Sunday, October 28, 2012

ചിലതുണ്ട്..!

ഒരിക്കലുമുറങ്ങാതെ ചിലതുണ്ട്,
വെന്തരാത്രികളുടെ വേവ് തിന്നാന്‍ 
ആര്‍ത്തിയോടെ കാത്തിരിക്കുന്ന ചിലത്..

ചിതലരിച്ച ചിന്തകള്‍ക്കുമേല്‍ 
ചിറകുവിടര്‍ത്തി അടയിരുന്ന് 
വിരിയെച്ചെടുക്കുമവ ഒരായിരം 
ചിന്തകളെ തലപെരുപ്പിക്കാന്‍....

ചിലമ്പിച്ച ചിറകടിയൊച്ചകളുടെ 
ചിറകരിയും ചക്രവാളങ്ങളെന്നാശിക്കേ
ചൂളംകുത്തിയവ പറന്നടുക്കും 
ചാവേറുകളെ പോലെ 
കരള്‍ ചുരന്നുള്ളിലേക്ക്..  

കൊത്തിവലിക്കുമവ, കുഴിച്ചുമൂടിയ 
മറവിയുടെ പുഴുതിളയ്ക്കുന്ന 
നാറുന്ന ഓര്‍മ്മകോലങ്ങളെ.. 
കൂര്‍ത്ത നഖങ്ങളാഴ്ത്തി
ആഴ്ന്നിറങ്ങി വലിച്ചു പുറത്തേക്കിടും
കാലം പൂഴ്ത്തിയ ചിലതിനെ... 

കനലെരിയുന്ന മനസ്സാഴങ്ങളില്‍ 
നിദ്ര ചിതാഭസ്മമാകുമ്പോള്‍ 
കൈക്കൊട്ടി അട്ടഹസിക്കാറുണ്ടവ 
ഒരു ചങ്ങലദൂരം കാത്ത് ... !

53 comments:

 1. അതെ എത്രയൊക്കെ ആഴത്തില്‍ ഒളിപ്പിചാലും പിന്നെയും ഓര്‍മ്മകളില്‍ ഏകാന്തത തരാതെ ബഹളമുണ്ടാക്കുന്ന ചിലത്.. ചിലപ്പോഴൊക്കെ മനസ്സ് ഒരു ചങ്ങല കിലുക്കത്തിന് കാതോര്‍ക്കും
  നല്ല വരികള്‍

  ReplyDelete
 2. വളരെ ഇഷ്ടപ്പെട്ടു..

  "വെന്തരാത്രികളുടെ വേവ് തിന്നാന്‍.." ശക്തമായ പദ പ്രയോഗങ്ങള്‍ ...

  ആശംസകള്‍ ഷേയാ...!!!


  ReplyDelete
  Replies
  1. നന്നായിടുണ്ട്
   ചിതലരിച്ച ചിന്തകള്‍ക്കുമേല്‍
   ചിറകുവിടര്‍ത്തി അടയിരുന്ന് .....നന്നായിട്ടുണ്ട് ആശംസകള്‍

   Delete
 3. കവിത രണ്ടു മൂന്നു തവണ വായിച്ചു-ആശയം വേര്‍തിരിഞ്ഞു കിട്ടാന്‍.! നീറുന്ന വാക്കുകളില്‍ ഒളിമിന്നുന്നു ഉരുകുന്ന ചിന്തകളുടെ കനല്‍ തിളക്കം.
  "കനലെരിയുന്ന മനസ്സാഴങ്ങളില്‍
  നിദ്ര ചിതാഭസ്മമാകുമ്പോള്‍ ..."വല്ലാത്ത ചിത്രം തന്നെ.ഈ ഭാവനകള്‍ അഭിനന്ദനങ്ങള്‍ക്കുമപ്പുറം.എങ്കിലും പറയട്ടെ -അഭിനന്ദനങ്ങള്‍ (അല്‍പം അസൂയയുമുണ്ട് ട്ട്വാ ...)

  ReplyDelete
 4. maraviyude
  kanaachayppukalil
  olichirikkam..

  Good ..

  ReplyDelete
 5. ഇലഞ്ഞിപൂക്കള്‍ ഒരു കുല വിരിഞ്ഞാലും ഒരു മരമാകെ പൂത്താലും ഒരേ സുഗന്ധം ..മനോഹരവും ശക്തവുമായ വരികളില്‍ മനസ്സാഴങ്ങളില്‍ അടക്കി വെച്ച ഈര്‍ഷ്യയുടെ സ്ഫുരണങ്ങള്‍ തിളങ്ങുന്നു..നല്ല എഴുത്തിനിയും തുടരാനാവട്ടെ.. ഭാവുകങ്ങള്‍ !!

