകര്‍ന്നിരുന്നു..
  എല്ലാവരും ഒരിക്കല്‍ ഉണ്ണിമാങ്ങകള്‍ ആയിരുന്നു..
  പക്ഷെ അതു വളര്‍ന്നിരിന്നതു പുണ്യം നിറഞ്ഞ മണ്ണില്‍ അയിരിന്നു..
  പക്ഷെ..!! ഇന്ന്???

  ReplyDelete
 17. ഇത് കുഞ്ഞു മോഹങ്ങളുടെ സ്വര്‍ണ്ണ നൂലില്‍
  കിനാവിന്റെ വര്‍ണ്ണ പട്ടങ്ങള്‍ പാറിക്കുന്ന
  നിഷ്കളങ്ക ബാല്ല്യങ്ങളാണ്.....
  കാടിന്റെ ഹൃദയം കടം കൊണ്ട
  കലിയുഗ കാമമേ ....
  ഇളം മേനികളെ ...
  നിന്‍ നഖമുനയ്ക്കിരകളാക്കരുതെ
  ഇനിയെങ്കിലും...!!
  ഇതേ പറയാനുള്ളൂ.... കാട് പോലും ലജ്ജിക്കും എന്നറിയാഞ്ഞിട്ടല്ല ...
  രക്ത ബന്ധങ്ങളില്‍ പോലും കാമം തീര്‍ക്കുന്ന നവയുഗ ചെയ്തികളെ ഉപമിക്കാന്‍ വേറൊരു ഉപമ കാണുന്നില്ല ഞാന്‍... :(

  ReplyDelete
 18. പറഞ്ഞ രീതിക്ക് ലൈക്ക്

  ആശയം ചോരാതെ പകർത്തിയതിനും

  ReplyDelete
 19. ഞാനാ മാവിനിത്തിരി നനവ് പകരട്ടെ,
  എന്റെ കണ്ണീരു കൊണ്ട്
  ഉണങ്ങിക്കരിഞ്ഞുപോകുമാമരം
  അശ്രുവിന്റെ കൊടും ചുടിനാൽ പിന്നെ
  പൂക്കില്ല കായ്ക്കില്ല ഉണ്ണിമാങ്ങകൾ
  സ്വർഗ്ഗത്തിലിരുന്ന് ഇളം കാറ്റത്തവയാടിക്കളിക്കട്ടെ!

  ReplyDelete
 20. ഷേയാ...
  മനസ്സില്‍ ഒരാന്തലുണ്ട്...
  നാഥാ...എന്റെ മകളും വലുതാവുന്നല്ലോ എന്ന്...!!!
  നിങ്ങളത് പറഞ്ഞു..
  എല്ലാ അര്‍ത്ഥത്തിലും...!

  ReplyDelete
  Replies
  1. രാജീവ്, ഇത്തരം വാര്‍ത്തകള്‍ വായിച്ച് തകരാത്ത മനുഷ്യരുണ്ടാവില്ല. പക്ഷേ ഖേദകരം ഇന്ന് മനുഷ്യര്‍ തുലോം കുറവാണ് നമുക്കിടയില്‍ എന്നതാണ്.സന്തോഷം അറിയിക്കട്ടെ ഇലഞ്ഞിമരച്ചുവട്ടില്‍ വന്നതിന്.

   നൌഷൂ കലികാലം പോലും നാണിക്കും ഈ കാലത്തെ കാണുമ്പോള്‍., നന്ദി ട്ടോ.

   ഷലീര്‍ അലി സന്തോഷം കവിത വായിച്ചതിന്. പറഞ്ഞതുപോലെ കാട് പോലും ലജ്ജിക്കും മാനവചെയ്തികളോട് ഉപമിച്ചാല്‍.

   ഷാജു, സന്തോഷം വായനയ്ക്ക്.

   ചീരാമുളക്, ഈ കമന്‍റെന്നെ വീണ്ടും നോവിക്കുന്നു. സ്വര്‍ഗ്ഗത്തിലെ ഇളം കാറ്റിലാടുന്ന ഉണ്ണിമാങ്ങകളോട് ഭൂമിയിലെ തമ്പ്രാക്കന്മാര്‍ ചെയ്ത ക്രൂരതയോര്‍ത്ത്. നന്ദി വായിച്ചതിന്.

