Friday, September 23, 2011

നശ്വരം



തിളച്ചുമറിയുമെണ്ണയില്‍
ശബ്ദകോലാഹലങ്ങളാല്‍
പൊട്ടിച്ചിതറുകയാണ്
ഒരുപിടി കടുക് മണികള്‍...
ചുറ്റിലുമാരെന്നും എന്തെന്നും
പൊട്ടിത്തെറിയില്‍ പൊള്ളുന്നത്
ആര്ക്കെന്നും ഗൌനിക്കാതെ..

തിളച്ചുമറിയുമെണ്ണയിലെന്ന
അഹങ്കാരത്തിന്‍ പൊട്ടിത്തെറി..


എണ്ണയുടെ തിള അഗ്നിയില്,
കടുകിന്‍റേതാ എണ്ണയിലും..!
തീയൊന്നണഞ്ഞാല്‍ ക്ഷണം
അണയുമഹങ്കാരങ്ങള്‍..!!

നശ്വരനേട്ടങ്ങളന്ധനാക്കും
നീര്‍കുമിളകളാം മാനവരും
അഗ്നിയാലഹങ്കരിക്കുമീ
കടുകുമണികളും...!!!

28 comments:

  1. അറിയുന്നു ഞാന്‍, അറിവിന്റെ വഴിയിലാണ് കവിതയെന്ന്. ആ വഴിയിലെ മിന്നാന്നമിനുങ്ങിന്റെ ഒരിത്തിരിവെട്ടത്തെയും .

    ഇരുട്ടും അഹന്തയുടെ മറയും വെട്ടത്തെ പ്രസക്തമാക്കുന്നില്ലേ??

    അല്ലേ, കണ്ടാല്‍ അറപ്പു തോന്നുന്ന 'രേതസ്കല'ബിന്ദുവില്‍ നിന്നും സൃഷ്ടിക്കപ്പെട്ട നാം,എന്ത് പറഞ്ഞു അഹങ്കരിക്കണം? മുമ്പ് ഞാനൊരു ശുക്ലത്തുള്ളിയയായിരുന്നെന്നോ...!!!

    ReplyDelete
  2. കടുക് മണി കവിത ..........
    അതെ എന്തിനു അഹങ്കരിക്കണം നാം ........
    ആശംസകള്‍

    ReplyDelete
  3. തീ ഒന്നണഞ്ഞാൽ കാണാം ഈ കടുകിന്റ അഹങ്കാരം. നശ്വരനേട്ടങ്ങളന്ധനാക്കും
    നീര്‍കുമിളകളാം മാനവർ, ഇഷ്ടമായി ഉപമ.

    ReplyDelete
  4. മറ്റൊരാള്‍ എണ്ണയിലേക്ക് വലിച്ചെറിയുന്ന കടുകിനെ ഇങ്ങനെ ഉപമിക്കാമോ?

    ReplyDelete
  5. @നാമൂസ്.. ശരിയാ ഈ അഹന്തയുടെ പുറംന്തോടുകള്‍ക്കകം ‌ശൂന്യം.. വളരെ സന്തോഷം വായിച്ചതിന്‍..

    @അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ,moideen angadimugar, Aadhi നിറഞ്ഞ സന്തോഷം വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും.

    @ നാരദന്‍, മനുഷ്യനും വലിച്ചെറിയപ്പെടുകയല്ലേ ജീവിതത്തിലേക്ക്,സ്വമനസ്സാലെ വരുന്നതല്ലല്ലൊ.. എന്നിട്ടും എന്തൊരഹങ്കാരം എടുപ്പിലും നടപ്പിലും പെരുമാറ്റത്തിലും, എനിക്കും താങ്കള്‍ക്കും. നിറഞ്ഞ സന്തോഷം സുഹൃത്തേ എന്‍റെ എല്ലാ പോസ്റ്റുകളും വായിക്കാന്‍ സന്മനസ്സ് കാണിക്കുന്ന താങ്കള്‍ക്ക്..

    ReplyDelete
  6. ഞാനും നാരദന്റെ വരികളോട് യോജിക്കുന്നു ,തിളയ്ക്കുന്ന എണ്ണയിലേക്ക്
    എടുത്തെറിയപെടുന്നവന്റെ വെപ്രാളം മാത്രമല്ലെ ആ പൊട്ടിത്തെറി ..

