എന്‍റെ സ്വപ്നങ്ങളില്‍ മാത്രം
ജീവിച്ചിരുന്നതു കൊണ്ടാവാം ഇന്ന്
നിറഞ്ഞ സാമീപ്യത്തിലും നിന്നെ
എനിക്ക് നഷ്ടപ്പെട്ട തോന്നല്‍...
എന്‍റെ സ്വപ്നങ്ങള്‍ക്കുമെന്തോ
കൈമോശം വന്നിരിക്കുന്നു...
നീയെനിക്ക് സ്വന്തമായതോടെ
കളഞ്ഞപോയതെന്‍റെ കനവുകളാണ്‍,
നീയെന്ന നിറമുള്ള കിനാവുകള്‍...
എന്‍റെ പ്രിയമെഴും ഏകാന്തകളില്‍ ,
നിദ്രാവിഹീനമായ രാവുകളില്‍,
ഓടിവന്നിരിന്ന നീയെന്ന സ്വപ്നം
അനന്തതയില്‍ അലിഞ്ഞിരിക്കുന്നു.
ഏകാന്തതയിന്നെനിക്ക് ഭയമാണ്‍,
സ്വപ്നങ്ങളില്ലാത്ത രാവുകളില്‍
നിലാവുദിക്കാത്ത കൂരിരുട്ടില്‍..
വിരല്‍തുമ്പിനപ്പുറം നീയുണ്ടെങ്കിലും
നിന്‍റെ നിശ്വാസങ്ങളെന്നില്‍ തട്ടി
ചിതറിതെറിക്കുന്നതറിയുന്നുവെങ്കിലും
വിരലുകള്‍ നീട്ടാന്‍ കൈകള്‍ മടിക്കുന്നു,
നിശ്വാസങ്ങള്‍ക്ക് കാതോര്ക്കാന്‍ മനസ്സും..
അരികിലിരുന്ന് വാചാലയായിട്ടും
നിന്‍റെ ശബ്ദമെന്തേ മൌനത്തിന്‍
മിഴിചിരാതിലൊളിയിടം തേടുന്നു....
എന്‍റെ സ്വപ്നത്തിലെ നിനക്ക്
നൂറ് നാവുകളായിരുന്നു, ഞാന്‍
കേള്‍ക്കാന്‍ കൊതിച്ചത് മാത്രമായിരുന്നു
നീ പറഞ്ഞിരുന്നത്, പക്ഷേ ഇന്ന്....
മിഴികള്‍ തുറന്ന് നിനക്ക് നേരെ
നോക്കുവാനെനിക്കിന്ന് ഭയമാണ്‍...
മാരിവില്ലിന്‍ ഏഴഴകായിരുന്നു
എന്‍റെ കിനാവുകളില്‍ നിനക്കായ്
ഞാന്‍ ചാര്ത്തിയിരുന്നത്...
പക്ഷേ ഇന്ന് എന്‍റെ മുന്നില്‍
നീ യഥാര്‍ത്ഥ ജീവിതത്തിന്‍റെ
നിറം മങ്ങിയ വേഷത്തില്‍...
എവിടെയാണ്‍ എനിക്ക് നിന്നെ
നഷ്ടമായത്,
ഒരിക്കലുമറിയാതെ, അതുവരെ
കാണാതെ നിന്നെ എന്‍റെ
സ്വപ്നങ്ങള്‍ക്കായ് ദത്തെടുക്കുമ്പോള്‍
ഞാനേകിയ രൂപമമായിരുന്നു നിനക്ക്,
ഞാന് ചാര്‍ത്തിയ നിറവും അഴകുമായിരുന്നു...
കാലം നിനക്ക് രൂപം നല്‍കിയപ്പോള്‍
എന്‍റെ സ്വപ്നങ്ങളുടെ നിറങ്ങള്‍ നിന്നില്‍
ചാലിക്കാന്‍ മറന്നിരിക്കാം, എന്‍റെ മനസ്സും..
ഞാന്‍ പ്രണയിച്ചത് നിന്നെയായിരുന്നോ,
എന്‍റെ സ്വപ്നങ്ങളെ മാത്രമായിരുന്നില്ലേ...
കടുത്ത വര്‍ണ്ണങ്ങള്‍ ചാലിച്ച കിനാക്കളില്‍
കാലം നരവീഴ്ത്തുമെന്നും നിറം മങ്ങുമെന്നും
അറിയാതെപോയത് ഞാനായിരുന്നു..