   നൌഷാദ്ജീ,സന്തോഷം. അഭയമിനി നാഥന്‍ മാത്രം. ഓരോ കുടിലിലും ഒന്നില്‍ കൂടുതല്‍ മകളുമാര്‍ വളരുന്നു. അതില്‍ പലരും മരിച്ചുകൊണ്ടു ജീവിക്കുന്നു, ഒന്നുറക്കെ തേങ്ങാന്‍ പോലുമാവാതെ. നാഥാ നീ മാത്രം തുണ.

   Delete
 21. എത്ര നന്നായാണ് ഒരു സന്ദേശം പറഞ്ഞത്, അഭിനന്ദനങ്ങള്‍ !

  ReplyDelete
 22. കൈഞൊടിച്ചാല്‍ എറിയുവാന്‍ പാകത്തില്‍ കനികള്‍ ഒരുക്കിനിര്‍ത്തുന്ന മാവുകള്‍
  വെട്ടിമാറ്റണം!എറിയാന്‍ കല്ലെടുക്കുന്ന കരങ്ങള്‍ അറുത്തുമാറ്റണം!!!
  ഉണ്ണിമാങ്ങയത്,എറിയരുതേ..
  സന്ദേശം നിറഞ്ഞ വരികള്‍
  ആശംസകള്‍

  ReplyDelete
 23. പ്രകൃതി എത്ര വികൃതമാകുന്നു അല്ലേ...

  ആശംസകൾ ,ന്റെ കൂട്ടുകാരിക്ക്‌..!

  ReplyDelete
 24. മനോഹരം എഴുത്ത് .. അമ്മ മരങ്ങള്‍ പ്രതികരിക്കട്ടെ .. പ്രാര്‍ത്ഥിക്കാം ..
  നല്ല സന്ദേശം .. ആശംസകള്‍ ന്റെ ശേയെചിക്ക് ..

  ReplyDelete
 25. നെഞ്ചാളുന്നു...:(

  ReplyDelete
 26. കണ്ണിമാങ്ങകള്‍ കേടുവരാതെ കൊഴിയാതെ സൂക്ഷിച്ചിരുന്ന കാലം ഓര്‍ത്തുപോയി....

  വേണ്ട, പറയേണ്ട- അറിയാം
  ..................
  എങ്കിലും രുചിക്കാത്തത്..!
  വരികളിലെ കാഴ്ചകള്‍ നേര്‍ക്കാഴ്ചകള്‍ !

  ReplyDelete
 27. ഉപ്പിലിട്ടും വെയ്ക്കാം...ബ്ലേഡും കരുതിയ്ക്കോണം....വിളഞ്ഞ മാങ്ങയ്ക്ക് സൂചിയും നൂലും...മനസ്സിലായോ...

  ReplyDelete
  Replies
  1. പ്രവീണ്‍,സന്തോഷം ഇലഞ്ഞിമരച്ചുവട്ടില്‍ വന്നെനെ വായിച്ചതിന്..

   തങ്കപ്പേട്ടാ, വെട്ടിമാറ്റിയാലിനിയും വേരില്‍ കിളിര്‍ത്താലൊ, വെട്ടിയ ഇടം ചുട്ട് കരിക്കുക കൂടി വേണം.

   ആശാ, വെള്ളരി പ്രാവ് വായനക്കെത്തിയതില്‍ ഒത്തിരി സന്തോഷം.

   വര്‍ഷൂ പ്രകൃതിയെ നമ്മള്‍ വികൃതമാക്കികൊണ്ടിരിക്കുന്നു എന്നതല്ലേടാ ശരി?

   നീരൂ, ഒത്തിരി സന്തോഷം നല്ല വാക്കുകള്‍ക്ക്.

   പ്രസന്നേച്ചി വിളിയുടെ ആഴം ഞാന്‍ തൊട്ടറിയുന്നു.

   ഉണ്ണിമായാ, എരിഞ്ഞുകൊണ്ടിരുന്ന ആ ആളലാണല്ലൊ ഇപ്പോ ഡല്‍ഹിയില്‍ ആളിക്കത്തുന്നത്, പ്രതീക്ഷയുടെ ഇത്തിരിവെട്ടം നമുക്കേകികൊണ്ട്. സന്തോഷം ഈ വായനയ്ക്ക്.

