Sunday, November 27, 2011

ഗ്രീഷ്മസന്ധ്യ


നോവുകള്‍ കണ്ണീര്‍ചാല്‍ 
വെട്ടിയ മരവിച്ചൊരു  
ഗ്രീഷ്മസന്ധ്യയിലാണ്
സര്‍വ്വം ഒഴുക്കിയകറ്റി 
കുളിരുള്ള പേമാരിയായ്  
നീ പെയ്തിറങ്ങിയത്..
ഊഷ്മള പ്രണയത്തിനുമപ്പുറം 
അനിര്‍വചിനീയ ഇഴയടുപ്പം
അറിയാതെ ,പറയാതെ 
നമ്മളിലാഴ്ന്നിറങ്ങി..

മനസ്സാകെ പരന്ന് 
വെളിച്ചമേകും നനുത്തൊരു നിലാവായിരുന്നെനിക്ക് നീ
അനന്തമാം ആ നീലിമയില്‍ 
ആത്മബന്ധത്തിന്‍ സ്പന്ദനങ്ങള്‍ ആഴ്ന്നിറങ്ങുകയായിരുന്നു..
എന്നിട്ടുമെന്തേ വിരല്‍ത്തുമ്പിനപ്പുറം 
എന്‍റെ നിശ്വാസങ്ങള്‍ക്ക് 
കാതോര്‍ത്ത് നീ ഉണര്‍ന്നിരുന്നിട്ടും
മൌനത്തിന്‍ വാചലതിയില്‍ 
ഞാന്‍ ഉറക്കം നടിച്ചത്..

ഇലയനക്കങ്ങള്‍ക്കേകാതെ 
നിന്‍റെ സ്വപ്നമയക്കങ്ങള്‍ക്ക് 
കാവലിരുന്നതും,
ആകാശച്ചെരുവില്‍ വെണ്മേഘമായ് 
നീയൊഴുകുമ്പോള്‍ അകലങ്ങളില്‍, 
നൊമ്പരനൂലുകളാല്‍ തീര്‍ത്ത 
മൌനകൂട്ടിലിരുന്ന്  
കൈകുമ്പിള്‍ നീട്ടിയതും,
നീയറിയാതിരിക്കാന്‍ തമസ്സടരുകളില്‍
ആഴ്ന്നിറങ്ങിയവളാണ് ഞാന്‍...

നിന്‍റെ ഓര്‍മ്മകളില്‍ പെയ്ത 
കണ്ണീര് പേമാരിയെ പ്രളയമെന്ന് 
നീ തള്ളിപറഞ്ഞപ്പോള്‍ നിലച്ചത്
മനസ്സിലെ സ്വപ്നങ്ങളുടെ 
ഒഴുക്കായിരുന്നു..
നിനക്കുണര്‍ത്തുപ്പാട്ടായിരുന്ന 
എന്‍റെ തേങ്ങലുകള്‍,
നിന്നിലേക്കുള്ള പ്രാര്‍ത്ഥനകളായിരുന്ന 
എന്‍റെ ഉദയാസ്തമനങ്ങള്‍... 
എല്ലാം വേനല്‍ സന്ധ്യപോലെ 
വരണ്ടണുങ്ങി.. 
എന്‍റെ കണ്ണീര്‍ ചാലുകളും...


നാളേകളടര്‍ന്നുവീണ്
ഗ്രീഷ്മസന്ധ്യകള് 
ആളികത്തുമ്പോള്
ഈ മൌനക്കൂട്ടില്‍ നിന്ന് 
ഞാനുറക്കെ ചിരിക്കും, 
ഊതികത്തിച്ച അഗ്നിതാപത്തില്‍
ഉള്ളം വേവുന്നവന്‍റെ പൊട്ടിച്ചിരി..
അപ്പോഴും കൊത്തിയകറ്റപ്പെട്ട 
ഒരു കുഞ്ഞിക്കിളിയുടെ 
കത്തിയമര്ന്ന ചിത 
വിരഹഗീതം മീട്ടുന്നുണ്ടാവും..

എന്‍റെ അട്ടഹാസങ്ങള്‍ക്ക്   
നിന്നെ ഉണര്‍ത്താനാവാതെ, 
ദൂരങ്ങള്‍ക്കളക്കാനാവാത്ത
അകലത്തില്‍ നീയുറങ്ങുമ്പോള്‍
എന്‍റെ വാചാലത 
മൌനത്തിലേക്ക് അടിത്തെറ്റിവീഴും 
ഒരു പകല്‍കിനാവ് പോലെ
നിന്‍റെ ഓര്‍മ്മകളും...!!!

34 comments:

 1. നന്നായിട്ടുണ്ട്..
  ഭാഷ കൂടുതല്‍ നന്നായി വരുന്നുണ്ട് ...

  പ്രണയത്തെ കുറിച്ചിങ്ങിനെ പാടി പാടി ന്നെയൊന്നും മക്കാറാക്കരുത്.. :)

  ReplyDelete
 2. കണ്ടു...വായിച്ചു.. ഇഷ്ടായി
  അഭിനന്ദനങ്ങള്‍...!

  ReplyDelete
 3. നന്നായിട്ടുണ്ടു ...! ആ സാമിയെ അടിച്ചോടിക്കാന്‍ അരും ഇല്ലെ ഇബെഡെ

  ReplyDelete
 4. വളരെ നന്നായിട്ടുണ്ട്. നല്ല വരികള്‍.

  ReplyDelete
 5. വരണ്ട പ്രണയ സ്വപ്നങ്ങള്‍ ...ഷേയുവിന്റെ ഭാഷ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.. പ്രണയത്തിന്റെ ആര്‍ദ്രതയും വികാരത്തിന്റെ സാന്ദ്രതയും ഇഴചേര്‍ന്ന് വരികളില്‍ പ്രതിഫലിക്കുന്നു..ഇനിയും എഴുതുക..

