Tuesday, October 4, 2011

നിമിഷങ്ങള്‍


നിമിഷങ്ങള്‍ നിരര്‍ത്ഥകമായതും
നിലാവിന്‍റെ നീലിമയ്ക്ക് നിറം മങ്ങിയതും
നീലവിരിയിട്ട ജാലകത്തിലൂടെ
തേടിവന്ന നീര്‍മണിത്തുള്ളികള്‍ക്ക്
കുളിരില്ലാതായതും വിധി
നിനച്ചിരിക്കാതെയൊരു നിമിഷം
എതിര്ദിശയില്‍ നിന്നും 
പെയ്ത് വീണപ്പോഴായിരുന്നു...

നിമിഷങ്ങള്‍ നിശ്ചലമായത്
പരസ്പര അസാന്നിധ്യങ്ങളിലും
നിമിഷങ്ങള്‍ക്ക് നരവീണത്
ശൂന്യമാക്കപ്പെട്ട പ്രതീക്ഷകളിലും
കടുത്ത വേനലിന്‍റെ പകല്‍ പോലെ
നിമിഷങ്ങളുടെ ദൈര്‍ഘ്യമളന്നത്
ചേതനയറ്റ ചില കാത്തിരിപ്പുകളിലുമായിരുന്നു..
നിമിഷങ്ങള്‍ വേനല്‍മണ്ണില്‍ വീണ
പുതുമഴ തുള്ളിപോല്‍ അപ്രത്യക്ഷമായത്
ഏറെ കൊതിച്ച  കണ്ടുമുട്ടലുകളിലും..

നിമിഷങ്ങള് തന്‍ നൃത്തം നിലച്ചാല്‍
നിശ്ചലം നിശബ്ദം   ലോകം..
ആയുസ്സൊഴുക്കുകള്‍ നിലയ്ക്കും..
നീയും ഞാനും നിരര്‍ത്ഥരാവും..
ജീവിതം, സൂചികള്‍ നിലച്ച
ഘടികാരം പോലെ ആയുസ്സിന്‍
ഭിത്തിയില്‍ ചത്തിരിക്കും...!
29 comments:

 1. കാത്തിരിപ്പിന്റെ ദൈര്‍ഘ്യവും കണ്ടുമുട്ടലുകളുടെ നിമിഷായുസ്സും..

  കവിത നന്നായിട്ടുണ്ട്.
  ഇലഞ്ഞിപ്പൂവുകള്‍... വലിപ്പവും നിറവും ഇല്ലെങ്കിലും വാരിയെടുത്തു മുഖത്തോടടുപ്പിക്കുമ്പോള്‍ മാത്രമറിയുന്ന ഹൃദയഹാരിയായ സുഗന്ധം...

  ReplyDelete
 2. കുറച്ചു കഷ്ടപ്പെട്ടു,,വാക്കുകള്‍ കെട്ടു പിണഞ്ഞു കിടക്കുന്നത് കൊണ്ട് ...:)

  ReplyDelete
 3. നീയും ഞാനും നിരര്‍ത്ഥരാവാതിരിയ്ക്കാന്‍ പ്രാര്‍ത്ഥനകള്‍...ആശംസകള്‍ ന്റ്റെ പ്രിയ കൂട്ടുകാരിയ്ക്ക്.

  ReplyDelete
 4. നന്നായി ട്ടോ
  ഇഷ്ടപ്പെട്ടു
  ആശംസകള്‍

  ReplyDelete
 5. ജീവിതം, സൂചികള്‍ നിലച്ച
  ഘടികാരം പോലെ ആയുസ്സിന്‍
  ഭിത്തിയില്‍ ചത്തിരിക്കും...!
  നല്ല വരികള്‍ ... ചിലയിടങ്ങളില്‍ ഒന്ന് റിവേര്‍സ് ഗീര്‍ ഇട്ടു വീണ്ടും മുന്നിലോട്ടു എടുക്കണം
  അപ്പോഴേ മനസ്സിലാവുന്നുള്ളു എനിക്ക് ,,,,,
  ഇനിയും വരാം .. ആശംസകള്‍

  ReplyDelete
 6. കവിത നന്നായി...


