Friday, September 10, 2010

നഷ്ടപ്പെടലിന്‍ നൊമ്പരം

അകലുവാനായെന്തിനീ ഹൃദയ ബന്ധങ്ങള്‍ ,
നഷ്ടങ്ങള്‍ക്കായെന്തിനീ സുന്ദര നിമിഷങ്ങള്‍.....
രാത്രിയെ തേടും പകലായ്‌ ‍ , അസ്തമനം തേടും ഉദയമായ്‌
അകലുവാനായ് നാം അടുക്കുന്നു, നഷ്ടപ്പെടലുകള്‍ക്കായ് നേടുന്നു
കണ്ണുനീര്‍ തേടി ചിരിക്കുന്നു , പിരിയുവാനായ്‌ കൂടുന്നു …

ജീവിത യാത്രയില്‍ നേടിയെടുക്കും ആത്മബന്ധങ്ങള്‍
ഹൃദ്യമാം ബന്ധങ്ങള്‍ നല്‍കും മനോഹര നിമിഷങ്ങള്‍...
ഒടുക്കം നഷ്ടപെടലുകള്‍ക്ക് മുന്നില്‍ ‌ഖിന്നരായ്‌
വിധി തട്ടിയെടുക്കും ചിലത്, സ്വയം നഷ്ടപ്പെടുത്തും പലത്...

അകലുവാനെങ്കില്‍ അടുത്തതെന്തിനെന്ന പരിഭവനിഴല്‍
യാത്ര പറച്ചിലുകള്‍ വെട്ടും കണ്ണുനീര്‍ ചാലുകള്‍ …
മറഞ്ഞുപോകുമോരോ ദിനവും നഷ്ടപ്പെടലിന്‍ വിങ്ങലായ്
അനുഭവിച്ചു തീരുമോരോ നിമിഷവും കത്തിതീരും തിരിയായ്‌...
നൊമ്പരം മനസ്സിന്‍ മതിലില്‍ ഓര്‍മയാല്‍ നഖക്ഷതങ്ങള്‍ തീര്‍ക്കുന്നു ….

ഓടുന്ന വണ്ടി പിന്നിലാക്കും കാഴ്ചകള്‍ കണക്കേ നാം
മായുന്ന ജിവിത കാഴ്ചകള്‍ക്ക് മുന്നില്‍ നിസ്സഹായരായ്...
പൊയ്പ്പോയൊരാ ഹൃദ്യാനുഭവങ്ങളെ ആസ്വദിച്ചു തീരാതെ
പിന്നിലേ സഞ്ചരിക്കാനാവാതെ കേഴുന്ന ജന്മങ്ങള്‍ ……

കൈകുമ്പിളില്‍ സൂക്ഷിച്ച ദാഹജലം കണക്കേ ആയുസ്സ്‌ ,
ഊര്‍ന്നുപോകുന്നോരോ ബന്ധങ്ങളിലും നിസ്സഹായരായ്‌
നഷ്ടപ്പെടലിന്‍ വിങ്ങലുകള്‍ ഓര്‍മകളായി മനതാരില്‍ …
ഒടുവിലീ ഓര്‍മകളും യാത്രയാകുന്ന ഒരുനാള്‍..
നഷ്ടങ്ങള്‍ക്ക് സമ്മാനിക്കാന്‍ കണ്ണുനീരില്ലാതെ,
മോഹങ്ങളേ സാന്ത്വനിപ്പിക്കാന്‍ സ്വപ്നങ്ങളില്ലാതെ ....
അഴലിനെ പ്രണയിക്കും വിധിയുടെ കളിപ്പാട്ടം ‍ മനുജന്‍ …

ഒരിക്കല്‍ നിത്യ വിരഹം ഉറ്റവര്‍ക്കേകി
യാത്രയാവുന്നു നാം വേര്പാടുകളില്ലാത്തിടം തേടി
വിരഹത്തിന്‍ രോദനം കേള്‍ക്കാത്ത അകലങ്ങളിലേക്ക്
കാത്തിരിക്കാമവിടെ പ്രത്യാശയുടെ വെട്ടത്തില്‍
ക്ഷണികമീ ഭൂമിയാം സത്രത്തില്‍ വിധി വേര്‍പിരിച്ച
സ്നേഹിച്ചു കൊതിതീരാത്ത ആത്മബന്ധങ്ങള്‍ക്കായ്..
11 comments:

 1. കാത്തിരിക്കാമവിടെ പ്രത്യാശയുടെ വെട്ടത്തില്‍
  ക്ഷണികമീ ഭൂമിയാം സത്രത്തില്‍ വിധി വേര്‍പിരിച്ച
  സ്നേഹിച്ചു കൊതിതീരാത്ത ആത്മബന്ധങ്ങള്‍ക്കായ്..

