നോവല്‍
വിവര്‍ത്തനം : ഷീബ ഇ.കെ
പ്രസാധകര്‍ : ഡിസി ബുക്ക്സ്
വില: 130 രുപ
ചില മനുഷ്യജന്മങ്ങളിലേക്കും കാലം വിധിയുടെ ഉടുപ്പണിയിച്ച് ചുഴലിക്കാറ്റിനെ പറത്തിവിട്ട് രസിക്കാറുണ്ട്. അപ്രതീക്ഷിത കറക്കത്തില്‍ ആടിയാടി നിലമ്പരിശാകുന്ന ജീവിതങ്ങളെ നോക്കി ആര്‍ത്തട്ടഹസിക്കുന്ന കാറ്റിനൊപ്പം ചിരിച്ച് മടുക്കുമ്പോള്‍ ഒരു ബോധോദയം പോലെ എല്ലാം നേരെയാക്കാന്‍ ഒരു വിഫലശ്രമം കാലം നടത്തും. പോയ കാലത്തെ തിരിച്ചു പിടിക്കാനാവില്ലെന്ന പരമാര്‍ത്ഥം കൊടുംങ്കാറ്റിനൊടുവിലെ അവശിഷ്ട കൂമ്പാരങ്ങള്‍ പോലെ കാലത്തിനുമേല്‍ കല്ലിച്ചുകിടക്കും.
ഇരുളിമായര്‍ന്ന ഭൂതകാലത്തെചൊല്ലി നീറി, ചുടലസമാനമായി
ജീവിക്കുന്ന മൂന്ന് സ്ത്രീകഥാപാത്രങ്ങളുടെ തീവ്രവേദനയിലൂടെ വികസിക്കുന്ന
കഥയില്‍ വരച്ചുകാട്ടുന്ന അനേക കഥാപാത്രങ്ങളിലൂടെ ഒരു ഗ്രാമത്തിന്‍റെ തന്നെ
കഥയാണ് പറയപ്പെടുന്നത്. ചിരഞ്ജീവികളായ പ്രണയത്തിന്‍റേയും സമൂഹത്തിലെ
അനാചാരങ്ങളുടേയും അന്ധവിശ്വാസങ്ങളുടേയും പവിത്രമായ മതനീതികളിലെ മാനവകൈക്കടത്തലുകളുടേയുംഎല്ലാം കഥയാണ് ടൈഫൂണ്‍.
നജ്മാന
എന്ന നാഗരിക യുവതി അവധിക്കാലം ചിലവഴിക്കാനായി തന്‍റെ അമ്മായിയെ തേടി
ചിരാഗ്പൂരിലെത്തുന്നതോടെ വീശിയടിക്കപ്പെടുന്ന ‘ചുഴലിക്കാറ്റ്‘ പിന്നീട്
ചുഴറ്റിയെറിയുന്നത് പല മനുഷ്യ ബന്ധങ്ങളേയുമാണ്. അവിചാരിതമായി അവിടെ വെച്ച്
തന്‍റെ ഭര്‍ത്താവായ ഹാരൂണിനെ വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരുവളുടെ
ഭര്‍ത്താവായി കാണപ്പെടുന്നതും, പ്രണയത്തിന്‍റെ വറ്റാത്തൊരു നീരുറവ
ഇരുവരുടേയും മനസ്സിലപ്പോഴും ആര്‍ദ്രതയോടെ ഒഴുകുന്നുണ്ടെന്ന തിരിച്ചറിവും
അതുണ്ടാക്കുന്ന അനേകം പ്രശ്നങ്ങളും ഹാരൂണിന്‍റെ രണ്ടാം ഭാര്യയായ ഗുത്ഷന് അതുണ്ടാക്കുന്ന അളവറ്റ നഷ്ടങ്ങളും എല്ലാം ചേര്‍ന്ന് നോവല്‍ പുരോഗമിക്കുന്നു.