    ReplyDelete
  7. പക്ഷെ ഈ കടുകിന്റെ അഹങ്കാരം ശമിപ്പിക്കാതെ കറികള്‍ക്കൊന്നും ഒരു രുചിയും ഇല്ലെന്നെ..
    അതുകൊണ്ട്.. അവന്‍ കിടന്നു ഒന്ന് പൊട്ടട്ടെ...
    അല്ല പിന്നെ...!!! :D

    ReplyDelete
  8. വരികള്‍ക്കുമപ്പുറത്തെക്ക് വായിക്കാനുള്ള കവിത..
    വലിയുള്ളിയുടെ തോല് പോലെയാണ് നമ്മളും നമ്മുടെ അഹങ്കാരങ്ങളും..
    തൊലിച്ചു തൊലിച്ചു ഉള്ളിലോട്ടു ചെന്നാല്‍ കാണുന്നത് വെറും ശൂന്യം..
    നന്നായി.. തുടരുക...

    ReplyDelete
  9. @ഇലഞ്ഞിപൂക്കള്‍ :
    "എന്നിട്ടും എന്തൊരഹങ്കാരം എടുപ്പിലും നടപ്പിലും പെരുമാറ്റത്തിലും, എനിക്കും താങ്കള്‍ക്കും."
    എന്റെ അഹങ്കാരത്തെക്കുറിച്ചു അറിവ് തന്നതാര്?(ചുമ്മാ)

    മിനിമം ഗാരന്റി തരുന്ന ബ്ലോഗുകള്‍ ഞാന്‍ ഫോളോ ചെയ്യുന്നത് വായിക്കാനും അഭിപ്രായം പറയാനുമാണ്.നന്ദി. പോസ്റ്റ്‌ മോശമാകുന്നത് വരെ ഞാന്‍ ഇവിടെയൊക്കെ കാണും

    ReplyDelete
  10. സാരവത്തായ വരികള്‍ ....ആശംസകള്‍ !

    ReplyDelete
  11. എണ്ണയുടേയും കടുകിന്റേയും വ്യാഖ്യാനത്തിലൂടെ മനസ്സുകളുടെ അഹങ്കാരം എന്തിനെന്ന് ചിന്തിപ്പിക്കുന്ന കവിത...
    ചക്ഷുഃശ്രവണ ഗളസ്തമാം ദർദ്ദുരം ...
    ഭക്ഷണത്തിന്നപേഷിക്കുന്ന പോലെ..
    കാലാഹിനാ പരിഗ്രസ്തമാം ലോകവും..
    ആലോല ചേതസ്സാ ഭോഗങ്ങൾ തേടുന്നു...

    ReplyDelete
  12. നല്ല വരികള്‍..

    ReplyDelete
  13. പാവം അഹങ്കാരികളായ കടുകുമണികള്‍!

    ReplyDelete
  14. ആദ്യമായാണ് ഇവിടെ. ഞാനാദ്യം ശ്രദ്ധിച്ചത് ഈ ബ്ലോഗിന്റെ കെട്ടും മട്ടുമാണ്. മനോഹരമായിരിക്കുന്നു. അര്‍ത്ഥവത്തായ വരിക്ള്‍ കൊണ്ട് ഈ മനോഹരമായ പ്രതലത്തില്‍ പൂക്കളങ്ങളൊരുക്കിയിര്ക്കുന്നു... ഇത് എന്റെ ആദ്യ ഇംപ്രഷന്‍...

    കവിതയിലെ ആന്തരികാര്‍ത്ഥങ്ങള്‍ ഒരുപാട് ചിന്തകളിലേക്ക് വഴി തുറക്കുന്നു.

    ഇവിടെയുള്ള മറ്റു കവിതകളും സമയമെടുത്ത് വായിക്കണം.
    ആശംസകള്‍...

    ReplyDelete
  15. നശ്വരനേട്ടങ്ങളന്ധനാക്കും
    നീര്‍കുമിളകളാം മാനവരും
    അഗ്നിയാലഹങ്കരിക്കുമീ
    കടുകുമണികളും...!!!
    good writting ... keep it up. congrats....

