നിന്നില്‍ വീണ്‍ ചിതറി തെറിക്കുന്നെ
എന്‍ കണ്ണുനീര്‍ തുള്ളികളില്‍ നീ
ചഞ്ചലപെടാത്തത് സ്നേഹം
ഈയം കണക്കേ ഉരുക്കിയൊഴിച്ച്
മനതാരില്‍ ഞാന്‍ നിന്നെ കാലത്തിന്‍
മൂശയില്‍ വാര്‍ത്തെടുത്തതിനാലാവാം...
സ്വതന്ത്രമാവാന്‍ നീയാഗ്രഹിച്ചിട്ടും
വേദനയോടെയെങ്കിലും ഞാനതെത്ര
ശ്രമിച്ചിട്ടും പറിച്ചെടുക്കാനാവാതെ
നിന്നോടൊപ്പം എന്‍റെ ഹൃദയവും
ഉതിരുന്നതോ സഖേ ആത്മബന്ധം.....
ഖിന്നയാണ്‍ ഞാന്‍ നിന്‍ അടിയായ്മയില്‍
ഇനി നിന്‍ മൃതിയിലും നീ അസ്വാതന്ത്ര്യ
അന്നുമെന്‍ ചേതസ്സില്‍ നിന്നോര്‍മ്മകള്‍
വാഴും, ചിപ്പിയിലുറങ്ങും മുത്ത് പോലെ..
ശ്രമിക്കുക, അവഗണനയുടെ കൂരമ്പുകളാല്
എന്‍റെ കരള്‍ തുരന്ന് മോചിതയാവാന്‍,
എന്‍റെ കണ്ണുകള്‍ പെയ്യിക്കും നൊമ്പരം
ശിരസ്സില്‍ വീണ്‍ തകര്‍ന്നുടയുമ്പോഴും
നീ നനയുന്നില്ലെന്ന് സ്വയം വിശ്വസിച്ച്
പറന്നകലാന്‍ ചിറകിട്ടടിക്കുക..
സ്നേഹ മന്ത്രങ്ങള്‍ ഉണര്‍ത്തുപാട്ടാവാത്ത
ബന്ധനങ്ങളില്ലാത്ത തീരത്തേക്ക്...
അവിടെ, പകുത്തേകാത്ത സ്നേഹം
നിന്നില്‍ പര്‍വ്വതീകരിക്കുമ്പോള്‍,
ബന്ധനങ്ങളില്ലാത്ത സ്വാതന്ത്ര്യം
നിന്നെ വരിഞ്ഞു മുറുക്കുമ്പോള്‍
തിരിച്ചു പറക്കാമെന്‍റെ
അകതാരിലേക്ക് സങ്കോചമന്യേ..
നീ ശൂന്യമാക്കിയ മനം കാതോര്‍ക്കും
പ്രത്യാഗമനത്തിന്‍ ചിറകടികള്‍ക്കായ്..
അവിടെ, പകുത്തേകാത്ത സ്നേഹം
ReplyDeleteനിന്നില്‍ പര്‍വ്വതീകരിക്കുമ്പോള്‍,
ബന്ധനങ്ങളില്ലാത്ത സ്വാതന്ത്ര്യം
നിന്നെ വരിഞ്ഞു മുറുക്കുമ്പോള്‍
തിരിച്ചു പറക്കാമെന്‍റെ
അകതാരിലേക്ക് സങ്കോചമന്യേ..
നീ ശൂന്യമാക്കിയ മനം കാതോര്‍ക്കും
പ്രത്യാഗമനത്തിന്‍ ചിറകടികള്‍ക്കായ്
കവിതയെ കുറിച്ച് അഭിപ്രായം പറയാന്‍ എനിക്കറിയില്ല...
ഒരു കാര്യം പറയാം കവിത ഇഷ്ടപ്പെട്ടു... നന്നായിട്ടുണ്ട്...
ഭാവുകങ്ങള്‍...
