Tuesday, January 29, 2013

പിറവി


പരപരാ വെളുക്കുന്നതിനു മുന്‍പേ മൂഷികത്തെരുവിലൂടെ പതിവു സവാരിക്കിറങ്ങിയ അവന്‍റെ ദൃഷ്ടിയില്‍ ഓടയ്ക്കരികില്‍ കിടക്കുന്ന ആ തകിട് കുരുങ്ങാന്‍ അത്ര സൂക്ഷ്മക്കാഴ്ച്ചയുടെ ആവശ്യമൊന്നുമില്ലായിരുന്നു. ഇരുട്ടിന്‍റെ ശതകോടി കണികകളെ വലിച്ചുകീറി  നേത്രപടലത്തിലേക്ക് തുളഞ്ഞുകയറുകയായിരുന്നുവത്. പുലര്‍ക്കാല തണുപ്പില്‍ ചുരുണ്ടുകൂടിയ വാല്‍ കുടഞ്ഞ് നിവര്‍ത്തി  തകിട് കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കാന്‍ തുടങ്ങുമ്പോഴാണ് അതിലെഴുതിയിരിക്കുന്ന ദൈവിക വചനങ്ങളില്‍ കണ്ണുടക്കിയത്..


“അല്ലയോ എലികുമാരാ, നിന്‍റെ ഭക്തിയില്‍ ഞാന്‍ സമ്പ്രീതനായിരിക്കുന്നു. ആഗ്രഹപ്രകാരം നിനക്കിതാ മനുഷ്യജന്മമേകുന്നു. ഈ തകിടില്‍ നിന്‍റെ നഖങ്ങളാലുരസിയാല്‍ നീയാഗ്രഹിക്കുന്ന സ്ത്രീയുടെ ഗര്‍ഭപാത്രത്തിലേക്കൊരു ഭ്രൂണമായ് നിനക്ക് പ്രവേശിക്കാം. അച്ഛനമ്മമാരുടെ തിരഞ്ഞെടുപ്പിനായ് നിനക്കവരുടെ മനസ്സ് വായിക്കാം, ചിന്തകള്‍ തൊട്ടറിയാം, അദൃശ്യനായി അവര്‍ക്കിടയില്‍ ജീവിക്കാം. ഓര്‍ക്കുക നരജന്മം പ്രാപിച്ചാല്‍ ആയുസ്സൊടുങ്ങുംവരെ മനുഷ്യനായി തന്നെ  ജീവിക്കണം. തകിടില്‍ ഉരസുന്നതുവരെ ചിന്തിക്കാം.”



ജന്മമോഹമാണീ  തകിടിലൂടെ സഫലമാകുന്നത്. മുടക്കാത്ത പ്രാര്‍ത്ഥനകളുടേയും വ്രതങ്ങളുടേയും ഫലപ്രാപ്തി.  മൂഷികസമൂഹത്തിന്‍റെ  പരിഹാസങ്ങളെ തൃണവല്‍ക്കരിച്ചുകൊണ്ട്  പ്രാര്‍ത്ഥനയും ജപവുമായി കഴിഞ്ഞത് മനുഷ്യജന്മം  അത്രമാത്രം മോഹിച്ചതൊന്നുകൊണ്ടു  മാത്രമാണ്.മനുഷ്യരുടെ ആഢംബരവും സുഖലോലുപതയും കണ്ട് മതിമറന്ന് ഒരു ദിവസമെങ്കിലും അവരെ പോലെ ആരെയും പേടിക്കാതെ, വല്ലവരുടേയും കലവറകളിലും ഓടകളിലും വായുസഞ്ചാരമില്ലാത്ത പോടുകളിലും ജീവിക്കാതെ , രാത്രിയുടെ മറപറ്റി വല്ലതും കട്ടുതിന്ന് വിശപ്പടക്കാതെ മനുഷ്യനായി  ജീവിക്കുക എന്നത് വലിയൊരു സ്വപ്നമായിരുന്നു. ഇപ്പോഴിതാ ഒരു ദിവസമല്ല, ഒരു മനുഷ്യ ജന്മം മുഴുവന്‍....  



