ഇരുളടഞ്ഞ ജീവിതത്തിന്‍ അന്ധതയില്‍
പാതകള്‍ കാണാതെ പകയ്ക്കുമ്പോഴും
അങ്ങകലെ മലയോര താഴ്വരയില്‍
കൂലം കുത്തിയൊഴുകി വീണടിയുന്നത്
പ്രിയമെഴും സ്വപ്നങ്ങളെന്നറിയുമ്പോഴും
ഈ ഉരുള്‍പൊട്ടല്‍ ബാക്കിവെയ്ക്കുന്ന
ഗര്‍ത്തങ്ങളില്‍ അവശേഷിച്ചേക്കാം
നളേകള്‍ക്ക് ഉയിരേകാന്‍ ഒരുപിടി
വഴിയറിയാതെ അടിഞ്ഞുകൂടിയ
ആശകളെന്ന് വെറുതെ മോഹിക്കാം..
ശൂന്യതയുടെ ഭൂമികയില്‍ സ്വപ്നങ്ങള്‍
മഴനൂലുകളായ് പെയ്തിറങ്ങി തുടങ്ങിയതും
ചാറ്റല്‍മഴ പെരുമഴയ്ക്ക് വഴിമാറിയതും
നിറഞ്ഞ് നനയവേ വിസ്മരിച്ചു
പേമാരിക്കൊടുവില്‍ പ്രളയമെന്ന്...
മനസ്സിലൊതുങ്ങാത്ത മോഹങ്ങളെ
മണ്ണില് വിതച്ചു , മണ്ണിനെയറിയാതെ....
ചീഞ്ഞളിഞ്ഞ മോഹങ്ങള്‍ കൊയ്തെടുത്തു
സ്വാര്ത്ഥതയുടെ നൂറ്മേനി..
മനുഷ്യത്വത്തിന്‍ പുഴുകുത്തേല്‍ക്കാതിരിക്കാന്‍
വിളയില്‍ തെളിച്ചത് അത്യാഗ്രഹത്തിന്‍റെ,
ആര്‍ത്തിയുടെ കൊടിയ വിഷം...
പൊന് പണത്തിനായ് പെറ്റമ്മയെ വിറ്റു,
മണലൂറ്റി മേനിനടിച്ച് പോറ്റമ്മയേയും..
മകളുടെ മാനം നഗ്നമാക്കി
പച്ചപ്പുകള്‍ വലിച്ചുകീറി മണ്ണിനേയും...
കൂടപിറപ്പിനെ വെട്ടിയരിഞ്ഞ് തൂക്കിവിറ്റു
ചവിട്ടി നില്‍ക്കും മണ്ണ് അളന്ന് മുറിച്ചു..
മണ്ണിലെ കണ്ണുകളറയ്ക്കും കാഴ്ചകള്‍ കണ്ട്
കരളുരുകുമതിന്‍ നൊമ്പരങ്ങള്‍ പേറി വിണ്ണ്
കണ്ണുനീര്‍പൊഴിച്ചു മഴതുള്ളികളായ്..
ചിണുങ്ങികരഞ്ഞ ചാറ്റല്‍മഴ പിന്നെ
ആര്‍ത്തലയ്ക്കും പേമാരിയായ്...
പേമാരിയങ്ങിനെ പ്രളയമായ്,
പ്രകൃതി താണ്ഡവതാളമാടി,
താളം പിഴച്ച ജീവിതങ്ങള്ക്ക് മേല്‍..
തീരാനൊമ്പരത്തിന്‍ ഉരുള്‍പൊട്ടല്‍
കുടഞ്ഞെറിഞ്ഞത് സ്വപ്നങ്ങളെയല്ല,
സ്വപ്നങ്ങള്‍പെയ്ത ജീവിതങ്ങളെയാണ്‍...
കുമിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ക്കിടയില്‍
സ്വപനങ്ങളില്ലാത്ത കല്ലുകള്‍ക്കൊപ്പം
ഇന്ന് ദുര്‍ഗന്ധം വമിക്കും ജഡങ്ങളും..
ചീഞ്ഞതാദ്യം മനസ്സോ മോഹങ്ങളോ...!!
പാതകള്‍ കാണാതെ പകയ്ക്കുമ്പോഴും
അങ്ങകലെ മലയോര താഴ്വരയില്‍
കൂലം കുത്തിയൊഴുകി വീണടിയുന്നത്
പ്രിയമെഴും സ്വപ്നങ്ങളെന്നറിയുമ്പോഴും
ഈ ഉരുള്‍പൊട്ടല്‍ ബാക്കിവെയ്ക്കുന്ന
ഗര്‍ത്തങ്ങളില്‍ അവശേഷിച്ചേക്കാം
നളേകള്‍ക്ക് ഉയിരേകാന്‍ ഒരുപിടി
വഴിയറിയാതെ അടിഞ്ഞുകൂടിയ
ആശകളെന്ന് വെറുതെ മോഹിക്കാം..
ശൂന്യതയുടെ ഭൂമികയില്‍ സ്വപ്നങ്ങള്‍
മഴനൂലുകളായ് പെയ്തിറങ്ങി തുടങ്ങിയതും
ചാറ്റല്‍മഴ പെരുമഴയ്ക്ക് വഴിമാറിയതും
നിറഞ്ഞ് നനയവേ വിസ്മരിച്ചു
പേമാരിക്കൊടുവില്‍ പ്രളയമെന്ന്...