നിറം മങ്ങിയ സ്വപ്നങ്ങള്‍ നിരാശയോടെ
മനസ്സിന്‍റെ പടിയിറങ്ങുമ്പോള്‍ അവിടെ
യാഥാര്‍ത്ഥ്യങ്ങള്‍ ചെറുകൂര പണിയുന്നു,
ജീവിതമെന്ന ഒരു ചെറുകുടില്‍...
അവിടെ പുകയാന്‍ പ്രണയത്തിന്‍
വര്‍ണ്ണാഭമായ കിനാക്കളില്ല...
ജീവിതത്തിന്‍ പരസ്പര ഇഷ്ടങ്ങള് മാത്രം...
നിറമങ്ങിയതെങ്കിലും ഒരിക്കലും നര
വീഴാത്ത ഇഷ്ടങ്ങള്‍..
നിന്നോടെനിക്കുള്ളതും പ്രണയമല്ലിന്ന്,
ആ കറതീര്‍ന്ന ഇഷ്ടം മാത്രം..
നഷ്ടപ്പെടാന്‍ നിറങ്ങളില്ലാത്ത
സ്ഥായിയായ സ്നേഹം നിറഞ്ഞൊരിഷ്ടം.....
ഒരിക്കലും അസ്ഥമിക്കാത്തൊരിഷ്ടം...!!
ഇഷ്ട്ടം പ്രണയമാണോ? ഒരിക്കലും നര വീഴാത്ത ആ ഇഷ്ട്ടം എന്നുമുണ്ടാകട്ടേ ..അരികിലിരുന്ന് വാചാലയായിട്ടും
ReplyDeleteനിന്‍റെ ശബ്ദമെന്തേ മൌനത്തിന്‍
മിഴിചിരാതിലൊളിയിടം തേടുന്നു....നന്നായി ഇഷ്ടപെട്ടു ഈ വരികള്‍
ജീവിതം ഇങ്ങനെയൊക്കെയാ...
ReplyDeleteസ്വപ്‌നങ്ങള്‍ സ്വപ്നങ്ങളായി തന്നെ അവശേഷിക്കുകയും.. നിരന്തര സന്ധിയില്‍ ഏര്‍പ്പെടുന്നതിനു നിര്‍ബന്ധിക്കുന്ന ജീവിതാവസ്ഥകളും.
എങ്കിലും, നമ്മെ ജീവിപ്പിക്കുന്ന അനേകം സ്വപ്നങ്ങളില്‍ ഒന്നാണ്. സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുക എന്ന സ്വപനം.
മറ്റൊന്ന്, സമധാനം കണ്ടെത്താനെളുപ്പമാകുന്നൊരു വഴി... അത് ലഭ്യമായതില്‍ ആനന്ദം കണ്ടെത്തുവാന്‍ ശ്രമിക്കുകില്‍ സാദ്ധ്യമെന്നനുഭവം.
വീണ്ടും കാണാം.
സ്വപ്നങ്ങൾ യാഥാർത്ഥ്യങ്ങളാകുമ്പോ നഷ്ടമാകുന്നത് സുഖമുള്ള ചില ഓർമ്മകൾ...ഇത് ജീവിതം...നന്നായി ചേച്ചി
ReplyDeleteലളിതമായ വാക്കുകളിൽ അധികം ബിംബങ്ങൾ ഉപയോഗിക്കാതെ തന്നെ നേരിട്ടൊരു സംവേദനം സാധ്യമാക്കുന്നുണ്ട് ഈ വരികൾ.
ReplyDeleteആശംസകൾ
satheeshharipad.blogspot.com
വരികളിലൂടെ കടന്നുവന്നപ്പോള്‍ കവിതയും എനിക്ക് മനസ്സിലാകുമെന്ന് തിരിച്ചറിഞ്ഞു. വളരെ ലളിതമായ അവതരണം.
ReplyDeleteഎന്‍റെ സ്വപ്നങ്ങളില്‍ മാത്രം
ReplyDeleteജീവിച്ചിരുന്നതു കൊണ്ടാവാം ഇന്ന്
നിറഞ്ഞ സാമീപ്യത്തിലും നിന്നെ
എനിക്ക് നഷ്ടപ്പെട്ട തോന്നല്‍...
നല്ല അവതരണം.