നഗരത്തിലെ ആഢംബരത്തിന്‍റെ ആര്‍ഭാടമായ ഡ്രീംലാന്‍റിലെ  ചെറുപ്പക്കാരായആ ദമ്പതികളുടെ ജീവിതം കണ്ട് അവനൊരുപാട് മോഹിച്ചിട്ടുള്ളതാണ്. ഒട്ടും സമയം കളയാതെ ഫ്ളാറ്റിലെത്തി തകിടിലുരയ്ക്കണം. മാനം മുട്ടി നില്‍ക്കുന്ന  കെട്ടിടത്തിനെ തൊട്ട് പൂത്തുലഞ്ഞ് നില്‍ക്കുന്ന പാരിജാതത്തിന്‍റെ ചില്ലകളിലൂടെ  മൂന്നാം നിലയിലെ മുന്നീറ്റിനാലാം ഫ്ളാറ്റ് ജാലകത്തിലൂടെ അകത്തുകയറി. 



ചെന്നുവീണത് അടുക്കളയില്‍ സൂക്ഷിച്ചിരുന്ന  വലിയൊരു കടുക് ഭരണിയില്‍. ഭരണി മറിഞ്ഞ് കടുകുമണികള്‍ നാലുപാടും ചിതറി. ശബ്ദംകേട്ട് ആദ്യം ഓടിയെത്തിയത് സുന്ദരിയായ സ്ത്രീയാണ്. പുറകില്‍ ആ ചെറുപ്പക്കാരനും.  എലിക്കുട്ടന്‍  അവളുടെ ഭാവം കണ്ട് ഞെട്ടിത്തരിച്ചു. ക്രുദ്ധയായ അവര്‍ ഭര്‍ത്താവിനു നേരെ അടുക്കളയിലുള്ളവ ഓരോന്നായി വലിച്ചെറിയുന്നു. 


“എന്തിന് നിങ്ങളിത്ര ക്രൂരനാവുന്നു”

വൈഷ്ണവീ ഞാന്‍ നിന്നോടൊപ്പമായിരുന്നില്ലേവിടെ  വന്നതേയില്ലല്ലൊ

ഭാര്യയുടെ കുറ്റപ്പെടുത്തലുകള്‍ തുടരുകയാണ്. 

“എനിക്കറിയാം, നിങ്ങളെപോലൊരു പുരുഷനേ ഇത് ചെയ്യൂ

യാള്‍ തെല്ലു നേരം നിശബ്ദനായി, പിന്നെ  തിരിഞ്ഞു നടന്നു. 

ഴിഞ്ഞു കിടക്കുന്ന മുടി വാരിക്കെട്ടി കുനിഞ്ഞിരുന്ന് വിതുമ്പികൊണ്ട് ടുകുണിളോരോന്നായി അരുയോടെ കൈവെള്ളയില്‍ സ്വരുകൂട്ടുന്ന ആ സ്ത്രീയുടെ, ന്‍റെ അമ്മയുടെ മനസ്സറിയാനായി എലിക്കുട്ടന് തിടുക്കം. 


ആ മനസ്സിലവന്, ചുറ്റും ചിതകളെരിയുന്ന ശ്മശാനത്തിനു നടുവിലകപ്പെട്ടതുപോലെ വല്ലാത്ത ചൂടും വേവുമനുഭവപ്പെട്ടു. പൊള്ളിക്കുന്ന മനസ്സാഴങ്ങളില്‍ നിന്നും കണ്ടെടുത്ത ചിന്തകളില്‍ കനലെരിയുന്നു. പൊള്ളിയടര്‍ന്ന വേദനയോടെയവന്‍ തിരികെയിറങ്ങി.


അച്ഛനെ തിരിക്കി ചെന്നപ്പോള്‍ കിടപ്പുമുറിയോട് ചേര്‍ന്ന  നിലാമുറ്റത്ത് ചാരുസേയില്‍ കിടന്നെന്തോ ഗാചിന്തയിലാണയാള്‍.


ആ ചിന്തകളിലേക്ക് റിവന്‍ പരതാന്‍ തുടങ്ങി. മുളച്ചു പൊങ്ങിയ കരിമ്പനപൊങ്ങ് പോലെ മരവിച്ചിരിക്കുകയാണാ മനം.

കാലവര്‍ഷമാനം പോലെ വിഷാദം മൂടിക്കെട്ടിയ മനസ്സില്‍നിന്നും ചിന്തകളെ വായിച്ചെടുത്തു. 



