കാലത്തിന്കാണാകയങ്ങളില്
കണ്ണുംനട്ട്, കാത്തിരിപ്പിന്
കുടചൂടി അവളിരുന്നു സാകൂതം..
കാത്തിരിപ്പേറെയായ് ഈ
മരത്തണലില്‍, ഈ ഏകാന്തതയില്‍...
കാത്തിരിപ്പേറെയായ് ഈ
മരത്തണലില്‍, ഈ ഏകാന്തതയില്‍...
കാത്തിരിപ്പിതെന്തിനെന്നും
കാത്തിരിപ്പിതാരെയെന്നും നിനക്കാതെ..
കാത്തിരിപ്പിനന്ത്യമെന്നെന്നും
അതണയുന്നതേത് തീരത്തെന്നും
അറിയാതെ കാത്തിരിപ്പാണവള്‍...
ദിനരാത്രങ്ങള്‍ ചെറു അലകളായ്
കാലസാഗരത്തിലോളം തല്ലുന്നു..
ആശയറ്റ കാത്തിരിപ്പിന് കബന്ധങ്ങള്‍
അണയുവാനൊരു തീരമില്ലാതൊഴുകുന്നു...
തമസ്സൊഴുകിയ നീര്‍ച്ചാലുകളിലൂടെ
വിരുന്നെത്തും വെയില്നാളങ്ങള്പോലെ..
വരണ്ടഭൂമികയെ സമാശ്വസിപ്പിക്കും
മഴനൂലുകള്‍ പോലെ..
ഈ കാത്തിരിപ്പിനും പിന്തുടരാനൊരു
നിഴലുണ്ടാകുമൊരിക്കലെന്നവള്‍...
കാത്തിരിപ്പിന് മാധുര്യമുണ്ടെന്നവള്‍ക്കറിയാം...
ആ മാധുര്യമാണവള്‍ കാത്തിരുന്നതും..!!
കാത്തിരുപ്പിനും മാധുര്യമുണ്ട്...കാത്തിരിപ്പിന്റെ കഥ ചൊല്ലുമീ വാക്കുകൾക്കും...
ReplyDeleteകാത്തിരുന്നോളൂ ..എന്നിട്ട് മതിയാവുംപോള് എണീറ്റ് പൊക്കോളൂ :)
ReplyDeleteകാത്തിരിപ്പൊറ്റയ്ക്ക് കണ്‍പാര്‍ത്തിരിയ്ക്കുന്നു..
ReplyDeleteകാത്തിരിപ്പൊറ്റയ്ക്ക് കാതോര്‍ത്തിരിയ്ക്കുന്നു..
വരികളും, ചിത്രവും വളരെ നന്നായിട്ടുണ്ട്
ആശംസകള്‍
സ്നേഹത്തോടെ
അനില്‍
ഞാനും കാത്തിരിക്കുന്നു, ആ മധുരം...
ReplyDeleteകാത്തിരിപ്പിന് മാധുര്യമുണ്ടെന്നവള്‍ക്കറിയാം...
ReplyDeleteആ മാധുര്യമാണവള്‍ കാത്തിരുന്നതും..!!
kathirippinte madhuryavum,novum.......
ReplyDeletedee kudachoodi kaathirikkumpo shradhikkane kudayude maravil pinthudaraanudheshicha nizhalinu roopamillathaayiyennum varaam...nokeem kandumokke kaathirikkanamttaa....be careful...huhuhu.
ReplyDeleteവരണ്ടഭൂമികയെ സമാശ്വസിപ്പിക്കും
ReplyDeleteമഴനൂലുകള്‍ പോലെ..
ഈ കാത്തിരിപ്പിനും പിന്തുടരാനൊരു
നിഴലുണ്ടാകുമൊരിക്കലെന്നവള്‍...
നല്ലവരികള്‍ ഇത്താ ഈകാത്തിരിപ്പിന് ആശംസകള്‍..
കാത്തിരിപ്പിന്നാശംകള്...
ReplyDeleteഇലഞ്ഞിമരത്തണലില്‍ തന്നെയല്ലെ ഇരിക്കണത്...?
ഈ കാത്തിരിപ്പിനുമുണ്ടൊരു സുഖം.
ReplyDeleteപ്രത്യാശയുടെ ഒരു കുഞ്ഞുവെട്ടത്തിലും.
പൂരിതമാകുന്നൊരു മാനസം: കൂട്ടിനുണ്ടേല്‍....!
കാത്തിരിപ്പിനെ കാത്തിരിക്കുന്ന
ReplyDeleteഈ വരികള്‍ കാത്തുവെക്കുന്നത്
വാക്കുകള്‍ക്കിടയിലെ മൌനം
നിറഞ്ഞ സന്തോഷം ഈ വായനയ്ക്ക് എല്ലാവര്ക്കും..
ReplyDelete