പരിഷ്കാരിയായ
നജ്മാനയെ അകരാണമായി വെറുത്തിരുന്ന ഗ്രാമവാസികള്‍ ഒന്നടങ്കം ഒരു കാരണം
കിട്ടിയപ്പോള്‍ ഗ്രാമത്തലവനായ ബാബ സിറാജ് ദിന്‍റെ നേതൃത്വത്തില്‍
ഗ്രാമക്കച്ചേരി കൂടി ഹാറൂണിനേയും നജ്മാനയേയും മുത്തലാഖ് ചൊല്ലിച്ച്
എന്നത്തേക്കുമായി വേര്‍പ്പെടുത്തി. പിന്നീട് ആ കടുത്ത തീരുമാനം തെറ്റായി
പോയെന്ന തിരിച്ചറിവ് ഗ്രാമപ്രമുഖനെയടക്കം ഗ്രാമത്തെ മുഴുവന്‍ പാശ്ചാത്തപ
വിവശരാക്കുന്നു. മറ്റൊരു സ്ത്രീക്ക് വേണ്ടി സ്വയം കുരുതിക്ക് തയ്യാറായ
നജ്മാന തകര്‍ന്ന മനസ്സോടെ തനിക്കേറ്റവും പ്രിയപ്പെട്ട ഹാരൂണിനൊപ്പം തന്‍റെ പ്രിയപ്പെട്ട പലതും ഗ്രാമത്തിലുപേക്ഷിച്ച് തിരിച്ചുപോവുന്നു.
കാലം തല്ലിക്കെടുത്തിയെന്ന് അഹങ്കരിച്ച ചുഴലിക്കാറ്റ് അപ്പോഴും പലഹൃദയങ്ങളിലും ഹുങ്കാരത്തോടെ വീശിയടിക്കുന്നുണ്ടായിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം മരണാസന്നനായ ബാബ സിറാജ് ദിന്‍റെ
അപേക്ഷ പ്രകാരം തിരിച്ചു ഗ്രാമത്തിലെത്തുന്ന നജ്മാനയെ കാത്ത് പതിന്മടങ്ങ്
ശക്തിസംഭരിച്ച് ഒളിഞ്ഞിരുന്നിരുന്ന ചുഴലിക്കാറ്റിനെ മുന്‍കൂട്ടികാണാന്‍ ആര്‍ക്കും കഴിയാതിരുന്നത് കാലത്തിന്‍റെ കളിയാകാം, കരുതലാകാം..
എന്‍റെ വായനയിലൂടെ ടൈഫൂണ്‍ എന്ന നോവലിനെ വിലയിരുത്തുകയാണെങ്കില്‍, ഇരുന്നൂറ്റി പതിനഞ്ച് പേജുകളുള്ള പുസ്തകം ഒറ്റദിവസം കൊണ്ട് വായിച്ചു തീര്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ച ഒരാകര്‍ഷണീയത ആ കഥയിലുണ്ട്. പക്ഷേ വലിയ ഭാഷാ സൌന്ദര്യമൊന്നും അവകാശപ്പെടാനില്ലാത്ത, ഉദ്വേഗത്തോടെ വായിച്ച് പോകാനാവുന്ന ഒരു നല്ല നോവല്‍. എന്നും പറയേണ്ടിവരും. ഇനിയും ഒരുപാട് ആഴത്തില്‍ പറയാന്‍ സാധ്യതകള്‍ ഉണ്ടായിരുന്ന ഒരു കഥ . ഒരുപക്ഷേ തന്‍റെ ബാല്യത്തിലേ പാകിസ്ഥാന്‍ വിട്ടതുകൊണ്ടാവും ആ ഗ്രാമപാശ്ചാത്തലവും ഗ്രാമീണജീവിതവുമെല്ലാം ആഴത്തില്‍ സ്പര്‍ശിക്കാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടില്ല എന്നാണെനിക്ക് അനുഭവപ്പെട്ടത്. സംഭാഷണങ്ങള്‍ക്ക് പലയിടത്തും ഒരു നാടകീയത അനുഭവപ്പെട്ടത്, വിവര്‍ത്തനത്തില്‍ നൂറ് ശതമാനം സത്യസന്ധതപാലിക്കപ്പെടാനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നിരിക്കാം. ഒന്നുകൂടി മലയാളിത്വത്തോടെ അവ അവതരിപ്പിച്ചിരുന്നെങ്കിലെന്ന് വായനയില്‍ പലയിടത്തും തോന്നി. എന്‍റെ മാത്രം വായനാതോന്നലുകളാവാം ഇവ.
സ്ത്രീ മനസ്സുകളുടെ വിചാരവികാരങ്ങളെ ഒപ്പിയെടുത്തിരിക്കുന്നത് അങ്ങേയറ്റം തന്മയത്വത്തോടെയാണ്.
ഒരുപാട് സ്ത്രീ മനസ്സുകളിലൂടെ, ജീവിതങ്ങളിലൂടെ, സ്വഭാവങ്ങളിലൂടെ
എഴുതിചേര്‍ക്കപ്പെടുന്ന ടൈഫൂണ്‍ പാകിസ്ഥാന്‍ ഉള്‍ഗ്രാമങ്ങളുടെ മാത്രമല്ല, നമുക്കേറെ പരിചിതമായ ഗ്രാമപ്രദേശങ്ങളുടേയും ചിരപരിചിതരായ ചിലരുടേയും കഥകൂടിയാണ്. അതുകാരണമായിരിക്കാം കുത്സുംബീബിയേയും നയിമതിനേയും പോലെയുള്ളവര്‍ വായനക്കാരന് അപരിചതരല്ലാതായി തീരുന്നത്.
