Sunday, May 1, 2011

കാത്തിരിപ്പൂ...


കാലത്തിന്‍കാണാകയങ്ങളില്‍ 
കണ്ണുംനട്ട്, കാത്തിരിപ്പിന്‍ 
കുടചൂടി അവളിരുന്നു സാകൂതം.. 
കാത്തിരിപ്പേറെയായ് ഈ 
മരത്തണലില്‍, ഈ ഏകാന്തതയില്‍...
കാത്തിരിപ്പിതെന്തിനെന്നും 
കാത്തിരിപ്പിതാരെയെന്നും നിനക്കാതെ..
കാത്തിരിപ്പിനന്ത്യമെന്നെന്നും 
അതണയുന്നതേത് തീരത്തെന്നും
അറിയാതെ കാത്തിരിപ്പാണവള്‍...
ദിനരാത്രങ്ങള്‍ ചെറു അലകളായ്
കാലസാഗരത്തിലോളം തല്ലുന്നു..
ആശയറ്റ കാത്തിരിപ്പിന്‍ കബന്ധങ്ങള്‍
അണയുവാനൊരു തീരമില്ലാതൊഴുകുന്നു...
തമസ്സൊഴുകിയ നീര്‍ച്ചാലുകളിലൂടെ
വിരുന്നെത്തും വെയില്‍നാളങ്ങള്‍പോലെ..
വരണ്ടഭൂമികയെ സമാശ്വസിപ്പിക്കും 
മഴനൂലുകള്‍ പോലെ..
ഈ കാത്തിരിപ്പിനും പിന്തുടരാനൊരു
നിഴലുണ്ടാകുമൊരിക്കലെന്നവള്‍...
കാത്തിരിപ്പിന് മാധുര്യമുണ്ടെന്നവള്‍ക്കറിയാം...
ആ മാധുര്യമാണവള്‍ കാത്തിരുന്നതും..!!

12 comments:

  1. കാത്തിരുപ്പിനും മാധുര്യമുണ്ട്...കാത്തിരിപ്പിന്റെ കഥ ചൊല്ലുമീ വാക്കുകൾക്കും...

    ReplyDelete
  2. കാത്തിരുന്നോളൂ ..എന്നിട്ട് മതിയാവുംപോള്‍ എണീറ്റ്‌ പൊക്കോളൂ :)

    ReplyDelete
  3. കാത്തിരിപ്പൊറ്റയ്ക്ക് കണ്‍പാര്‍ത്തിരിയ്ക്കുന്നു..
    കാത്തിരിപ്പൊറ്റയ്ക്ക് കാതോര്‍ത്തിരിയ്ക്കുന്നു..

    വരികളും, ചിത്രവും വളരെ നന്നായിട്ടുണ്ട്
    ആശംസകള്‍
    സ്നേഹത്തോടെ
    അനില്‍

    ReplyDelete
  4. ഞാനും കാത്തിരിക്കുന്നു, ആ മധുരം...

    ReplyDelete
  5. കാത്തിരിപ്പിന് മാധുര്യമുണ്ടെന്നവള്‍ക്കറിയാം...
    ആ മാധുര്യമാണവള്‍ കാത്തിരുന്നതും..!!

    ReplyDelete
  6. dee kudachoodi kaathirikkumpo shradhikkane kudayude maravil pinthudaraanudheshicha nizhalinu roopamillathaayiyennum varaam...nokeem kandumokke kaathirikkanamttaa....be careful...huhuhu.

    ReplyDelete
  7. വരണ്ടഭൂമികയെ സമാശ്വസിപ്പിക്കും
    മഴനൂലുകള്‍ പോലെ..
    ഈ കാത്തിരിപ്പിനും പിന്തുടരാനൊരു
    നിഴലുണ്ടാകുമൊരിക്കലെന്നവള്‍...


    നല്ലവരികള്‍ ഇത്താ ഈകാത്തിരിപ്പിന് ആശംസകള്‍..

    ReplyDelete
  8. കാത്തിരിപ്പിന്നാശംകള്‍...

    ഇലഞ്ഞിമരത്തണലില്‍ തന്നെയല്ലെ ഇരിക്കണത്...?

    ReplyDelete
  9. ഈ കാത്തിരിപ്പിനുമുണ്ടൊരു സുഖം.
    പ്രത്യാശയുടെ ഒരു കുഞ്ഞുവെട്ടത്തിലും.
    പൂരിതമാകുന്നൊരു മാനസം: കൂട്ടിനുണ്ടേല്‍....!

    ReplyDelete
  10. കാത്തിരിപ്പിനെ കാത്തിരിക്കുന്ന
    ഈ വരികള്‍ കാത്തുവെക്കുന്നത്
    വാക്കുകള്‍ക്കിടയിലെ മൌനം

    ReplyDelete
  11. നിറഞ്ഞ സന്തോഷം ഈ വായനയ്ക്ക് എല്ലാവര്‍ക്കും..

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!