1963-ല് പ്രസിദ്ധീകരിച്ചതാണ് നന്തനാരുടെ ‘ആത്മാവിന്‍റെ നോവുകള്‍‘ എന്ന നോവല്‍. പട്ടാളക്കാരുടെ കഥ പറയുന്ന ഈ നോവലിലൂടെ ആ കാലഘട്ടത്തിലെ പട്ടാളജീവിതത്തിന്‍റെ ദുരിതങ്ങളും ചിട്ടവട്ടങ്ങളും വായനക്കാരന് തൊട്ടറിയാം. പട്ടാള ബാരക്കുകള്ക്കുള്ളിലെ വേവും ചൂടും വിയര്‍പ്പ് നാറ്റവും അക്ഷരങ്ങളിലൂടെ വായനക്കാരനിലേക്ക് പകരാന്‍ ഈ കഥയ്ക്ക് കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് വ്യക്തിത്വം പണയം വെച്ച്, ആഗ്രഹങ്ങളെ, മോഹങ്ങളെ കടിഞ്ഞാണിട്ട് ബലിമൃഗങ്ങളെ പോലെ തലതാഴ്ത്തി പിടിച്ചുമാത്രം ജീവിക്കേണ്ടിവരുന്ന സാധാരണ പട്ടാളക്കാര്‍ ഉള്ളിലൊരു നൊമ്പരമായി തീരുന്നതും കാര്‍ക്കശ്യക്കാരായ മേലധികാരികളോട് വായനക്കാരനിലും പക നുരഞ്ഞ് പൊങ്ങുന്നതും.
കഥ നടക്കുന്ന കന്‍റോണ്മെന്‍റും പരിസരപ്രദേശങ്ങളും നോവല്‍ വായിച്ചുകഴിയുമ്പോഴേക്ക് ഏറെ കണ്ടുപരിചയിച്ച ഒരിടമായി വായനക്കാരനില്‍ പതിയുന്നത് നോവലിസ്റ്റിന്‍റെ രചനാ വൈഭവം ഒന്നുകൊണ്ടാണ്. അവിടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വന്ന പലഭാഷ സംസാരിക്കുന്ന, വ്യത്യസ്ഥ വ്യക്തിത്വങ്ങളുള്ള, സ്വഭാവങ്ങളുള്ള, സ്വപ്നങ്ങളുള്ള, മോഹങ്ങളുള്ള, വേദനകളുള്ള ഒരുപാട് പട്ടാളക്കാരുണ്ട്. പക്ഷേ ആ പട്ടാളബാരക്കുകള്‍ക്കുള്ളില്‍ അവരുടെ വേദനകളും സങ്കടങ്ങളും മോഹങ്ങളും വ്യക്തിത്വങ്ങളും സ്വപ്നങ്ങളും ഒരേ ഭാഷ സംസാരിക്കുന്നു; കാത്തിരിപ്പിന്‍റെ, ഇച്ഛാഭംഗങ്ങളുടെ, നിരാശയുടെ നെടുവീര്‍പ്പൂകളാണവിടെ അവരെ ഒന്നാക്കുന്നത്.
കാര്‍ക്കശ്യക്കാരനല്ലാത്ത അഗര്‍വാളിനെ പോലുള്ള മേലാധികാരികളില്‍ അവര്‍ ദൈവത്തെ കാണുന്നു. അവരുടെ സമീപനം പട്ടാളക്കാരുടെ തപിച്ചുരുകുന്ന കാര്‍ക്കശ്യ ചിട്ടകളില്‍ കുളിര്‍മഴ പെയ്യിക്കുന്നു. ക്രൂരമായ സമീപനങ്ങള്‍ക്ക് പകരം തങ്ങളെ മനുഷ്യരായി കണ്ടാല്‍, പെരുമാറിയാല്‍ നഷ്ടങ്ങളേക്കാള്‍ നേട്ടങ്ങളാണെന്ന് ക്രൂരരായ ബഹുഭൂരിപക്ഷം വരുന്ന മേലാധികാരികള്‍ക്കുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ നോവല്‍. മേജര്‍ ചൊക്കലിംഗവും കേണല്‍ മല്‍ഹോത്രയുമൊക്കെ പിന്നീട് വ്യക്തിജീവിതത്തില്‍ അനുഭവിക്കേണ്ടിവന്ന ദുരവസ്ഥകള്‍ പട്ടാളക്കാരോട് കൈക്കൊണ്ട ക്രൂര സമീപനങ്ങളുടേയും മൃഗീയമായ ശിക്ഷാനടപടികളുടേയും ശാപമാണെന്ന് അവര്‍ സംതൃപ്തിയടയുമ്പോള്‍ വായനക്കാരനും അവര്‍ക്കൊപ്പം ചേരുന്നു.
