Tuesday, October 11, 2011

ഇതു ജീവിതമാണ്

കണ്ണേ കരയരുതേ..
നീ കോറിയിട്ട സ്വപ്നങ്ങളില്‍
കാലം കരിയെഴുതുമ്പോള്‍
കണ്ണുകള്‍ നിറയ്ക്കരുതേ...

കാതേ അടയരുതേ..
കേള്‍ക്കാന്‍ കൊതിച്ച
ഈണങ്ങളില്‍ കാലം
അപശ്രുതിമീട്ടുമ്പോള്
കാതുകള്‍ പൊത്തരുതേ...

പ്രിയ ഹൃദയമേ വിതുമ്പരുതേ..
കൂരമ്പുകളാല്‍  കാലം
നിന്നില്‍ ചിത്രങ്ങള്‍ വരച്ച്,
വരച്ചതില്‍ വീണ്ടും വരച്ച്
രക്തചിത്രങ്ങള്‍ക്കാഴം കൂട്ടുമ്പോള്‍
സ്വയം പൊട്ടിയൊഴുകരുതേ...

ഇതുജീവിതമാണ്
ജനിച്ചവനായ് ചാര്‍ത്തി
കൊടുക്കുമുടയാട...
ധരിക്കുവാന്‍ പഠിക്കണം 
നോവാതെ നോവാവാതെ..
കൈകുമ്പിളില്‍ സൂക്ഷിക്കും
നീര്‍മണിത്തുള്ളിപോല്‍
അടരാതെ, പതിക്കാതെ
കാത്തുകൊള്ളുക..
ഇതു ജീവിതമാണ്...!

29 comments:

  1. അതെ ഇത് ജീവിതമാണ്.............

    അടരാതെ, ദ്രവിക്കാതെകാത്ത്കൊള്‍ക

    ReplyDelete
  2. ഇതുജീവിതമാണ്‍..ജനിച്ചവനുമേല്‍ ചാര്‍ത്തികൊടുക്കുമൊരു ഉടയാട...ധരിക്കുവാന്‍ പഠിക്കണം നോവാതെ നോവിക്കാതെ..കൈകുമ്പിളില് കിട്ടിയനീര്‍മണിത്തുള്ളിപോല്അടരാതെ, ദ്രവിക്കാതെകാത്ത്കൊള്‍ക..ഇത് ജീവിതമാണ്‍....!!!

    ReplyDelete
  3. "കണ്ണേ കരയരുതേ..
    നീ കോറിയിട്ട സ്വപ്നങ്ങളില്‍
    കാലം കരിയെഴുതുമ്പോള്‍
    കണ്ണുകള്‍ നിറയ്ക്കരുതേ..."

    വരികള്‍ക്ക് മൂര്‍ച്ച കൂടിയിരിക്കുന്നു...
    നല്ല വരികള്‍ ഇഷ്ടപ്പെട്ടു...

    ReplyDelete
  4. പിറന്നു വീണ കുഞ്ഞിനെ പോലെ..അരുമയായി, കൊഞ്ചിച്ച്, ലാളിച്ച്, സ്നേഹിച്ച് ,കാത്ത് സൂക്ഷിച്ച് ,നെഞ്ചോട് ചേര്‍ത്ത്, വളര്‍ത്തി എടുക്കെണ്ട ഒന്ന്..അല്ലേ..?

    പ്രിയ സഖിയ്ക്ക് ആശംസകള്‍, ഇഷ്ടായി ട്ടൊ..നല്ല വരികള്‍.

    ReplyDelete
  5. മനോഹരം.........കവിതയും ബ്ലോഗും .....

    ReplyDelete
  6. ജീവിതത്തിന്റെ പച്ചയായ മുഖം...കണ്ടും കേട്ടും അറിഞ്ഞും ജീവിക്കാൻ പഠിച്ചേ മതിയാവൂ..

    ReplyDelete
  7. കവിത മനോഹരം... ബ്ലോഗ്‌ കണ്ട്, എന്റെ കണ്ണാകെ പച്ചളിച്ചു...

    ReplyDelete
  8. ഈ ബ്ലോഗിലേക്ക് ആദ്യമാണോ എന്നറിയില്ല.കോരിത്തരിപ്പിച്ചു കവിതയും, കാഴ്ചകളും.അതെ, മുള്ളുകളിലൂടെ മുറിപ്പെട്ടും,പൂവുകളിലൂടെ മോദിച്ചും ജീവിതവഴി താണ്ടാന്‍ വിധിക്കപ്പെട്ടവര്‍ നമ്മള്‍ .സാരവത്തായ കവിത.അഭിനന്ദനങ്ങള്‍!

