അതിരുകളില്ലാതെ
പിറന്നൊരീ ഉലകില്‍
മതിലുകളാല്‍ മര്‍ത്യന്‍
അതിരുകള്‍ പണിതു..
മതിലുകള്‍ പിന്നേയും
പിന്നേയുമുയര്‍ത്തി പണിതു.....
കെട്ടിയമതിലുകള്‍ക്കുള്ളില്‍
ഇടുങ്ങിയ മനസ്സിനായ്
അവന്‍ തപസ്സെടുത്തു....
ഇടുങ്ങിയ മനസ്സില്‍
സ്വാര്‍ത്ഥതയുടെ ഭിത്തികള്‍
പണിതുയര്‍ത്തി...
കെട്ടിയുയര്‍ത്തിയ അതിരുകള്‍
കാക്കാന്‍, കെട്ടുവാനിനിയും
അതിരുകള്‍ കിട്ടുവാന്‍
ഭൂമിയില്‍ രക്തച്ചാലുകള്‍ കീറി...
അണമുറിഞ്ഞൊഴുകും
സാരണികളില്‍ കാപട്യ
കണ്ണുനീരൊഴുക്കി ഇരതേടി
മാനവന്...
മതിലുകളാല്‍ ഭൂമിക്ക്
അതിരുകളിട്ടു..
മതിലുകളാല്‍ മനസ്സുകള്‍ക്ക്
അകലങ്ങളിട്ടു...
ആത്മബന്ധങ്ങളീ മതില്‍-
കെട്ടിനുള്ളിലന്യം..
അടുക്കുവാനളവുകോല്‍
ആസ്ക്തികള്‍ മാത്രം..
ആവശ്യങ്ങളൊടുങ്ങിയാ-
ലവരും അഹിതര്‍..
കെട്ടിയുയര്‍ത്തിയൊരീ കോട്ടകള്‍
നാളെ നിന്‍ കാരാഗൃഹങ്ങളാകും..
മതിലുകളില്ലാത്തിടത്തേക്ക്
മാത്സര്യങ്ങളില്ലാത്തിടത്തേക്ക്
മരണമൊരിക്കല്‍ മാടിവിളിക്കും
അന്ന് മതിലുകളില്‍ ശൂന്യതയുടെ
ചാരനിറം പുരണ്ടിരിക്കും..
നിന്‍ മടിശ്ശീലയന്ന് ശൂന്യമാകും
കൈകുമ്പിളില്‍ വ്യര്‍ത്ഥതയുടെ
തുളവീഴും...
അന്ന് മനസ്സിന്‍ ഇരുണ്ട
അറകളിലിരുന്ന് സ്വാര്‍ത്ഥത
നിന്നെ പല്ലിളിക്കും...
ചെയ്യാന്‍ മറന്ന നേരുകളും
നല്‍കാന്‍ മടിച്ച നന്മകളും
ചോദ്യശരങ്ങളായ് നിന്നിലേക്ക്
തുളച്ച് കയറും..
മതിലുകളന്ന് രക്ഷകരാവില്ല,
ഇരുട്ടറകളൊളിക്കാന്‍ ഇടമേകില്ല..
പാശ്ചാതാപത്തിന്‍ കണ്ണുനീരന്നു
ആ കവിളില്‍ നീറ്ച്ചാല്‍ വെട്ടും...
അതിരുകളില്ലാത്ത ജന്മാന്തസാനു-
വിലന്നും കാത്തിരിക്കുമാ നിസ്വാര്‍ത്ഥ
പ്രഭ, കാരുണ്യ കടലുമായ്....
വന്മതിലുകളെ തോല്‍പ്പിക്കുന്ന മതിലുകലാനിന്നു മനുഷ്യമനസ്സുകളില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്.
ReplyDeleteമനസ്സുകള്‍ക്കിടയില്‍ മതില് പണിയുന്നവര്‍ :(
ReplyDeleteമതിലുകള്‍ പൊളിച്ചു കളയാം
ReplyDeleteഅതിരുകളില്ലാത്ത സ്നേഹത്തിനായി മതിലുകളെന്തിനു വേറെ..!
ReplyDeleteവേലികളില്ലാത്ത (മതിലുകള്‍) ഭൂമി ഇനി ഒരു സ്വപ്നം മാത്രം...
ReplyDeleteമനസ്സുകളും.....
കൊള്ളാം ... നന്നായിട്ടുണ്ട് ...
ആവേശം കൊള്ളാം..ഒരു വിപ്ലവ ഗീതം പോലെ തോന്നിച്ചു....ന്റ്റെ കൂട്ടുകാരിയ്ക്ക് ആശംസകള്‍.
ReplyDeleteമനുഷ്യൻ മനുഷ്യനെ വേർതിരിക്കുന്ന വേലികളില്ലാത്ത ലോകം നമുക്ക് സ്വപ്നം കാണാം...നന്നായി ഷേയേച്ചി
ReplyDeletemayflowers,പദസ്വനം ,രമേശ് അരൂര്‍ ,ഷമീര്‍ തളിക്കുളം ,sameeran ,വര്‍ഷിണി ,സീത*.. വളരെ സന്തോഷം ഈ വായനയ്ക്..
ReplyDeleteputhiya pratheekshakalkkayi kaathirikkaam.......
ReplyDeleteആശയം കൊള്ളാം !! പക്ഷെ അനുഭൂതി ദായകമല്ല ഈ രചന !! ആശയം മാത്രം പകര്‍ന്നു നല്‍കുന്ന രചന കവിതയാകില്ല. അത് ഉപന്യാസം മാത്രമേ ആകൂ. ഒന്ന് കൂടി യത്നിക്കൂ!!
ReplyDeletejayarajmurukkumpuzha,അനില്‍ ജിയെ.. വായനയ്ക്ക് നന്ദി...
ReplyDeleteഅനില്‍ജീ, ഞാന്‍ ശ്രമിക്കാം അധികമൊന്നും കവിതയെ കുറിച്ച് അറിവില്ലെന്ന സത്യം ഓര്‍മ്മിച്ചുകൊണ്ട് തന്നെ...