മനസ്സിലൊതുങ്ങാത്ത മോഹങ്ങളെ
മണ്ണില് വിതച്ചു , മണ്ണിനെയറിയാതെ....
ചീഞ്ഞളിഞ്ഞ മോഹങ്ങള്‍ കൊയ്തെടുത്തു
സ്വാര്ത്ഥതയുടെ നൂറ്മേനി..
മനുഷ്യത്വത്തിന്‍ പുഴുകുത്തേല്‍ക്കാതിരിക്കാന്‍
വിളയില്‍ തെളിച്ചത് അത്യാഗ്രഹത്തിന്‍റെ,
ആര്‍ത്തിയുടെ കൊടിയ വിഷം...
പൊന് പണത്തിനായ് പെറ്റമ്മയെ വിറ്റു,
മണലൂറ്റി മേനിനടിച്ച് പോറ്റമ്മയേയും..
മകളുടെ മാനം നഗ്നമാക്കി
പച്ചപ്പുകള്‍ വലിച്ചുകീറി മണ്ണിനേയും...
കൂടപിറപ്പിനെ വെട്ടിയരിഞ്ഞ് തൂക്കിവിറ്റു
ചവിട്ടി നില്‍ക്കും മണ്ണ് അളന്ന് മുറിച്ചു..
മണ്ണിലെ കണ്ണുകളറയ്ക്കും കാഴ്ചകള്‍ കണ്ട്
കരളുരുകുമതിന്‍ നൊമ്പരങ്ങള്‍ പേറി വിണ്ണ്
കണ്ണുനീര്‍പൊഴിച്ചു മഴതുള്ളികളായ്..
ചിണുങ്ങികരഞ്ഞ ചാറ്റല്‍മഴ പിന്നെ
ആര്‍ത്തലയ്ക്കും പേമാരിയായ്...
പേമാരിയങ്ങിനെ പ്രളയമായ്,
പ്രകൃതി താണ്ഡവതാളമാടി,
താളം പിഴച്ച ജീവിതങ്ങള്ക്ക് മേല്‍..
തീരാനൊമ്പരത്തിന്‍ ഉരുള്‍പൊട്ടല്‍
കുടഞ്ഞെറിഞ്ഞത് സ്വപ്നങ്ങളെയല്ല,
സ്വപ്നങ്ങള്‍പെയ്ത ജീവിതങ്ങളെയാണ്‍...
കുമിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ക്കിടയില്‍
സ്വപനങ്ങളില്ലാത്ത കല്ലുകള്‍ക്കൊപ്പം
ഇന്ന് ദുര്‍ഗന്ധം വമിക്കും ജഡങ്ങളും..
ചീഞ്ഞതാദ്യം മനസ്സോ മോഹങ്ങളോ...!!
ലളിതമായ വരികളിൽ ഗൌരവമുള്ള വിഷയം.
ReplyDeleteനന്നായിട്ടുണ്ട്.അഭിനന്ദനങ്ങൾ
കടയ്ക്കല്‍ കത്തി വെക്കുക ഇന്നത്തെ ഫാഷനല്ലെ?
ReplyDeleteരക്തബന്ധങ്ങള്‍ക്കായാലും പ്രകൃതിക്കായാലും..
നന്നായിട്ടുണ്ട്. ബാക്ക്ഗ്രൌണ്ട് പടവും നന്ന്.
ReplyDeleteആശംസകളോടേ
വായിച്ചു,
ReplyDeleteകവിതയായതുകൊണ്ട് ഞാനെന്തു മിണ്ടാന്‍......?
തീരാനൊമ്പരത്തിന്‍ ഉരുള്‍പൊട്ടല്‍
ReplyDeleteകുടഞ്ഞെറിഞ്ഞത് സ്വപ്നങ്ങളെയല്ല,
സ്വപ്നങ്ങള്‍പെയ്ത ജീവിതങ്ങളെയാണ്‍.....
അത് തിരിച്ചറിയുമ്പോഴേക്കും വൈകി പോയിരിക്കും..ഇന്നത്തെ സമൂഹത്തിന്റെ മനസ്സ് നന്നായി പറഞ്ഞു ചേച്ചി..അസ്ഥിത്വത്തിനു മഴു വയ്ക്കുന്ന ഈ രീതി എങ്ങനെ മാറാനാണു..
വിഭജനങ്ങള്‍, വിഭജനങ്ങള്‍, വിഭജനങ്ങള്‍.
ReplyDeleteഎങ്ങുമെങ്ങും വിഭജനങ്ങള്‍!!!!!
This comment has been removed by the author.
ReplyDeleteകൊള്ളാം ..
ReplyDeleteനന്നായിട്ടുണ്ട്..
കവിത പോസ്റ്റിയ ഫോണ്ട് എന്തോ കുഴപ്പം പോലെ വായിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
എന്റെ ബ്രൊസറിന്റെ കുഴപ്പാണോന്നറിയില്ല.. ഒന്ന് നോക്കൂ...