പനിയൊരോര്‍മ്മയാണ്..
കര്‍ക്കിടകത്തിലെ
ഇരുട്ടിന്‍ ചായ്പ്പില്‍,
ചോര്‍ന്നൊലിച്ച കൂരയില്‍
മഴവികൃതികള്‍ക്കൊപ്പം
പനി പൊള്ളിച്ചത്..
അമ്മവാത്സല്ല്യം നുണഞ്ഞ്
ചുടുകഞ്ഞി മോന്തിയത്..
മാറികിടക്കാനിടമില്ലാതെ
കീറിയ കമ്പളത്തിനുള്ളില്‍
ഞാനുംപനിയുംകൂട്ടായത്...
അമ്മയുടെ കണ്ണീര്‍ മായ്ക്കാന്‍
കൂരതകര്‍ത്ത് മഴയെത്തിയത്..
എരിയുന്നൊരാ പനിയിലേക്കാണ്.
പിന്നേയും പനിച്ചു.....
പ്രണയത്തിന്‍ അടയിരുപ്പില്‍
കുളിരുന്ന വൃശ്ചികരാവില്‍
വിറയാര്‍ന്ന പൊള്ളുന്ന പനി
സ്വപ്നങ്ങള്‍ക്ക് കാവലിരുന്നു
പ്രണയ രുചിയില്‍ അന്ന്
അമ്മതന്‍ മനസ്സറിഞ്ഞില്ല
അമ്മകണ്ണീരിന്‍ നനവറിഞ്ഞില്ല
മഞ്ഞുവീണ സ്വപ്നങ്ങള്‍ക്കൊപ്പം
ഞാനും പനിയും പ്രണയവും..
പിന്നെ പനിച്ചത്....
ഗ്രീഷ്മത്തിലെ പൊള്ളുന്ന പകലില്‍
തപിച്ചുരുകും ജീവിതസത്യങ്ങളിലേക്ക്
ഒട്ടുമേ കുളിരാതെ, വിറയ്ക്കാതെ
നിശബ്ദനായ് പനിയെത്തി..
പനിയില്‍ കുതിര്‍ന്ന ജീവിതം
സ്വപ്നങ്ങളുടെ കുഴിമാടത്തിനരികെ
അമ്മക്കഞ്ഞി തിരഞ്ഞപ്പോള്‍
പനിയുറക്കെയുറക്കെ ചിരിച്ചു..
ജീവിതത്തിനു മേലൊരു പുതപ്പിട്ട്
ഞാനും പനിയും യാത്രയായി
അമ്മക്കഞ്ഞിയുടെ സ്വാദ് നുകരാന്‍
മഴനൂലുകളായ് ചോര്‍ന്നൊലിക്കാന്‍
വൃശ്ചികരാത്രിയില്‍ കുളിരാകുവാന്‍
ഗ്രീഷ്മപകലുകളില്‍ പൊള്ളിപടരുവാന്‍..
ദിക്കറിയാതെ ദിശയറിയാതൊരു യാത്ര
ഓര്‍മ്മയുടെ കൈവഴികളിലൂടെ...
പനിയുടെ വിവിധ ഭാവങ്ങൾ...കൊള്ളാം ചേച്ചീ...ചിലപ്പോഴൊക്കെ പനി എനിക്കൊരു ശാപമാകാറുണ്ട്..ചിലപ്പോ അറിയാതെ സ്നേഹിക്കയും ചെയ്യും...
ReplyDeleteപനിയുടെ വിവിധ ഭാവങ്ങൾകൊള്ളാം
ReplyDeleteപനിയുടെ കര്‍ക്കിടകം .ചൂടിനു ദാരിദ്ര്യം ഇല്ല .ഇരുട്ട് കുത്തിയ പകലില്‍ നിന്നും രാവിനു മിന്നലിന്റെ അടിക്കുറിപ്പ് മാത്രം
ReplyDeleteവൃശ്ചികം കുളിരിട്ടത് പ്രണയ ചൂട് . ഇവിടെ പനിയുടെ കുറ്റബോധം.എന്താ പ്രണയപ്പനി അമ്മ സ്നേഹത്തിനു ബദലാകുമോ? ഈ ചിന്ത ആഴമില്ലാത്ത സ്നേഹം ആയിരുന്നെന്നു വുക്തമാക്കുന്നു കവിതയുടെ ആന്തരിക സൗന്ദര്യത്തിലെ മുറിവ്.
സ്വപ്നങ്ങളുടെ കുഴിമാടത്തില്‍ നിന്നും ഓഹരി അമ്മയ്ക്ക് മാത്രമേ തരാന്‍ ആയുള്ളൂ .അതിനാലാണ് കവിത പനിക്കുന്നത്- വൃശ്ചികത്തില്‍ ഒഴികെ
പനിച്ചു കിടക്കാന്‍ കുഞ്ഞില്‍ നല്ല ഇഷ്ടായിരുന്നൂ..എന്തിനാന്നോ, അമ്മേടെ പ്രത്യേക പരിചരണവും വാത്സല്ല്യവും കിട്ടാന്‍..
ReplyDeleteഇന്നും ഇഷ്ടാണ്‍,എന്തിനാന്നോ..ആ ഓര്‍മ്മകളില്‍ പുതച്ചു മൂടി കിടക്കാന്‍..
നന്ദി ന്റ്റെ കൂട്ടുകാരിയ്ക്ക്..
പണി ഒരു മാനസികാവസ്ഥയാണ് ....
ReplyDeleteനല്ല വരികള്‍
പനി അന്നും, ഇന്നും ഒന്നു തന്നെ... മാറുന്നത് നമ്മളാണ്.. നമ്മുടെ മാനസികാവസ്ഥയാണ്. നന്നായിരിയ്ക്കുന്നു.. ഇലഞ്ഞുപ്പൂവെ..
ReplyDeleteഅവനവന്റെ മനോധര്‍മ്മത്തിനനുസരിച്ച് അകലെനിന്നു നമുക്കൊരോന്നിനെയും നിര്‍വ്വചിക്കാം. പക്ഷെ, നാം തന്നെ ആ നിര്‍വ്വചനങ്ങളാകുമ്പോള്‍...!!
ReplyDeleteഈ പനിപ്പേടിയില്‍ ഞാനെന്നെത്തന്നെയും കരിമ്പടത്തിലൊളിപ്പിക്കുന്നു. എന്നെ മുഴുക്കെത്തന്നെയും ഒളിപ്പിക്കട്ടെ..!!
ഒരുപാട് സന്തോഷം പ്രിയകൂട്ടുകാര്‍ക്കീ വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും..
ReplyDeleteപനി പലപ്പോഴും സുഖകരമായ പ്രണയമാണ്.
ReplyDeleteജലദോഷപ്പനിയുടെ മണം നെറ്റിയിലരച്ചിട്ട കുരുമുളകിന്റെതാണ്, സ്വാദ് പൊടിയരിക്കഞ്ഞിയുടെയും.. കവിത ഓര്‍മ്മകളെ തിരിച്ചു വിളിക്കുന്നു. .........
ReplyDelete