പ്രണയ സാഫല്യമായി വിവാഹം, സ്വപ്നങ്ങളുടെ ഗരിമ ഇരുമനസ്സുകളിലുമേറുകയായിരുന്നു. ഏകമനത്തോടെയുള്ള വഴിയാത്രയില്‍ എവിടെവെച്ചാണ്  ഇരുധ്രുവങ്ങളിലേക്ക് വഴിമാറി നടക്കാന്‍ തുടങ്ങിയത്? ഓരോ ചുവടിലും ചേര്‍ത്തണച്ചിട്ടേയുള്ളൂ താനവളെ. പക്ഷേ തന്‍റെ ഹൃദയമിടിപ്പുകളെ വൈര്യത്തോടെ കേള്‍ക്കാന്‍  തുടങ്ങിയ വൈഷ്ണുവിലെ മാറ്റം ഹൃദയമിടിപ്പ് നിലക്കാന്‍ പര്യാപ്തമായിരുന്നു. വീട്ടില്‍ വിരുന്നുകാര്‍ വരുന്നതിലുള്ള എതിര്‍പ്പ്, കിടപ്പറയിലെ പോലും അവളുടെ നിസ്സഹകരണം, അവളുടെതന്നെ സ്വപ്നമായിരുന്ന കുഞ്ഞ്..എല്ലാമെല്ലാം ഓരോന്നായാവള്‍ തച്ചുടയ്ക്കാന്‍ തുടങ്ങിയപ്പോള്‍ കാരണമറിയാതെ പകച്ചുനില്‍ക്കാനേ കഴിഞ്ഞുള്ളൂ. 


വൈഷ്ണവിയുടെ കടുകിനോടുള്ള ഭ്രമം, അതിന്‍റെ വ്യാപ്തി തൊട്ടറിഞ്ഞതും അക്കാലത്താണ്. ആഴ്ച്ചവട്ട പലവ്യജ്ഞന ലിസിറ്റില്‍ കടുകിന്‍റെ അളവ് ഗ്രാമില്‍ നിന്നും കിലോഗ്രാമിലേക്ക് മാറിയത് കടക്കാരനെ  അമ്പരിപ്പിച്ചപ്പോഴാണ് അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതും അടുക്കളയിലെ അവളെ സാകൂതം വീക്ഷിക്കാന്‍ തുടങ്ങിയതും. 


പാന്‍ നിറയെ എണ്ണയൊഴിച്ച് കത്തിക്കാതെ, കടുകതിലേക്ക് കമിഴ്ത്തി പൊട്ടിത്തെറിക്കാത്ത കടുക്മണികളെ നോക്കി തേങ്ങിക്കരയുകയും, ചിലപ്പോള്‍ തീയാളിക്കത്തിച്ച് നിറയെ കടുകിട്ട് ചറപറാ പൊട്ടുന്ന കടുകിലേക്ക് കൈകള്‍ നീട്ടി പൊള്ളിച്ച് പൊട്ടിച്ചിരിക്കുകയും ആളിക്കത്തുന്ന തീ കെടുത്തി, വെള്ളമെടുത്ത് എണ്ണയിലേക്ക് കമിഴ്ത്തി നിസ്സംഗയായ്നോക്കിനില്‍ക്കുകയും ചെയ്യുന്ന വൈഷ്ണു.

മാനസീകരോഗിയെന്ന തോന്നല്‍ അവളെ വേദനിപ്പിക്കാതിരിക്ക്യാനാണ് ഒറ്റയ്ക്ക് പോയി ഡോക്ടറുടെ ഉപദേശം തേടിയത്. മനസ്സ് അസ്വസ്ഥമാക്കുന്നതിനെ ഒഴിവാക്കുക എന്ന് പറഞ്ഞപ്പോള്‍ അത് കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് അവള്‍ ആവശ്യപ്പെട്ടത്..


“ജയേട്ടാ, നമുക്ക് ആള്‍ത്താമസമില്ലാത്ത കടുക്പാടങ്ങള്‍ക്ക് നടുവില്‍ കുടില്‍ക്കെട്ടി താമസമാക്കാം.”


"അവിടെ  നമുക്ക് ജനിക്കുന്ന പെണ്മക്കള്‍ കടുക് വിത്തുകളുടെ പൊട്ടിത്തെറികള്‍ക്ക് നടുവില്‍ സുരക്ഷിതരായിരിക്കും. ആണ്മക്കള്‍ കാമവെറിയുടെ ദ്രംഷ്ടയുള്ളവരാവില്ല.” 


"സ്വാര്‍ത്ഥത തീണ്ടാത്ത വയല്‍ക്കാറ്റവരുടെ ചേതനയുണര്‍ത്തും.   പൂത്തുലഞ്ഞ കടുക്പാടങ്ങളുടെ നറുസുഗന്ധമവര്‍ക്ക് ജീവചോദനമേകും.”



