സിതാര എസ്-ന്റെ നൃത്തശാല എന്ന കഥാസമാഹാരം സമ്മാനിച്ചത്
വായനയുടെ ഇതുവരെ പരിചിതമല്ലായിരുന്ന മറ്റൊരു തലമാണ്. ചരല്‍കല്ലുകള്‍ പാകിയ
വഴിയുടെ ഒത്തനടുവില്‍, എഴുന്ന് നില്‍ക്കുന്ന കൂര്‍ത്ത കല്ലുകള്‍ക്ക്മീതെ
മലര്‍ന്നു കിടന്ന് വിശാലവും മനോഹരവുമായ നീലാകാശം നോക്കി കാണുന്നൊരു
പ്രതീതിയായിരുന്നു ഈ വായന.
തീര്‍ത്തും പരുക്കനായ കഥപറച്ചിലിലൂടെ കഥാകാരി
ഓര്‍മ്മിപ്പിക്കുന്നത് ഞാന്‍ കഥയെഴുതുന്നത് ഇന്നില്‍ ചവിട്ടി
നിന്നുകൊണ്ടാണ്, ഭാവനകളുടെ നാളേയിലോ ഗൃഹാതുരത്വത്തിന്‍റേയും
ഓര്‍മ്മകളുടേയും ഇന്നലേകളിലോ മൂടിപുതച്ചുകൊണ്ടല്ല എന്നുതന്നെയാണ്. സിതാരെയെ
അതുകൊണ്ട് തന്നെ വിശേഷിപ്പിച്ചോട്ടെ ഇന്നിന്റെ കഥാകാരിയെന്ന്. പരുക്കന്‍
യാതാര്‍ഥ്യങ്ങളെ പരുക്കനായി തന്നെ വായനക്കാരനിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നു
മിക്ക കഥകളിലും.
ഈ കഥകളിലെല്ലാം സ്ഥിരം മാമൂലുകളില്‍ നിന്നും കുതറിമാറി പ്രതിരോധത്തിലൂന്നി ഇന്നിനെ നേരിടുന്ന ഒരു ധൈര്യശാലിയായ സ്ത്രീയെ കാണാം. കണ്ടുപഴകിച്ച അനുസരണയുടേയും പാരമ്പര്യത്തിന്‍റേയും ആഴങ്ങളിലേക്ക് കാര്‍ക്കിച്ചു തുപ്പി തിരിഞ്ഞുനടക്കുന്ന, ദൈവവിളി എന്ന കഥയിലെ ഷേര്‍ളിയും അധിനിവേശ മേല്‍ക്കോയ്മയെ കാത്തിരിപ്പിന്‍റെ ഉള്‍ക്കരുത്തോടെ കീഴടക്കിയ, ജലമെന്ന കഥയിലെ മസാനിയുമെല്ലാം പെട്ടെന്ന് മനസ്സില്‍വരുന്ന ഉദാഹരണങ്ങള്‍.
സിതാരയെന്ന കഥാകാരി കഥകള്‍ക്കു തിരഞ്ഞെടുത്ത പേരുകളും ഓരോ കഥയിലൂടേയും പ്രണയം സ്നേഹം കാമം തുടങ്ങിയ ആര്‍ദ്രവികാരങ്ങളെ ട്രീറ്റ് ചെയ്ത വേറിട്ട പരുക്കന്‍ രീതിയും ശ്രദ്ധേയമായി തോന്നി.
