Thursday, November 15, 2012

ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍-. , കെ ആര്‍ മീരഇന്നലെ രാത്രി ഫേസ്ബുക്കിലെ ‘കഥ’ഗ്രൂപ്പില്‍ അനാമിക, ബിനു, മനോരാജ് എന്നിവരുമായി മീരയുടെ കഥകളെ കുറിച്ച്, പ്രത്യേകിച്ച് ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തതുകൊണ്ടാണെന്ന് തോന്നുന്നു ഞാനുറങ്ങിയിട്ടും മീരയെന്നില്‍ ഉറങ്ങാതിരുന്നത്. 

ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍ വായിക്കണമെന്ന ഉല്‍ക്കടമായ ആഗ്രഹം മനസ്സിലൊന്നുകൂടി തീവ്രമാക്കിയിരുന്നു ആ ചര്‍ച്ച. 


പനികൊണ്ടുവിറച്ചുറങ്ങിയ ഞാന്‍ രാത്രിയുടെ അവസാനയാമങ്ങളില്‍ ഒരു ഉള്‍വിളിപോലെ ഉണര്‍ന്നു.


നാട്ടില്‍ നിന്നും കൂടെ കൊണ്ടുവന്ന മാതൃഭൂമി ഓണം വിശേഷാല്‍ പതിപ്പ് ഓര്‍മ്മവന്നു, അതിലുണ്ടാവാം മീരയുടെ ഏതെങ്കിലുമൊരു കഥ, അത് ചിലപ്പോള്‍ ഇതുതന്നെ ആവാം എന്നൊരു അന്ധമായ തോന്നല്‍ മനസ്സിനെ മദിക്കുകയും ചെയ്യുന്നു. 


നാട്ടില്‍ നിന്നും വന്നതിനു ശേഷം ഒരുപാട് പുസ്തകങ്ങള്‍ വായിക്കാന്‍ കിട്ടിയിരുന്നതുകൊണ്ട് ഒന്നുമില്ലാത്ത ഒരു ശൂന്യതയിലേക്ക് കാത്തുവെച്ചതായിരുന്നു ഞാനീ ഓണപതിപ്പിനെ, കയ്യകലത്തില്‍ ഒരു ശുഭപ്രതീക്ഷപോലെ..


കൂടെ കിടക്കുന്നവരുണരാതിരിക്കാന്‍ ശബ്ദമുണ്ടാക്കാതെ കട്ടിലില്‍ നിന്നിറങ്ങി മൊബൈല്‍ഫോണിന്‍റെ ഇത്തിരിവെട്ടത്തില്‍ ബുക്ക്ഷെല്‍ഫില്‍ തപ്പി ‘മാതൃഭൂമി’ വലിച്ചെടുക്കുമ്പോഴും ആകാംക്ഷയാലെന്‍റെ ഹൃദയമിടിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു, പനിയുടെ ശക്തികൊണ്ട് തലയുടെ ഭാരം കൂടുന്നതും..സ്വീകരണമുറിയില്‍ വന്ന് ലൈറ്റിടുമ്പോഴും മനസ്സുപറഞ്ഞുകൊണ്ടിരുന്നു ഇതിലുണ്ടാവും ആ കഥയെന്ന്.അങ്ങിനെയൊരു തോന്നല്‍ ഇത്രയും ശക്തമായെന്നില്‍ എങ്ങിനെയുണ്ടായെന്ന് എനിക്കറിയില്ല. 

ഇതിനുമുന്‍പൊരിക്കലും ഒരു വായനയ്ക്കും ഞാനിത്രയും ആഴത്തിലാഗ്രഹിച്ചിട്ടില്ല. 


പുറം ചട്ടയില്‍ തന്നെ എഴുത്തുകാരുടെ കൂട്ടത്തില്‍ കെ ആര്‍ മീരയുടെ പേരുണ്ട്. പക്ഷേ കഥയേതെന്ന് അറിയാന്‍ ഉള്ളടക്കപേജിലേക്ക് ധൃതിയില്‍ മറിച്ചു. ഇങ്ങിനെയൊരു തോന്നല്‍ എന്നിലുണ്ടാവുന്നതും അത് അതുപോലെ സംഭവിക്കുന്നതും എനിക്കെന്‍റെ ഓര്‍മ്മയില്‍ ആദ്യാനുഭവമാണ്, അതുമിത്ര കൃത്യമായിട്ട്. 