രൗദ്രതയോടട്ടഹസിക്കുന്ന നവലോക വൃത്താന്തങ്ങളാണവളെ ചകിതയാക്കുന്നതെന്ന് താന്‍ തിരിച്ചറിയവേ, ആ വിടര്‍ന്ന മിഴികളില്‍ നിഴലിച്ച ഇച്ഛാഭംഗത്തോടെ അവള്‍ തുടര്‍ന്നു;


"കടുക്മണികളുടെ വിധിയുമായാണേട്ടാ ഓരോ സ്ത്രീജന്മവും.നറുമണമോലും സൌന്ദര്യത്താല്‍   ഏവരേയുമാകര്‍ഷിച്ച്  ഒരുപാട് പ്രതീക്ഷകളോടെ വര്‍ണ്ണാഭമായ് പൂത്തുലയുന്നു .

പിന്നീടെപ്പോഴോ വിത്തായ് പൊട്ടിച്ചിതറി ഒട്ടും പ്രതീക്ഷിക്കാത്തൊരടുക്കളയിലേക്ക്!
അനിശ്ചിതത്വത്തിന്‍റെ പുകച്ചുരുകള്‍ക്കിടയില്‍ കരിപിടിച്ചൊരു ജാറിലെ കാത്തുകിടപ്പ്.
ലഭിക്കുന്ന എണ്ണച്ചൂടനുസരിച്ച് പ്രതികരിക്കാനാവാത്തവളുടെ കണ്ണുനീരോടെ മറ്റുള്ളവര്‍ക്ക് വേണ്ടി പൊട്ടിത്തെറിക്കേണ്ടിവരാം, നനഞ്ഞുകുതിര്‍ന്ന് നിശബ്ദയാവേണ്ടി വരാം. മറ്റുചിലപ്പോള്‍പച്ചയ്ക്ക് തൊലിയുരിക്കപ്പെട്ടേക്കാം.
പ്രതികരിക്കാനാവാത്തവളുടെ കണ്ണീരോടെ എരിഞ്ഞടങ്ങുന്ന ജന്മങ്ങള്‍”

പ്രായോഗികമാല്ലാത്തതെന്ന് തീര്‍ച്ചയുണ്ടായിട്ടും നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകള്‍ നോക്കി നമുക്കാലോചിക്കാം വൈഷ്ണു എന്ന് പറയാനാണ് തോന്നിയത്. ഡോക്ടര്‍ കുറച്ചുനാള്‍ അങ്ങിനെയൊരിടത്തേക്ക് മാറി നില്‍ക്കാനുപദേശിച്ചെങ്കിലും എങ്ങിനെ എന്ന ചോദ്യം  ജീവിതം തൂങ്ങിയാടുന്ന കൊളുത്തായ് ഇപ്പോഴും മുന്നിലുണ്ട്.

ആള്‍ത്താമസം കുറഞ്ഞ കുഗ്രാമത്തിലെ ഏക്കര്‍ക്കണക്കിന് വ്യാപിച്ചുകിടക്കുന്ന കടുക്പാടത്തിനു നടുവിലുണ്ടാക്കിയ കൊച്ചുവീട്ടിലെ താമസത്തില്‍ ഇന്ന് അവരോടൊപ്പം എലിക്കുട്ടനും ആഹ്ലാദവാനാണ്.  

പാസ് വേര്‍ഡും അക്കൌണ്ട്നമ്പറുമില്ലാത്ത കൃഷിജീവിതം വൈഷ്ണവിക്കൊപ്പം അയാളുമേറെ ഇഷ്ടപ്പെട്ടു കഴിഞ്ഞു.

കയ്യിലെ ലോഹത്തകിട് അബദ്ധവശാല്‍ ഉരസി പോവുമോ എന്ന ഭയത്താല്‍ കടുക് ചെടികള്‍ക്ക് ഇടയിലേക്ക് വലിച്ചെറിയുമ്പോള്‍ എലിക്കുട്ടന്‍ ചെടികള്‍ക്ക് നോവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു... 









34 comments:

  1. "അവിടെ നമുക്ക് ജനിക്കുന്ന പെണ്മക്കള്‍ കടുക് വിത്തുകളുടെ പൊട്ടിത്തെറികള്‍ക്ക് നടുവില്‍ സുരക്ഷിതരായിരിക്കും. ആണ്മക്കള്‍ കാമവെറിയുടെ ദ്രംഷ്ടയുള്ളവരാവില്ല.”

