സ്വപ്നങ്ങള്‍ക്ക് കാവലിരിക്കാന്‍,
പുലരും മുന്‍പേ ഉണര്‍ന്ന് പുലരിയെ
വിളിച്ചുണര്‍ത്തും പുണ്യമാവാന്‍,
ഉണരുക പ്രിയ സഖീ, ഒരിക്കലും
ഉണരാത്തൊരീ ഉറക്കം വെടിഞ്ഞ്..
കാണാത്ത കാഴ്ചകള്‍ തേടി
നിശബ്ദയീണങ്ങള്‍ക്ക് കതോര്‍ത്ത്
സ്വപ്ന പെയ്യലില്‍ കൂടെ നനഞ്ഞ്
മോഹഭംഗങ്ങളില്‍ ചേര്‍ന്നിരുന്ന്
ജീവിതത്താളമെനിക്ക് തിരികെയേകാന്‍
ഇമകളിങ്ങിനെ ഇറുകെയടക്കാതെ
ഉണരുക സഖീ, ഒരിക്കലും
ഉണരാത്തൊരീ ഉറക്കം വെടിഞ്ഞ്..
ശിശിരത്തില് ഇലകള്‍പൊഴിക്കാന്‍
വസന്തത്തില്‍ പൂത്ത് തളിര്‍ക്കാന്‍
ഗ്രീഷ്മത്തില്‍ ദാഹജലം തേടി
എന്നിലാഴ്ന്നാഴ്ന്നിറങ്ങാന്‍,
വേരുകള് നിന്‍ ഹൃദയത്തിലൂന്നി
എന്നാത്മാവില് പടര്‍ന്ന്പന്തലിച്ച
ജീവിതം കരിയാതെ കാക്കുവാന്‍
ജീവിതത്താളമെനിക്ക് തിരികെയേകാന്‍
ഇമകളിങ്ങിനെ ഇറുകെയടക്കാതെ
ഉണരുക സഖീ, ഒരിക്കലും
ഉണരാത്തൊരീ ഉറക്കം വെടിഞ്ഞ്..
ശിശിരത്തില് ഇലകള്‍പൊഴിക്കാന്‍
വസന്തത്തില്‍ പൂത്ത് തളിര്‍ക്കാന്‍
ഗ്രീഷ്മത്തില്‍ ദാഹജലം തേടി
എന്നിലാഴ്ന്നാഴ്ന്നിറങ്ങാന്‍,
വേരുകള് നിന്‍ ഹൃദയത്തിലൂന്നി
എന്നാത്മാവില് പടര്‍ന്ന്പന്തലിച്ച
ജീവിതം കരിയാതെ കാക്കുവാന്‍
ഉണരുക സഖീ, ഒരിക്കലും
ഉണരാത്തൊരീ ഉറക്കം വെടിഞ്ഞ്..
നിഴലുകള്‍ ഇഴപിരിഞ്ഞ നരച്ച
പകലറുതികളില്‍ സന്ധ്യാദീപമാവാന്‍
എന്‍റെ മോഹങ്ങളെ കിനാവുകാണാന്‍
പകലറുതികളില്‍ സന്ധ്യാദീപമാവാന്‍
എന്‍റെ മോഹങ്ങളെ കിനാവുകാണാന്‍
എന്‍റെ കിനാക്കളെ കരളിലേറ്റാന്‍
കരള്‍പകുത്തവനെന്ന് പിന്നെ
കരള്‍പകുത്തവനെന്ന് പിന്നെ
നീ കുസൃതിയാകുവാന്‍
ഉണരുക പ്രിയ സഖീ, ഒരിക്കലും
ഉണരാത്തൊരീ ഉറക്കം വെടിഞ്ഞ്..
കുത്തഴിഞ്ഞ കൂട്ടിലെ കാമത്തിന്‍
കഴുകപ്പടയില്‍ നിന്നും സഖീ നിന്നെ
കാക്കുവാനായില്ലെനിക്കെങ്കിലും
കാക്കുവാനായില്ലെനിക്കെങ്കിലും
കാത്തുസൂക്ഷിക്കുന്നുണ്ട് കൊത്തി-
നോവിക്കാതിരിക്കുവാനൊരു മന-
-മെന്നില്‍ കൊത്തിവലിക്കപ്പെടാത്ത
നിന്നാത്മാവിനെ കാത്തിപ്പോഴും..
ഉണരുക പ്രിയസഖീ,ഭീരുവല്ലെന്നുറക്കെ
പറയുവാന്‍,കൊത്തിപറിച്ചവര്‍ക്ക് നേരെ
ചൂണ്ടുവിരലുയര്‍ത്തുവാന്‍,, ഉയര്‍ത്തിയ
വിരലിനാല്‍ ചോദ്യങ്ങളുതിര്‍ക്കുവാന്‍.
സദാചാര കോലങ്ങളെ ദൃഷ്ടിയാല്‍ കരിക്കുവാന്‍
ഒരിക്കലുമുണരാത്തൊരീ ഉറക്കം നീ ഉണരുക..