Friday, December 30, 2011

ആണ്ടറുതി

പൊട്ടിത്തകര്‍ന്നിതാ പതിനൊന്ന്
പൊട്ടിവിടര്‍ന്നിതാ  പന്ത്രണ്ട്..
പതിനൊന്നിനോട് പരിതപിക്കാനും
പന്ത്രണ്ടിനോട് പുഞ്ചിരിക്കാനുമാവാതെ
സ്വയം പരിഹാസ്യനായ് രണ്ടായിരം 
തുടക്കത്തില്‍ നിശ്ചലം നില്‍പ്പൂ..

മുല്ലപ്പെരിയാറില്‍ പ്രതിബിംബങ്ങളായ്
ജലതാഴ്ച്ചയിലിവര്‍ പ്രതിഫലിക്കുന്നു,
പേടിപ്പിയ്ക്കും പേക്കോലങ്ങളായ്..

ഞാഞ്ഞൂലുകളെ ഭയക്കും നേതാക്കളെപോല്‍ 
പാവം പതിനൊന്ന് പൊട്ടിതകരുന്നു,
പേരിനു പോലും പ്രതിഛായയില്ലാതെ..

പൊട്ടന്‍ പൂരം കണ്ടത് പോലെ പന്ത്രണ്ട്,
തലൈവരുടെ താന്തോന്നിത്തരങ്ങള്‍ കണക്കെ
പൂത്തിരിപോല്‍ പൊട്ടിവിടരുന്നു, കെട്ടണയുമീ 
പൊട്ടിത്തെറി വര്‍ഷാന്ത്യത്തിലെന്നോര്‍ക്കാതെ....

പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ലെന്നുറച്ച്
അചഞ്ചലനായ് രണ്ടായിരം തുടക്കത്തിലങ്ങിനെ
മര്‍ക്കടമുഷ്ടിക്കാരനായ കേന്ദ്രത്തെ പോലെ, 
തൂങ്ങികിടക്കാനിനി പന്ത്രണ്ട് വേണ്ടതുകൊണ്ടങ്ങോട്ട്
തലതിരിച്ച്  സുഖസുഷ്പ്തിയിലാണ്...., ഉണര്‍ത്തായ്ക...

പ്രതീക്ഷകളസ്തമിച്ച  പാവം കാലമൊരു 
നിസ്സഹായനാം കുടുംബനാഥനെപോല്‍ 
പ്രളയം പ്രതീക്ഷിച്ച് വഴിക്കണ്ണുമായിരിക്കുന്നു,
കെട്ടടങ്ങാത്തൊരു പ്രതീക്ഷയിലപ്പോഴും 
മൊഴിയുന്നു “നമുക്ക് നാമേ തുണയുണ്ണീ, ദൈവവും...”!!

പുതുവത്സരാശംസകള്‍

31 comments:

  1. നല്ല രചന.പതിനൊന്നങ്ങനെ വിടചൊല്ലുകയാണ്.എന്തെന്തു
    കോലാഹലങ്ങള്‍.ഒടുവില്‍ ഭാരമെല്ലാം
    പന്ത്രണ്ടില്‍ ചുമലിലേല്‍പ്പിച്ച്
    തടിതപ്പുകയാണ്.ഇനി.......???
    സമകാലീന പ്രശ്നങ്ങള്‍ ചുരുക്കി
    അവതരിപ്പിച്ചത് നന്നായി.
    പ്രകാശമാനമായ
    പുതുവത്സരആശംസകള്‍ നേര്‍ന്നുകൊണ്ട്,
    സി.വി.തങ്കപ്പന്‍

    ReplyDelete
  2. കെട്ടടങ്ങാത്തൊരു പ്രതീക്ഷയിലപ്പോഴും
    മൊഴിയുന്നു “നമുക്ക് നാമേ തുണയുണ്ണീ, ദൈവവും...”!!നല്ല പ്രതീക്ഷയില്‍ വിടര്‍ന്ന കവിത പുതുവല്‍സരാശംസകള്‍ നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  3. പുത്തന്‍ പുലരികള്‍ സന്തോഷങ്ങളുടേത് മാത്രമായിരിയ്ക്കാന്‍ പ്രാര്‍ത്ഥനകള്‍...!