കഥകളോരോന്നും അവസാനിക്കുന്നതും വളരെ വ്യത്യസ്തമായാണ്. മുറ്റത്തിന്‍റെ പലകോണുകളില്‍ നിന്നും ശ്രദ്ധയോടെ അടിച്ചുവാരി ഒരുക്കൂട്ടിയ ചവറുകള്‍ കോരിമാറ്റുകയോ കത്തിക്കുകയോ ചെയ്യാതെ പാതിയിലുപേക്ഷിച്ച് പോവുന്നതുപോലെ, ഇവിടെ സിതാര അതീവ ശ്രദ്ധയോടെ, നല്ല വാക്ക്ചാതുര്യത്തോടെ പറഞ്ഞു വന്ന കഥ വ്യക്തമായൊരു സമാപ്തിയേകാതെ വായനക്കാരന്‍റെ മനസ്സിലേക്ക് കുറേ ബിംബങ്ങളെറിഞ്ഞുകൊടുത്ത് തിരിഞ്ഞുനടക്കുകയാണ്. അവിടെ വായനക്കാരനു സ്വാതന്ത്ര്യമുണ്ട് ആ കഥയെ വേര്‍തിരിച്ചറിഞ്ഞെടുക്കാന്‍. അതുകൊണ്ട് തന്നെ ഒരു അലസവായനയിലൂടെ സിതാരയുടെ നൃത്തശാലയെ വായനക്കാരന് തന്‍റെയുള്ളില്‍ എളുപ്പം പണിതുയര്‍ത്താനാവില്ല.
നൃത്തശാല വായിച്ചുമടക്കിയപ്പോള്‍ മനസ്സില്‍ തെളിഞ്ഞുവന്നത് നാളെയുടെ എഴുത്തിന്‍റെ പുതുശൈലികളാണ്, സിതാരെയെപോലെ എഴുതാനിരിക്കുന്ന കുറേ എഴുത്തുകാരും.
പ്രസാധകര്‍ : ഡി സി ബുക്ക്സ്
വില : 38 രൂപ
ഇതെന്‍റെ പരിമിതമായ വായനയുടെ തോന്നലുകള്‍ മാത്രം. ഒട്ടും ആധികാരികമല്ലാതെ, ഒരു സാധാരണ വായനയുടെ വിലയിരുത്തലായി മാത്രം വായിക്കുക.
ReplyDeleteവായിച്ചിട്ടില്ല ഇലഞ്ഞി . കഴിഞ്ഞ തവണ രാജലക്ഷ്മി , സിതാര, പ്രിയ എന്നിവരെ തപ്പിയെന്കിലും കിട്ടയില്ല . ഇനി അടുത്ത തവണ വാങ്ങാന്‍ നോക്കട്ടെ. നന്നായി ഈ പരിചയപ്പെടുത്തല്‍ . :)
ReplyDeleteസമയോചിതമായി ഈ പരിചയപ്പെടുത്തല്‍ ..മുഖ്യധാരയിലെ മറ്റെഴുത്തുകാരികളെല്ലാം ഈയിടെയായ് പരമാര്‍ശിക്കപ്പെടുമ്പോള്‍ നമുക്ക് വേണ്ടപ്പെട്ട ഒരാളെ ചുരുക്കം പേരെങ്കിലും വായിക്കാതേയോ അറിയാതേയൊ പോകുന്നത് ഷേയയുടെ ഈ കുറിപ്പിലൂടെ അറിയിച്ചത് ശ്ലാഘനീയം തന്നെ.!!!
ReplyDeleteആദ്യ പാരഗ്രാഫ് തന്നെ ഒരുപാട് പറയുന്നു ... ചെറുതെങ്കിലും നന്നായിരിക്കുന്നു..
ReplyDeleteഇന്നിന്റെ ഭാവങ്ങള്‍ പകര്‍ത്തുന്ന എഴുത്തുകാരി.സിതാരയെ വായിക്കാന്‍ പ്രേരിപ്പിക്കുന്നൂ ഇലഞ്ഞി ഈ കുറിപ്പ് ......
ReplyDeleteഅവലോകനം നന്നായിട്ടുണ്ട്
ReplyDeleteആശംസകള്‍
നന്ദി ട്ടൊ...ആശംസകൾ...!
ReplyDeleteചെറുതെങ്കിലും, പുസ്തകം വായിക്കാൻ പ്രേരിപ്പിക്കുന്ന പരിചയപ്പെടുത്തല്.... നന്ദി, സന്തോഷം...!
ReplyDeleteവായിച്ചില്ലാത്തത് കൊണ്ട് ഈ പരിചയപ്പെടുത്തല്‍ കൂടുതല്‍ ഹൃദ്യമായി.
