വെന്തരാത്രികളുടെ വേവ് തിന്നാന്‍
ആര്‍ത്തിയോടെ കാത്തിരിക്കുന്ന ചിലത്..
ചിതലരിച്ച ചിന്തകള്‍ക്കുമേല്‍
ചിറകുവിടര്‍ത്തി അടയിരുന്ന്
വിരിയെച്ചെടുക്കുമവ ഒരായിരം
ചിന്തകളെ തലപെരുപ്പിക്കാന്‍....
ചിലമ്പിച്ച ചിറകടിയൊച്ചകളുടെ
ചിറകരിയും ചക്രവാളങ്ങളെന്നാശിക്കേ
ചൂളംകുത്തിയവ പറന്നടുക്കും
ചാവേറുകളെ പോലെ
കരള്‍ ചുരന്നുള്ളിലേക്ക്..
കൊത്തിവലിക്കുമവ, കുഴിച്ചുമൂടിയ
മറവിയുടെ പുഴുതിളയ്ക്കുന്ന
നാറുന്ന ഓര്‍മ്മകോലങ്ങളെ..
കൂര്‍ത്ത നഖങ്ങളാഴ്ത്തി
ആഴ്ന്നിറങ്ങി വലിച്ചു പുറത്തേക്കിടും
കാലം പൂഴ്ത്തിയ ചിലതിനെ...
കനലെരിയുന്ന മനസ്സാഴങ്ങളില്‍
നിദ്ര ചിതാഭസ്മമാകുമ്പോള്‍
കൈക്കൊട്ടി അട്ടഹസിക്കാറുണ്ടവ
ഒരു ചങ്ങലദൂരം കാത്ത് ... !