മനസ്സ് നിറയെ ചിതറിയ വളപ്പൊട്ടുകള്‍
സ്നേഹത്തിന്‍ പൊട്ടിച്ചിതറിയകഷണങ്ങള്‍
വളപ്പൊട്ടിന്‍ തേങ്ങല്‍ അസ്വസ്ഥമാക്കുന്നു
ഹൃത്തില്‍ കൊളുത്തിവലിക്കുന്നു കൂര്‍മ്മാഗ്രങ്ങള്‍ ..
കൂട്ടിച്ചേര്‍ക്കാനാവാത്ത വര്‍ണ്ണപ്പൊട്ടുകള്‍
പെറുക്കി കളയാനാകുന്നില്ല മനതാരില്‍നിന്നും ..
കണ്ണുനീരിന് രക്തവര്‍ണ്ണ മേകി,
സ്നേഹത്തിന്‍ കൂര്‍ത്ത മുനകള്‍ നോവാകുന്നു..
ആത്മബന്ധത്തിന്‍ മാന്ത്രിക സ്പര്‍ശവുമായ്
ഈ കടുംനിറങ്ങളിനിയും മാടിവിളിക്കുന്നു..
അരുമയോടെ തിരഞ്ഞെടുത്തൊരിക്കലീ വള
സൂക്ഷിച്ചു ഹൃദയത്തിലതിന്‍ മനോഹാരിത
ലാളിച്ചു കൂടെപ്പിറപ്പെന്ന പോല്‍
മോഹിച്ചു പിരിയരുതൊരിക്കലുമെന്ന്
നൊമ്പരങ്ങളെ കണ്ണീരിന്‍ ചമയങ്ങളണിയിക്കാന്‍
വിരഹം വേദിയൊരുക്കുമെന്ന് വിസ്മരിച്ചതെന്തേ..
പൊട്ടിച്ചെറിയലിന്‍ അട്ടഹാസം കാതില്..
വളപ്പൊട്ടിന്‍ കിലുക്കം പരിഹാസച്ചിരിയായ്...
കാലം കുറച്ചേക്കാം അഗ്രത്തിന്‍ കൂര്‍മ്മത
എന്കിലുമീ വര്‍ണ്ണങ്ങള്‍ മായാതെ മനസ്സില്‍ ,
നഷ്ടപ്പെടലിന്‍ തേങ്ങല്‍ മരണം വരെ ,
പോയ സ്നേഹവസന്തം അഴലായ് പിറക്കുന്നു..
എഴുതിച്ചേര്‍ത്തോട്ടെ കണ്ണുനീരിന്‍ മഷികൂട്ടില്‍,
മനസ്സാം പുസ്തകത്തിന്‍ നഷ്ടതാളുകളിലേക്ക് ,
പൊട്ടിച്ചിതറിയ ഈ സ്നേഹപ്പൊട്ടുകളും…
കുപ്പിവള കണക്കെ ഇഹജീവിതം
ദു:ഖത്തിന്‍ ജല്പ്പനങ്ങള്ക്കര്‍ത്ഥമില്ല
നിനച്ചിരിക്കാതെ പുല്‍കും വിധിയില്‍
വീണുടയാം ജീവിതമാം വര്‍ണ്ണവളകള്‍ ..
മായാതിരിക്കട്ട അന്നും ഇഹത്തില്‍
നമ്മുടെതായ് ശേഷിക്കുമീ സ്നേഹ പ്പൊട്ടുകള്‍ ..!!
നല്ല കവിത ,,,രാവിലെ തന്നെ വായിച്ചു ഇപ്പൊ ആണ് കാമാന്റ്സ് ഇടാന്‍ ടൈം കിട്ടിയത്...
ReplyDeleteഭാവുകങ്ങള്‍
manoharamaayirikkunnu.....
ReplyDeleteആശംസകൾ!
ReplyDeleteനന്നായിരിക്കുന്നു സ്നേഹവളപ്പൊട്ടുകൾ..
ReplyDeleteഎന്റെ കയ്യിലും കുറച്ചു ഉടഞ്ഞ കറുത്ത വളപ്പൊട്ടുകള്‍ ഉണ്ട്.
ReplyDeleteഒരാള്‍ ഉടച്ചു തന്നതാ പണ്ട്. സൂക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല, എങ്കിലും
:-)
Oraayirammm........... Aashamsakal
ReplyDelete