  ReplyDelete
 6. ആ ചിലതുകൾ.. ഒരിക്കലുമുറങ്ങാതെ കിടക്കുന്നതല്ലെ നമ്മളിന്നു ജീവിച്ചിരിക്കുന്നതിന്റെ അടിസ്ഥാനം...ആ ചിലതുകളുടെ അവശേഷിപ്പുകൾ..

  ReplyDelete
 7. ജീവിതത്തില്‍, എപ്പോഴൊക്കയോ ചിതലരിക്കാന്‍ വിട്ടുകൊടുത്ത,
  ചില ചിന്തകള്‍ക്ക് ചിറകു നല്‍കി ചില വരികള്‍....
  എല്ലാ മനുഷ്യ ജീവിതത്തിലും ഉണ്ടാകും അല്ലെ,
  വീണ്ടും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ചില മുഹൂര്‍ത്തങ്ങള്‍.....
  ഈ നല്ല വരികള്‍ക്ക് എന്റെയും ആശംസകള്‍..

  ReplyDelete
 8. അതെ. വെന്ത രാത്രിയുടെ വേവ് തിന്നാന്‍...
  വരികള്‍ നന്നായി ഇഷ്ടമായി.കുറിഞ്ഞിപ്പൂവ് പറഞ്ഞ പോലെ ഒരു കുല പൂത്താലും, മരം അടിമുടി പൂത്താലും സുഗന്ധമാണ് ഇലഞ്ഞിക്ക്...

  ReplyDelete
 9. കവിത നന്നായി

  ReplyDelete
 10. കാലം പൂഴ്ത്തിയ ചിലതുണ്ട് ....
  ആര്‍ത്തിയോടെ കാത്തിരിക്കുന്ന ചിലത്...

  വളരെ ഇഷ്ടായി.

  ReplyDelete
 11. കനലെരിയുന്ന മനസ്സാഴങ്ങളില്‍
  നിദ്ര ചിതാഭസ്മമാകുമ്പോള്‍
  കൈക്കൊട്ടി അട്ടഹസിക്കാറുണ്ടവ
  ഒരു ചങ്ങലദൂരം കാത്ത് ... !

  എന്താ പ്പൊ മുയ്മനും പ്രാന്തൻ പരിപാടികളാണല്ലോ ?
  ഇതിന്റെ ഭാവാർത്ഥും വാക്യാർത്ഥും ഒന്നും പറയാനും ആശയം വിപുലീകരിക്കാനും യ്ക്കറിയില്ല.
  എനിക്ക് ആ ചെറോണ വായിച്ചപ്പോ മുതലുള്ള പേട്യാ,ന്തേലും പറയാൻ.!
  എന്റ്ഹൊക്കെയാ ആ വാക്കുകളുടെ ഭാവാർത്ഥങ്ങള് ന്ന് യ്ക്കറിയില്ല്യാ.
  നന്നായിട്ടുണ്ട്.
  ആശംസകൾ.

  ReplyDelete
 12. ആശയം ശെരിക്കും അങ്ങട്ട് കത്തിയില്ല ,,അത് എന്‍റെ മാത്രം കുഴപ്പമാണ് ,മലയാളം ക്ലാസ് കട്ട് ചെയ്തു ഫുട്ബോള്‍ കളിക്കാനും ,കറങ്ങി നടക്കാനും പോയതിന്റെ കുഴപ്പം ഇപ്പോഴാണ് മനസ്സിലായത് .എന്നാലും തുടര്‍ന്ന് വന്ന കമന്റുകളില്‍ നിന്നും വരികള്‍ മനസ്സിലായി .

  ReplyDelete
 13. കനലെരിയുന്ന മനസ്സാഴങ്ങളില്‍
  നിദ്ര ചിതാഭസ്മമാകുമ്പോള്‍
  കൈക്കൊട്ടി അട്ടഹസിക്കാറുണ്ടവ
  ഒരു ചങ്ങലദൂരം കാത്ത് ... !

  ReplyDelete
 14. ഹാ............നല്ല ചങ്ങലക്കിലുക്കം ...!

  ReplyDelete
 15. ഒരു സുഖം വായിച്ചപ്പോള്‍ .,.,നിദ്രയുടെ നിളാ സ്പര്‍ശനം പോലെ ഓരോഴുക്ക് ,.,നന്നായിട്ടുണ്ട് ,.,.,ഇനിയും വിടരട്ടെ ചിലത് ,.,.,.