ഒരു
ചുഴലിക്കാറ്റിനാല്‍ കടപ്പുഴക്കപ്പെടുന്നവയുടെ ആത്മാക്കള്‍ ചേക്കേറുക
കാലത്തിന്‍റെ ഏത് ചില്ലയിലായിരിക്കും? ജീവിച്ച് മതിവരാത്ത ആഗ്രഹങ്ങള്‍
തൂങ്ങിയാടുന്ന വിധിയുടെ ചില്ലകള്‍ക്ക് ഭാരം അനുഭവപ്പെടുന്നുണ്ടാവുമൊ..?
അറ്റമില്ലാതെ
അനശ്വരതയിലേക്കു
നീളുന്ന
ഒരു കടലാസ് ചുരുള്‍
പോലെയാണെന്‍റെ ജീവിതം
തുടക്കം മുതല്‍ ഒടുക്കം വരെ
അതിലെഴുതിയിരിക്കുന്നു,
“എന്നെ വിട്ടു പോകരുതേ.....”
-ജലാലുദ്ദീന്‍ റൂമി-
വായിച്ചിട്ടില്ല പുസ്തകം ഇലഞ്ഞി . എന്തായാലും വായിക്കാന്‍ മോഹിപ്പിക്കുന്ന അവലോകനം .
ReplyDeleteവായിക്കാന്‍ മോഹിപ്പിക്കുന്ന പുസ്തകം
ReplyDeleteഎന്നാല്‍ ഒന്ന് വായിച്ചുനോക്കാം അല്ലേ?
ReplyDeleteനല്ല പരിചയപ്പെടുത്തല്‍...
ReplyDeleteനല്ല അവലോകനം.
ReplyDeleteവീണ്ടും ഒരു കൊതിപ്പിക്കുന്ന വിലയിരുത്തല്‍ ,,130 രൂപ പോകില്ല എന്ന വിശ്വാസത്തില്‍ വാങ്ങാന്‍ ശ്രമിക്കാം .)
ReplyDeleteകിട്ടുമോ എന്ന് നോക്കട്ടെ
ReplyDeleteആശംസകള്‍
വാങ്ങിക്കുന്നുണ്ട്,
ReplyDeleteപുസ്തക പരിചയം നന്നായിട്ടുണ്ട്.
അവലോകനം നന്നായിട്ടുണ്ട്
ReplyDeleteആശംസകള്‍
വായിക്കണം.
ReplyDeleteവായിച്ചിട്ടില്ല. എന്നാലും പരിചയപ്പെടുത്തൽ വളരെ നന്നായിട്ടുണ്ട്.
ReplyDeleteകാലവും കോലവും മതവും പാശ്ചത്തലവും
ReplyDeleteഎല്ലാം മാറിയാലും മനുഷ്യജന്മങ്ങള്‍ ലോകത്തെമ്പാടും
ചില സാമാനതകള്‍ കാത്തുസൂക്ഷിക്കാറുണ്ടെന്ന് ഈ നോവല്‍ ഓര്‍മ്മപ്പെടുത്തും.
എത്രകണ്ട് മാറ്റിച്ചാലിച്ചാലും രൂപപ്പെടുന്ന വര്‍ണ്ണസമാനതകളുള്ള ഛായക്കൂട്ടുകള്‍ പോലെ
അവ ഒട്ടുമിക്ക ജനകൂട്ടായ്മകള്‍ക്കും ഒരു പൊതുക്കാഴ്ച്ചയേകും. അതുകൊണ്ടുതന്നെയാണ് അങ്ങ്
പാക്കിസ്ഥാനിലെ ഉള്‍ഗ്രാമമായ ചിരാഗ്പൂര്‍ ഗ്രാമവും തദ്ദേശവാസികളും ജീവിതവുമെല്ലാം വായനക്കാരന് ഏറെ പരിചിതമായി തോന്നുന്നത്.
നല്ല പരിചയപ്പെടുത്തൽ....
Tempt to read the original. Good
ReplyDeleteനന്നായി ഇലഞ്ഞീ .