   റാംജിസര്‍, ഓര്‍മ്മകളെല്ലാം ഓര്‍മ്മകളായി മാത്രം മാറി കൊണ്ടിരിക്കുന്നു, കാലം പുതിയ കോലങ്ങളെടുത്തണിയുന്നത് നിസ്സഹായരായി നോക്കി നില്‍ക്കേണ്ടിവരുന്നു.

   കുസുമം എല്ലാം മനസ്സിലായി. പക്ഷേ..

   Delete
 28. ഉണ്ണി മാങ്ങയേയും വെറുതെ വിടില്ല അല്ലെ ? :)

  ReplyDelete
 29. ബഷീറിക്കയുടെ മുച്ചീട്ടുകളിക്കാരന്റെ മകള്‍ എന്ന കഥയുടെ ആദ്യ വാചകമാണ് ഇപ്പൊ ഓര്‍മ്മ വരുന്നത്.... :-(
  "പെണ്മക്കള്‍ ... അവര്‍ ഏതു പ്രായത്തിലുള്ളവരാണെങ്കിലും ശരി.. കഴിയുന്നത്ര വേഗത്തില്‍ .... അവരെ ഒന്നടങ്കം വധിച്ചു കളയുക..... " - ഒറ്റക്കണ്ണന്‍ പോക്കര്‍

  ReplyDelete
 30. വിഷയത്തെ ലളിതവും ശക്തവുമായി പറഞ്ഞു.

  ReplyDelete
 31. പ്രിയപ്പെട്ട ഷേയ,

  സുപ്രഭാതം !

  സമകാലീന സംഭവങ്ങള്‍ .........വേദനിപ്പിക്കുന്ന നേരുകള്‍........!ആത്മരോഷം കവിതയിലൂടെ മനോഹരമായി പറഞ്ഞു,കേട്ടോ.

  ബോധവത്ക്കരണം അത്യാവശ്യം 1

  ഹൃദ്യമായ ക്രിസ്തുമസ്സ് ആശംസകള്‍ !

  സസ്നേഹം,

  അനു

  ReplyDelete
 32. കവിതകള്‍ ആസ്വദിക്കാന്‍ കഴിയാത്ത എന്റെ പാഴ്മനസ്സിനെ പോലും ഉലച്ചു കളഞ്ഞ വരികള്‍ . ഉണ്ണിമാങ്ങകള്‍ തല്ലിക്കൊഴിക്കുന്ന ആസുര കാലത്തിന്റെ നേര്‍ചിത്രം. കുറച്ചു കൂടെ കഠിനമായ ഞെട്ടിയാല്‍ ചേര്‍ത്ത് പിടിച്ചിരുന്നു. ഇലച്ചാര്‍ത്തുകള്‍ കൊണ്ട് പൊതിഞ്ഞു കാത്തിരുന്നു.. ഗ്രാമ്യ തൊടിയിലെ മാവുകള്‍ . പക്ഷെ ഇപ്പോള്‍ ??
  തീക്ഷ്ണമായ വരികള്‍ ഇലഞ്ഞി..

  ReplyDelete
 33. വിതുമ്പുന്നതെന്തിന് കാറ്റേ
  പാകിയ വിത്തിനും
  ചുമക്കുന്ന മരത്തിനും
  വളര്‍ത്തിയ കാലത്തിനും
  നോവതില്ലെങ്കില്‍ നീ മാത്രം ..

  നീറ്റുന്ന വരികള്‍ .... ഗംഭീരം ഈ കവിത

  ReplyDelete
 34. Saumyavum lalithavumaya vakkukal kontum itimuzhakikangal ... koorampukal theerkkam alle?

  ReplyDelete
 35. ശിക്ഷകള്‍ കേവല കൈപ്പും പുളിപ്പും മാത്രം ആവുന്ന പ്രഹസനം ആവുമ്പോള്‍ ഇനിയും അക കാംബ് വളരാത്ത കണ്ണിമാങ്ങകള്‍ ഞെട്ടറ്റു വീഴും നീണ്ട ദംഷ്ട്രകള്‍ അതിനെ നടുകെ പിളര്‍ത്തും ചവച്ചരച്ചു തുപ്പും കട വാവലിന്‍ജന്മമായ കാട്ടാളര്‍ വളമിട്ടു വിളയിച്ചു കണ്ണി മാങ്ങകള്‍ക്ക് ഉറുമ്പ് കൂടെങ്കിലും സംരക്ഷണം തീര്‍ക്കട്ടെ

  ReplyDelete
  Replies
  1. അതാണെല്ലാവരേയും അസ്വസ്ഥരാക്കുന്നത് ഫൈസല്‍, പൂവില്‍ നിന്ന് വിരിഞ്ഞുവരുന്ന ഒരു ഉണ്ണിമാങ്ങയെ വരെ എന്ത് തെറിയാല്‍ വിശേഷിപ്പിച്ചാലും മതിയാവാത്ത അവര്‍ വെറുതെ വിടുന്നില്ലല്ലോ എന്ന ദു:ഖം.

