ശോണമേഘങ്ങള്‍ വിലപിക്കുന്ന
ആകാശച്ചെരുവില്‍
പ്രണയം മറന്ന്, മാനമുപേക്ഷിച്ച്
അങ്ങകലെ കടലാഴങ്ങളില്‍
പകല്‍ രാത്രിയിലൊളിക്കുന്നു..
ഇലപൊഴിഞ്ഞ മരച്ചില്ലകള്‍
ഇടറിയ മനസ്സോടെ വെറുതെ
മണ്ണിലൊളിച്ച ഇലകളെ നോക്കി
കടല്‍കാറ്റില്‍ തലതല്ലി കേഴുന്നു..
കൈവിരലുകള്‍ക്കിടയിലൂടെ
പിടിതരാതെ ഊര്‍ന്ന് വീണൊരീ
പ്രണയം മറക്കാന്‍ മാനവും മരവും
സ്വയം തമസ്സിലലിയുന്നു...
അങ്ങകലെ തമസ്സിനുമപ്പുറം
കടലാഴങ്ങളിലെവിടെയോ
രണ്ടിണക്കിളികളപ്പോഴും
പ്രണയം പൂക്കും പുലരിക്കായ്
തപംചെയ്തിരുന്നു..!!
നന്നായിട്ടുണ്ട് ട്ടാ ....
ReplyDeleteഇലപൊഴിഞ്ഞ മരച്ചില്ലകള്‍ഇടറിയ മനസ്സോടെ വെറുതെമണ്ണിലൊളിച്ച ഇലകളെ നോക്കികടല്‍കാറ്റില്‍ തലതല്ലി കേഴുന്നു..
ReplyDeleteനല്ല വരികള്‍....
ആശംസകള്‍..
നല്ല വരികള്‍ ...ആശംസകള്‍ !
ReplyDeleteനഷ്ടപ്രണയങ്ങളില്‍ വിതുമ്പുന്ന കടലും കാറ്റും പകലും രാത്രിയും മരവും ഇലയും ....എന്നിട്ടും ആഴങ്ങളിലെ പ്രണയതീരത്ത് രണ്ടിണക്കുരുവികള്‍ പ്രണയകാലത്തെ വരവേല്ക്കാന്‍ തപം ചെയ്യുന്നു..ശരിക്കും പക്ഷികള്‍ക്കുള്ള പ്രണയ വികാരം മനുഷ്യനില്ലാതെ പോയി..പകലിന്റെ മഹത്വം രാത്രിക്കറിയില്ല.ചില്ലയെ വേര്‍പെടുന്ന ഇലയുടെ ഗദ്ഗദം മരമുണ്ടോ മനസ്സിലാക്കുന്നു.നല്ല വരികള്‍ ഷേയ ..ഷേയയുടെ മറ്റ് കവിതകളില്‍ നിന്നും തികച്ചും വ്യത്യസ്ഥം..എനിക്കൊത്തിരി ഇഷ്ടമായി ...!!!
ReplyDeleteനന്നായി . നല്ല വരികള്‍
ReplyDeleteനത്തിംഗ് ഈസ് പെര്‍മനന്റ്.. ഒരിയ്ക്കല്‍ ഇലകളെല്ലാം കൊഴിഞ്ഞ് ഒറ്റയ്ക്ക് നില്‍ക്കുന്ന മരം, വീണ്ടും തളിര്‍ത്തു പൂത്തുലഞ്ഞ് കുണുങ്ങി നില്‍ക്കുന്നത് കണ്ടിട്ടില്ലേ.. ഋതുഭേദങ്ങള്‍ എല്ലാം മാറ്റിമറിയ്ക്കും.. പ്രണയം പൂക്കും പുലരിയ്ക്കായി തപം ചെയ്തിരിയ്ക്കുന്ന ഇണക്കുരുവികള്‍ക്ക് വരപ്രസാദം കിട്ടാതിരിയ്ക്കുകയില്ല..! നല്ല വരികള്‍ ഷേയ! ആശംസകള്‍!
ReplyDeleteഇതേറെ വാചാലമാണ്,
ReplyDeleteവായനയില്‍ ഇഷ്ടപ്പെട്ടത്.
ആശംസകള്‍..!!!
കവിത നന്നായി
ReplyDeleteപ്രണയത്തിന്റെ പുതിയ ഭാവം...കൊള്ളാം ചേച്ചി
ReplyDeleteകൊള്ളാം...ട്ടാ..!
ReplyDeleteവരികള്‍ക്കിടയിലൂടെ
ReplyDeleteപുനര്‍ വായന അര്‍ഹിക്കുന്ന വരികള്‍.....
നന്ദി നന്മകള്‍.
എനിക്ക് കവിത വലിയ പിടിയില്ലല്ലോ ഇലഞ്ഞിപ്പൂവേ..
ReplyDeleteഎങ്കിലും ആശംസകള്‍..
ഇലഞ്ഞിപ്പൂമണമോഴുകി വരുന്നു.....
ReplyDeleteകാത്തിരിപ്പ് നടക്കട്ടെ
പ്രിയപ്പെട്ട ഷേയ,
ReplyDeleteകാത്തിരുപ്പ് പ്രതീക്ഷകള്‍ നല്‍കുന്നു! വളരെ മനോഹരമായ വരികള്‍!പ്രണയം പ്രതിഫലിപ്പിക്കുന്ന ചിന്തകള്‍ ! അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു
കെട്ടും മട്ടും എല്ലാം മാറ്റി.അല്ലേ...
ReplyDeleteപ്രണയം പൂക്കും പുലരിക്കായ്
തപംചെയ്തിരുന്നു..!!
ഇഷ്ടപ്പെട്ടു.
ReplyDeleteഅഭിനന്ദനങ്ങള്‍.
എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി..
ReplyDeleteപകലിനു പ്രണയം മറക്കാം....പക്ഷെ ഇണക്കുരുവികള്‍ക്ക് പ്രണയമില്ലാതൊരു ജീവിതമില്ലല്ലോ...അവര്‍ തപം ചെയ്യട്ടെ ..... !!
ReplyDeleteനല്ല വരികള്‍...ഇനിയും എഴുതുക ഒരു പാട് ആശംസകള്‍ ..:))
വളരെ മനോഹരമായ വരികള്‍ ഷെയ ...ഇഷ്ടായി..അഭിനന്ദനങ്ങള്‍ !
ReplyDelete