208-മത്തെ പേജില്‍ മീര തന്നെ പറയുന്ന ആ കഥയുടെ ആത്മകഥയോടൊപ്പം ‘ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍...’..!മനോഹരമായൊരു പ്രണയകഥയാണ് ‘ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍’. സത്യനെന്ന വാടകകൊലയാളിയുടേയും നൂര്‍ എന്ന നൂര്‍ജഹാന്‍റേയും കഥ. 


അതീവസുന്ദരിയായ നൂര്‍, പക്ഷേ അരയ്ക്കുതാഴെ തളര്‍ന്ന് വാടിയ താമരവള്ളികള്‍ പോലെ രണ്ട് ശോഷിച്ച മാംസശകലങ്ങളാല്‍ പൂര്‍ത്തിയാവുന്ന ഉടല്‍.


രണ്ട് ഏകാന്ത തുരുത്തുകളാണ് സത്യനും നൂറും. അവര്‍ക്കിടയിലെ പ്രതീക്ഷകള്‍, പ്രണയം , വിശുദ്ധി , എല്ലാം വിളിച്ചുപറയുന്നുണ്ട് ഈ കഥ. 


“രണ്ടു പരോളുകള്‍ക്കിടയിലെ അനിവാര്യത, തടവ്. രണ്ടു ശരീരങ്ങള്‍ക്കിടയിലെ ജയില്‍ച്ചാട്ടം, രതി.” എന്ന് തുടങ്ങുന്ന കഥയുടെ ആദ്യ ഖണ്ഡികയില്‍ തന്നെ പറയുന്നുണ്ട് “പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ ഗേറ്റ് കടന്ന് നൂറിനെ കാണാനുള്ള യാത്ര തുടങ്ങുന്ന നിമിഷം മുതല്‍ സത്യന് ഇത്തരം ഭ്രാന്തുകള്‍ തോന്നും. നൂര്‍ അയാളുടെ രത്നമാണ്. അതു മോഷ്ടിക്കാന്‍ വേണ്ടിയാണ് അയാള്‍ പരോളില്‍ ഇറങ്ങുന്നത്. നൂര്‍ അയാളുടെ സ്വപ്നമാണ്. അതു കണ്ടുറങ്ങാന്‍ വേണ്ടിയാണ് അയാള്‍ ജയിലിലേക്ക് മടങ്ങുന്നത്. നൂര്‍ അയാളുടെ വെല്ലുവിളിയാണ്. അതു നേരിടാന്‍ വേണ്ടിയാണ് അയാള്‍ അവളിലേയ്ക്ക് പുറപ്പെടുന്നത്. എല്ലാത്തിലുമേറെ മറ്റൊരു സത്യമുണ്ട്. നൂര്‍ അയാളുടെ സ്ത്രീയാണ്. അവള്‍ക്കുവേണ്ടിയാണ് അയാള്‍ പുരുഷനായി അവശേഷിക്കുന്നത്.”


സത്യനെന്ന പുരുഷന്‍റെ അഹന്തയായിരുന്ന ഏകാന്തതയാണ് നൂര്‍ തട്ടിതെറിപ്പിച്ചതെന്ന് കഥയുടെ അവസാനം അയാള്‍ മനസ്സിലാക്കുന്നു. വിശുദ്ധമായ പ്രണയത്തിന്‍റെ ഒരു കഥനം. 


ആഖ്യാന മികവാണ് കഥാവിഷയത്തേക്കാള്‍ ആകര്‍ഷിച്ചത്.


ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍ എന്ന കഥയെഴുതാനുണ്ടായ സാഹചര്യത്തെ കുറിച്ചുള്ള എഴുത്തുകാരിയുടെ വാക്കുകളും അതിവഹൃദ്യമായി തോന്നി.