  ReplyDelete
 2. "ജീവിത യാത്രയില്‍ നേടിയെടുക്കും ആത്മബന്ധങ്ങള്‍
  ഹൃദ്യമാം ബന്ധങ്ങള്‍ നല്‍കും മനോഹര നിമിഷങ്ങള്‍..."

  ee athma bandhanghal orikkalum nashppedathirikkatte..
  manohara nimishanghal.. jeevidham avasanichalum nirnghu nilkkatte..

  Toching...Keep up ur work..SheyAAAA

  ReplyDelete
 3. പ്രമേയത്തിലും രചനയിലും ഉള്ള പുതുമ ഇല്ലായ്മ ഒരു ചെറിയ കള്ളു കടിയായി. ഇതിനര്‍ത്ഥം തീരെ നന്നല്ല എന്നല്ല.ഇനിയും എഴുതൂ. ആശംസകള്‍.....സസ്നേഹം

  ReplyDelete
 4. ബൂലോകത്തേയ്ക്ക് സ്വാഗതം.

  കവിത നന്നായിട്ടുണ്ട്

  ReplyDelete
 5. സ്നേഹിച്ച് തീരാതെ ആത്മബന്ധങ്ങളെ ഉപേഷിച്ച് അനിവാര്യമായൊരു യാത്ര......
  കൊള്ളാം ഷേയേച്ചീ...

  ReplyDelete
 6. കൈകുമ്പിളില്‍ സൂക്ഷിച്ച ദാഹജലം കണക്കേ ആയുസ്സ്‌....

  ReplyDelete
 7. മനസ്സിനെ ഉലയ്ക്കുന്ന , ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന, നയനാന്ദകരമായ, എന്തുകാന്നുമ്പോഴും, ആഴത്തില്‍ ചിന്തിക്കാതെ ,
  അറിയാതെ നമ്മള്‍ പറഞ്ഞു പോകും " മനോഹരം" .

  പുലര്‍കാലത്ത് ഉണര്‍ന്ന നിങളെ ആദ്യം എതിരേല്‍ക്കുന്നത് ഒരു കിളിയുടെ മനോഹരമായ നാദം! ജനാലക്കപ്പുറത്ത്‌നിന്നും അത് സ്നേഹപൂര്‍വ്വം നിങ്ങളെ ക്ഷണിക്കുകയാണ്, പുലര്‍വേളയുടെ വിശുദ്ധിയില്‍ കുളിച്ചുനില്‍ക്കുന്ന മലര്‍വാടിയുടെ ആത്മാവിലേക്ക് .
  ജനല്‍ തുറന്ന നിങ്ങള്‍ കാണുന്നു , വിടര്‍ന്നു പുഞ്ചിരിയോടെ നില്‍ക്കുന്ന പനിനീര്‍ പുഷ്പങ്ങളെ , കളാവരം പൊഴിച്ച് തത്തിക്കളിക്കുന്ന കിളി കളെ , മനോഹരമായ ചിത്രപണി കളുമായി പറന്നു നടക്കുന്ന ശലഭങ്ങളെ....
  നിങ്ങള്‍ അറിയാതെ പറഞ്ഞു പോകും " മനോഹരം "


  ഷേയ സ്നേഹപൂര്‍വ്വം എന്നെ ക്ഷണിച്ചു , ആ സാഹോദര്യത്തിന്റെ മനോഹര നാദം കേട്ട ഞാന്‍ അവരുടെ ബ്ലോഗിലേക്കുള്ള ജനാല തുറന്നു ,

  അറിയാതെ പറഞ്ഞു പോയി " മനോഹരം"

  ഒന്ന് മാത്രം ആശംസിക്കുന്നു : ഈ സര്‍ഗഭാവനയുടെ പൂവാടി എന്നും വസന്തം വിരിയിക്കട്ടെ .

  ReplyDelete
 8. hai enthu rasam blogg kanal
  kanninnu thanuppu kittunnathu pole ...
  abhinandanagal...
  ente blogg nokkuu..
  pradeeppaima.blogspot..pls comment
  malayalam ezhuvan entha cheka

  ReplyDelete
 9. നഷ്ടപ്പെടലുകള്‍ നമ്മെ വേറൊരു വാതായനത്തിലൂടെ മറ്റൊരു ലോകത്തേയ്ക്കെത്തിയ്ക്കുകയാണോ?

  നല്ല കവിത ഷേയ!
  ആശംസകള്‍!

  ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!