Friday, September 16, 2011

പുസ്തകത്താളുകള്‍

ഒരുനാളൊരു പുസ്തകത്തില്‍
ഒരുമിച്ച് ഒരുമയോടെ
ജീവിച്ച് തുടങ്ങിയവരീ
പുസ്തക താളുകള്‍...
ഇരു പുറംച്ചട്ടകള്‍ക്കുള്ളില്‍
ഒരുമിച്ച് ശ്വസിച്ചവര്‍
ഒരുമിച്ച് വളര്‍ന്നവര്‍..
ഒരുമയുടെ നൂലിഴകളില്‍
ഒരേ രക്തമൊഴുകിയവര്‍...

കാലം ഏടുകള്‍ മറിച്ചു..
പുസ്തകതാളുകള്‍ മറിഞ്ഞു...
ഒരുമിച്ച് ചേര്‍ത്ത ചരടിന്‍
കെട്ടുകളഴിഞ്ഞു...
പുറംചട്ടകള്‍ മുഷിഞ്ഞു..
അടുക്കിയ ഏടുകളയഞ്ഞു...
അസ്വാരസ്യങ്ങള്‍ പുകഞ്ഞു...
ഏടുകള്  ഇടഞ്ഞു..
ഒരുമയൊടുങ്ങി, അകലം തുടങ്ങി
നമ്മള്‍ മരിച്ചു, നീയും ഞാനും ജനിച്ചു..
സാക്ഷികളാം പുറംച്ചട്ടകള്‍ വിതുമ്പി..

ഒന്നാം ഏട് മൊഴിഞ്ഞു ഞാന് കേമന്‍
ഞാനില്ലെങ്കില്‍ വായന അപൂര്‍ണ്ണം..
രണ്ടാമനോതി നിന്നെ വായിച്ചു തള്ളി
അവരെത്തുമെന്നെ തേടി, കേമന്‍ ഞാന്‍..
മൂന്നമനുമുണ്ട് കേമവാദങ്ങള്‍, മറ്റേടുകള്‍ക്കും...
അവസാനതാളോതി അവരെന്നിലൂടെ
മാത്രം പൂര്‍ണ്ണതയിലെത്തുന്നു,കേമനാര്‍..
കേമത്വത്തിന്‍ കലപില കൂടി,
കാത്ത്സൂക്ഷിച്ച പുറംചുട്ടകള്‍ കുത്തിക്കീറി
കെട്ടിയുറപ്പിച്ച നൂലിഴകള്‍ പൊട്ടിച്ച്
ഏടുകള്‍ ഒരുമയുടെ കുത്തഴിച്ചു...
പുറംച്ചട്ടകള് നൊമ്പരത്തില്‍ ദ്രവിച്ചു..

പുസ്തകം വെറും ഏടുകളായ്..
അപൂര്‍ണ്ണരായ് ആത്മാവില്ലാതെ..
വായിക്കുവാനാളില്ലാതെ
വിലയില്ലാത്ത വെറും
കടലാസു കഷണങ്ങളായ്..
ഒരുനാളെല്ലാം ഒരുമിച്ച് കൂട്ടി
അഗ്നിക്കിരയാക്കിയാരൊ..
പാതി വെന്ത മനസ്സോടെയേടുകള്‍
ഒരുമയുടെ ശക്തിയറിഞ്ഞു..
വിലയുണ്ട്, ശക്തിയുണ്ട്, ആത്മാവുണ്ട്
ഒരു
മയോടെന്നും ഒന്നായിരിക്കുകില്‍....

16 comments:

  1. കാലം ഏടുകള്‍ മറിച്ചു..
    പുസ്തകതാളുകള്‍ മറിഞ്ഞു...
    ഒരുമിച്ച് ചേര്‍ത്ത ചരടിന്‍
    കെട്ടുകളഴിഞ്ഞു...
    പുറംചട്ടകള്‍ മുഷിഞ്ഞു..
    അടുക്കിയ ഏടുകളയഞ്ഞു...
    അസ്വാരസ്യങ്ങള്‍ പുകഞ്ഞു...
    ഏടുകള് ഇടഞ്ഞു..
    ഒരുമയൊടുങ്ങി, അകലം തുടങ്ങി
    നമ്മള്‍ മരിച്ചു, നീയും ഞാനും ജനിച്ചു..
    സാക്ഷികളാം പുറംച്ചട്ടകള്‍ വിതുമ്പി..
    നല്ല വരികള്‍..ആശംസകള്‍

    ReplyDelete
  2. പാതി വെന്ത മനസ്സോടെയേടുകള്‍
    ഒരുമയുടെ ശക്തിയറിഞ്ഞു..
    വിലയുണ്ട്, ശക്തിയുണ്ട്, ആത്മാവുണ്ട്
    ഒരുമയോടെന്നും ഒന്നായിരിക്കുകില്‍....

    നല്ല ആശയം , മികച്ച അവതരണം ....