സുഹൃത്തുമൊന്നിച്ച് ചെഷയര്‍ഹോമില്‍ വെച്ചു പരിചയപ്പെട്ട വികലാംഗയായ പെണ്‍കുട്ടിയുമായുണ്ടായ സൌഹൃദവും വായിക്കാന്‍ പുസ്തകങ്ങളെത്തിച്ചു കൊടുത്തിരുന്നതും, അവസാനം ആ കുട്ടിയുടെ മരണവാര്‍ത്തയറിഞ്ഞതും പറഞ്ഞുകൊടുത്ത ഭര്‍ത്താവിന്‍റെ വാക്കുകള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഈ കഥയ്ക്ക് നിമിത്തമായത്. പിന്നീടത് ഭര്‍ത്താവിന്‍റെ കഥയില്‍ നിന്നും എഴുത്തുകാരിയുടെ സ്വന്തംകഥയായി രൂപാന്തരം പ്രാപിച്ചത്.. 


അതില്‍ കഥാകൃത്ത് പറയുന്നു “കഥയിലെപോലെ ഹൃദയമുരുകി ഞാന്‍ അതിനുമുമ്പൊരിക്കലും പ്രണയിച്ചിട്ടില്ല. ആ തീവ്രാനുഭവം ഒരിക്കല്‍ക്കൂടി ഏറ്റെടുക്കാന്‍ അധൈര്യപ്പെട്ട് അതുപോലെ മറ്റൊന്നെഴുതാന്‍ താന്‍ പിന്നീടൊരിക്കലും അഭിലഷിച്ചിട്ടുമില്ല.” എന്ന്. മീരയുടെ കാഴ്ചപ്പാടില്‍ ഈ കഥ അവരെഴുതിയതില്‍ പരമാവധി കുറ്റമറ്റ ഒന്നാണത്രെ. പിന്നീട് വായിച്ചപ്പോഴൊക്കെ ഇത് താനെഴുതിയതാണെന്ന് മറന്നുപോയി എന്നാണവര്‍ പറഞ്ഞിരിക്കുന്നത്.

രാത്രിയുടെ നിശബ്ദയാമത്തില്‍ പ്രത്യേകമായൊരു മാനസീകവസ്ഥയില്‍ ഞാന്‍ മീരയെ വായിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്നില്‍ പ്രണയത്തിനായിരം ഭാവങ്ങള്‍ വിരിയുകയായിരുന്നു. ജീവിതത്തോട്, അക്ഷരങ്ങളോട്, എഴുത്തുകാരോട്, സാഹചര്യങ്ങളോട്, ഇതെല്ലാം ഒരുക്കിതന്ന ദൈവത്തോട് പ്രണയം പടര്‍ന്നു പന്തലിക്കവേയാണ് ഭര്‍ത്താവ് തെല്ലമ്പരപ്പോടെ എഴുന്നേറ്റ് വന്ന് എന്തുപറ്റി , സുഖല്ല്യേന്ന് ചോദിച്ചത്. ഒന്നുമില്ല, ഉറക്കം വന്നില്ല, എന്തെങ്കിലും വായിക്കാമെന്ന് കരുതിയെന്ന എന്‍റെ മറുപടിയ്ക്ക് പലതരം ഭ്രാന്ത് കണ്ടിട്ടുണ്ട്, ഇങ്ങിനെയൊന്ന്.... എന്ന് അര്‍ദ്ധോക്തിയില്‍ നിര്‍ത്തി ചിരിച്ചുകൊണ്ട് തിരിഞ്ഞു നടക്കുന്ന ഭര്‍ത്താവിന്‍റെ പ്രതികരണം എന്നില്‍ മറ്റൊരു പ്രണയഭാവം നിറച്ചു. 