    ന്റ്റെ പ്രിയ കൂട്ടുകാരിയ്ക്ക് സ്നേഹത്തില്‍ കുതിര്‍ത്ത പുതുവത്സരാശംസകള്‍...!

    ReplyDelete
  4. കവിത നന്നായി. ഇപ്പോഴും തുറിച്ചു നോക്കുന്ന പ്രശ്നം....
    പുതുവത്സരാശംസകള്‍.

    ReplyDelete
  5. "നമുക്കു നാമേ തുണയുണ്ണീ,ദൈവവും ...!'വളരെ വളരെ സാരവത്തായ കവിത.പ്രത്യാശകളുടെ നല്ല നാളുകള്‍ പുതുവര്‍ഷത്തിനും നല്‍കാനാവില്ലെന്ന് പോയ വര്‍ഷത്തിന്റെ തിക്ത ഓര്‍മകളില്‍ വിതുമ്പുന്ന കവിയുടെ ഉള്‍ സ്പന്ദങ്ങള്‍ തൊട്ടറിയാവുന്ന വരികള്‍ !ആശംസകള്‍ ,പ്രിയ കവേ....

    ReplyDelete
  6. പ്രതികരണം വരികളിലൂടെ എങ്കിലും അല്ലെ ഷേയു...കാലികപ്രസക്തമായ വിഷയം അതു നന്നായിട്ട് തന്നെ എഴുതി...വരും നാളുകള്‍ നല്ലത് ആയിരിക്കട്ടെ എന്‍റെ കൂട്ടുകാരിക്കും എല്ലാവറ്ക്കും...പുതുവത്സരാശംസകള്‍....!

    ReplyDelete
  7. കാലികപ്രസക്തമായ വിഷയം നന്നായിട്ട് തന്നെ എഴുതി ഷേയു...വരും നാളുകള്‍ എന്‍റെ കൂട്ടുകാരിക്കും എല്ലാവറ്ക്കും നല്ല ദിനങ്ങള്‍ ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു...പുതുവത്സരാശംസകള്‍....!

    ReplyDelete
  8. സുഹൃത്തെ.. നന്നായി എഴുതി... പുതുവത്സരവും കേരളത്തിലെ പ്രശ്നങ്ങളും കൂട്ടിച്ചേര്‍ത്തു മറ്റാരും പറയാത്ത ശൈലിയില്‍ നന്നായി എഴുതി..

    നമുക്ക് നാമേ തുണയുണ്ണീ, ദൈവവും...”!

    ആശംസകള്‍...

    ReplyDelete
  9. കവിത നന്നായിട്ടുണ്ട്,
    പ്രളയത്തിനുമുന്പു പെട്ടകംപണിതുവിളിക്കാനൊരു പ്രവാചകനെ പ്രതീക്ഷിക്കാം നമുക്കീ പുതുവര്‍ഷത്തില്‍...

    ReplyDelete
  10. കഴിഞ്ഞ വര്ഷം അനുഗ്രഹങ്ങളാല്‍ നിറഞ്ഞതായിരുന്നു..ഈ വര്‍ഷവും കൂടുതല്‍ അനുഗ്രഹങ്ങളും ആഹ്ലാദങ്ങളും നിറഞ്ഞ താവട്ടെ ..എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍...
    ..

