പഴുത്തമാങ്ങ-അത് വേണ്ട..
കഴിച്ച് കഴിച്ച് രുചികെട്ടു..
കനത്തവിലയേകാംകഴിച്ച് കഴിച്ച് രുചികെട്ടു..
ഉണ്ണിമാങ്ങയെങ്കില്‍ ..
വേണ്ട, പറയേണ്ട- അറിയാം
ആടിയുലഞ്ഞെടുത്തെറിയാന്‍
വിതുമ്പുന്നതെന്തിന് കാറ്റേ
പാകിയ വിത്തിനും
ചുമക്കുന്ന മരത്തിനും
വളര്‍ത്തിയ കാലത്തിനും
നോവതില്ലെങ്കില്‍ നീ മാത്രം ..
പുളിപ്പത് മാറിയാല്‍ ചവച്ചരയ്ക്കാം
ഇളം മാങ്ങകള്‍ ഇനിയുമിനിയും..
കൂര്‍ത്ത ദന്തങ്ങളാല്‍ ആഴ്ന്നിറങ്ങാം
രുചിയുടെ പുത്തനുദയങ്ങളിലേക്ക്
പിഞ്ചുമാംസങ്ങളിലൂടിഞ്ചിഞ്ചായ്. .
നിര്‍ലോഭമുണ്ടവ ശിഖരങ്ങളില്‍
പല വലിപ്പത്തില്‍, പാകത്തില്‍
കൈഞൊടിച്ചാല്‍ എറിയുവാന്‍
കൈഞൊടിച്ചാല്‍ എറിയുവാന്‍
മാങ്ങകളൊരുക്കി മാവുകളും..