നിറം മങ്ങിയ സ്വപ്നങ്ങള്‍ നിരാശയോടെ
ReplyDeleteമനസ്സിന്‍റെ പടിയിറങ്ങുമ്പോള്‍ അവിടെ
യാഥാര്‍ത്ഥ്യങ്ങള്‍ ചെറുകൂര പണിയുന്നു,
ജീവിതമെന്ന ഒരു ചെറുകുടില്‍...
അവിടെ പുകയാന്‍ പ്രണയത്തിന്‍
വര്‍ണ്ണാഭമായ കിനാക്കളില്ല...
ജീവിതത്തിന്‍ പരസ്പര ഇഷ്ടങ്ങള് മാത്രം...
നിറമങ്ങിയതെങ്കിലും ഒരിക്കലും നര
വീഴാത്ത ഇഷ്ടങ്ങള്‍..
നിന്നോടെനിക്കുള്ളതും പ്രണയമല്ലിന്ന്,
ആ കറതീര്‍ന്ന ഇഷ്ടം മാത്രം..
നഷ്ടപ്പെടാന്‍ നിറങ്ങളില്ലാത്ത
സ്ഥായിയായ സ്നേഹം നിറഞ്ഞൊരിഷ്ടം.....
ഒരിക്കലും അസ്ഥമിക്കാത്തൊരിഷ്ടം...!!
അപ്പോള്‍ യഥാര്‍ത്ഥ പ്രണയത്തെ തിരിച്ചറിഞ്ഞു എന്ന് സന്തോഷിക്കാം ...ഇതാണ് യഥാര്‍ത്ഥ പ്രണയം ......
തന്മയത്വം തുളുമ്പുന്ന വരികള്‍ ;ജീവിത ഗന്ധിയും
ഇഷ്ടത്തിലേക്കും പ്രണയത്തിലേക്കും കൊണ്ടു പോയ മനോഹരമായ വരികള്‍..അഭിനന്ദനങ്ങള്‍
ReplyDeletejeevithathinte nirabhedangal......
ReplyDeleteവിരല്‍തുമ്പിനപ്പുറം നീയുണ്ടെങ്കിലും
ReplyDeleteനിന്‍റെ നിശ്വാസങ്ങളെന്നില്‍ തട്ടി
ചിതറിതെറിക്കുന്നതറിയുന്നുവെങ്കിലും
വിരലുകള്‍ നീട്ടാന്‍ കൈകള്‍ മടിക്കുന്നു..
======
ഞാന്‍ പ്രണയിച്ചതെന്റെ സ്വപ്നങ്ങളെ മാത്രമാണ്..!
നന്നായി എഴുതി ...
ReplyDeleteബോധ മനസ്സിന്റെ നിയന്ത്രണങ്ങള്‍ക്കും അപ്പുറത്ത് ,ഉപബോധ മനസ്സിന്റെ അനിര്‍വച്ചനീയമായ മാസ്മര സൃഷ്ട്ടികളാണ് സ്വപ്‌നങ്ങള്‍ .....
ഒരിക്കല്‍ സ്വപ്‌നങ്ങള്‍ യാധാര്ത്യമാകുമെന്നുള്ള പ്രതീക്ഷയല്ലേ ജീവിതം ....
വീണ്ടും വരാം ട്ടോ ..
ഭാവുകങ്ങള്‍ .....
ഇവിടെ വന്ന് ഈ വരികള്‍ വായിച്ച എന്‍റെ പ്രിയ കൂട്ടുകാര്‍ക്ക് സന്തോഷത്തിന്‍റെ ഒരുപിടി ഇലഞ്ഞിപ്പൂക്കള്‍ പകരം തന്നോട്ടെ...
ReplyDeleteനന്നായി എഴുതി
ReplyDeleteവായിച്ചു ട്ടോ . ഇഷ്ടായി.
ReplyDeleteനല്ല വരികള്‍.
ആശംസകള്‍
നിന്നോടെനിക്കുള്ളതും പ്രണയമല്ലിന്ന്,
ReplyDeleteആ കറതീര്‍ന്ന ഇഷ്ടം മാത്രം..
നഷ്ടപ്പെടാന്‍ നിറങ്ങളില്ലാത്ത
സ്ഥായിയായ സ്നേഹം നിറഞ്ഞൊരിഷ്ടം.....
ഒരിക്കലും അസ്ഥമിക്കാത്തൊരിഷ്ടം...!!
നല്ല വരികള്‍....എനിക്ക് ഇഷ്ടായി..........:)