അങ്ങിനെയല്ലായിരുന്നു അദ്ദേഹത്തിന്‍റെ ആ പ്രതികരണമെങ്കില്‍ എന്‍റെ അപ്പോഴത്തെ നിറവിന്‍റെ, മാനസീകവസ്ഥയുടെ പരിണാമം എന്താകുമായിരുന്നു എന്ന് ഇന്ന് പലവട്ടം ഞാന്‍ ചിന്തിച്ചു..


 ദൈവത്തെ ഇപ്പോള്‍ ഞാനൊന്നുകൂടി ആഴത്തില്‍ പ്രണയിക്കുന്നു..

------------------------------------------------------------------------------------------------

മീരയെ കൂടുതല്‍ വായിക്കാമിവിടെ അനാമികയുടെ ബ്ലോഗില്‍...
http://anamikasshadows.blogspot.com/2012/11/blog-post_3946.html

32 comments:

 1. ചില സാങ്കേതിക കാരണങ്ങളാല്‍ നേരത്തെ ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യേണ്ടിവന്നു. നേരത്തെ വായിച്ച് അഭിപ്രായം പറഞ്ഞ അനാമിക, സിയാഫ്, മുല്ല, ഫൈസല്‍, നിസാരന്‍, സമീരന്‍, ഷാജു എന്നിവരുടെ കമന്‍റ്സ് ഞാനിവിടെ കോപ്പി പേസ്റ്റ് ചെയ്യുന്നു. പൊറുക്കുമല്ലോകൂട്ടുകാരെ. എല്ലാവര്‍ക്കും നന്ദി കൂടി അറിയിക്കുന്നു.

  അനാമികNovember 14, 2012 7:40 AM
  വിചിത്രമെന്നു പറയട്ടെ ഇലഞ്ഞി , ഇന്നുച്ചയ്ക്ക് ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍ വായിച്ചു വല്ലാത്തൊരു അനുഭൂതിയില്‍ ഒരു കുറിപ്പ് എഴുതാന്‍ തുടങ്ങിരുന്നു ഞാനും. അത് ബ്ലോഗില്‍ ടൈപ്പ് ചെയ്യുന്നതിനിടയിലാണ് ഇലഞ്ഞിയുടെ നോട്ടിഫിക്കേഷന്‍ കാണുന്നത് . എന്താണ് പറയേണ്ടത് എന്നറിയില്ല . മനസ്സ് നിറഞ്ഞു കവിയുന്ന പോലെ , എനിക്കും സന്തോഷം സഹിക്ക വയ്യല്ലോ :) ഇനിയിപ്പോള്‍ ഞാന്‍ ആ കുറിപ്പ് എഴുതുന്നില്ല . എനിക്ക് പറയാനുള്ളതൊക്കെ അതിനേക്കാള്‍ നന്നായി നീ പറഞ്ഞു കഴിഞ്ഞുവല്ലോ :) ബിനു ഇന്നലെ പറഞ്ഞപോലെ മീരയെ ഞാനിപ്പോള്‍ വല്ലാതെ സ്നേഹിക്കുന്നു . നന്ദി , സന്തോഷം ഈ കുറിപ്പിന് :) മോഹ മഞ്ഞ കൂടി വായിക്കണം ഇലഞ്ഞി . സൂപ്പര്‍ ആണ് ആ കഥയും .

  സിയാഫ് അബ്ദുള്‍ഖാദര്‍November 14, 2012 7:52 AM
  എകാന്തതയുടെ നൂറു വര്‍ഷങ്ങളും നൂര്‍ വര്‍ഷങ്ങളും വായിച്ചിട്ടുണ്ട് ,രണ്ടും മനസ്സില്‍ നിന്നിതു വരെ മാഞ്ഞിട്ടുമില്ല .നല്ല വായനക്കാരിയുടെ നല്ല വായനക്ക് നന്ദി .

  മുല്ലNovember 14, 2012 7:56 AM
  Good.