  ഇങ്ങോട്ടും ഒന്ന് വരണേ... :)


  http://luttumon.blogspot.com/2011/09/blog-post_18.html

  ReplyDelete
 7. നന്നായിരിക്കുന്നു ആശംസകള്‍

  ReplyDelete
 8. അല്ലെങ്കിലും... ഏറെയാശിച്ചാശിച്ചു കിട്ടുന്ന ഒന്നിനെ വേണ്ടത്ര ആസ്വദിക്കാന്‍ നമുക്കാവാറില്ലല്ലോ..?

  ReplyDelete
 9. നിമിഷം ;ഏറെ അനുഗ്രഹിക്കപ്പെട്ടതും ;എന്നാല്‍ സസൂക്ഷ്മം ചിലവിടെണ്ടതും അതിലൂടെ നേട്ടവും ;നഷ്ടവും തിരിച്ചറിവും എല്ലാം ..;അക്ഷരങ്ങള്‍ തിരിച്ചറിന്റെ നിലാവെളിച്ചതിലൂടെ ഒഴികി നടക്കട്ടെ ;മനോഹരം

  ReplyDelete
 10. എന്റെ കര്‍ത്താവേ... ഇതെന്ത സംഭവം....എന്തൊരു ഭംഗിയാ ഈ ബ്ലോഗ്ഗിനു... ആകെ മൊത്തം ഒരു മണിയറ ലുക്ക്‌...... കൊള്ളാം... പൂന്തോട്ടത്തില്‍ പോയ ഫീല്‍ ഉണ്ട്..
  ഇപ്പൊ സമയമില്ല.... വായിക്കാന്‍ വേണ്ടി പിന്നെ വരാം....

  ReplyDelete
 11. നിമിഷങ്ങള്‍ നിശ്ചലമായത്
  പരസ്പര അസാന്നിധ്യങ്ങളിലും
  നിമിഷങ്ങള്‍ക്ക് നരവീണത്
  ശൂന്യമാക്കപ്പെട്ട പ്രതീക്ഷകളിലും

  nannaayittunduttaa..
  kooduthal dialog adikkaan malayaalam font illaa ..
  ingalu kshamikkyaaa....

  ReplyDelete
 12. നന്നായിട്ടുണ്ട്..സ്നേഹാസേ......!!
  ആദ്യമേ വായിച്ചിരുന്നു..!
  പിന്നേം വായിച്ചു...നന്നായിട്ടുണ്ട് ട്ടാ...!
  അഭിനന്ദനങ്ങള്‍ ...!

  ReplyDelete
 13. നന്നായിടുണ്ട് ..നിമിഷങ്ങളുടെ വില ചൂണ്ടി കാണിക്കുന്ന നഷ്ടപെട്ട നിമിഷങ്ങളെ കുറിച്ച് സങ്കടപെടുന്ന വരികള്‍..

  ReplyDelete
 14. നിമിഷങ്ങള്‍ പരസ്പരം അറിഞ്ഞുതീരാനുള്ളത്
  നിമിഷങ്ങള്‍ തമ്മില്‍ പെയ്തുനിറയാനുള്ളത്
  നിമിഷങ്ങള്‍ അന്യോന്യം പറഞ്ഞുതീരാനുള്ളത്
  അല്ലാത്ത നിമിഷങ്ങളോട് അങ്ങോട്ട് വരാണ്ടാന്നു ചട്ടം കെട്ടീട്ടുണ്ട് ട്ടോ.........:)

  ReplyDelete
 15. നല്ല രചന...
  ആശംസകള്‍ ...

  ReplyDelete
 16. നിമിഷങ്ങളുടെ ദൈര്‍ഘ്യവും അതിന്റെ അര്‍ഥവും വ്യാപ്തിയും ഒക്കെ ആ നിമിഷത്തില്‍ ജീവിക്കുന്ന മനുഷ്യന്‍ നല്കുന്നതല്ലേ.....
  മനസ്സില്‍ സ്പര്‍ശിച്ച നല്ല വരികള്‍

  ReplyDelete
 17. ചിന്തനീയമായ വരികള്‍

  OT

  (ഇവിടെ കമന്റാന്‍ പ്രശ്നമൊന്നുമില്ലാ കേട്ടോ :)

  ReplyDelete
 18. നിമിഷങ്ങളുടെ നൈമിഷികത, നിരർത്ഥകത...നന്നായി പറഞ്ഞു ചേച്ചീ

  ReplyDelete
 19. ഒരുപാവം പൂവ്, രമേഷ്ജി, വര്‍ഷൂ, ചെറുവാടി, വേണുഗോപാല്‍ , Arunlal Mathew || ലുട്ടുമോന്‍ , അനീഷ്‌ പുതുവലില്‍ , നാമൂസ് , gulnaar ... സന്തോഷം വായനയ്ക്കും അഭിപ്രായത്തിനും..