    ഓരോ സ്ത്രീയുടെയും ആകുലതയാണ് ഈ വരികളില്‍ .
    നല്ല കഥ
    ആശംസകള്‍ ഇലഞ്ഞി...

    ReplyDelete
  2. ആധുനീകതയുടെ മാലിന്യകൂനയില്‍നിന്നുമകന്ന്, ഭ്രാന്ത-ലോകം വിട്ട് പ്രകൃതിയോടിണങ്ങി തിരക്കുകളും സംഘര്‍ഷങ്ങളും വെറികളുമില്ലാത്ത, പാസ് വേര്‍ഡും അക്കൌണ്ട്നമ്പറുമില്ലാത്ത കൃഷിജീവിതം വൈഷ്ണവിക്കൊപ്പം അയാളുമേറെ ഇഷ്ടപ്പെട്ടു കഴിഞ്ഞു.

    അവസാനമെത്തുമ്പോള്‍ നമ്മളും ഇഷ്ടപെടുന്നത് ഇതൊക്കെ തന്നെ ... ഈ യാന്ത്രിക ജീവിതത്തില്‍ നിന്നും ഒരു മോചനം അല്ലെ?

    കഥ ഇഷ്ടപ്പെട്ടു, ആശംസകള്

    ReplyDelete
  3. ഇലഞ്ഞി .... എന്താണ് പറയേണ്ടത് . രണ്ടുനാള്‍ മുന്‍പേ നിന്നെ ഇത്രയേറെ അസ്വസ്ഥമാക്കിയ കഥ ഇതായിരുന്നല്ലേ? അസ്സ്ലായിടുണ്ട് . നല്ല സന്തോഷം തോന്നുന്നു ഇലഞ്ഞിയുടെ എഴുത്തിന്റെ വശ്യതകണ്ടു . ഇന്നത്തെ സാമൂഹിക വ്യവസ്ഥയില്‍ , പെണ്മക്കള്‍ സുരക്ഷിതരല്ലാത്ത ലോകത് , ആണ്മക്കള്‍ ദുരന്തം വിതയ്ക്കാന്‍ കാരണക്കാര്‍ ആകുമ്പോള്‍ നീറുന്ന ഒരു പെന്മനസ്സിനെ അസ്സലായി അവതരിപ്പിച്ചു . ചില കുറവുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ മനോഹര കഥ . (വ്രതം എന്നാണ് കേട്ടോ വാക്ക് . അത് തെറ്റായി കണ്ടു . )

    ReplyDelete
  4. വെത്യസ്തമായ രീതിയില്‍ പറഞ്ഞ നേര്‍ ജീവിതത്തിന്‍ അടയാളം ഉള്ള ഒരു നല്ല കഥ ആശംസകള്‍

    ReplyDelete
  5. വളരെയേറെ ഇഷ്ടപ്പെട്ട കഥ...കുടുതലൊന്നും ഇപ്പോൾ എഴുതുന്നില്ലാ...വായനക്കാർ വായിക്കട്ടെ..പിന്നീട് വരാം...ഇങ്ങനെയൊക്കെയും എഴുത്തുകാർ ചിന്തിക്കണം..എങ്കിലേ രചനകളിൽ പുതുമ ഉണ്ടാകൂ....ഒരു നല്ല നംസ്കാരം....

    ReplyDelete
  6. ജന്മത്തിന്റെ സാഫല്യത്തെപ്പറ്റി ആ എലിക്കുണ്ടാകുന്ന തിരിച്ചറിവ് കഥാവസാനം കഥയെ മറ്റൊരു തലത്തിലേക്കെത്തിക്കുന്നു. നല്ല എഴുത്ത്.

    ReplyDelete
  7. അഭിനന്ദൻസ്...

    ReplyDelete
  8. ഇങ്ങിനെയൊക്കെ പേടിച്ചാലോ...:)

    കഥ നന്നായി ഇലഞ്ഞിപ്പൂക്കള്‍.., പുതുമയുണ്ട്. പെണ്മനസ്സിന്റെ ആകുലതകള്‍ കണ്ണാടിയിലെന്ന പോലെ പ്രതിഫലിക്കുന്നു കഥയില്‍.

    ReplyDelete
  9. ഇച്ചിരി പോന്ന കടുകുമണികൾ ഒത്തിരി നേർക്കാഴ്ച്ചകൾ സമ്മാനിക്കുന്ന കഥകൾ നമുക്ക്‌ സുപരിചിതമാണു..
    ഉദാഹരണമായി..
    കുഞ്ഞിന്റെ മരണത്തിൽ മനം നൊന്ത അമ്മയോട്‌ മരണം സംഭവിക്കാത്ത ഒരു വീട്ടിൽ നിന്നും ഒരു നുള്ള്‌ കടുകുമണികൾ സ്വരൂപിക്കാൻ യമൻ ആവശ്യപ്പെട്ട കഥയടക്കം..