  ഫൈസല്‍ ബാബുNovember 14, 2012 11:10 AM
  നല്ല പരിചയപെടുത്തല്‍ ഇലഞ്ഞി !! ഓണം കേറാമൂലയായ ഇവിടെ ഈ കഥ കിട്ടില്ല ,എന്നാല്‍ നാട്ടില്‍ പോകുമ്പോള്‍ വാങ്ങി വായിക്കാനുള്ള പുസ്തകങ്ങളുടെ ലിസ്റ്റില്‍ ഞാന്‍ ആദ്യം ഈ കഥ ചേര്‍ത്ത് വെക്കുന്നു !!!

  --------------------------
  "അര്‍ദ്ധരാത്രിയില്‍ ഇങ്ങളെ കെട്ട്യോന്‍ ചിരിച്ചത് അത് കൊണ്ട് മാത്രമായിരിക്കില്ല ,ഒരു ദിവസമെങ്കിലും ഇങ്ങളെ കൂര്‍ക്കംവലി ഇല്ലാതെ മനസ്സമാധാനത്തോടെ ഉറങ്ങാം എന്ന സന്തോഷം കൊണ്ട് കൂടിയായിരിക്കും ( ഞാന്‍ ഓടി .......)

  നിസാരന്‍ ..November 14, 2012 10:52 PM
  ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ ( Hundred years of solitude) എനിക്കേറ്റവും ഇഷ്ടമുള്ള നോവല്‍ ആണ്. മീരയുടെ കഥ കയ്യില്‍ കിട്ടിയപ്പോള്‍ ഈ പേര്‍ ആണ് ആദ്യം എന്നെ ആകര്‍ഷിച്ചത്. പിന്നെയാണ് തെറ്റ് മനസ്സിലായത്‌ :)
  ഇന്ന് അനാമികയോട് പറഞ്ഞിരുന്നു. എനിക്കേറെ പ്രിയമുള്ള അപൂര്‍വം കഥാകാരികളില്‍ ഒരാള്‍ എന്ന നിലക്ക് കെ ആര്‍ മീരയുടെ കഥകള്‍ എല്ലാം വായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആരാച്ചാര്‍ മാധ്യമത്തില്‍ പിന്തുടരുന്നു. എന്തായാലും വായനയോടുള്ള ഇലഞ്ഞിയുടെ 'ആര്‍ത്തി' എന്നില്‍ കുറെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നു

  സമീരന്‍November 14, 2012 11:07 PM
  പ്രണയം..
  ആസ്വാദനം..
  നിരൂപണം...

  പടച്ചോനേ.. ഞാനിത്തിരി വിട്ട് നടക്കട്ടെ..:)

  നന്നായെടോ.. മീരയെ വായിച്ചിട്ടുണ്ട് കുറച്ചോക്കെ...

  ഷാജു അത്താണിക്കല്‍November 14, 2012 11:44 PM
  നന്ദി ഈ പരിചയപെടുത്തലിന്ന്

  ReplyDelete
 2. നല്ല പരിചയപെടുത്തല്‍ ഇലഞ്ഞി !! ഓണം കേറാമൂലയായ ഇവിടെ ഈ കഥ കിട്ടില്ല ,എന്നാല്‍ നാട്ടില്‍ പോകുമ്പോള്‍ വാങ്ങി വായിക്കാനുള്ള പുസ്തകങ്ങളുടെ ലിസ്റ്റില്‍ ഞാന്‍ ആദ്യം ഈ കഥ ചേര്‍ത്ത് വെക്കുന്നു !!!

  --------------------------
  "അര്‍ദ്ധരാത്രിയില്‍ ഇങ്ങളെ കെട്ട്യോന്‍ ചിരിച്ചത് അത് കൊണ്ട് മാത്രമായിരിക്കില്ല ,ഒരു ദിവസമെങ്കിലും ഇങ്ങളെ കൂര്‍ക്കംവലി ഇല്ലാതെ മനസ്സമാധാനത്തോടെ ഉറങ്ങാം എന്ന സന്തോഷം കൊണ്ട് കൂടിയായിരിക്കും ( ഞാന്‍ ഓടി .......)