    ReplyDelete
  11. അങ്ങിനെ ആക്ഷേപഹാസ്യത്തിലും കൈവെച്ചുവല്ലേ..!
    നന്നായിട്ടുണ്ടീ ആണ്ടറുതി.. അഞ്ഞൂറിന്റെയും ആയിരത്തിന്റേയും നോട്ടുകള്‍ കാണുമ്പോള്‍ മാത്രം ഗാന്ധിയെ സ്മരിയ്ക്കുന്ന ഗാന്ധിശിഷ്യര്‍, സോഷ്യലിസം നടപ്പിലാകണമെങ്കില്‍ പട്ടിണിവരണമെന്ന് ശഠിച്ച് ഒരു ജനതയെ പടുകുഴിയില്‍ തള്ളീ തന്റെ മക്കളെ ഊട്ടിയിലും, ആംസ്റ്റര്‍ഡാമിലും വിട്ട് പഠിപ്പിയ്ക്കുന്ന ചുവപ്പ് കുപ്പായക്കാര്‍.. പച്ചവെള്ളത്തിലും ജാതിയും മതവുമൊക്കെ ചേര്‍ത്ത് ജനങ്ങളെ വേര്‍ത്തിരിയ്ക്കാന്‍ ശ്രമിയ്ക്കുന്ന മറ്റൊരുകൂട്ടര്‍, ഇനിയിപ്പോ ലോകാവസാനമുണ്ടായാലും ഞാനും എന്റെ കെട്ട്യോളും പിന്നെ കുട്ട്യോളും സുരക്ഷിതരാണല്ലോ,നാട്ടാര് പോയി പണ്ടാറടങ്ങട്ടെ ഇതാണിന്നത്തെ ജനസേവനം.. സലീം കുമാറ് പറഞ്ഞപോലെ ഈ നാട് നന്നാവൂല്ലാന്നെ.. ഈ നാട് നന്നാവൂല്ലാ..

    പുതുവത്സരാശംസകള്‍!

    ReplyDelete
  12. “നമുക്ക് നാമേ തുണയുണ്ണീ, ദൈവവും...”!!

    കവിത നന്നായി.
    പുതുവത്സരാശംസകള്‍.

    ReplyDelete
  13. കെട്ടടങ്ങാത്ത പ്രതീക്ഷയുമായി ...
    പുതുവത്സരാശംസകള്‍

    ReplyDelete
  14. പോയ വര്‍ഷത്തെ കവിതയിലൂടെ വിലയിരുത്തിയത് ഭംഗിയായിട്ടുണ്ട്. നല്ല രചന.

    ReplyDelete
  15. നന്നായി ചേച്ചീ..ആനുകാലിക പ്രമേയം ഉൾക്കൊള്ളിച്ചൊരു യാത്രാമൊഴി 2011 ന്..

    നന്മയുടെയും ഐശ്വര്യത്തിന്റേയും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും പുതുവത്സരാശംസകൾ..

    ReplyDelete
  16. നന്നായി അവതരണം..നല്ല നാളെ സ്വപ്നം കാണുന്നു. പ്രശ്ന രൂക്ഷിതങ്ങള്‍ 11 നോടൊപ്പം പോയി മറയട്ടെ...പുതുവത്സരാശംസകള്‍...!

    ReplyDelete
  17. പുതുവത്സരആശംസകള്‍ !

    ReplyDelete
  18. കേരളത്തിലെ സമകാലീന യാഥാര്‍ത്ഥ്യം കണ്ടവര്‍ താനേ പറഞ്ഞു പോകും ...

    നമുക്ക് നാമേ തുണയുണ്ണീ, ദൈവവും...”!

    കാലിക പ്രാധാന്യം അര്‍ഹിക്കുന്ന കവിത
    പുതുവത്സരാശംസകള്‍

    ReplyDelete
  19. Neeli parannirangeettaa...happy new year (malyalam font naheee....).

    ReplyDelete
  20. തമ്പുരാനേ..
    ഞാനെന്താ ഈ കാണണത്..!!!!
    നന്നായിട്ടുണ്ട് ട്ടാ.. വിഷയവും, അവതരിപ്പിച്ച രീതിയും....
    എന്‍റെ കവിതയാണ് എന്റ്റെ രാഷ്ട്രീയം എന്ന് ധീരതയോടെ പറഞ്ഞു ഈ വരികളിലൂടെ...
    എഴുത്ത് തുടരട്ടെ..
    ആശംസകള്‍..!!!