    ReplyDelete
  3. നല്ല ഒരു ജീവിത ചിത്രം .....
    വീട് വീടാകുന്നത് മനുഷ്യര്‍ വസിക്കുമ്പോള്‍ ആണ്
    എന്നപോലെ പുസ്തകത്തിന്റെ ആത്മാവിനെ കണ്ടെത്താന്‍ ഒരു നല്ല ശ്രമം...
    നല്ലെഴുത്തിനു നന്മ നേരുന്നു.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. kaavyaaയാത്മകതയും ;ജീവിതവും ഇഴ പിരിഞ്ഞു അര്‍ത്ഥവതാക്കിയ വരികള്‍ .. ആത്മാവ് ആത്മാവിനെ തൊട്ടു അറിയുന്ന വായനയും ജീവിതയും നിലനില്‍ക്കട്ടെ .............

    ReplyDelete
  6. ഒരുമയുടെ ശക്തിയറിഞ്ഞു

    ReplyDelete
  7. നന്നായിരിക്കുന്നു ഷേയാ...നല്ല ആശയം.......... അടര്‍ന്ന താളുകള്‍ തുന്നിചേര്‍ത്ത് പുസ്തകാമായിത്തന്നെ നിലനിര്‍ത്താന്‍ കഴിയട്ടെ...

    ReplyDelete
  8. ഒരുമ മറന്നു വിടചൊല്ലുമ്പോള്‍ കാണാതെ എവിടെയൊ മറഞ്ഞിരിക്കുന്നു സര്‍വ്വനാശം... കവിത്‌ നന്നായ്‌

    ReplyDelete
  9. ....കവിതകളിൽ ഏറെയും ‘വീണപൂവി’ന്റെ വേദനകൾ വിതറുന്നു. ഇനി ആസ്വാദ്യകരമായ, ആനന്ദദായകമായ വരികളിലേയ്ക്ക് വീണൊഴുകൂ....’ഒരുമയിലൂടെ ഏടുകൾ ഒതുക്കിക്കൂട്ടി ആത്മചൈതന്യത്തിന്റെ ശക്തിയാൽ ഉയിർത്തെഴുന്നേൽക്കൂ....’ നല്ല ആശയങ്ങൾ ആഹ്ലാദത്തിനായി അവതരിപ്പിച്ചാലും സുഹൃത്തേ....

    ReplyDelete
  10. ജനനവും, മരണവും.. ഈ രണ്ടുമല്ലാതെ ഈ ലോകത്തില്‍ സത്യമായ് ഒന്നുമില്ല! അതിനിടയിലുള്ള നാടകം കളിയല്ലേ ജീവിതം..!

    ReplyDelete
  11. ഒരുമയുടെ ശക്തി, വില ഒക്കെ അറിഞ്ഞു...നല്ല വരികൾ ചേച്ചീ

    ReplyDelete
  12. നന്ദി പ്രിയകൂട്ടുകാര്‍ക്ക് ഈ വായനയ്ക്ക്..

    ReplyDelete
  13. ആത്മാവില്ലാത്തതൊന്നും നിലനില്‍ക്കില്ല..ആത്മാവുണ്ടാകണമെങ്കില്‍ ദേഹമുണ്ടാകണം ..അതില്‍ നിശ്വാസങ്ങളും വികാരങ്ങളുമുണ്ടാകണം .പരസ്പര ബഹുമാനം വേണം .ഒന്നില്ലെങ്കില്‍ മറ്റൊന്നിനു താങ്ങില്ലെന്നറിയണം ..അതിനൈക്യം വേണം ..അതു പുസ്തകത്താളിലെ അക്ഷരങ്ങളായാലും പുസ്തകത്തിന്റെ ഏടുകളായാലും ..മനുഷ്യരായാലും മനുഷ്യ സമൂഹമായാലും ..നല്ല കവിത..നല്ലൊരു ഓര്‍മപ്പെടുത്തല്‍ ..ഷേയൂ ഇനിയുമിനിയുമാ അക്ഷര നിറവില്‍ നിന്നൊരായിരം ആത്മാവുള്ള ഏടുകള്‍ ജന്‍മമെടുക്കട്ടെ..

    ReplyDelete
  14. നല്ലവരികള്‍ എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  15. ഒരുമയുടെ ഈ പാഠം അസ്സലായി.

    ReplyDelete
  16. ആശയത്തിന്റെ വൈവിധ്യം ഏറെ നന്നായിരിക്കുന്നു.... ഒരു അഭിപ്രായം പറയട്ടെ... ആദ്യ പകുതി വളരെ നന്നായിരുന്നു.... അവസാനം ആയപ്പോള്‍ കവിതയുടെ ധൃടത കുറഞ്ഞത്‌ പോലെ തോന്നി.... ഒരുപാട് പറഞ്ഞപോലെ... അഭിപ്രായം മാത്രമാണ് കേട്ടോ.... ആശംസകള്‍.....

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!