കഥകള്‍

അടര്‍ന്നുവീണ ഇലഞ്ഞിപ്പൂക്കള്‍ക്കിന്നും ഇന്നലേകളുടെ സുഗന്ധം.. നനുത്ത ഓര്‍മ്മകളുടെ ഇന്നലേകളിലേക്ക് തിരിഞ്ഞ് നടക്കാനാവാതെ നൊമ്പരപ്പെടുന്ന പൂക്കളെ ആശ്വസിപ്പിക്കാന്‍ മന്ദമാരുതന്‍ കഥയുടെ ശീല്‍ക്കാരവുമായെത്തി .. കഥ പറയാനറിയില്ലെങ്കിലും ഇലഞ്ഞിപ്പൂക്കളും മൊഴിഞ്ഞു കണ്ടതും കേട്ടതുമായ കഥകള്‍ പലതും.. ഇലഞ്ഞിമരം തിരുത്തി, ഇത് കഥയല്ല ജീവിതമെന്ന്...!! എനിക്കുമറിയില്ല,, പറയുന്നതില്‍ കഥയുണ്ടൊ എന്ന്.. കഥയില്ലാത്ത മനസ്സില്‍ ഞാന്‍ സ്വരുകൂട്ടിയ ചില ഇലഞ്ഞിപ്പൂക്കളിവിടെ വിതറുന്നു..