Wednesday, August 31, 2011

ഒഴുക്കുകളൊഴുകിയൊഴുകി..











ഒഴുക്കുകള്‍ ഒഴുകികൊണ്ടേയിരിക്കും
വിഘ്നങ്ങളില്‍ വീണുമരിക്കാതെ
ഗതിമാറിയത് വീണ്ടുമൊഴുകും..
തടസ്സങ്ങളോട് പരിഭവിക്കാതെ
തിട്ടമല്ലാത്തതെന്തോ തേടി
നിലയ്ക്കാതെ നീണ്ടൊഴുകും...

നിലച്ചേക്കാമൊരിക്കല്‍
ഇനിയൊരൊഴുക്കനുവദിക്കാതെ
മുച്ചുവരുകളുടെ കോട്ടത്തളങ്ങളില്
കൈകാലുകള്‍ക്കെട്ടി തളയ്ക്കുപ്പെടുമ്പോള്‍..

തിരിഞ്ഞൊഴുകി രക്ഷപ്പെടാനൊരു
പാഴ്ശ്രമം നടത്തും വെറുതെ..
പുറകിലൊഴുകിയെത്തും ഒഴുക്കളിലൂടെ
തിരിഞ്ഞൊഴുകുവാനാവാതെ  വീണ്ടും...
ഒടുവില്‍ ഒഴുക്കുകളെല്ലാമൊരുമിച്ച്
വിഘ്നം നിന്നവനെ വിഴുങ്ങി
കുത്തൊഴുക്കിന്‍ താണ്ഡവം.....

താഴിട്ടടച്ച വികാരങ്ങളുമൊരിക്കല്‍
തടവറച്ചാടി, മനസ്സിനെ
ചവിട്ടിമെതിച്ച് ഭ്രാന്തമായലറും...
കരച്ചിലിന് കൂച്ചുവിലങ്ങിട്ട കണ്ണുകളും
പൊട്ടിച്ചിരികള്ക്ക് ചങ്ങലയിട്ട ചുണ്ടുകളും
അന്ന് വെറും നോക്കുകുത്തികളാകും...

ലോകം ഭ്രാന്തനെന്ന് വിളിച്ചാലും
കൈകാലുകള്‍ ചങ്ങലയ്ക്ക് തീറെഴുതിയാലും
നൊമ്പരപ്പെടാന്‍, ശാസിക്കാന്
ചിട്ടകള്‍ പഠിപ്പിച്ച മനസ്സിനാവില്ല..
അന്ന് മനസ്സിന്‍റെ പറിച്ചെടുത്ത
മാംസപിണ്ഡങ്ങളിലാവും വികാരങ്ങള്‍
സ്വാതന്ത്യമാഘോഷിക്കുന്നത്.....!!
അടിച്ചമര്‍ത്തപ്പെട്ടവന്‍റെ സ്വാതന്ത്ര്യം...!!
!

10 comments:

  1. കവിത നന്നായി ഷേയ..
    ഒഴുക്കിന്റെ താളമറിഞ്ഞ് അതിനോടൊത്ത് ഒഴുകുമ്പോള്‍ യാത്ര സുഖമമായിരിയ്ക്കും, കുത്തൊഴുക്കാണെന്നറിഞ്ഞിട്ടും, അതിനെതിരെ കുതിയ്ക്കുന്നത് വിഫലശ്രമമല്ലേ..

    ReplyDelete
  2. മനോഹരം ഈ പദവിന്യാസങ്ങള്‍ !!ഓര്‍മകള്‍ മരിക്കാതേയും ഓളങ്ങള്‍ നിലക്കാതെയുമിരിക്കട്ടെ..ആവേശത്തോടെ മുന്നിലേക്കുള്ള പ്രയാണത്തെ ഭ്രാന്തമെന്നാരൊക്കെ വിശേഷിപ്പിച്ചാലും അതു സ്വയം നിര്‍വൃതി തേടി ആഴിയുടെ മാറിലലിയാന്‍ ആര്‍ത്തലച്ചൊഴുകട്ടെ..

    ReplyDelete
  3. ലോകം ഭ്രാന്തനെന്ന് വിളിച്ചാലും
    കൈകാലുകള്‍ ചങ്ങലയ്ക്ക് തീറെഴുതിയാലും
    നൊമ്പരപ്പെടാന്‍, ശാസിക്കാന്
    ചിട്ടകള്‍ പഠിപ്പിച്ച മനസ്സിനാവില്ല..

    ഇഷ്ടപ്പെട്ടു ,ഒത്തിരി...!

    ReplyDelete
  4. "അടിച്ചമര്‍ത്തപ്പെട്ടവന്‍റെ സ്വാതന്ത്ര്യം"
    ഓണാശംസകൾ

    ReplyDelete
  5. പ്രഘോഷണം പോലെ ഈ കവിത ..നന്നായി :)

    ReplyDelete
  6. ഇഷ്ടമല്ലെങ്കിൽ കൂടിയും ഈ ഒഴുക്കിനൊത്ത് നീന്തിയേ മതിയാവൂ കാലം തരുന്ന ചങ്ങലയ്ക്കടിമപ്പെടും വരെ...

    നല്ല കവിത.. ഓണാശംസകൾ ചേച്ചീ

    ReplyDelete
  7. കരച്ചിലിന് കൂച്ചുവിലങ്ങിട്ട കണ്ണുകളും
    പൊട്ടിച്ചിരികള്ക്ക് ചങ്ങലയിട്ട ചുണ്ടുകളും
    അന്ന് വെറും നോക്കുകുത്തികളാകും...


    വിഘനങ്ങള്‍ താണ്ടി ഈ കാവ്യസപര്യ ഒഴുകട്ടെ എന്നും...
    ആശംസകള്‍.....

    ReplyDelete
  8. ...തപിച്ചുരുകുന്ന ജീവിതയാതാര്‍ത്ഥ്യങ്ങളിലേക്ക്
    പനിച്ചൂട് വീണ്ടും..!
    ഔഷധങ്ങള്‍ ശമനം നല്‍കാത്ത,പച്ചജീവിതപരമാര്‍ത്ഥ പനി...!!
    നന്നായെഴുതി..!
    എല്ലാഭാവുകങ്ങളും നേരുന്നു.
    ആശംസകളോടെ..പുലരി

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!