    ReplyDelete
  9. ഇതുജീവിതമാണ്‍..ജനിച്ചവനുമേല്‍ ചാര്‍ത്തി..കൊടുക്കുമൊരു ഉടയാട...ധരിക്കുവാന്‍ പഠിക്കണം ...നോവാതെ നോവിക്കാതെ..കൈകുമ്പിളില്..കിട്ടിയ
    നീര്‍മണിത്തുള്ളിപോല്...അടരാതെ, ദ്രവിക്കാതെ..കാത്ത്കൊള്‍ക..
    ഇത് ജീവിതമാണ്‍....!!
    ...................................
    അതെ ഇത് ജീവിതമാണ് , ജീവിച്ചല്ലേ മതിയാകൂ...

    നല്ല വരികള്‍....ആശംസകള്‍...
    നല്ല ഒരു ജീവിതവും ആശംസിക്കുന്നു...

    ReplyDelete
  10. ഇല്ല.വിട്ടുപോയിട്ടില്ല.ഇവിടെ വന്നിട്ടുണ്ട് ഞാന്‍.അഭിപ്രായങ്ങള്‍ കുറിച്ചിട്ടുണ്ട്.വരവ് അല്പം വൈകിയതിനാല്‍ സന്ദേഹിച്ചതാണ്.ഇനി മറക്കാതെ വരാം.

    ReplyDelete
  11. അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ, ഗുല്‍നാര്‍ , മഹേഷ്‌ വിജയന്‍ ,വര്‍ഷൂ, രാജീവ്, സീതകുട്ടീ, Shikandi... നിറഞ്ഞ സന്തോഷം വന്നതിലും വായിച്ച് അഭിപ്രായമറിയിച്ചതിലും...

    ReplyDelete
  12. Mohammedkutty irimbiliyam ഈ വഴി വന്നിട്ടും പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട് ഇതിനുമുന്‍പ് പലതവണ. ഈയിടെ താങ്കളെ കാണാറില്ല.. സന്തോഷം വീണ്ടും വന്നതിലും വായിച്ചതിലും.. ഇനി വരാന്‍ മറക്കരുതേ...

    ReplyDelete
  13. @ khaadu.. നന്ദി, സന്തോഷം വന്നതിലും വായിച്ചതിലും.. കഴിഞ്ഞതവണ വായിക്കാന്‍ പിന്നെ വരാമെന്ന് പറഞ്ഞ് പോയി പറ്റിച്ചതാ.. :)

    @ഓർമ്മകൾ .. നിറഞ്ഞ സന്തോഷം ഈ വായനയ്ക്കും അഭിപ്രായത്തിനും..

    ReplyDelete
  14. ഇത് ജീവിതമാണ് എങ്കില്‍
    സ്വാഭാവിക പ്രതികരണങ്ങളെ തടയരുത്.

    (നല്ല വരികള്‍ എന്ന് അംഗീകരിച്ചു കൊണ്ട് തന്നെ പറഞ്ഞതാണ്)

    ReplyDelete
  15. ജീവിതം അതെത്ര ഭീകരമെങ്കിലും ജീവിച്ചു തീര്‍ത്തെ മതിയാകൂ. നല്ല ചിന്ത.

    ReplyDelete
  16. ഇലഞ്ഞിപ്പൂക്കളും അതിലെ വരികളും വളരെ ഇഷ്ടായി. ആശംസകള്‍

    ReplyDelete
  17. ഇല്ല
    കരയില്ല.,
    അടരില്ല
    വിതുമ്പില്ല...പക്ഷെ...,

    പക്ഷെ
    ഇതു ജീവിതമല്ലേ.........!!

    ReplyDelete
  18. വളരെ ഇഷ്ടമായി ഷേയ.. നേരില്‍ കാണുന്ന യാതാര്‍ത്ഥ്യങ്ങളെ സ്വീകരിയ്ക്കുക തന്നെ ചെയ്യണം; നേര്‍ക്കാഴ്ചകള്‍ക്കുമുന്നില്‍ പകച്ചുനിന്ന് ദുഃഖിച്ചിട്ടെന്തു കാര്യം.. എന്നിട്ടും ദുഃഖിയ്ക്കുന്നു..