  ReplyDelete
 3. ഇലഞ്ഞിപ്പൂക്കള്‍ ഭംഗിയായി എഴുതി. ആശംസകള്‍. സിയാഫ് പറഞ്ഞത് എന്‍റെയും കാര്യമാണു. രണ്ടു നോവലുകളും വായിച്ചിട്ടുണ്ട്, രണ്ടിനേയും ഓര്‍ക്കുകയും ചെയ്യുന്നു.

  ReplyDelete
  Replies
  1. അനാമിക, സിയാഫ്, മുല്ല, ഫൈസല്‍, നിസാരന്‍, സമീരന്‍, ഷാജു, എച്മു നന്ദി ഈ വഴി വന്നതിനും വായിച്ചതിനും.

   Delete
 4. ഇലഞ്ഞി പൂക്കള്‍ ഞാനും ആ കഥ കിട്ടാന്‍ വേണ്ടി കാത്തിരിക്കുകയാണ് അന്ന് എനിക്കും മനസ്സില്‍ ഒരു പ്രയാസം വന്നിരുന്നു ..നാട്ടില്‍ നിന്നും ആരെങ്കിലും വരുമ്പോള്‍ എന്ത് വേണം നിനക്ക് ഒരു ഗിഫ്റ്റ്‌ എന്ന് ചോദിക്കാന്‍ കാത്തിരിക്കുകയാണ് ഒറ്റ ഉത്തരം ഞാന്‍ പറയും .മീരയുടെ ഏകാന്തതയുടെ നൂറു വര്‍ഷം കൊണ്ട് തരണേ ഇതു പോലെ ഒരാള്‍ ചോദിച്ചു ജലീല്‍കനോട് എന്താണ് നാട്ടില്‍ നിന്നും കൊണ്ട് വരേണ്ടത് .അപ്പോള്‍ എന്നോട് ചോദിയ്ക്കാന്‍ പറഞ്ഞു ഉത്തരം വേഗം ബിന്യമിന്റെ ആട് ജീവിതം..അത് പോലെ ആരെങ്കിലും ...ഞാന്‍ കാത്തിരിക്കുന്നു അല്ലെങ്കില്‍ അടുത്ത വെക്കേഷന്‍ വരെ ..നന്ദി ഈ പരിജയപെടുതലിനു .

  ReplyDelete
  Replies
  1. നന്ദി ഷാഹിദ, കെ ആര്‍ മീരയുടെ കഥകള്‍ എന്ന പുസ്തകം വാങ്ങിക്കൂ, ഇതടക്കം കുറേ കഥകള്‍ വായിക്കാം നഷ്ടമാവില്ല.

   Delete
  2. എഫ് സി സി യിൽ ഉണ്ട് ശാഹിദ ത്താ

   Delete
 5. പലതരം ഭ്രാന്ത് കണ്ടിട്ടുണ്ട്, ഇങ്ങിനെയൊന്ന്....... ഹ ഹ ഹ

  ( മനസ്സില്‍ തട്ടിയ എഴുത്ത്..)

  ReplyDelete
 6. അമാനികയുടെ പോസ്റ്റ്‌ വായിച്ചിരുന്നു. അതുകഴിഞ്ഞാണ് ഇപ്പോള്‍ ഇവിടെ. നന്നായി.
  ഇത്തരം പരിചയപ്പെടുത്തലുകള്‍ കൂടുതല്‍ അറിയാന്‍ സഹായകമാകുന്നു.

  ReplyDelete
 7. ഇങ്ങനെ ഒരു പരിചയപ്പെടുത്തലിന്...പൂ പെറുക്കാന്‍ കൂടി കഴിഞ്ഞിരിക്കുന്നു

  ReplyDelete
 8. ആകെ മീരയെ വായിക്കുന്നത് മാദ്ധ്യമം വാരികയിലെ ആരാച്ചാര്‍ ആണ്
  ബിമല്‍ മിത്രയുടെ നോവലുകളുടെ മലയാളപരിഭാഷ കുറെയേറെ വായിച്ചിട്ടുള്ളതുകൊണ്ട് അതുപോലെ തോന്നുന്നു ആരാച്ചാര്‍

  നൂര്‍ വര്‍ഷങ്ങള്‍ ഒന്ന് വായിക്കണം

  ReplyDelete
  Replies
  1. അ ജ വ, റാംജി സര്‍, വിഷ്ണു, മുഹമ്മദ് സര്‍, അജിത്തേട്ടാ സന്തോഷം ട്ടൊ എന്നെ വായിച്ചതിന്.