  ReplyDelete
 16. വാക്കുകളില്‍ നീറ്റല്‍ ഉണ്ടാക്കുന്ന "ചിലതുണ്ട്"...കനല്‍ എരിയിക്കുന്ന ചിലതുണ്ട്.. അതെ അങ്ങനെ ചിലതുണ്ടാവുമ്പോള്‍ ആണല്ലോ , ഇതൊക്കെ കുറിച്ചിടാന്‍ തോന്നുന്നതും..

  ReplyDelete
 17. വെന്ത രാത്രികളുടെ വേവ് തിന്നുകൊണ്ട് , കരള്‍ തുരന്നു ഉള്ളില്‍ കടന്നു, പുഴു തിളക്കുന്ന ഓര്‍മ്മകളെ വലിച്ചു പുറത്തിട്ടുകൊണ്ട് , ചങ്ങലകിലുക്കം കാതോര്‍ത്തു നില്‍ക്കുന്ന ആ നിമിഷങ്ങള്‍ നല്ല ഒരു കവിത സമ്മാനിച്ചതില്‍ ആശംസകള്‍ ...

  ReplyDelete
 18. ചിരകാലമങ്ങിനെ ചിതല്‍ തിന്നു പോയിട്ടും ചിലതുണ്ട് ചിതയിന്‍ മേല്‍ വെക്കാന്‍ :)

  ReplyDelete
 19. ചിലതങ്ങനെ യാണ് മനസ്സില്‍ നീറി കിടക്കും ഭ്രാന്ത മായ ചിന്ത കളോടെ

  ReplyDelete
 20. കാഴ്ച്ചകൾക്കും ചിന്തകൾക്കും വികാരങ്ങൾക്കുമപ്പുറം വേവുന്ന ചിലത്‌..
  നല്ല വരികൾ..
  വളരെ ഇഷ്ടായി..ആശംസകൾ ട്ടൊ,!

  ReplyDelete

 21. കനലെരിയുന്ന മനസ്സാഴങ്ങളില്‍
  നിദ്ര ചിതാഭസ്മമാകുമ്പോള്‍
  കൈക്കൊട്ടി അട്ടഹസിക്കാറുണ്ടവ
  ഒരു ചങ്ങലദൂരം കാത്ത് ... !

  മികച്ച വരികൾ

  ReplyDelete
 22. വായിച്ചു ഇഷ്ടായി എന്ന് മാത്രം പറയുന്നു

  ReplyDelete
 23. പിന്നെയും ചിലതുണ്ട്

  ReplyDelete
 24. മനസിനെ ചങ്ങയിലേക്കെത്തിക്കുന്ന
  ചിലതു...
  അതിങ്ങനെ മനോഹരമായി എഴിതിയതിനു
  അഭിനന്ദനങള്‍...

  ReplyDelete
 25. എത്ര കുഴിച്ചു മൂടിയാലും ഓര്‍മകളായി വീണ്ടും തളിര്‍ത്തു പൂക്കുന്നു ചിലത് ...
  നേരിപ്പോടുപോലെ നീറി നീറി അണയാതെ എരിയുന്നു വേറെ ചിലത് ...
  ഇഷ്ടമായി കവിത വളരെയതികം ... :)

  ReplyDelete
 26. ഓര്‍മകള്‍ക്ക് രണ്ടു മുഖമുണ്ട് ഒന്ന് മനസ്സില്‍ കുളിര്‍മഴ പെയ്യിക്കുന്നത് എന്നാല്‍ അടുത്തത് ഭീതി ജനകവും ...
  ഒരുപിടി നല്ല ഓര്‍മകള്‍ ആശംസിക്കുന്നു

  ReplyDelete
 27. അതേ, ചിലതോക്കെയുണ്ട് ഈ കവിതയിലും ...

  ReplyDelete
 28. ഇനിയും ചിലത് ബാക്കിയുണ്ട് ..എങ്കിലും ചിലതെല്ലാം ഇതിലുണ്ടല്ലോ ..

  ReplyDelete
 29. ചുരന്നാലുള്ളിലെക്കാല്ല്ലാലോ പുറത്തേക്കല്ലെ! ഉള്ളിലേക്കുപോകാൻ തുരക്കേണ്ടേ?

  ReplyDelete
 30. വെന്തുപോയ നോവുകളിലെക്ക്
  എത്രമാത്രം നീരോഴുക്കുണ്ടയാലും
  വെന്തു പോയത് വെന്തത്‌ തന്നെ !!

  ReplyDelete
 31. ചിലതെല്ലാം അങ്ങിനെയാണ് ..

  nice lyrics...

  ReplyDelete
 32. കനലെരിയുന്ന മനസ്സാഴങ്ങളില്‍
  നിദ്ര ചിതാഭസ്മമാകുമ്പോള്‍
  കൈക്കൊട്ടി അട്ടഹസിക്കാറുണ്ടവ
  ഒരു ചങ്ങലദൂരം കാത്ത് ... !

  nice meaningful lines...