എനിക്കുമിഷ്ടായി. അഭിനന്ദനങ്ങള്‍.
ReplyDeleteവരികളെ അടുത്തറിഞ്ഞ് വിശകലനം ഇനി വരുന്നവര്‍ പറയും.
ആശംസകള്‍
khaadu, ചെറുവാടി..ഒരുപാട് സന്തോഷം വരവിനും വായനയ്ക്കും കേട്ടൊ..
ReplyDeleteഞാനും കാത്തിരിക്കുകയാ അഭിപ്രായങ്ങളറിയാന്‍..!!
എനിക്കും ഇഷ്ടായി ..
ReplyDeleteശ്രമിക്കുക, അവഗണനയുടെ കൂരമ്പുകളാല്
ReplyDeleteഎന്‍റെ കരള്‍ തുരന്ന് മോചിതയാവാന്‍,
എന്‍റെ കണ്ണുകള്‍ പെയ്യിക്കും നൊമ്പരം
ശിരസ്സില്‍ വീണ്‍ തകര്‍ന്നുടയുമ്പോഴും
നീ നനയുന്നില്ലെന്ന് സ്വയം വിശ്വസിച്ച്
പറന്നകലാന്‍ ചിറകിട്ടടിക്കുക..
സ്നേഹ മന്ത്രങ്ങള്‍ ഉണര്‍ത്തുപാട്ടാവാത്ത
ബന്ധനങ്ങളില്ലാത്ത തീരത്തേക്ക്...
ആര്‍ദ്രമീ സ്നേഹ നൊമ്പരം ;ഒപ്പം ശക്തവും ......
അടക്കിപ്പിടിച്ചാലും കുതറിയോടുന്നവര്‍ ...കിട്ടിയതിനേക്കാളുമെത്രയെത്ര സൌഭാഗ്യങ്ങളാണകലങ്ങളിലെ തുരുത്തിലെന്ന നിനവുമായവര്‍ കുതിച്ച് പായും മേഘശകലങ്ങളെ പോലെ ..കൊടുത്തത്രയും പോരെന്ന വ്യഥയില്‍ നീട്ടി പിടിച്ച കരങ്ങളും തുറന്നു വെച്ച് മനസ്സുമായ് ഇരിക്കുമ്പോഴും എന്നെങ്കിലും ഒരു തിരിച്ചറിവിന്റെ ആഗമനമുണ്ടാകുമായിരിക്കും ..ഷേയാ..ഹൃദയത്തിന്റെ കോണില്‍ ഇനിയും മൊട്ടിട്ട് നില്‍ക്കുന്ന ഇലഞ്ഞിപ്പൂക്കളെല്ലാം വിടര്‍ന്നു സൌരഭ്യം പടര്‍ത്തട്ടെ!!!
ReplyDeleteഎല്ലാ തരം ബന്ധനങ്ങളില്‍ നിന്നുമുള്ള മോചനം സാധ്യമാകുന്നത് നാം പ്രണയത്തില്‍ ആകുമ്പോഴാണ്. നമ്മുടെ പ്രണയത്തിലേക്ക് എല്ലാത്തിനെയും പരിഗണിക്കുക. ഭൂമിയേയും ആകാശത്തേയും അതിലുള്ള സര്‍വ്വതിനേയും സ്വാഗതം ചെയ്യുകില്‍ തീര്‍ച്ച.. നാം സ്വാതന്ത്ര്യത്തിലാണ്.
ReplyDeleteശൂന്യമാക്കിയ മനം കാതോർക്കും തിരികെ വരുന്നൊരാ ചിറകടികൾക്കായി.... പറന്നു പോയവ അറിയുന്നുണ്ടാവുമോ ഈ കാത്തിരുപ്പ്?
ReplyDeleteനല്ല കവിത...ആശംസകൾ ചേച്ചി
കവിത കൊള്ളം.... :)
ReplyDeleteനന്നായിട്ടുണ്ട്...
