പെയ്തുതോര്‍ന്നേതോ മഴയുടെ
നനഞ്ഞ വീഥികളിലൂടൊരുനാള്‍
നേര്‍ത്തൊരു പെയ്ത്തീണമായ്
ഓര്‍മ്മയുടെ മഴനൂലുകള്‍ത്തേടി
നീ വരുമ്പോള്‍ നിന്നോര്‍മ്മകളില്‍
കുതിര്‍ന്ന ജീവിതം മടക്കിവെച്ച്
ഞാന്‍ മൃതിയുടെ ഒറ്റവിരിയിട്ട
ജാലകത്തിനപ്പുറത്തേക്ക്
യാത്ര തുടങ്ങിയിരിക്കും...
പിന് വിളിയരുത്... തിരികെയേകാന്‍
ഒന്നുമവശേഷിക്കുന്നില്ല..
കാത്തിരിപ്പിന്‍റെ നേരടരുപോലും..
ഓര്‍മ്മകളെ തളച്ചിട്ട മനസ്സ്
മടക്കിവെച്ച ആ
ജീവിതത്തിലെവിടെയോ
ആത്മഹുതി ചെയ്തിട്ടുണ്ട്..
ദഹിപ്പിച്ചുകൊള്‍ക...!!