Saturday, September 25, 2010

ചാറ്റല്‍മഴയായ്‌ …




















യാത്രയിലെന്നും മഴ പെയ്തിരുന്നു
തോരാതെ പെയ്യുന്ന പെരുമഴകള്‍ ..!!
കൂലംകുത്തിയൊഴുകുന്ന മഴവെള്ളം ‍
ജീവിതപാത‍ ‍ ‍ നിറഞ്ഞൊഴുകി ….
കഴിഞ്ഞില്ല പലപ്പോഴുമീ സ്നേഹത്തിന്‍
കുത്തൊഴുക്ക് ഭേദിക്കാന്‍ , കാലുകളിടറി …
എങ്കിലും സ്നേഹിച്ചുവീ മഴയെ
സ്നേഹമാകുന്നൊരീ പെരുമഴയെ…
ഇതെനിക്കായ്‌ പെയ്യുന്ന മഴ, സ്നേഹമഴാ….
ഈ സ്നേഹതുള്ളികളാല്‍ നനയുന്നതെന്‍ ദേഹം
കൂടെ നിറയുന്നുവെന്‍ മനസ്സ്‌ …..

പെരുമഴയ്ക്കിടയില്‍ ഒരു ചാറ്റല്‍ മഴയായ്‌ നീ …
ഒരു നാള്‍ ‍ നീ എനിക്കായ് പെയ്തു ….
ചാറ്റല്‍ മഴയായ്‌ സ്നേഹനൂലുകള്‍ പെയ്തിറങ്ങി ….
നിന്‍സൌഹ്രദ തലോടലില്‍ മറന്നുവെല്ലാം
നീയാംസ്നേഹം ചാഞ്ഞ്പെയ്തപ്പോള്‍ ,
നിയാം സാന്ത്വനം എന്നെ തഴുകിയപ്പോള്‍
നീയാം സൌഹ്രദം എന്നെകുളിരണിയിച്ചപ്പോള്‍
മനം നിറഞ്ഞൊഴുകി സ്നേഹ തുള്ളികളാല്‍ …
അറിയുകയായിരുന്നീ സൌഹ്രദ മഴയെ ….!!

ആകുലതകളാം അഴുക്കിനെ ഒഴുക്കി കളയാന്‍
സന്തോഷമാം പൂജാദ്രവ്യങ്ങളാല്‍ മനം നിറയ്ക്കാന്‍ ‍
നീ സ്നേഹതുള്ളികളാല്‍ നന്മാതുള്ളികളാല്‍
ഹൃദ്യമാം ചാറ്റല്‍മഴയായെന്നെ നനച്ചു …
എന്‍ സുഹൃത്തിന്‍ ‍ ‍ സൌഹ്രദം ഞാന്‍ ആസ്വദിച്ചു…
മനമറിഞ്ഞ് നീ പെയ്തു തീരെ നോവിക്കാതെ …
ഏകാന്തതകളില്‍ മഴയുടെ സംഗീതം കേള്‍പ്പിച്ചു
വേദനകളില്‍ മഴയുടെ കുളിരു നല്‍കി
എന്‍റെ കണ്ണുനീരിനെ മഴവെള്ളത്തില്‍ ഒഴുക്കി
എന്‍റെ ചിരികളില്‍ എന്നോടൊപ്പം ചാറി …
ചാഞ്ഞും ചെരിഞ്ഞും നിന്‍ പെയ്യലുകള്‍ …

ഈ സൌഹൃതമഴയുമൊരിക്കല്‍ നിലയ്ക്കുമോ
അന്നെന്‍ മനവും ഊഷരഭൂമി കണക്കെ ഉരുകും ..
സമൃദ്ധമാം ആഹ്ലാദ പച്ചപ്പുകള്‍ കരിയും….
പറന്നു നടക്കും സ്വപ്നമാം ‍ പറവകള്‍അകലും….
കൊടുക്കില്ലൊരു കാറ്റിനുമീ ചാറ്റല്‍മഴയെ
അകറ്റാനാവില്ലൊരു സൂര്യനുമീ സൌഹ്രദ മഴയെ …
ഇതെന്മഴ, എനിക്കായ് പെയ്യുന്ന മഴ..!!
എന്നിലേക്ക്‌ പെയ്തിറങ്ങും ചാറ്റല്‍ മഴ..!!
കാര്‍മേഘങ്ങള്‍ ഇല്ലാതെ ചാറുന്ന മഴാ ….!!!

6 comments:

  1. വരികള്‍ എല്ലാം നന്നായിരിക്കുന്നു..
    പിന്നെ അതിലെ ആ‍ ഫോട്ടോ എനിക്ക് തരുമോ?

    ReplyDelete
  2. "എന്‍ സുഹൃത്തിന്‍ ‍ ‍ സൌഹ്രദം ഞാന്‍ ആസ്വദിച്ചു…"
    ഓരോ വരികളും ഞാനും ആസ്വദിച്ചു....
    ചാറ്റല്‍ മഴ കൊണ്ട പ്രതീതി..
    അഭിനന്ദനങ്ങള്‍...

    ReplyDelete
  3. മഴ കവിത കൊള്ളാം ...ആശംസകള്‍

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!