    ReplyDelete
  16. mohammedkutty irimbiliyam, സീത*, Jefu Jailaf, കൊച്ചുമുതലാളി, Pradeep Kumar,വേണുഗോപാല്‍ ... എല്ലാവര്‍ക്കും ഒരുപിടി സന്തോഷമലരുകള്‍ ഈ വഴിവന്നതിനും വായിച്ചതിനും.. പ്രോത്സാഹനങ്ങള്‍ക്കും..

    ReplyDelete
  17. അനീഷ്‌ പുതുവലില്‍ , പദസ്വനം , Hakeem Mons .. സ്വീകരിച്ചാലും ഈ സന്തോഷത്തിന്‍റെ ഇലഞ്ഞിപ്പൂക്കള്‍....

    ReplyDelete
  18. Manoharamaya kavitha......Manoharamaya kavitha......

    ReplyDelete
  19. ചുറ്റിലുമാരെന്നും എന്തെന്നും
    പൊട്ടിത്തെറിയില്‍ പൊള്ളുന്നത്
    ആര്‍ക്കെന്നും ഗൗനിക്കാതെ...

    ഇന്നത്തെ കാലത്തിന്റെ ചിത്രം ....

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. "എത്രയും പണിപ്പെട്ടിങ്ങു മാതാവിൻ
    ഗർഭപാത്രത്തിൽ വീണതറിഞ്ഞാലും
    പത്തുമാസം വയറ്റിൽ കഴിഞ്ഞുപോയ്
    പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്.
    തന്നെത്താനഭിമാനിച്ചു പിന്നേടം
    തന്നെതാനാനറിയാതെ കഴിയുന്നു
    എത്രകാലമിരിക്കുമിനിയെന്നും
    സത്യമേ നമുക്കേതുമൊന്നില്ലല്ലോ;
    നീർപ്പോളപോലെയുള്ളൊരു ദേഹത്തിൽ
    വീർപ്പുമാത്രമുണ്ടിങ്ങനെ കാണുന്നു
    ഓർത്തറിയാതെ പാടുപെടുന്ന നേരം
    നേർത്തുപോകുമതെന്നേ പറയാവൂ..."....ഭക്തകവി പൂന്താനം (ജ്ഞാനപ്പാന).......ഷേയ, ജീവിതത്തിന്റെ നിരർത്ഥകത.... ക്ഷണികമായ അനുഭവങ്ങളിലൂടേ മനുഷ്യന്റെ ഞാനെന്ന ഭാവം ഇതൊക്കെ പണ്ടുമുതലേ ദാർശനികരായ പല കവികളുടേയും ചിന്തകരുടേയും വിഷയമായിരുന്നു.........ഞാനിതിലൂടേ ഷേയയുടേ അക്ഷരക്കൂട്ടങ്ങളിലേക്കിറങ്ങുകയാണ്............കണ്ണൻ...!!!

    ReplyDelete
  22. This comment has been removed by the author.

    ReplyDelete
  23. കടുക് മണി കവിത നന്നായി ..........

    ആശംസകള്‍

    ReplyDelete
  24. അഹങ്കരിക്കാൻ ഒന്നുമില്ലയെങ്കിലും അഹങ്കാരം മാത്രമാണു കൈകുതൽ.. ശ്വാസമൊന്നു നിന്നാൽ എല്ലാ അഹങ്കാരവും അതോടെ നിലക്കും

    കവിത നന്നായി

    ഓടോ:
    ഇവിടെ കമന്റാൻ പ്രശ്നമൊന്നും കാണുന്നില്ല :)

    ReplyDelete
  25. ഓർമ്മകൾ , Raveena Raveendran, mayilpeili, sameeran, ബഷീര്‍ പി.ബി.വെള്ളറക്കാട്‌ അഭിപ്രായങ്ങള്‍ക്ക് നിറഞ്ഞ നന്ദി..


    ബഷീര്‍ പി. ബി, നന്ദി ഇവിടം വരെ വന്ന് കമന്‍റ് മോഡ് ഓകെ ആണോ എന്ന് ചെക്ക്ചെയ്തതിന്‍...

    ReplyDelete
  26. കൊള്ളാം :) കടുക് മണികളില്‍ നിന്നും മനുഷ്യനിലേക്കുള്ള പാലം

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!