പൂക്കളെ കാത്ത്


ഇലഞ്ഞിപ്പൂവിന്‍ നറുമണം കണക്കേ സുഗന്ധപൂരിതമാകുമീ ജീവിതം .. മഴയൊഴിഞ്ഞ പുലരിയില്‍ ഉറക്കമുണര്‍ന്ന് പൂക്കള്‍പ്പെറുക്കാന്‍ ഇലഞ്ഞിമരച്ചുവട്ടിലേക്കോടുന്ന ആ ആറുവയസ്സുകാരിയുടെ ആഹ്ലാദമാണ് ഇന്നുമെന്‍റെ ജീവശ്വാസം … മഴ കൊള്ളാത്ത, വാടാത്ത ഇലഞ്ഞിപൂക്കള്‍ പെറുക്കിയെടുക്കുമ്പോള്‍ ആ കണ്ണുകളില്‍ കണ്ട കൌതുകമാണ് എന്റെ ലോകം ‌ … പെറുക്കിയെടുത്ത ഓരോ പൂക്കളും അരുമയോടെ ഇലകുമ്പിളില്‍ നിറക്കുമ്പോള്‍ഉണ്ടായ വാത്സല്ല്യമാണെന്നിലെ മാതൃത്വം.... ഓരോ പൂവും അടര്‍ന്നു വീഴുംമ്പോഴുള്ള ഇലഞ്ഞിമരത്തിന്‍ വേദനയാണ് എന്‍റെ ദുഃഖം .. ഓരോ പൂവിനെയും തഴുകും ഇളം തെന്നലാണെന്‍റെ സാന്ത്വനം .. പരിലസിക്കുമാ നറുമണമാണെന്നിലെ പ്രാര്‍ത്ഥന… ഈ കുഞ്ഞ്പൂക്കള്‍ ഓലചരടില്‍ കോര്‍ത്ത്‌ ഇലഞ്ഞിപ്പൂമാല തീര്‍ക്കണമെന്ന മോഹം ,, എന്നിലെ സ്ത്രീ…. മോഹങ്ങളെ താലോലിച്ച് തിരികെ നടക്കുമ്പോള്‍ നിനച്ചിരിക്കാതെ വീശിയ കാറ്റിന്‍കൈകളാല്‍ മണ്ണില്‍ പതിച്ചപൂക്കളോടൊപ്പം എന്റെ മോഹങ്ങളുമുണ്ടായിരുന്നു.....!!