ReplyDeleteവായന തുടരട്ടെ
മനോഹരമായ വിവരണം
ReplyDeleteനന്ദി
കാലങ്ങളോളമായാലും എല്ലാ ദേശത്തിനും മനുഷ്യവര്‍ഗ്ഗങ്ങളുടെ വൈവിധ്യങ്ങളായ വൃത്താന്തങ്ങള്‍ പറയാനുണ്ടാകും ..ഈ നോവലിനെ ഷേയ മനസ്സിലാക്കിയത് മനോഹരമായി തന്നെ..ഭാവുകങ്ങള്‍
ReplyDeleteഅപ്പോൾ നാട്ടിലെത്തിയാൽ വാങ്ങേണ്ട കൂട്ടത്തിൽ ഈ പുസ്തകവും ആവാം ല്ലേ?
ReplyDeleteവായിക്കാൻ തോന്നിപ്പിക്കുന്ന പരിചയപ്പെടുത്തൽ
ഇത് നല്ലൊരു പരിചയപ്പെടുത്തൽ തന്നെ..
ReplyDeleteസത്യമായിട്ടും ഇഷ്ടമായി
ഇതിനു മുൻപ് എഴുതിയ പരിചയപ്പെടുത്തലുകളിൽ നിന്നെല്ലാം ഒരു വ്യത്യാസം തോന്നി ഇത്തവണ. പുസ്തകത്തിന്റെ അകക്കാമ്പ് വ്യക്തമാകുന്നു. അഭിനന്ദനങ്ങൾ..
ReplyDeleteഇലഞ്ഞിപൂക്കളുടെ പരിചയപ്പെടുത്തലുകള്‍ പുസ്തകങ്ങള്‍ വായിക്കാനുള്ള പ്രേരണനല്‍കുന്നു...... എങ്കിലും വിവര്‍ത്തന നോവലുകള്‍ എന്നെ പലപ്പോഴും നിരാശപ്പെടുത്താറുണ്ട്.... എങ്കിലും വായിക്കാന്‍ ശ്രമിക്കാം..... ഖാലിദ്‌ഹോസ്സിനിയുടെ kite runner പട്ടം പരത്തുന്നവന്‍ എന്ന പേരില്‍ രമ മേനോന്‍ ഭംഗിയായി വിവര്‍ത്തനം ചെയ്തിട്ടുണ്ട്
ReplyDeleteചില വിവര്‍ത്തന പുസ്തകങ്ങളില്‍ അല്പം കല്ലുകടി ഉണ്ടാവുമെങ്കിലും നമുക്ക് അപരിചിതമായ പല നാടുകളുടെ ഭൂപ്രകൃതി,ജനങ്ങള്‍, സംസ്കാരം ഇവയെക്കുറിച്ച് ഒരേകദേശ ചിത്രം നമുക്ക് ലഭിക്കും. എങ്ങനെയായാലും വായന നഷ്ടമാവില്ല അല്ലേ?
ReplyDeleteപരിജയപെടുത്തല്‍ നന്നായി ആശംസകള്‍
ReplyDeleteഇലഞ്ഞി,വളരെ മനോഹരമായി എഴുതിയിരിക്കുന്നല്ലോ.
ReplyDeleteഇപ്പൊ ബുക്ക് വാങ്ങി വായിക്കുവാന്‍ തോന്നുന്ന പോലെ
അഭിനന്ദനങ്ങള്‍
പറയപ്പെടുന്ന ഭാഷയോട് നീതി പുലര്‍ത്തി കൊണ്ട് തന്നെ ചില വിട്ടുവീഴ്ചകളിലൂടെ സുന്ദരമായി കഥ പറയാമെന്നിരിക്കേ പദാനുപദ അര്‍ത്ഥ വ്യാഖാനങ്ങള്‍ ചില വിവര്‍ത്തനങ്ങളുടെ വായനാ സുഖം കുറയ്ക്കും. അതാണോ ഇവിടത്തെ പ്രശ്നം എന്നറിയില്ല. അവലോകനം നജ്മാനയെ കൂടുതലറിയാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നു എന്നത് തന്നെയാണ് ഇവിടുത്തെ പ്ലസ് പോയിന്റ്. മുംബൈയിലെ പുസ്തക തെരുവുകളില്‍ ഇനി എന്റെ അനേഷണം ടയ്ഫൂനിലെക്കും നീണ്ടേക്കാം.
ReplyDeleteആശംസകള്‍
ഈ പുസ്തകപരിചയംതന്നെ ഇത്ര ആസ്വാദകരമെങ്കില്‍ പുസ്തകവായന എത്രമേല്‍ ഹൃദ്യമാകും !!
ReplyDeleteഖ്വൈസറ ഷഹറാസെന്ന വലിയ എഴുത്തുകാരിയേയും, അവരുടെ എഴുത്തിന്റെ ലോകവും പരിചയപ്പെടുത്തി. പുസ്തകം വായിക്കാൻ പ്രേരിപ്പിക്കുന്ന അവലോകനം.....