   സന്ദീപ് തിരക്കുകള്‍ ഒഴിഞ്ഞോ, സന്തോഷം വായനയ്ക്ക്.

   ഭാനു നന്ദി ഇലഞ്ഞിമരച്ചുവട്ടില്‍ വന്ന് എന്നെ വായിച്ചതിന്.

   അനു, ക്രിസ്തുമസാശംസകള്‍.

   പണ്ടത്തെ നന്മകളോര്‍ത്ത് ഒന്ന് നെടുവീര്‍പ്പിടാന്‍ പോലും ഇന്നിന് അര്‍ഹതിയില്ല നിസാര്‍.

   വേണൂജീ,അനിലേട്ടാ ഒത്തിരി സന്തോഷം എന്നെ വായിക്കാന്‍ വന്നതിന്.

   കൊമ്പാ, നേരാണ്, കടുത്ത ശിക്ഷകള്‍ക്കും ഹ്രസ്വമായ വിചാരണവേളകള്‍ക്കും മാത്രമേ ഇനി നമ്മുടെ പെണ്മക്കളുടെ മാനം കാക്കാനാവൂ..

   Delete
 36. നോവുന്നു മാനസങ്ങൾ...രക്ഷിക്കേണ്ട കരങ്ങൾ സംഹരിക്കാനടുക്കുമ്പോൾ..നീതിപീഠങ്ങൾ കണ്ണടയ്ക്കുമ്പോൾ....???

  ReplyDelete
 37. നല്ലൊരു ബിംബം തന്നെ തിരഞ്ഞെടുത്തത് ...പിഴച്ചുപോയ നമ്മുടെ സംസ്കാരത്തിന് നേരെ എത്രയേറെ വാക്കുകള്‍ വലിച്ചെറിഞ്ഞാലും പിന്നെയും വാര്‍ത്തകള്‍ പെരുകിക്കൊണ്ടേയിരിക്കുന്നു .

  പുളിപ്പത് മാറിയാല്‍ ചവച്ചരയ്ക്കാം
  ഇളം മാങ്ങകള്‍ ഇനിയുമിനിയും..
  കൂര്‍ത്ത ദന്തങ്ങളാല്‍ ആഴ്ന്നിറങ്ങാം
  രുചിയുടെ പുത്തനുദയങ്ങളിലേക്ക്
  പിഞ്ചുമാംസങ്ങളിലൂടിഞ്ചിഞ്ചായ്.......വായിക്കുമ്പോള്‍ മനസ്സ് തൊടുന്നു വരികള്‍ .

  ReplyDelete
 38. Pazhukkaan vidhiyillatha unnimangakal...chinnungi chinnungi kaatilaadunna unnimangakale unnam vechu kallerriyunna kaykal...aa kaykale nokki chirikkunna maavum.....

  Beautifully written...painful too...

  ReplyDelete
 39. പ്രിയപ്പെട്ട ഷേയ,

  വിതുമ്പുന്നതെന്തിന് കാറ്റേ
  പാകിയ വിത്തിനും
  ചുമക്കുന്ന മരത്തിനും
  വളര്‍ത്തിയ കാലത്തിനും
  നോവതില്ലെങ്കില്‍ നീ മാത്രം ..

  വാര്‍ത്തകളും ഈ വരികളും ..മനസ്സ് വല്ലാതെ നൊന്ത് പോയി.

  സ്നേഹതോടെ

  ധനലക്ഷ്മി .പി.വി

  ReplyDelete
 40. ഉണ്ണിമാങ്ങയിലൂടെ...
  സമകാലികസംഭവങ്ങള്‍ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ട് അല്ലെ?
  വ്യത്യസ്തമായ അവതരണരീതി. നന്നായിട്ടുണ്ട്.