    ആധുനിക കടുകുമണി കഥ എന്ന് ഞാൻ വിശേഷിപ്പിക്കുന്ന കഥ വളരെ ഇഷ്ടായി..
    പ്രകൃതിയുടെ വരണ്ട മാറിൽ തലപ്പൊക്കിയ കടുകുച്ചെടികൾക്കിടയിലെ പുഞ്ചിരിക്കുന്ന മുഖങ്ങളാണു ന്റേം നിന്റേം സ്വപ്നം..പ്രതീക്ഷ..!
    അതേ സമയം വെറുതനേ ഒരു ആകാംക്ഷ,
    വലിച്ചെറിഞ്ഞ ആ ലോഹത്തകിടിലൂടെ ഒരു മൂഷിക ജന്മം അറിയാനായിരുന്നെങ്കിലെന്ന്..
    ആധുനികതയുടെ മാലിന്യ കൂന നമുക്കിന്ന് സത്യങ്ങളുടെ നേർക്കാഴ്ച്ചയാണു..
    മൂഷിക ജന്മം അജ്നാതവും..
    മറിച്ചൊരുകഥ തികച്ചും ഭാവനയില്ലൂടെ മാത്രം മെനഞ്ഞിരുന്നെങ്കിൽ എങ്ങനെയിരിക്കും., ?
    ചുമ്മാ..ന്റെ ഒരു നൊസ്സ്‌ ചിന്ത ട്ടൊ...!

    ഒരു സ്വകാര്യം കൂടി..
    പലതരം മോറൽ കഥകളെ ഇൻസേർട്ട്‌ ചെയ്ത്‌ കുഞ്ഞുങ്ങൾക്കും പറഞ്ഞു കൊടുക്കാവുന്ന ഒരു കോൺസപ്റ്റ്‌ ഉള്ള കഥയായും നിയ്ക്ക്‌ ഫീൽ ചെയ്തു ട്ടൊ..!

    നന്ദി..വളരെ സന്തോഷം സ്നേഹൂ...!

    ReplyDelete
  10. വശ്യമായ ഭാഷയും അവതരണവും. അഭിനന്ദനങ്ങള്‍..

    ReplyDelete
  11. "അവിടെ നമുക്ക് ജനിക്കുന്ന പെണ്മക്കള്‍ കടുക് വിത്തുകളുടെ പൊട്ടിത്തെറികള്‍ക്ക് നടുവില്‍ സുരക്ഷിതരായിരിക്കും. ആണ്മക്കള്‍ കാമവെറിയുടെ ദ്രംഷ്ടയുള്ളവരാവില്ല.”

    മുകളിലെ വരികള്‍ സാധ്യമെങ്കില്‍ തീര്‍ച്ചയായും താമസത്തിന് കടുകുപാടങ്ങളെ തിരഞ്ഞെടുക്കുക എന്നാണു വര്‍ത്തമാന ഭാരതം അലമുറയിടുന്നത്...

    നല്ല കഥ.

    ReplyDelete
  12. ഫാന്‍റസി സമകാലികത്തില്‍ പൊതിഞ്ഞ് ഒരു കഥ..!!
    നന്നായി എന്ന് മാത്രം പറഞ്ഞ് പോയാല്‍ അതീ കഥയോടുള്ള അനീതിയാവും..
    ഇഷ്ടായി ഇലഞ്ഞീ..
    ഓരോ വരിയും കൌതുകത്തോടെയാണ് വായിച്ചത്..
    ഇലഞ്ഞിമരത്തിലെ ഈ പൂവിന് എന്തെന്നില്ലാത്ത ഭംഗിയും , സുഗന്ധവും..
    ഭാഷയും , ഭാവനയും കൊണ്ടൊരുക്കിയ ഈ മാജിക്കിന് നൂറ് ലൈക്ക്..!!
    ആശംസകള്‍ .. അഭിനന്ദനങ്ങള്‍...