  ReplyDelete
 20. @ khaadu..:)) സന്തോഷം ട്ടൊ ഈ വഴി വന്നതിന്‍.. വായിക്കാന്‍ ഇനിയും വരിക.. സുസ്വാഗതം..

  sameeran, manu, chillujalakangal , ഓർമ്മകൾ , പ്രയാണ്‍ , Pradeep Kumar , നാരദന്‍ , ബഷീര്‍ പി.ബി.വെള്ളറക്കാട്‌ , സീത* .. വളരെ സന്തോഷം വായിച്ചതിനും പ്രോത്സാഹനത്തിനും...

  ReplyDelete
 21. നിമിഷങ്ങള്‍ നിശ്ചലമായത്
  പരസ്പര അസാന്നിധ്യങ്ങളിലും
  നിമിഷങ്ങള്‍ക്ക് നരവീണത്
  ശൂന്യമാക്കപ്പെട്ട പ്രതീക്ഷകളിലും
  കടുത്ത വേനലിന്‍റെ പകല്‍ പോലെ
  നിമിഷങ്ങളുടെ ദൈര്‍ഘ്യമളന്നത്
  ചേതനയറ്റ ചില കാത്തിരിപ്പുകളിലുമായിരുന്നു..
  --------------------------
  കവിത നന്നായിട്ടുണ്ട്.

  ReplyDelete
 22. പ്രാസമൊപ്പിച്ചെഴുതാന്‍ വേണ്ടിയാണോ “നി” എന്ന അക്ഷരത്തെ തേടിപ്പിടിച്ചെഴുതിയത്..

  സ്വപനങ്ങള്‍, സൌഹൃദങ്ങള്‍, പ്രണായക്ഷരങ്ങള്‍ ഇവയെല്ലാം നമുക്ക് സമ്മാനിയ്ക്കുന്നത് സുന്ദരനിമിഷങ്ങള്‍ തന്നെ.. ഓരോനിമിഷത്തിനും ഇലഞ്ഞിപ്പൂവിന്റെ നറുമണമായിരിയ്ക്കും, കാത്തിരിപ്പ് ചിറകറ്റ പക്ഷിയെപ്പോലെയാക്കും.. നിമിഷങ്ങള്‍ സുന്ദരമായിരിയ്ക്കട്ടെ എല്ലായ്പ്പോഴും.. ആശംസകള്‍ ഇലഞ്ഞിപ്പൂവെ..!

  ReplyDelete
 23. പ്രിയപ്പെട്ട കൂട്ടുകാരി,
  വളരെ മനോഹരമായ വരികള്‍................!
  നിമിഷങ്ങളുടെ വില ശരിക്കും മനസ്സിലായി...!അര നിമിഷം പോലും എത്ര വില പിടിച്ചതാണ്! ബന്ധങ്ങളുടെ ഇഴയടുപ്പം മനോഹരമായി വരികളിലൂടെ വര്‍ണിച്ചു!അഭിനന്ദനങ്ങള്‍!
  സസ്നേഹം,
  അനു

  ReplyDelete
 24. ഇഷ്ടപ്പെട്ടു.
  നന്നായി.

  ReplyDelete
 25. ഷാജി, അനിത്സ്, അനു, jayarajmurukkumpuzha, Manoj vengola.. നന്ദി ,സന്തോഷം ഈ വായനയ്ക്കും അഭിപ്രായത്തിനും കൂട്ടുകാരേ...

  ReplyDelete
 26. ഷേയൂ..... എന്തോക്കയാണീ കാണുന്നതും കേള്‍ക്കുന്നതും???

  ReplyDelete
 27. ലോകത്തെ പകുത്ത് കാലങ്ങളും വർഷങ്ങളും ദിവസങ്ങളും നിമിഷങ്ങളുമാക്കി എഴുതി തള്ളുന്നു നാം ആത്യന്തികമായ അചഞ്ചലത്വം വരെ...

  ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!