Friday, September 17, 2010
നിഴലായ് !!
നിറങ്ങളേതുമില്ലത്തോരീ നിഴലിനെ
ഇഷ്ടമായിരുന്നില്ലെനിക്ക് ,പുഛമായിരുന്നു !!
ആത്മാവില്ലാത്ത നിഴല്‍, അസ്ഥിത്വമില്ലാത്ത നിഴല്‍
നിഴല്‍ വെറും നിഴല്‍ മാത്രം , വെറും നിഴല്‍ !!!
നിഴലിന്‍ ദുര്‍വിധിയോര്‍ത്ത്പരിതപിക്കാറുണ്ട്പണ്ട് ..
മറ്റുള്ളവര്‍ക്കായ് ചലിക്കാന്‍ വിധിക്കപെട്ടവന്‍
തന്‍റെ മോഹങ്ങളെ വഴിയരികില്‍ ഉപേക്ഷിച്ചവന്‍
ജന്മം മുഴുവന്‍ ആടി തിമിര്‍ത്താലും
ഒരോര്‍മ്മയിലും എഴുതപെടാത്ത നര്‍ത്തകന്‍ ..!!
കാലത്തിന്‍ യാത്രയില്‍ ഞാനുമൊരു
നിറമില്ലാത്ത നിഴലായ്‌മാറി..!!!
മര്‍ത്യനായ്ജീവിക്കുക വ്യാമോഹമാണെന്നറിഞ്ഞു
സമൂഹത്തിന്‍മാന്യനാകാന്‍ പഠിച്ച ശരികളും
നെഞ്ചിലേറ്റിയ മൂല്യങ്ങളും മായ്ച്ചു കളയണം
അനീതികള്‍ കാണരുത്, അസമത്വങ്ങള്‍ അറിയരുത്
മനസ്സിന്‍റെ നേരില്‍ ഉയരുന്ന ചോദ്യശരങ്ങളെ
നിഷ്കരുണം മുനയൊടിച്ചീടേണം.
സമൂഹത്തിന്‍ നിഴലായ്, മേലാധികാരിയുടെ നിഴലായ്
സഹയാത്രികന്‍റെ നിഴലായ് ,ലോകത്തിന്‍തന്‍ നിഴലായ്
ചോദ്യങ്ങളുതിര്‍ക്കാതെ ന്യായമാം സംശയങ്ങളുമില്ലാതെ
നിര്‍വികാരമായ് , നിറങ്ങളില്ലാതെ ജീവിക്കുക !!
കാലം കാതങ്ങള്‍ താണ്ടവേ നിഴലിന്‍ നിറമില്ലായ്ക കൂടും
കാറ്റിന്‍ കൈകളാല്‍ മുളങ്കാടിന്‍ നിഴല്‍ നൃത്തം വെയ്ക്കവേ
ഞാനെന്ന നിഴലിന്‍ അസ്ഥിത്വം ഉത്തരമില്ലാ ചോദ്യമായ് അലയുന്നു …
ഒന്നറിയുന്നുഞാന്‍ നിഴലില്ലാതെ ശരീരമില്ലെന്നു...!!!
Subscribe to:
Post Comments (Atom)
:)
ReplyDeleteകാലം കാതങ്ങള്‍ താണ്ടവേ നിഴലിന്‍ നിറമില്ലായ്ക കൂടും
ReplyDeleteജന്മം മുഴുവന്‍ ആടി തിമിര്‍ത്താലും
ReplyDeleteഒരോര്‍മ്മയിലും എഴുതപെടാത്ത നര്‍ത്തകന്‍ ..!!