Monday, November 26, 2012

ഉണരുക..ഉണരുക..

ഇലയനക്കങ്ങള്‍ക്കേകാതെ എന്‍റെ
സ്വപ്നങ്ങള്‍ക്ക് കാവലിരിക്കാന്‍,
പുലരും മുന്‍പേ ഉണര്‍ന്ന് പുലരിയെ
വിളിച്ചുണര്‍ത്തും പുണ്യമാവാന്‍,
ഉണരുക പ്രിയ സഖീ, ഒരിക്കലും
ഉണരാത്തൊരീ ഉറക്കം വെടിഞ്ഞ്..

കാണാത്ത കാഴ്ചകള്‍ തേടി

നിശബ്ദയീണങ്ങള്‍ക്ക് കതോര്‍ത്ത്
സ്വപ്ന പെയ്യലില്‍ കൂടെ നനഞ്ഞ്
മോഹഭംഗങ്ങളില്‍ ചേര്‍ന്നിരുന്ന്
ജീവിതത്താളമെനിക്ക് തിരികെയേകാന്‍
ഇമകളിങ്ങിനെ ഇറുകെയടക്കാതെ
ഉണരുക സഖീ, ഒരിക്കലും
ഉണരാത്തൊരീ ഉറക്കം വെടിഞ്ഞ്..


ശിശിരത്തില് ഇലകള്‍പൊഴിക്കാന്‍
വസന്തത്തില്‍ പൂത്ത് തളിര്‍ക്കാന്‍
ഗ്രീഷ്മത്തില്‍ ദാഹജലം തേടി
എന്നിലാഴ്ന്നാഴ്ന്നിറങ്ങാന്‍,
വേരുകള് നിന്‍ ഹൃദയത്തിലൂന്നി
എന്നാത്മാവില് പടര്‍ന്ന്പന്തലിച്ച
ജീവിതം കരിയാതെ കാക്കുവാന്‍

ഉണരുക സഖീ, ഒരിക്കലും
ഉണരാത്തൊരീ ഉറക്കം വെടിഞ്ഞ്..

നിഴലുകള്‍ ഇഴപിരിഞ്ഞ നരച്ച
പകലറുതികളില്‍ സന്ധ്യാദീപമാവാന്‍
എന്‍റെ മോഹങ്ങളെ കിനാവുകാണാന്‍ 
എന്‍റെ കിനാക്കളെ കരളിലേറ്റാന്‍
കരള്‍പകുത്തവനെന്ന് പിന്നെ 
നീ കുസൃതിയാകുവാന്‍
ഉണരുക പ്രിയ സഖീ, ഒരിക്കലും 
ഉണരാത്തൊരീ ഉറക്കം വെടിഞ്ഞ്..

കുത്തഴിഞ്ഞ കൂട്ടിലെ കാമത്തിന്‍ 
കഴുകപ്പടയില്‍ നിന്നും സഖീ നിന്നെ
കാക്കുവാനായില്ലെനിക്കെങ്കിലും
കാത്തുസൂക്ഷിക്കുന്നുണ്ട് കൊത്തി-
നോവിക്കാതിരിക്കുവാനൊരു മന-
-മെന്നില്‍ കൊത്തിവലിക്കപ്പെടാത്ത
നിന്നാത്മാവിനെ കാത്തിപ്പോഴും..

ഉണരുക പ്രിയസഖീ,ഭീരുവല്ലെന്നുറക്കെ
പറയുവാന്‍,കൊത്തിപറിച്ചവര്‍ക്ക് നേരെ
ചൂണ്ടുവിരലുയര്‍ത്തുവാന്‍,, ഉയര്‍ത്തിയ 
വിരലിനാല്‍ ചോദ്യങ്ങളുതിര്‍ക്കുവാന്‍.
സദാചാര കോലങ്ങളെ ദൃഷ്ടിയാല്‍ കരിക്കുവാന്‍
ഒരിക്കലുമുണരാത്തൊരീ ഉറക്കം നീ ഉണരുക..

