ചിത്രങ്ങള്‍

മഴയൊഴിഞ്ഞ പുലരിയില്‍ മണ്ണിന്‍റെ മാറില്‍ വീണുകിടന്ന ഇലഞ്ഞിപ്പൂക്കളില്‍ പലതിലും മഴത്തുള്ളികള്‍ വിവിധ ഭാവങ്ങള്‍ തീര്‍ത്തിരിക്കുന്നു.. നിശ്ചിത ഭാവങ്ങളില്ലാതെ ചിതറികിടക്കുന്ന പൂക്കളില്‍ മഴതുള്ളികള്‍ ഈ ലോകംതന്നെ പ്രതിഫലിപ്പിച്ചിരിക്കുന്നു.. കാണുന്നവന്‍റെ കണ്ണുകള്‍ മാത്രം വേര്‍തിരിച്ചറിയുന്ന കാഴ്ചകളും പേറി ഇലഞ്ഞിപ്പൂക്കള്‍ അടുത്ത മഴയെ കാത്ത്... 
ചിത്രങ്ങളെ കുറിച്ചൊന്നുമറിയില്ലെങ്കിലും എനിക്കിഷ്ടപ്പെട്ട ചിലകാഴ്ചകളെ ഈ ദളങ്ങളില്‍ ചേര്‍ത്ത് വെയ്ക്കുവാന്‍ മഴയെപോലെ വെറുതെ ഒരു ശ്രമം... 


                                         

                                                കടല്‍തേടിയൊരു കര..ആഴങ്ങളറിയാത്ത ജീവിതപ്പാച്ചില്‍..


                                                                                                                                             മറഞ്ഞിരിക്കാനൊരു മാനത്തുണ്ട് തേടി...


    താഴ്ന്നുപറന്നും തലയേറെ കുനിച്ചും.... ! തിട്ടപ്പെടുത്താനാവാത്ത കടലാഴങ്ങള്‍.


                                 ആകാശച്ചെരുവിലെ ഇലയനക്കങ്ങള്‍..
മാമ്പൂമണം... മനസ്സാഴങ്ങളിലെ ഓര്‍മ്മസുഗന്ധം.ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്ന.....


ആനയ്ക്കെടുപ്പത് കിനാക്കളുണ്ടാ  മിഴികളില്‍..ആനപ്പെരുമ...


കനലൊന്നെരിഞ്ഞാല്‍, കലമൊന്ന് കാഞ്ഞാല്‍ പൊള്ളിയടരും ജീവിതം..         തോണിക്കാരനുമവന്‍റെ പാട്ടും കൂടണയാന്‍...

സായംസന്ധ്യയിലേക്ക് സ്വയം പൊഴിഞ്ഞ്...

പൊന്തക്കാട്ടിലൊളിച്ചിരിപ്പുണ്ടെന്‍ ബാല്യം...


വെട്ടിത്തിളക്കാറുണ്ടാരുടേയൊ ഇംഗിതത്താല്‍...


രാപ്പകലുകളിലലിയാന്‍...

 ഒളിച്ചിരിക്കാന്‍ കുഞ്ഞോളങ്ങളൊന്നൊരുക്കി വെയ്ക്കാം...

15 comments:

 1. നല്ല ചിത്രങ്ങൾ.....

  ReplyDelete
 2. സ്വന്തം ക്ലിക്ക് ആണോ...?
  ആണേലും അല്ലേലും... ചിത്രങ്ങള്‍ കൊള്ളാം...

  ReplyDelete
 3. ചിത്രങ്ങള്‍ അടിക്കുറിപ്പോടെ നല്‍കാമോ? നന്നായിരിക്കുന്നു, കവിതയും കഥയുമൊക്കെയുള്ള ബ്ലോഗല്ലേ , കുറിപ്പുകള്‍ ചിത്രങ്ങളെ കൂടുതല്‍ ആസ്വാദ്യമാക്കും .

  ReplyDelete
 4. അതെ ഖാദൂ.. സാധാരണ ക്യാമറ വെച്ച് എടുക്കാനറിയാത്ത ഞാനെടുത്ത ചിത്രങ്ങള്‍..., :)

  ഞാന്‍ ശ്രമിക്കാം സ്മിതാ ( ചേച്ചിയാണോന്ന് അറിയില്ല, പൊറുക്കണം), സന്തോഷം വന്നതിലും കണ്ടതിലും.

  നാഷ് വളരെ സന്തോഷം..

  ReplyDelete
 5. ചിത്രങ്ങളെല്ലാം ഇഷ്ടപ്പെട്ടു ഷേയ.. ആ സ്കൂള്‍ കുറ്റിപ്പുറം സ്കൂളോ അതോ പെരുമ്പിലാവ് സ്കൂളോ? കേരളത്തിലെ എല്ലാ പഴയ സ്കൂളുകള്‍ക്കും ഒരേ ഛായയാണ്..

  ReplyDelete
 6. പെരുമ്പിലാവാണ്‍ അനിത്സേ.. :)

  ReplyDelete
 7. നല്ല ചിത്രങ്ങള്‍ ..
  ഓരോന്നും വേറേ വേറെ ആയി പോസ്റ്റുകയാണെങ്കില്‍ ഒന്നൂടെ നന്നായിരിക്കും..

  ReplyDelete
 8. Ellaa Chithrangalum onninonnu mecham.
  Ithu Sheyaass edithathaa..:)
  Aashamsakal..!
  Shubha Rathri..ttoo..:)
  Tc..!

  ReplyDelete
 9. Ellaa Chithrangalum onninonnu mecham.
  Ithu Sheyaass edithathaa..:)
  Aashamsakal..!
  Shubha Rathri..ttoo..:)
  Tc..!
  Binu.

  ReplyDelete
 10. കൊള്ളാം ഈ ചിത്ര വര്‍ണ്ണങ്ങള്‍....

  ReplyDelete
 11. നല്ല ചിത്രങ്ങൾ.

  ReplyDelete
 12. ee blognte creation egane ?? nannayittundu..congrts..

  ReplyDelete
 13. എല്ലാം വളരെ മനോഹരമായവ....!

  ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!