    ReplyDelete
  13. കടുകുചെടികല്‍ക്കിടയിലെ പുഞ്ചിരിക്കുന്ന മുഖങ്ങള്‍ കാണാന്‍ ആഗ്രഹിക്കാം.
    നല്ലത് വരണമെന്നും നല്ലതാവണമെന്നും ആഗ്രഹിക്കുന്നവരാണ് അധികവും. അതിനിടയില്‍ വീണ പുഴുക്കുത്തുകള്‍ പെരുക്കിക്കളയാന്‍ കഴിഞ്ഞാല്‍ കടുകുചെടികല്‍ക്കിടയിലല്ലെങ്കിലും പുഞ്ചിരിക്കുന്ന മുഖങ്ങള്‍ കാണാം.
    പ്രതീക്ഷകള്‍ സമ്മാനിക്കുന്ന നല്ലെഴുത്ത് ഇഷ്ടായി.

    ReplyDelete
  14. ആകുലതകളെ ഒരു മൂഷിക കണ്ണിലൂടെ നോക്കിക്കാണുന്ന വ്യത്യസ്ഥ പ്രമേയം. കടുക് പാദങ്ങളുടെ ഉപമയും നന്നായിരിക്കുന്നു. മികച്ച കഥ

    ReplyDelete
  15. ഇലഞ്ഞിപൂക്കള്‍ .. അഭിനന്ദനങ്ങള്‍ ..
    കടുക്പാടത്തിന്റെ പ്രണയം എന്റെ വരികളിലൂടെ
    പകര്‍ത്തി വച്ചത് ഈയിടയാണ് ..
    മനസ്സില്‍ പൂക്കുന്ന ആകുലതയുടെ കടുകപാടം
    ഇവിടെ ഭംഗിയായ് ആവിഷ്കരിക്കുവാന്‍ കഴിഞ്ഞിരിക്കുന്നു ..
    ഇന്നിന്റെ കാഴ്ചകളില്‍ മനം ഉടക്കി ഏതൊരു പെണ്ണിനും
    തൊന്നുന്ന ആകുലതകളുടെ ആകെ തുകയാണ് " നരജ്നമം "
    ഒരു മൂഷികന്റെ ഉള്ളിലൂടെ , അവന്റെ ജന്മസഫലീകരണത്തിലൂടെ
    നല്ലൊരു കഥയും , ഇന്നിന്റെ നോവും ചേര്‍ത്ത് വച്ചിരിക്കുന്നു ..
    മുന്നില്‍ കാണുന്ന സൗന്ദര്യമല്ല മനുഷ്യജീവിതമെന്നും
    പിന്നില്‍ നെരിപൊടെരിയുന്നുവെന്നും , ഒരൊ മക്കളും
    അമ്മമാരുടെ നെഞ്ചിലേ തീയാണെന്നും കഥ അടിവരയിടുന്നു ..
    കൂടേ സ്ത്രീ എന്നത് നമ്മള്‍ ഉള്‍പെട്ട സമൂഹത്തില്‍ എത്രത്തൊളം
    ദുര്‍ബലരാണെന്നും , അവരുടെ ഉള്ളം തേടുന്നതും ...
    പറഞ്ഞ വഴിയും ,പകര്‍ത്തിയ നേരും വേറിട്ടത് ..
    എന്നിട്ടും,, അവര്‍ സമതലം തേടിയിട്ടും നരജ്നമം
    അവനേ മോഹിപ്പിക്കാതെ അകറ്റി നിര്‍ത്തുന്നതില്‍ പൊരുളുണ്ട് .
    ഇഷ്ടമായി പ്രീയ സഖേ .. ഒരു വട്ടം കൂടി ആശംസകള്‍ ..

    ReplyDelete
  16. ഉരച്ചാല്‍ മനുഷ്യനാവുന്ന തകിടും,
    കടുകുഭ്രാന്ത്‌ കയറിയ സ്ത്രീയും...
    പുതുമയുണ്ട് അവതരണത്തില്‍.
    പ്രകൃതിയുടെ മടിത്തട്ടിലാണ് മനുഷ്യന് എപ്പോഴും ശാന്തമായും സുരക്ഷിതമായും ജീവിക്കാന്‍ കഴിയുന്നതെന്നും, അപ്പോള്‍ കുടിലചിന്തകള്‍ ഒന്നും മനസ്സില്‍ ഉടലെടുക്കില്ല എന്നും വിഭ്രാന്തമെന്നു പേരിട്ടു വിളിക്കുന്ന മനസ്സില്‍ നിന്നായാലും നിറവുള്ള ചിന്തകള്‍ രൂപീകൃതമായേക്കാമെന്നുമുള്ള നല്ലൊരു സന്ദേശം.

    ReplyDelete
  17. മനുഷ്യജീവിതം ഏതെങ്കിലും ഒരു ജീവി ആഗ്രഹിക്കുമോ ?