  ReplyDelete
 6. ഓര്‍മകള്‍ക്ക് പരിഭവം ഇല്ല...പരാതികള്‍ ഇല്ല..ഓര്‍മകളില്‍ ഉള്ളത് നിറഞ്ഞ സ്നേഹം മാത്രം..കൊടുത്ത് തീരാത്തതും കിട്ടി മതിയാവാത്തതുമായ സ്നേഹം..ഓര്‍മകളില്‍ കൂടുതല്‍ മധുരതരം .....വെറുതെ ഞാനും ഓര്‍മകളിലൂടെ സഞ്ചരിച്ചു....നല്ല വരികള്‍ ഷേയ..:)

  ReplyDelete
 7. കവിതയെ കുറിച്ച് ഒരു ചുക്കും അറിയില്ല...അത് കൊണ്ട് ഞാനൊന്നും പറയുന്നില്ല...
  വന്നു , വായിച്ചു...ഇനിയും എഴുതുക...ആശംസകള്‍..

  ReplyDelete
 8. നന്നായിട്ടുണ്ട്....!

  ReplyDelete
 9. 'മൗനത്തിലേക്ക് അടിതെറ്റി വീഴുന്ന വാചാലതയില്‍ ഓര്‍മ്മകള്‍ പകല്‍ കിനാവുപോല്‍..'
  മനോഹരം...

  ReplyDelete
 10. നല്ല വരികള്‍.. അഭിനന്ദനങ്ങള്‍..

  ReplyDelete
 11. nannayittundu..... bhavukangal.............. PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.................

  ReplyDelete
 12. തിരിച്ചറിയാതെ പോകുന്ന ഗദ്ഗദങ്ങൾ...കൊള്ളാം ചേച്ചീ

  ReplyDelete
 13. ഗ്രീഷ്മസന്ധ്യ സുന്ദരിയാണ്‍....!

  ReplyDelete
 14. മനോഹരമായിട്ടുണ്ട്.
  അഭിനന്ദനങ്ങള്‍ ..ആശംസകള്‍

  ReplyDelete
 15. പറഞ്ഞുതീരാത്തവിധം മഴയും പ്രണയവും......

  ReplyDelete
 16. സുന്ദരിയായ ഗ്രീഷ്മ സന്ധ്യ. നല്ല വരികള്‍.

  ReplyDelete
 17. എന്‍റെ വാചാലത
  മൌനത്തിലേക്ക് അടിത്തെറ്റിവീഴും
  ഒരു പകല്‍കിനാവ് പോലെ
  നിന്‍റെ ഓര്‍മ്മകളും...!!!


  വളരെ നന്നായി ഈ കവിത....
  ആശംസകള്‍.....

  ReplyDelete
 18. Nannayittundu ee Greeshma Sandhyayum...!

  ReplyDelete
 19. Nannayittoo ee Greeshma Sandhyayum...

  ReplyDelete
 20. നന്നായിട്ടുണ്ട് ..അഭിനന്ദങ്ങള്‍ ..തുടര്‍ന്നും എഴുതുക

  ReplyDelete
 21. നല്ല വരികള്‍.. അഭിനന്ദനങ്ങള്‍..

  ReplyDelete
 22. ഇലഞ്ഞിമരച്ചുവട്ടില്‍ വന്നതിനും എന്നെ വായിച്ചതിനും പ്രിയകൂട്ടുകാര്‍ക്ക് നിറഞ്ഞ നന്ദി, സന്തോഷം..

  ReplyDelete
 23. നിന്നെ ഞാന്‍ എഴുതി ചേര്‍ത്ത്
  എന്‍ മനസ്സിന്റെ ഭിത്തിയിലാണ്.
  കാലത്തിനു പോലും മായ്ക്കാനാവില്ല.
  എങ്കിലും നിന്നിലെ മൌനം എന്നില്‍
  നൊമ്പരമായി ..
  സ്നേഹത്തിന്‍ കരുത്തില്‍......
  ഓര്‍മ്മകളുടെ ഓരം പറ്റി നിന്നില്‍ അലിഞ്ഞു ചേര്‍ന്നില്ലാതാകുന്നു........  നിന്റെ മൌനം
  അസഹ്യമാം ഒരനുഭൂതി..
  അനിവാര്യമാം മൌനത്തിന്റെ
  അഗാധമാം ഗര്‍ത്തം
  പോലെ മനോഹരമാം വരികള്‍..ആശംസകള്‍..

  ReplyDelete
 24. നമ്മുടെ ജീവിതത്തില്‍ അവര്‍ക്കുള്ള റോള്‍ കഴിഞ്ഞു എന്ന് വിചാരിക്കു . കാലം മായ്ക്കാത്ത മുറിവുകള്‍ ഇല്ല എന്നല്ലേ ...

  ReplyDelete
 25. കൊള്ളുന്ന കല്ലിന്‍റെ കൂര്‍മ്മത മറന്ന്
  കൊടുക്കുന്ന വരിയുടെ മൂര്‍ച്ച കൂട്ടണം..
  കാലം കാത്തുവെച്ച കൈവഴികളില്‍
  കിടക്കും കരിങ്കല്‍ ചീളുകളിലും
  നിന്നെഴുത്തിന്‍ കയ്യൊപ്പ് പതിയണം..!!

  കൊള്ളാം...

  ReplyDelete
 26. നന്നായിട്ടുണ്ട് ..നല്ല വരികള്‍..
  പുതുവത്സരാശംസകൾ

  ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!