26 comments:

  1. ഉണരുക പ്രിയസഖീ,ഭീരുവല്ലെന്നുറക്കെ
    പറയുവാന്‍,കൊത്തിപറിച്ചവര്‍ക്ക് നേരെ
    ചൂണ്ടുവിരലുയര്‍ത്തുവാന്‍,, ഉയര്‍ത്തിയ
    വിരലിനാല്‍ ചോദ്യങ്ങളുതിര്‍ക്കുവാന്‍.
    സദാചാര കോലങ്ങളെ ദൃഷ്ടിയാല്‍ കരിക്കുവാന്‍
    ഒരിക്കലുമുണരാത്തൊരീ ഉറക്കം നീ ഉണരുക...........................

    ReplyDelete
  2. വന്നതിനും എന്‍റെ ‘ക’വിത വായിച്ചതിനും നന്ദി പ്രസന്നേച്ചി, സിയാഫ്.

    @സിയാഫ്, ‘ഗ’ യും 3‘ഹ’ യും നന്നായി മനസ്സിലായി. കൂടെ ഞാനും ചിരിച്ചോട്ടെ ഇങ്ങിനെയെങ്കിലും എഴുതിയിടാനാവുന്നതിന്.

    ReplyDelete
  3. ഉണരുക, ഉണരുക, ഉണരട്ടെ ലോകം, ഉണരട്ടെ മനസാക്ഷി...!

    (പിന്നെ ഒരു കാര്യം ഈ കണ്ണടിച്ച് പോകുന്ന ബാക്ക് ഗ്രൌണ്ട് മാറ്റിയില്ലെങ്കിൽ കണ്ണ് ഡൊക്ടർക്ക് കൊടുക്കാനുള്ള പൈസ തരേണ്ടി വരും )

    ReplyDelete
  4. ഉണരുക പ്രിയസഖീ,ഭീരുവല്ലെന്നുറക്കെ
    പറയുവാന്‍,കൊത്തിപറിച്ചവര്‍ക്ക് നേരെ
    ചൂണ്ടുവിരലുയര്‍ത്തുവാന്‍,, ഉയര്‍ത്തിയ
    വിരലിനാല്‍ ചോദ്യങ്ങളുതിര്‍ക്കുവാന്‍.
    സദാചാര കോലങ്ങളെ ദൃഷ്ടിയാല്‍ കരിക്കുവാന്‍
    ഒരിക്കലുമുണരാത്തൊരീ ഉറക്കം നീ ഉണരുക..
    ------------------------------------
    അപ്പോഴേ ഞാന്‍ പറഞ്ഞതാ അറിയാന്‍ പാടില്ലാത്തവര്‍ ബോധം കെടുത്തരുത് എന്ന് !! ഒരു കാര്യം ചെയ്യ്‌ ഒരു അറ്റ കൈ പ്രയോഗം ഇതങ്ങട്ടു സംഗതി കൂട്ടി പാടൂ ,,,ഏതു ഉറങ്ങുന്നവനും ഉണര്‍ന്നോ ളും !!! ( ഹല്ല പിന്നെ കവിത എഴുതാന്‍ കഴിയാത്തവനെ കൊണ്ട് ഇത്രയൊക്കെയേ പറ്റൂ )

    ReplyDelete
  5. ഉണരട്ടെ അവള്‍ ചൂണ്ടു വിരലുകള്‍ പടവാള്‍ ആക്കി
    സാദാചാര പരിചകളെ തകര്‍ക്കുന്ന കുന്ത മുനകള്‍ ആയി
    അപ്പോഴു പരിശുദ്ധിയുടെ ചേല അവളില്‍ നിന്ന് ആഴിയാ തെ അവള്‍ നോക്കട്ടെ

