സ്നേഹമന്ത്രങ്ങള്‍
മാതൃഭാഷയായ,,
നന്മകള്‍ വിവിധ
വര്‍ണ്ണങ്ങളില്‍
വിരിഞ്ഞുനില്‍ക്കുന്ന
സൌഹൃദത്താല്‍
സുഗന്ധപൂരിതമായ
സ്വപ്നതാഴവാരം
തേടിയാണീ യാത്ര...
സ്വപ്നങ്ങളാല്‍
നെയ്തെടുത്തൊരു
പട്ടുചേലയും
മോഹങ്ങള്‍ പൊതിഞ്ഞെടുത്ത
പാഥേയവും മാത്രമാണീ
യാത്രയില്‍ കൂട്ട്...!!
ഞാനെന്‍റെ യാത്രയിലാണ്...
വഴിയെ ഞാന്‍
ഭയക്കുന്നില്ല...
വഴിയോരകാഴ്ചകളെന്നെ
ഭയപ്പെടുത്തുന്നു...
തമസ്സിന്റ്റെ ഇരുണ്ട കുടചൂടി
ഞാന്‍ യാഥാര്‍ത്ഥ്യത്തിന്‍
വഴിയോരങ്ങളില്‍ എത്തപ്പെട്ടു..
അവിടെ ഇളിച്ചുകാട്ടൂം
വെള്ളാരം പല്ലുകള്‍ക്കിടയില്‍
ചിരിക്കുന്ന ചതിയുടെ കറ...
ക്രൂരതയുടെ രക്തപാച്ചിലില്‍
കുലംകുത്തിയൊഴുകുന്ന
സനാതനമൂല്യങ്ങള്‍ ...
സ്വാര്‍ത്ഥതയുടെ
ചീഞ്ഞളിഞ്ഞ ശവങ്ങള്‍
വഴിയോരങ്ങളെ
മോടിപിടിപ്പിക്കുന്നു...
ദുര്‍ഗന്ധമാണിവിടെ
പരിലസിക്കും സുഗന്ധം...
തമസ്സാണിവിടെ
വഴികാട്ടും വെളിച്ചം...
പൊയ്മുഖങ്ങളാണിവിടെ
സൌന്ദര്യവാഹകര്‍ ...
യാത്ര തുടരുന്നു ഞാന്‍,,
മാറിയ ലോകം തൊട്ടറിയാന്‍...
മനസ്സിനെ വെല്ലാന്‍
ചന്തമേറുമൊരു പൊയ്മുഖം
ഇന്നെനിക്കുംസ്വന്തം...!!
നന്നായിരിക്കുന്നു ...
ReplyDelete