    ReplyDelete
  21. പന്ത്രണ്ടിൽ ശനിയാവുമോ എന്തോ
    ഏതായാലും
    പുതുവത്സരാശംസകൾ

    ReplyDelete
  22. കാലത്തിന്റെ പോക്കു കണ്ടാല്‍ ...
    ആരും ഇതൊക്കെ എഴുതിപോകും...
    പ്രതികരണം അസ്സലായി... പുതുവത്സരാശംസകള്‍ ഷേയചേച്ചി...

    ReplyDelete
  23. ഇലഞ്ഞിപൂക്കളെ....പന്ത്രണ്ടിനെ പേടിക്കാം നമ്മുക്കിനി....വരുന്ന കാലത്തേയും...ശരിയാട്ടൊ തൂങ്ങികിടക്കാൻ... സ്ഥാനം വേണ്ടെ...ഭരണം അങ്ങിനെ ..പൊകും..നമ്മളൊ? കാണാതാവുന്നത്..ഭാവി തലമുറകളെ....


    പിന്നെ..കവിതയുടെ വിഷയം നല്ലതു.വായനക്കു ഒരു സുഖം കിട്ടിയില്ല കേട്ടൊ..എന്റെ വായന കുഴപ്പം ആകാം

    അവസാനത്തെ വരികളിലെ ഫിലോസഫി കോള്ളാം..

    ReplyDelete
  24. ഇവിടെ ആദ്യമായിട്ടാണ് .. കവിത വായിച്ചു, നല്ല വരികള്‍ ..ആശംസകള്‍

    ReplyDelete
  25. അതെ പോയ വര്ഷം ഉയര്‍ത്തുന്ന ആശങ്കകള്‍ ഇന്നും അടങ്ങിയിട്ടില്ല ..എന്നിട്ടും നമ്മുടെ നേതാക്കളെ കണ്ടാല്‍` എന്താ മുല്ലപെരിയാര്‍ ഇവര്‍ക്ക് വല്ല ഉറപ്പും കൊടുത്തോ പൊട്ടുകയില്ല ` എന്ന് തോന്നി പോകും ...ഞാനുലുകളെ പേടിക്കും എന്നതിന് പകരം ഞാനുലുകളെ നാണിപ്പിക്കും എന്നാണ് വേണ്ടത് ശരിക് (തിരുത്തല്ല കേട്ടോ)..പുതുവര്‍ഷം ആശംസിക്കുന്നു

    ReplyDelete
  26. ഒരു നല്ല കാട്ടിനകത്ത് ഇലഞ്ഞി നിറഞ്ഞ കാട്ടിനകത്ത് നില്‍ക്കുന്ന പ്രതീതി.

    ReplyDelete
  27. ശക്തമായ വരികള്‍ മുല്ലപെരിയാര്‍ ഡാമി നെക്കാളും ബലമുള്ളത്

    ReplyDelete
  28. സന്തോഷം, നന്ദി..
    സന്തോഷം മാത്രം നിറഞ്ഞൊരു വര്‍ഷമായിരിക്കട്ടെ പ്രിയ സൌഹൃദങ്ങള്‍ക്കിതെന്ന് പ്രാര്‍ത്ഥിക്കുന്നു..

    ReplyDelete
  29. good satire dear.............. but ബദിര കര്‍ണങ്ങളില്‍..............."നമുക്കു നാമേ തുണയുണ്ണീ,ദൈവവും.........അല്ലാതെന്തു മോഹിക്കാന്‍ .nannayittundutto..

    ReplyDelete
  30. പ്രളയം തീര്‍ന്നു.. ഇനി വന്നാല്‍ അതിനു മീതെ തോണി ഇറക്കും..നിരാഹാര കോലാഹലങ്ങളും കഴിഞ്ഞു..ക്യാമറകളും പിന്‍വലിഞ്ഞു..

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!