   Delete
 9. വായിക്കാന്‍ കാത്തിരിക്കുന്നു.

  ReplyDelete
 10. ഓണപതിപ്പില്‍ ഈ കഥ വായിച്ചിരുന്നു.
  ചില കഥകള്‍ എത്രകാലം കഴിഞ്ഞാലും മനസ്സില്‍ അങ്ങനെ തന്നെ കിടക്കും.
  ഈ കഥ ആ ഗണത്തില്‍ പെട്ടത് തന്നെ.

  ഈ നല്ല കുറിപ്പിന് ഇലഞ്ഞിക്ക് അഭിനന്ദനങ്ങള്‍

  ReplyDelete
 11. മീരയുടെ വരികളുടെ തീക്ഷ്ണഭാവം മുഴുവന്‍ ഇലഞ്ഞിയുടെ ചിന്തകളിലും നിറഞ്ഞ് നില്ക്കുന്നു...ചില കാര്യങ്ങള്‍ അങ്ങനെയാണു..ആത്മാര്‍ത്ഥമായ് നമ്മളാഗ്രഹിച്ചാല്‍ നമ്മുടെ ഹൃദയത്തിനു തൊട്ടടുത്തതുണ്ടാകുമെന്നര്‍ത്ഥം !!!നല്ലൊരു കുറിപ്പെഴുതാന്‍ പ്രചോദനമായല്ലോ "ഏകാന്തതയുടെ നൂര്‍ വര്‍ ഷങ്ങള്‍ " മനോഹരമായ ഈ കുറിപ്പിനു ഇലഞ്ഞി അഭിനന്ദനമര്‍ഹിക്കുന്നു !!

  ReplyDelete
 12. ... ഒരു രചനയ്ക്ക് വേണ്ടി ഒരു വായനക്കാരി പനിക്കിടക്കയില്പോലും പൊള്ളുന്നു... വായിക്കാതെ വയ്യ എന്ന അവസ്ഥയില്‍ കഥ തേടിപ്പിടിക്കുന്നു..ഒരു എഴുത്തുകാരിയുടെ രചനാജീവിതം സാര്‍ഥകമാകുന്നത് ഇതിനേക്കാള്‍ മറ്റു ഏതു മുഹൂര്‍ത്തത്തിലാണ്...!!

  ഞാനും ഇപ്പോള്‍ മീരയുടെ കഥകളുടെ പിന്നാലെയാണ്. എന്നെപ്പോലെ പലരും. ഷേയയാണ് വീണ്ടും എന്നെ മീരയിലേക്ക്‌ തിരിച്ചത്. ഓര്‍മ്മയുടെ ഞരമ്പ്‌ സൃഷ്ടിച്ച ചലനങ്ങള്‍ മനസ്സില്‍ നിന്ന് പോകുന്നതെയില്ല.
  ഷേയ, വളരെ നന്നായി വിലയിരുത്തി,മീരയെ. ഒരു വായനക്കാരിക്ക് എഴുത്തുകാരിയോടു നന്ദി പ്രകടിപ്പിക്കാന്‍ ഇതല്ലാതെ മറ്റൊരു വഴിയുമില്ല. കൂടുതല്‍ പേരില്‍ എത്തിക്കുക എന്നത്. ഇനിയുമിനിയും ഷേയ പുതിയ രചനകള്‍ കണ്ടെത്തുകയും പരിചയപ്പെടുത്തുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

  ReplyDelete
 13. ഈ അടുത്തായി കെ ആര്‍ മീര എന്ന് ഒരു പാട് കേള്‍ക്കുന്നു ഞാനും അന്വേഷിക്കുന്നു ഇപ്പോള്‍ മീരയെ

  ReplyDelete
  Replies
  1. മുബീ, റോസിലിചേച്ചീ, ഇത്താ, കൊമ്പാ, ചേച്ചീ വന്നതിനും വായിച്ചതിനും സന്തോഷമറിയിക്കട്ടെ, നന്ദിയും. കൊമ്പന്‍ മീരയെ വായിക്കണം നല്ല കഥകളാണ് അവരുടേത്.

