അങ്ങിനെ ഒരു തണുത്തുറഞ്ഞ പകല്‍ കൂടി അസ്തമിക്കുന്നു.. കോരിച്ചൊരിയുന്ന മഴയും തണുത്ത ശീതക്കാറ്റും മത്സരത്തിലാണിന്നെലെ വൈകുന്നേരം തുടങ്ങി എന്നെ തണുപ്പിക്കാന്‍.. എന്തൊക്കെ ഭാവാഭിനയങ്ങളാണ്‍ മഴ ഈ ഒരു ദിവസംകൊണ്ടെന്നെ കാണിച്ചു തന്നത്... ഇടക്കവള്‍ ചിണുങ്ങി ചിണുങ്ങി അമ്മിഞ്ഞപാല്‍ തേടിയെത്തുന്ന പൈതലിനെ പോലെ.. പിന്നെ ഇടയ്ക്ക് പെയ്തും, ഇടയ്ക്ക് ചാറിയും ഒരു കൌമാരക്കാരിയുടെ മനസ്സ് പോലെ.. ഒരു ചാറ്റല് മഴയായവള്‍ തെല്ലൊരു നാണത്തില്‍ നവവധുവായ് എന്നരികില്‍.. ഒരു രാത്രിമഴയായ് അവളെന്നെ അമ്മയെ പോലെ തലോടിയുറക്കി... പിന്നീടെപ്പോഴൊ മഴയുടെ ഭാവം മാറി,, രൌദ്രയായവള്‍ അലറി പെയ്തു..... സര്‍വ്വവും വിഴുങ്ങാനവള്‍ നിര്‍ത്താതെ പെയ്തു, അടക്കിവെച്ച വികാരങ്ങളുടെ പെയ്തൊഴിയലിനൊടുവില് അവള് ശാന്തയായ്, പെയ്തൊഴിഞ്ഞ മനസ്സ്പോലെ.. ഇനിയുമവള്‍ പെയ്യും എല്ലാം ക്ഷമിക്കാന്‍ ശീലിച്ച ഒരു പുലരിമഴയായ്, നിര്‍വികാരതയോടെ.... എന്‍റെ സ്വപ്നങ്ങളിലും മഴ നിര്‍ത്താതെ പെയ്യുന്നു ഒരുപാട് സൌഭാഗ്യങ്ങള്‍ സമ്മാനിച്ച ജീവിതത്തിന്‍റെ പരിഛേദമായ്...
പാടാന്‍ മറന്ന മനസ്സിന്‍ താളമായ്
താളംപിഴച്ച ജീവിതത്തിന്‍ താരാട്ടായ്
താളാത്മകമായ് മഴ പെയ്തിറങ്ങി
ചാറ്റലായ്, വെറുതെ ചിണുങ്ങികൊണ്ട്..
ചുവടുകള്‍ മറന്ന ജീവിതത്തിന് ചിലങ്കയായ്
ഓരോ ഇലപടര്‍പ്പിലും നൃത്തം വെച്ച്
താണ്ഡവമാടി മഴ പെയ്തിറങ്ങി
പേമാരിയായ്,രൌദ്രം അലറികൊണ്ട്...
തപിച്ചുരുകും മനസ്സുകളില്‍ കുളിരായ്
നെരിപ്പോടെരിയും ജീവിതത്തിന്‍
നീരുറവയായ്
ഓരൊ മണതരിയിലും മഴ പെയ്തിറങ്ങി
രാത്രിമഴയായ്, പതുക്കെ സാന്ത്വനിപ്പിച്ച്...
മഴ പെയ്തുകൊണ്ടേയിരുന്നു,ആടുവാനേറെ
ഇനിയുമായുസ്സിലെന്നോര്മിപ്പിച്
"മഴ പെയ്തുകൊണ്ടേയിരുന്നു,ആടുവാനേറെ
ReplyDeleteഇനിയുമായുസ്സിലെന്നോര്‍മിപ്പിച്ചുകൊണ്ട്..."
നല്ല വരികള്‍...മഴകവിത ഇഷ്ടപ്പെട്ടു...
മഴഭാവങ്ങളുടെവരികള്‍ നന്നായിരിക്കുന്നു...ഇടമുറിയാതെ കവിത പെയ്യട്ടെ
ReplyDeleteകവിതയുടെ മഴക്കാലം ആണല്ലോ ..:)
ReplyDeleteമഴ പെയ്തുകൊണ്ടേയിരുന്നു,ആടുവാനേറെ
ReplyDeleteഇനിയുമായുസ്സിലെന്നോര്‍മിപ്പിച്ചുകൊണ്ട്...
നന്നായി ചേച്ചി മഴയുടെ പുതിയ ഭാവം
ഇവള്‍ ന്റ്റെ മഴ..
ReplyDeleteരാമഴ തുള്ളികളെ കിനാക്കളായ് നെയ്ത്,
തൂമഞ്ഞിന്‍ താഴ്വരയില്‍ ഉണര്‍ന്നിരിയ്ക്കുന്നൂ,
ഞാനും...അവള്‍ക്കായ്.
മഴക്കുളിരിന്‍റെ സുഖമുള്ളോരു ഓര്‍മ്മയിലാണ് ഞാന്‍.
ReplyDeleteമഴ!!!!എന്നും സുഖമുള്ള അനുഭവം.......ഈ കവിതയും.......
ReplyDeleteമഴയ്ക്കൊക്കെ എന്തും ആവാല്ലോ, ങെ?
ReplyDeleteഞാനോടി!
ഒരുപാട് സന്തോഷം കൂട്ടുകാരെ ഈ മഴനനയാന്‍ ഇലഞ്ഞുചുവട്ടിലെത്തിയതിന്....
ReplyDeleteനിശാസുരഭി,, മഴയിലേക്കോടി നനയേണ്ടാ... :)
അവളുടെ മഴ ....പെയ്തു കൊണ്ടേ ഇരിക്കും ....തോരാതെ ....നനായിരിക്കുന്നു ഷേയ ....
ReplyDeleteനന്നായിട്ടുണ്ട്...ചാറ്റല്‍ മഴയില്‍ തുടങ്ങി ഒരു പെരുമഴ കൊണ്ട് നനഞ്ഞ പ്രതീതി
ReplyDelete