    ReplyDelete
  19. നിസ്സഹായരായ്‌ കണ്ടും കേട്ടും നിശബ്ദമായ്‌ വിതുമ്പിയും
    നമ്മള്‍ ജീവിച്ചു തീര്‍ക്കണം എന്ന ആശയം ഗംഭീരമായിട്ടുണ്ട്
    കലക്കി

    ReplyDelete
  20. മനോഹരമായ വരികള്‍. ഞാന്‍ ഇടക്കൊക്കെ കാതും കണ്ണും ഒക്കെ കൊട്ടിയടക്കാറുണ്ട്..പക്ഷെ നിസ്സഹായാതയോടെ വീണ്ടും തുറക്കേണ്ടി വരുന്നു....എങ്കിലും life is beautiful. ആശംസകള്‍.

    എന്‍റെ ബ്ലോഗിലേക്ക് സ്വാഗതം. എന്‍റെ പുതിയ കഥ പബ്ലിഷ് ചെയ്യ്തിട്ടുണ്ട്. വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ?

    സ്നേഹത്തോടെ

    അശോക്‌ സദന്‍.

    ReplyDelete
  21. അല്‍പം വൈകി ഇലഞ്ഞിമര ചുവട്ടില്‍ എത്താന്‍
    കവിത മനോഹരം.
    അപശ്രുതി ഇലാത്ത ഈണങ്ങളാവട്ടെ എല്ലാവരുടെയും ജീവിതം
    ആശംസകള്‍

    ReplyDelete
  22. നല്ല വരികള്‍ക്ക് ആശംസകള്‍.
    ഒന്ന് വഴി മാറി നടന്നതിനും, കവിതയെ വ്യത്യസ്തതയോടെ സമീപിച്ചതും നന്നായിരിക്കുന്നു, ഈ സങ്കേതം ചിലയിടത്തൊക്കെ കണ്ടിട്ടുണ്ട്, എന്നിരുന്നാലും ഇത് അനുകരണീയം തന്നെയാണ്..

    ആശംസകള്‍, ഒരിക്കല്‍ക്കൂടി..

    ReplyDelete
  23. നാരദന്‍ ,ഭാനു കളരിക്കല്‍ , Vp Ahmed, shaina, കൊച്ചുമുതലാളി,പൊട്ടന്‍ , Asok Sadan,ചെറുവാടി ,നിശാസുരഭി .. ഒരുപാടൊരുപാട് സന്തോഷം വന്നതിനും വായിച്ചതിനും അഭിപ്രായങ്ങള്‍ക്കും.. !!!

    ReplyDelete
  24. ഇവിടെക്കുള്ള വഴി പരിചയമില്ലായിരുന്നു....
    വന്നത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്.. ഫോളോവേഴ്‌സ് ഗാഡ്‌ജെറ്റ് വെച്ചാല്‍ നന്നായിരിക്കും..........

    ReplyDelete
  25. ജീവിതം കാത്തുസൂക്ഷിക്കണമെന്നും, മറ്റു ചപലതകൾ മനസ്സിലുണ്ടാവരുതെന്നും ആശയം തരുന്ന നല്ല കവിത. എല്ലാ എഴുത്തുകളും ഒതുക്കമുള്ള പദവിന്യാസമായതിനാൽ, കാച്ചിക്കുറുക്കിയ ലേഹ്യംപോലെ ഉത്തമം. ആശംസകൾ.....

    ReplyDelete
  26. നന്നായിട്ടുണ്ട് ...
    ആശംസകള്‍ ......!!!

    ReplyDelete
  27. @ഗുല്‍മോഹര്‍..നന്ദി സുഹൃത്തേ ഈ വായനയ്ക്ക്.. ഫോളോവേര്‍സ് ഗാഡ്ജറ്റ് ആള്റെഡി ഉണ്ടല്ലൊ..

    @വി.എ, സമീര്‍ ഒരുപാട് സന്തോഷം വായനയ്ക്കും അഭിപ്രായത്തിനും..

    ReplyDelete
  28. അനുഭവിക്കുന്നതെന്തോ അത് ആസ്വദിക്കാൻ ഏകുന്നതാണ് കവിത! നന്നായിട്ടുണ്ട്

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!