   Delete
 14. നന്നായി അവതരിപ്പിച്ചു ..ഈ കുറിപ്പിന് നന്ദി കേട്ടാ..ഓണ്‍ ലൈനില്‍ ഉണ്ടാകുമോ ഇത്?..

  ReplyDelete
 15. നൂറിന്റെ ഏകാന്തത എന്ന പേരിൽ മീര ഈ കഥയുടെ എഴുത്തനുഭവം പങ്കുവെച്ചത് വായിച്ചിരുന്നു.
  കെ.ആർ മീരയുടെ മികച്ച കഥകളിലൊന്നാണ് ഏകാന്തതയുടെ നൂർ വർഷങ്ങൾ. ആ കഥയുടെ വായന എന്ന അനുഭവം മനോഹരമായി പങ്കുവെച്ചു.... മീര എന്ന എഴുത്തുകാരിയിലേക്ക് ശ്രദ്ധ ക്ഷണിച്ചു....

  ReplyDelete
 16. ഈ നല്ല കുറിപ്പിന് ഇലഞ്ഞിക്ക് അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. ഇംത്തീ, മാഷേ, റൈനീ നന്ദി എന്നെ വായിച്ചതിന്. ഓണ്‍ലൈന്‍ പുസ്ത്കം വാങ്ങിക്കാമെന്ന് തോന്നുന്നു ഇംത്തീ.

   Delete
 17. അള്ളാണെ ഞാൻ ഇവരുടെ ഒരു കഥയു ം നോവലും വായിച്ചിട്ടില്ല.... ഈ പരിചയപ്പെടുത്തലിനും അവലോകനത്തിനും നന്ദി. സമയവും സന്ദർഭവും ഒത്തുവരുമ്പോൾ വായിക്കണം.

  ReplyDelete
 18. മീരയെ വായിക്കാന്‍ ഞാനുമിപ്പോള്‍ കാത്തിരിക്കുന്നു

  ReplyDelete
 19. ഈ ആസ്വാദന കുറിപ്പ് വായിച്ചപ്പോള്‍ നൂറിന്റെ പ്രണയകഥ വായിക്കാന്‍ എനിക്കും അടങ്ങാത്ത മോഹം.. അക്ഷരങ്ങളുടേതു മാത്രമായ ഈ രാത്രി നൂറിനെ വായിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ...

  ഷേയേച്ചി കഥ തരാമെന്നു പറഞ്ഞു ഇതുവരെ തന്നില്ലാ ട്ടോ... ഞാന്‍ മിണ്ടൂലാ... :(

  ReplyDelete
 20. ഷെയേച്ചി ..ഈ എഴുത്ത് തരാഞ്ഞത് കഷ്ടായിട്ടോ ..

  ReplyDelete
 21. https://www.facebook.com/K.R.MeeraVayanavedhi?ref=hl

  ReplyDelete
 22. https://www.facebook.com/K.R.MeeraVayanavedhi?ref=hl

  ReplyDelete
 23. ഒരു പ്രാവശ്യം വായിച്ചവരെ കൊണ്ട് വീണ്ടും വായിപ്പിക്കുന്നോ ?ആരോട് ചോദിച്ചിട്ടാ പോസ്റ്റും കമന്റും ഒക്കെ ഡിലീറ്റ് ചെയ്തത് ?അത് പറഞ്ഞിട്ട് പോയാല്‍ മതി ..

  ReplyDelete
 24. ഇതുവരെ ആര്‍. മീരയെ വായിച്ചിട്ടില്ല.
  ഇനി വായിക്കാതിരിക്കാനുമാവില്ല.

  ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!