ReplyDeleteഅഭിനന്ദനങ്ങള്‍
കൂട് വിട്ടകന്ന കിളിക്കായി ഒരു തേങ്ങല്‍ .വിധുര നൊമ്പരങ്ങള്‍ കാതോര്‍ക്കുന്നു ,തിരിച്ചു വരുമൊരു ചിറകടിക്കായി ....കണ്ണീരിന്റെ നനവുള്ള വരികള്‍ .നന്നായി .ആശംസകള്‍ !
ReplyDeleteസഖീ....എത്ര നല്ല കവിതകളാ...ഇഷ്ടാണ്‍ ട്ടൊ ഒരു ഒഴുക്കില്‍ ഇങ്ങനെ വായിച്ചിരിയ്ക്കാന്‍....ആശംസകള്‍.
ReplyDeleteടെമ്പ്ലേറ്റ് മനോഹരമാണ് ,പക്ഷെ വായന ആയസകരമാക്കുന്നുണ്ട് അത് ,ശ്രദ്ധിക്കുമല്ലോ ...
ReplyDeleteസുന്ദരമായ വരികള്‍..ഭാവുകങ്ങള്‍...
ReplyDeleteകഴിയുമീ രാവെനിക്കേറ്റവും
ReplyDeleteദുഖ:ഭരിതമായ വരികളെഴുതുവാന്‍..
ദുഃഖഭരിതമായ വരികളില്‍ നിന്ന് സന്തോഷഭരിതമായ വരികളിലേയ്ക്കുള്ള ദൂരം വളരെ അടുത്തതാകട്ടെ..
കൊള്ളം.... :)
ReplyDeleteഭാവുകങ്ങള്‍...
കൊള്ളം.... :)
ReplyDeleteഭാവുകങ്ങള്‍...
സുന്ദരമായ വരികള്‍...അഭിനന്ദനങ്ങള്‍..
ReplyDeleteനല്ല കവിത. ഇഷ്ടമായി
ReplyDeleteനല്ല വരികള്‍. ഭാവുകങ്ങള്‍
ReplyDeleteനീ ശൂന്യമാക്കിയ മനം കാതോര്‍ക്കും
ReplyDeleteപ്രത്യാഗമനത്തിന്‍ ചിറകടികള്‍ക്കായ്
നന്നായി
ഭാവുകങ്ങള്‍
ആശയം നന്നായിട്ടുണ്ട്.ആകര്‍ഷകം എന്ന് പറയാനാവുന്നില്ല.
ReplyDeleteകാവ്യഭംഗി കുറഞ്ഞത് പോലെ തോന്നി.
sameeran, ഗുല്‍നാര്‍ ,നീലക്കുറിഞ്ഞി,നാമൂസ് , സീത* , Arunlal Mathew || ലുട്ടുമോന്‍ , naushad kv, Mohammedkutty irimbiliyam ,വര്‍ഷിണി* വിനോദിനി.... ഏറെ സന്തോഷം ഈ വായനയ്ക്ക്.. അഭിപ്രായങ്ങള്‍ക്കും..
ReplyDeleteസിയാഫ് അബ്ദുള്‍ഖാദര്‍ , ശ്രീക്കുട്ടന്‍ , കൊച്ചുമുതലാളി,Shikandi,Jefu Jailaf , ജയിംസ് സണ്ണി പാറ്റൂര്‍ ,Pradeep Kumar , പൊട്ടന്‍ ,നാരദന്‍.. സന്തോഷം ,നന്ദി, വന്നതിനും വായിച്ചതിനും.
ReplyDeleteതുറന്നിട്ട വാതിലുകളുമായ് ഞാൻ എന്നുമുണ്ടാവും
ReplyDeleteനിന്റെ ആകാശം നിന്നെ ക്ഷീണിതനാക്കുമ്പോൾ
ഈ തണൽ നിനക്കതിലേറെ മടുപ്പാവില്ലെങ്കിൽ..
നല്ല കവിത...ആശംസകൾ
ReplyDelete