കനലുകള്‍ കരയാറില്ലേ..
കരള്‍ കലങ്ങുമ്പോള്‍
കണ്ണുകള്‍ നിറയുമ്പോള്‍
കണ്ണുനീര്‍ തൂവാതെ എങ്ങിനെ...
കനലിന്‍റെ കണ്ണുനീരല്ലേ
അഗ്നിയായ് ആളികത്തി
കത്തിച്ചവനെ കരിയാക്കി
കീഴടങ്ങലിന്റെ പ്രതികാരമായ്
കോലം തുള്ളുന്നത്..
കേവലം കരിയായടങ്ങും മുന്‍പേ
കാലത്തില്‍ കാൽപ്പാട് പതിപ്പിക്കാനൊ
കണ്ണില്‍ കണ്ടതെല്ലാം ആശ്ലേഷിച്ച്
കണ്ണടച്ചൊരു കത്തിപടരല്‍...
കത്തിയാളലുകള്‍ക്കൊടുവില്‍,
ഒരുപാട് കനവുകള്‍ ചാരമാക്കി
നേടുന്നത് കൂടെ കരയാന്‍
കുറെ കരിക്കട്ടകള്‍ മാത്രം..
കുറ്റം കത്തിപടര്‍ന്ന കനലിന്‍റേയൊ
കനലാക്കി മാറ്റിയ കത്തിച്ചവന്‍റേയൊ...
ആരുടെ കുറ്റം ? ആവോ അറിയില്ല .കവിതയിലെ ഉത്തരം തേടല്‍ നന്നായി
ReplyDeleteചില ചോദ്യങ്ങൾക്ക് ഉത്തരമില്ലാ...കനലിനേയും ചിലർ കുറ്റപ്പെടുത്തും...കത്തിച്ചവനേയും...ആശംസകൾ ചേച്ചീ
ReplyDeleteI can feel the pain which stamped deep inside you through this..IF that "Kathichavan" has a true heart and if he can understand the soul of this poem; surely he will come to you..best wishes Chechi.
ReplyDeleteഒരു തീപ്പൊരി മതി കത്തിപ്പടരാന്‍ ..ഒരു ചെറുകാറ്റ് മതി അതിനെ ആളുന്ന അഗ്നിനാളങ്ങളാക്കാന്‍ ..പക്ഷെ ഒരായുസ്സിനാകുമോ ആ കനലിന്റെ നീറ്റല്‍ മാറ്റാന്‍ ...കത്തിക്കരിഞ്ഞ ചാരത്തെ പുനര്‍ജനിപ്പിക്കാന്‍ ..ഷേയൂ ..നല്ല വരികള്‍ ................
ReplyDelete