    ReplyDelete
  6. ഉണര്‍ത്തുപാട്ട്‌ നന്നായിരിക്കുന്നു.
    ജാഗരൂകരായിരിക്കുക!
    "ഉണരുക പ്രിയസഖീ,ഭീരുവല്ലെന്നുറക്കെ
    പറയുവാന്‍,കൊത്തിപറിച്ചവര്‍ക്ക് നേരെ
    ചൂണ്ടുവിരലുയര്‍ത്തുവാന്‍,, ഉയര്‍ത്തിയ
    വിരലിനാല്‍ ചോദ്യങ്ങളുതിര്‍ക്കുവാന്‍."
    ആശംസകള്‍

    ReplyDelete
  7. ഉണര്‍ന്നിരിക്കുന്നതിനേക്കാള്‍ സുരക്ഷിതമായിരിക്കും ഒരിക്കലുമുണരാത്ത ആ ഉറക്കത്തിനു അല്ലെ..ആര്‍ദ്രത മുറ്റുന്ന വരികളിലൂടെ വര്‍ത്തമാനത്തിന്റെ മടക്കുകളിലൊളിച്ചിരിക്കുന്ന ജീര്‍ണ്ണതയെ ചൂണ്ടിക്കാട്ടിയ കവയിത്രി അഭിനന്ദനമര്‍ഹിക്കുന്നു..!!!

    ReplyDelete
  8. ചെറോണ അങ്ങിനെയൊന്നും വിട്ടു പോകില്ല അല്ലെ ഇലഞ്ഞി . ചൂണ്ടു വിരലുയത്തി ചോദ്യങ്ങള്‍ ചോദിക്കുന്ന അവളെ വെറുതെയൊന്നു സങ്കല്‍പ്പിച്ചു നോക്കി . കവിത നന്നായി ഇലഞ്ഞി . ഉറക്കം നടിക്കുന്നവരെല്ലാം ഉണരട്ടെ :)

    ReplyDelete
  9. ഉണരുക പ്രിയസഖീ,ഭീരുവല്ലെന്നുറക്കെ
    പറയുവാന്‍,കൊത്തിപറിച്ചവര്‍ക്ക് നേരെ
    ചൂണ്ടുവിരലുയര്‍ത്തുവാന്‍,, ഉയര്‍ത്തിയ
    വിരലിനാല്‍ ചോദ്യങ്ങളുതിര്‍ക്കുവാന്‍.

    പൂക്കളുടെ കവിത നറുമണം വിടർത്തുന്നതിനു പകരം
    കരിഞ്ഞ മണാണല്ലോ വരുന്നത്.
    എന്തായാലും കൊള്ളാം, ആശംസകൾ.

    ReplyDelete
  10. ഉണരുവാന്‍ ഇനിയും രാവുകള്‍ക്കിടയിലൂടെ നൂണ്ടു കടക്കേണ്ടി വരും
    താളമുള്ള വരികള്‍ ..ഇഷ്ടം ..

    ReplyDelete
  11. ഉണരാം പിന്നെ ഉണര്‍ത്താം.
    വരികള്‍ ഇഷ്ടപ്പെട്ടു.

    ReplyDelete
  12. ആശംസകള്‍ അടുക്കുള്ള വരികള്‍.

    ReplyDelete
  13. ഉണരുക പ്രിയ സഖീ..ഉണരുക

    ReplyDelete

  14. നല്ല വരികൾ.....
    കവിതകളെക്കുറിച്ച് കൂടുതൽ പറയാൻ അറിയില്ല....

    ReplyDelete
  15. :)

    ഞാനും ഉണര്‍ന്നു..
    കണ്ണടയുന്നതെന്നോര്‍ക്കാതെ,
    അറിയാതെ..

    ReplyDelete
  16. പ്രിയരേ, എല്ലാവര്‍ക്കും നിറഞ്ഞ നന്ദി.

    ReplyDelete
  17. unarunaroo......

    no more comments about poem :)

    ReplyDelete
  18. ആഹാ.. ഷേയ കവിതകളും എഴുതുമോ ??

    നന്നായിരിക്കുന്നു

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!