  ReplyDelete
 41. ഉണ്ണി മാങ്ങയിലൊരു കവിത . കാലം പാകിയ വിത്തിനെയും ഭയപ്പെടുത്തുന്നു .ആശംസകള്‍ ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞു മയില്‍പീലി

  ReplyDelete
 42. കൂര്‍ത്ത ദന്തങ്ങളാല്‍ ആഴ്ന്നിറങ്ങാം
  രുചിയുടെ പുത്തനുദയങ്ങളിലേക്ക്
  പിഞ്ചുമാംസങ്ങളിലൂടിഞ്ചിഞ്ചായ്... so deep

  ReplyDelete
 43. ഭയക്കുന്നില്ല ശിക്ഷയെ,പരമാവധിയൊരു പല്ലുപുളി...
  കവിത പൊള്ളിക്കുന്നു,ഷേയാ..

  ReplyDelete
 44. സത്യം തീക്ഷ്ണം....
  കവിത വളരെ നന്നായി.....

  കൂടുതല്‍ ഒന്നും എഴുതാന്‍ , വായിക്കാന്‍ , അറിയാന്‍ കഴിവില്ലെനിക്ക്....... ഒത്തിരി ഉണ്ണിമാങ്ങകളെ കാണാനിട വന്നതുകൊണ്ട് പ്രത്യേകിച്ചും.......

  ReplyDelete
 45. വായിച്ചപ്പോള്‍ പുളിക്കുക അല്ല പൊള്ളുകയായിരുന്നു മനസ്സ് . . .

  ReplyDelete
 46. വിതുമ്പുന്നതെന്തിന് കാറ്റേ
  പാകിയ വിത്തിനും
  ചുമക്കുന്ന മരത്തിനും
  വളര്‍ത്തിയ കാലത്തിനും
  നോവതില്ലെങ്കില്‍ നീ മാത്രം

  കുരുന്നു കള്‍ക്ക് പോലും പോലും രക്ഷയില്ലാത്ത കാലം. ഈ സമകാലിക ഭീകരതയെ കവിത ഭംഗിയായി വരച്ചിടുന്നു ഉണ്ണി മാങ്ങ എന്ന ബിംബത്തിലൂടെ. അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. ദേവികുട്ടീ, സോണീ, മിനീച്ചേ, ധനലക്ഷ്മീ നിറഞ്ഞ സന്തോഷം ഇലഞ്ഞിമരച്ചുവട്ടില്‍ വന്നതിലും വായിച്ചതിനും. സോണീ,അതെ ഒരുപാട് നോവിച്ചു.എന്‍റെ ചിന്തകള്‍ക്കപ്പുറമായിരുന്നു അമ്മയൊരു കൂട്ടികൊടുപ്പുകാരിയാവുക എന്നത്. മയില്പീലി, ലക്ഷ്മീ നന്ദീട്ടൊ വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും. ചേച്ചീ, എച്മു, അനീഷ്, അക്ബറിക്കാ എല്ലാവര്‍ക്കും സന്തോഷമറിയിക്കുന്നു..

   Delete
 47. കവയത്രി ഉദ്ദേശിച്ച അര്‍ത്ഥതലങ്ങള്‍ തന്നെ കവിത നല്‍കുന്നു എന്നതിനാല്‍ കമെന്‌റ്‌ വേണ്ടിയിരുന്നില്ല എന്നൊരു തോന്നല്‍ - കാലിക പ്രസക്തമായ കവിതക്ക്‌ ആശംസകള്‍

  ഭയക്കുന്നതില്ല ശിക്ഷയെ,
  പരമാവധിയൊരു പല്ലുപുളി..!
  പുളിപ്പത് മാറിയാല്‍ ചവച്ചരയ്ക്കാം
  ഇളം മാങ്ങകള്‍ ഇനിയുമിനിയും..
  കൂര്‍ത്ത ദന്തങ്ങളാല്‍ ആഴ്ന്നിറങ്ങാം
  രുചിയുടെ പുത്തനുദയങ്ങളിലേക്ക്
  പിഞ്ചുമാംസങ്ങളിലൂടിഞ്ചിഞ്ചായ്..

  ReplyDelete
 48. ഇലഞ്ഞിപൂക്കളെ..കവിത വളരെ നന്നായി..