    ReplyDelete
  18. ആധുനികതജീവിതശൈലിയില്‍ വന്നുഭവിച്ച സാംസ്കാരികജീര്‍ണ്ണതയും;സുഖലോലുപത നിറഞ്ഞ ആര്‍ഭാടജീവിതം നയിക്കുവാനുള്ള വ്യഗ്രതയില്‍ കാര്യസാധ്യത്തിനായി
    മതിഭ്രമംബാധിച്ച ഒരുകൂട്ടര്‍ കാട്ടിക്കൂട്ടുന്ന പൈശാചിക പ്രവര്‍ത്തികളും, സംരക്ഷിക്കാന്‍ വേണ്ടപ്പെട്ടവരുടെ നിസ്സംഗതയും.........
    "ആധുനീകതയുടെ മാലിന്യകൂനയില്‍നിന്നുമകന്ന്, ഭ്രാന്ത-ലോകം വിട്ട് പ്രകൃതിയോടിണങ്ങി തിരക്കുകളും സംഘര്‍ഷങ്ങളും ആര്‍ത്തികളുമില്ലാതെ, പാസ് വേര്‍ഡും അക്കൌണ്ട്നമ്പറുമില്ലാത്ത......"
    അശരണര്‍ക്കുള്ള അഭയം? പാലായനം.....!!!
    നന്നായി അവതരിപ്പിച്ചു കഥ.
    ആശംസകള്‍

    ReplyDelete
  19. മൂഷികന്റെ അറിവില്ലായ്മ... അല്ലെങ്കില്‍ മനുഷ്യ ജീവിതം ആഗ്രഹിക്കുവോ?

    കണ്സേപ്ടും കഥയും നന്നായി.. ആശംസകള്‍

    ReplyDelete
  20. ഇലഞ്ഞിയുടെ പതിവ് അക്ഷര ഭംഗി ഈ പോസ്റ്റിനും ഉണ്ട് . വിത്യസ്തമായ ഈ എഴുത്ത് ഇനിയും തുടരുക
    ഇലഞ്ഞി പൂക്കള്‍ പോലെ വേറിട്ട്‌ നില്‍ക്കട്ടെ ഈ എഴുത്ത് . ആശംസകള്‍ നേരുന്നു ഒപ്പം ഒത്തിരി സ്നേഹാശംസകളും നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞുമയില്‍പീലി

    ReplyDelete
  21. വളരെ വ്യത്യസ്തമായ ഒരു ഭാവനയാണ് കഥയ്ക്ക്‌ മിഴിവ് നല്‍കുന്നത്. പെണ്മനസ്സിന്റെ വിഹ്വലതകളും സംഘര്‍ഷങ്ങളും പകര്‍ത്താന്‍ തിരഞ്ഞെടുത്ത രചനാരീതിയും നന്നായി.അഭിനന്ദനം.

    ReplyDelete
  22. മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ ആയോ....??

    ReplyDelete
  23. അത്രയ്ക്കിഷ്ടമായില്ല..

    ഇതേ വിഷയത്തിലുള്ള കഥകൾ കൂടുതലായി വായിക്കുന്നതു കൊണ്ടാവണമെന്നു തോന്നുന്നു.

    അതെഴുത്തുകാരിയുടെ പ്രശ്നമല്ല..എങ്കിലും..

    ReplyDelete
  24. This comment has been removed by the author.

    ReplyDelete
  25. ഏതൊരു സ്ത്രീയുടെയും മനസ്സിലെ വ്യാകുലത വ്യത്യസ്തമായി അവതരിപ്പിച്ചിരിക്കുന്നു. നന്നായിട്ടുണ്ട്.

    ReplyDelete
  26. മനുഷ്യ ജീവിതം ആഗ്രഹിക്കുന്ന എലി
    പുതുമയുള്ള അവതരണം ..
    അഭിനന്ദനങ്ങള്‍ ഷേയൂ

    ReplyDelete
  27. ഈ പ്രമെയം ഇഷ്ട്ടപ്പെട്ടു കേട്ടോ

    ReplyDelete
  28. നന്ദി :)ഇഷ്ട്ടപ്പെട്ടു :)

    ReplyDelete
  29. Casino Site - Lucky Club Live!
    Casino Site - Lucky Club Live! Live! Casino is one of the most luckyclub.live prominent online casinos in the world, having been around for a while. The  Rating: 7/10 · ‎1 review · ‎Free · ‎Game

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!