ReplyDeleteവായിക്കാന്‍ ഇപ്പോള്‍ കുറെ ആയി.
ReplyDeleteചെറിയ അവലോകനം....:)
ReplyDeleteവലിയ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ചെറിയ വാതായനം...
വാക്കുകളുടെ മാന്ത്രികത്തില്‍ ഒരു എഴുത്തുകാരിയുടെ എഴുത്തിന്‍റെ വശ്യത വരച്ചു കാട്ടി..
നന്ദി...ആശംസകള്‍..
ഈ പോസ്റ്റ് ഞാൻ വായിക്കുന്നില്ല :(
ReplyDeleteവായനയുടെ അറിയാപ്പുറങ്ങളിലേക്ക് കൈ പിടിച്ചു കൊണ്ട് പോയതിനു ഒത്തിരി നന്ദി ഷേയാ ....
ReplyDeleteവിവരണത്തിന്ന് നന്ദി
ReplyDeletenannayittundu
ReplyDeleteനന്ദി.. ഇനിയാ പുസ്തകം കൂടി കയ്യില്‍ കിട്ടണം...
ReplyDeleteവളരെ നന്ദി ഷേയാ....(കടപ്പാട് കുഞ്ഞൂസിനോട്..)
സിതാരയുടെ നൃത്തശാലയിലേക്ക് നല്ലൊരു ശ്രദ്ധ ക്ഷണിക്കൽ. ചുരുങ്ങിയ വാക്കുകൾകൊണ്ട് പുസ്തകം എന്തെന്ന് അറിയിച്ചു.....
ReplyDeleteനല്ല പരിചയപ്പെടുത്തല്‍.. ..
ReplyDeleteഈ പരിജയ പെടുത്തലിന് നന്ദി
ReplyDeleteഉം..ഇതു വാങ്ങണം. നന്ദി ഇലഞ്ഞി
ReplyDeleteനല്ല പരിചയപ്പെടുത്തല്‍ ..ഇനി ഈ പുസ്തകം കിട്ടുമോ എന്ന് നോക്കണം
ReplyDeleteവായനയില്‍ ഇതളിട്ട ചിന്തകള്‍ കൂട്ടിവേച്ചതിനു ആശംസകള്‍. ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി
ReplyDeleteഇലഞ്ഞി സിതാരയിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോയി. നല്ല അവതരണം. ഓരോ കഥകളെക്കുറിച്ചും,വായനയില്‍ തോന്നിയ കാര്യങ്ങള്‍ എഴുതും എന്ന് പ്രതീക്ഷിക്കുന്നു.
ReplyDeleteഈ പരിചയപ്പെടുത്തലിനു നന്ദി
ReplyDeleteസിതാരയുടെ കഥകള്‍ എനിക്കും ഇഷ്ട്ടമാണ്.ഈ കഥ വായിക്കാന്‍ ശ്രമിക്കും.
ReplyDeleteപരിചയപ്പെടുത്തിയതില്‍ നന്ദി.
എന്‍റെ വായനയെ വായിച്ച കൂട്ടുകാര്‍ക്ക് നന്ദി, സന്തോഷം.
ReplyDeleteനന്നായി ഈ പരിചയപ്പെടുത്തല്‍ :
ReplyDeleteചെറുതെങ്കിലും സിത്താരയുടെ കഥകളുടെ നല്ല ഒരു അവലോകനം.
ReplyDeleteഓഫ് : പോസ്റ്റ് ഞാന്‍ മോഷ്ടിക്കുന്നു :):)
നന്ദി ഫൈസല്‍, മനോ..
ReplyDeleteമോഷ്ടിച്ചോളൂ മനൊ.. മോഷണം വ്യാപിക്കുന്നത് സ്വതന്ത്രമായി മോഷ്ടിക്കാന്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ കുത്തി നിറച്ചൊരു തെരുവില്ലാത്തതുകൊണ്ടാണെന്ന് വാദിക്കാതിരുന്നാല്‍ മാത്രം മതി :)