  പിതൃതരുക്കള്‌ക്കും,കാലത്തിനും നോവുന്നുണ്ട് കനിവിന്റെ ഈ കാറ്റിനൊപ്പം..


  കൃഷ്ണപ്രിയ എന്നൊരു മോളുടെ അച്ഛനെ ഓര്‍മ്മയുണ്ടോ ??സ്കൂള്‍ വിദ്യാര്‌ത്ഥിനിയായ മകളുടെ ഘാതകന്‍, ഇന്ത്യന്‍ ജു ഡീഷ്യറിയുടെ വലപ്പഴുതുകളിലൂടെ പുറത്തുചാടിയപ്പോള്‍ കൊന്ന് കിണറ്റിലെറിഞ്ഞ ഒരു പിതാവിനെ ...

  ReplyDelete
 49. ഭയക്കുന്നതില്ല ശിക്ഷയെ,
  പരമാവധിയൊരു പല്ലുപുളി..!

  ReplyDelete
 50. മൊഹീ, വഴിമരങ്ങള്‍, അനീഷ് സന്തോഷം വായനയ്ക്ക്.

  കൃഷ്ണപ്രിയയുടെ അച്ഛ്നെ പോലുള്ളവര്‍ വേണം ശിക്ഷ സ്വയം നടപ്പാക്കാന്‍ എന്ന് ഇടയ്ക്ക് ആഗ്രഹിച്ചു പോവാറുണ്ട്, നമ്മുടെ നിയമാവലിയുടെ പഴുതുകള്‍ കാണുമ്പോള്‍

  ReplyDelete
 51. ഇലഞ്ഞി....

  രൂക്ഷം! മുനകൂര്‍പ്പിച്ചൊരു കവിതയമ്പ്! തീവ്രവും... ഞാനും കുറെനാളായി ആഴത്തില്‍ ആലോചിക്കുന്നു ഈ ഇളം മാംസത്തോടിത്ര പ്രിയമേറാന്‍ കാര്യമെന്തെന്ന്...

  ആദ്യമായാണെന്ന് തോന്നുന്നു ഞാന്‍ ഇവിടെ. :)

  ReplyDelete
 52. വളരെ സന്ദര്‍ഭോചിതമായ മാമ്പഴ പ്രയോഗം

  ഉണ്ണിമാങ്ങയത്, എറിയാതിരിക്കാന്‍ വാക്കുകള്‍ കൊണ്ടൊരു വലയം തീര്‍ത്തു ആശംസകള്‍

  ReplyDelete
 53. എത്ര ഉണ്ണി മാങ്ങകള്‍ കൊഴിയുന്നിവിടെ ദിനെനയെന്നോണമ്.കൈക്കുമ്പിളില്‍ ഒതുക്കിനിര്‍ത്താന്‍ എന്നുംമാതാവിന് പറ്റുമോ ആശങ്കയാണിന്ന്‍.

  ReplyDelete
 54. കണ്ണി മാങ്ങയിലൂടെ പറഞ്ഞ സന്ദേശം, ആ ബിംബനിര്‍മ്മിതി എല്ലാം അസൂയപ്പെടുത്തുന്നു.

  ReplyDelete
 55. കൊള്ളാം നല്ല കവിത . ഒരു ഉണ്ണി മാങ്ങ കഴിച്ച പ്രതീതി @PRAVAAHINY

  ReplyDelete
 56. ഒരു പുളിയന്‍ മാങ്ങ കഴിച്ച ഫീലിങ്ങ് .... ഓര്‍മ്മയിലെക്കു പെട്ടെന്ന് കുട്ടിക്കാലം ഓടിയെത്തിയപോലെ. പണ്ട് വേനലവധിക്കാലത്ത് ഓരോ വലിയ കാറ്റ് വീശുമ്പോഴും ക്രിക്കറ്റ്‌ ബാറ്റും പന്തുമൊക്കെ വലിച്ചെറിഞ്ഞ് ഞങ്ങള്‍ പിള്ളേര്‍ സെറ്റ് ചക്കര മാവിന്റെ ചോട്ടിലെക്കോടും .... വീണ്ടും ആ ഓര്‍മ്മകളിലേക്ക് കൂട്ടി കൊണ്ടുപോയതിനു ഒരുപാട് നന്ദി .... ഇനിയും എഴുതു .. ആശംസ്സകള്‍ :)

  ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!