ReplyDeleteപുസ്തക പരിചയം ഹൃദ്യം..
ReplyDeleteവായിക്കാന്‍ തോന്നിപ്പിച്ച പരിചയപ്പെടിത്തലിന് നന്ദി.
ReplyDeleteഈ നോവല്‍ വായിക്കണം.
ReplyDeleteപുസ്തകപരിചയം ഹൃദ്യമായി.
വായിച്ചേ പറ്റൂ എന്ന് പറയിക്കുന്ന പോലൊരു പരിചയപ്പെടുത്തല്‍... :)
ReplyDeleteഇനീം പോരട്ടെ ഇങ്ങനെ വേറേം :) ആശംസകള്‍
നന്ദി സുഹൃത്തുക്കളേ..
ReplyDeleteനോവല്‍ വായിച്ചിട്ടില്ല. ചില റിവ്യൂകള്‍ വായിച്ചിട്ടുണ്ട്.
ReplyDeleteഇലഞ്ഞിപ്പൂക്കളൂടെ എഴുത്ത് വായിക്കുമ്പോള്‍ ഇപ്പോ ഈ വെയിലത്ത് പോയി ബുക്ക് വാങ്ങാന്‍ തോന്നും.
വളരെ ഭംഗിയായി എഴുതീട്ടുണ്ട് കേട്ടൊ അഭിനന്ദനങ്ങള്‍.
പുസ്തകം വായിച്ചിട്ടില്ല.. ഈയിടെ ഇലഞ്ഞിയുടെയും അനാമികയുടെയും റിവ്യൂകള്‍ കാണുമ്പൊള്‍ വായിക്കാന്‍ പലതും കൊതിപ്പിക്കുന്നു.. ഷീബയുടെ ഋതുമര്‍മ്മരങ്ങള്‍ വായിച്ചിരുന്നു.. ഷീബക്ക് ഭാഷയുണ്ടെങ്കിലും ആശയങ്ങള്‍ പഴയ ക്ലീഷേ ആയി തന്നെ തോന്നിയത് കൊണ്ട് ഈ ബുക്ക് ഇത് വരെ വാങ്ങിയില്ല.. ഇനി വാങ്ങണം..
ReplyDeleteപരിചയപ്പെടുത്തിയതിന് നന്ദി,,,,,,,,,
ReplyDeleteനോവല്‍ തേടിപ്പിടിച്ചുവാങ്ങി വായിക്കാന്‍ തോന്നിപ്പിക്കുന്ന വിലയിരുത്തലും പരിജയപ്പെടുത്തലും...നന്ദി.
ReplyDeleteഈ ആസ്വാദനം തന്നെ ഏറെ ഹൃദ്യം. നോവൽ ആഖ്യാനത്തിനു ഭാഷാ സൌന്ദര്യം അവകാശപ്പെടാനില്ല എന്ന് കണ്ടു. മിക്കവാറും വിവർത്തനങ്ങൾക്കു സംഭവിക്കുന്ന ഒരു പരിമിതിയാണ് ഇത്. എങ്കിലും പുസ്തകം വാങ്ങി വായിക്കാൻ പ്രേരിപ്പിച്ച കുറിപ്പിന് നന്ദി..
ReplyDeleteഅവസാന രണ്ടു പേജില്‍ കഥയുടെ ഗതി തന്നെ മാറ്റിമറിച്ചു , ഒരു നൊമ്പരമായി അവസാനിക്കുകയാണ് ടൈഫൂണ്‍ , മുകളില്‍ പറഞ്ഞപോലെ രണ്ടാം അദ്ധ്യായം മുതല്‍ അവസാന പേജുവരെ ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാന്‍ തോന്നുന്നതാണ് ഒരു സംഭവും.ഒരു കഥയായിട്ടല്ല അനുഭവം പോലെയാണ് എനിക്ക് വായനയില്‍ തോന്നിയത്, നല്ല നോവലിനെ പരിചയപ്പെടുത്തി നല്ലൊരു വായന സമ്മാനിച്ചതിനു ഒത്തിരി നന്ദി , ഇലഞ്ഞി,
ReplyDeleteHotel Wyndham Cherokee Casino & Hotel
ReplyDeleteWyndham Cherokee 김제 출장샵 Casino & 거제 출장안마 Hotel, Cherokee, North Carolina. MapYTDigger: 나주 출장마사지 2200 East Front Road, Cherokee, 춘천 출장마사지 North Carolina, U.S. (S. 제천 출장마사지 50,000)