  ReplyDelete
 33. ശ്മശാനത്തിലെ കഴുകന്‍റെ കൂര്‍ത്ത നഖങ്ങള്‍പോലെ കുത്തിനോവിക്കുന്ന ചില ചിന്തകള്‍., വായിച്ചു തീര്‍ത്തതും അസ്വസ്ഥതതയോടെ, അത്രയ്ക്ക് തീഷ്ണമാണ്‌ വരികള്‍..!,!!

  ReplyDelete
 34. ചിലതുണ്ട്...

  ReplyDelete
 35. കനലെരിയുന്ന മനസ്സാഴങ്ങളില്‍
  നിദ്ര ചിതാഭസ്മമാകുമ്പോള്‍
  കൈക്കൊട്ടി അട്ടഹസിക്കാറുണ്ടവ
  ഒരു ചങ്ങലദൂരം കാത്ത് ... !!!!


  ചിലതുണ്ട്.. എന്നിലും..

  ReplyDelete
 36. ചിലതുണ്ട്... :)

  ഇലഞ്ഞിപ്പൂക്കളുടെ കഥകൾ വായിക്കനാണെനിക്കിഷ്ടം. കവിതയോടെ പണ്ടേ അത്ര പ്രതിപത്തിയില്ലാത്തതിനാലാകുമത്....


  കവിത വായിച്ചു, മനസ്സിലാക്കാൻ ശ്രമിച്ചു. ആശംസകൾ

  ReplyDelete
 37. ചിലതുണ്ട്... ചിലത്...!

  ReplyDelete
 38. എരിഞ്ഞടങ്ങിയിട്ടും വീണ്ടും പുകയുന്ന ചിലത്

  നല്ല വരികള്‍,ആശയം

  ആശംസകള്‍

  ReplyDelete
 39. മനസ്സിന്റെ ആഴങ്ങളില്‍
  മായാന്‍ മടിച്ചു അള്ളിപ്പിടിച്ചു കിടക്കുന്ന
  ചിലതുണ്ട് ..
  ഏതു നിമിഷവും ചാടി വീണു മുന്നില്‍ ചോദ്യ ചിഹ്നമായെക്കാവുന്ന ചിലത്
  ശക്തമായ വരികള്‍ക്ക് മുന്നില്‍ പ്രണാമം .. ആശംസകള്‍ ഇലഞ്ഞിപ്പൂക്കള്‍

  ReplyDelete
 40. കൊത്തിവലിക്കുമവ, കുഴിച്ചുമൂടിയ
  മറവിയുടെ പുഴുതിളയ്ക്കുന്ന
  നാറുന്ന ഓര്‍മ്മകോലങ്ങളെ..” ശരിയാണ്.ചില സത്യങ്ങളെ മനോഹരമായ കവിതയുടെ പട്ടുടുപ്പിച്ചിരിക്കുന്നു.

  ReplyDelete
 41. അതെ, ഇത്തരം ചില 'ചിലതു'കളാണ് നമ്മില്‍നിന്നും 'ചിതലു'കളെ അകറ്റുന്നത്. എങ്കിലും ചിലതുണ്ട്, എത്രതന്നെ തീര്ച്ചപ്പെടുത്തിയാലും വരുതിയില്‍ നിന്നും വഴുതുന്നത്.

  ReplyDelete
 42. ശക്തമായ കവിത. ആശംസകള്‍ . ഞാനിവിടെ വന്നിട്ട് കുറെ നാളായി. ക്ഷമിക്കുക. തിരക്കാണ്.

  ReplyDelete
 43. അതെ ചിലതുണ്ട് .. നഷ്ടപ്പെടുന്നില്ല ഒന്നും .. മൂര്‍ച്ച കൂടുന്നെയുള്ളൂ ..

  ആശംസകള്‍ ശേയെചി

  ReplyDelete
 44. ഇഷ്ടം ഇലഞ്ഞ്യെ ...ഒന്ന് രണ്ടുവട്ടം വായിക്കേണ്ടി വന്നു ...ആശംസകള്‍ ..

  ReplyDelete
 45. മികച്ചത്...നന്നായിരിക്കുന്നു.ആശംസകള്‍.

  ReplyDelete
 46. മികച്ചത്...നന്നായിരിക്കുന്നു.ആശംസകള്‍.

  ReplyDelete
 47. വായിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി പറയുന്നു. മനസ്സിലാക്കാന്‍ ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായി എന്നത് വിഷമിപ്പിക്കുകയും ചെയ്തു.

  ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!