പട്ടാളക്കാരനാവാന്‍ ആഗ്രഹിച്ച് പട്ടാളത്തില്‍ ചേര്‍ന്നവരല്ല ഇവിടെ മിക്കവരും. സാഹചര്യ സമ്മര്‍ദ്ദങ്ങളാല്‍ ചേര്‍ന്നവരണാധികവും. സ്വന്തം ആഗ്രഹത്താല്‍ ചേര്‍ന്നവരാകട്ടെ ആ തീരുമാനത്തില്‍ വല്ലാതെ ഖേദിക്കുന്നു. നരഗതുല്ല്യമാവുന്നു പട്ടാളജീവിതം. കാര്‍ക്കശ്യക്കാരനായ മേലുദ്ദ്യോഗസ്ഥര്‍ക്ക് കീഴില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍. അര്‍ഹിക്കുന്ന പരിഗണനയോ ഉദ്ദ്യോഗ കയറ്റമോ ഒരിക്കലും ലഭിക്കില്ല. പോറ്റി, അയ്യര്‍, സുകുമാരന്‍, വര്‍ഗ്ഗീസ് തുടങ്ങി പല കഥാപാത്രങ്ങളിലൂടെ പട്ടാള കാമ്പിലെ ദുരവസ്ഥകള്‍ ഭംഗിയായി കോറിയിട്ടിരിക്കുന്നു പട്ടാളക്കാരനായിരുന്ന നോവലിസ്റ്റ്.
ചിട്ടപ്പെടുത്തിയ പട്ടാള ജീവിതത്തിന്‍റെ കാര്‍ക്കശ്യങ്ങള്‍ക്കിടയില്‍ കുടുംബജീവിതത്തിന്‍റെ താളം തെറ്റുന്നത് അറിയാതെ പോവുന്നവരേയും ഇത്രയും കടുത്ത നിയമങ്ങള്‍ക്കിടയിലും വേലി ചാടി അസന്മാര്‍ഗ്ഗികങ്ങള്‍ പിന്തുടരുന്നവരേയും നോവലില്‍ കാണാം.. കേണല്‍ മല്‍ഹോത്രയും അയ്യരുമെല്ലാം അങ്ങിനെ ജീവിക്കുന്നവരാണ്.
പട്ടാളബാരക്കുകള്‍, മേലധികാരികളുടെ ബംഗ്ലാവുകള്‍, ഗോള്‍ഫ് ഗ്രൌണ്ട്, സിഗ്നല്‍ റെജിമെന്‍റ്, ട്രാന്‍സ്മിറ്റ് സ്റ്റേഷന്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലൂടെ പുരോഗമിക്കുന്ന ഈ നോവല്‍ ദേശസ്നേഹപ്രകീര്‍ത്തനമെന്നതിനേക്കാള്‍ പട്ടാളക്കാരുടെ ചൂടും ചൂരും വേവും സാധരണക്കാരനില്‍ നിന്നും ഭിന്നമല്ലെന്ന് പറയാനാണ് ശ്രമിച്ചത്. അതുകൊണ്ട് തന്നെ ഒരുപാട് ജീവിതങ്ങള്‍ നമുക്കീ നോവലില്‍ കാണാം.
ഒരു നോവലിന്‍റെ ഭാഷാ ഭംഗി ഇതില്‍ കുറവായിരുന്നെങ്കിലും അതെഴുതിയ കാലഘട്ടം പരിഗണിക്കുമ്പോള്‍ മഹത്തരമായി തന്നെ തോന്നുന്നു. ഒരുപാടിടങ്ങളില്‍ വരികളും സാഹചര്യങ്ങളും വിവരണങ്ങളില്‍ സഭ്യ-സഭ്യേതര നൂലിഴയിലൂടെ കടന്നുപോവുന്നുണ്ടെങ്കിലും നോവലിസ്റ്റവ അസാമാന്യ വഴക്കത്തോടെ നിയന്ത്രിച്ചെഴുതിയിട്ടുണ്ട്.
ഇന്നിന്‍റെ വായനക്കാരന് ഒരുപക്ഷേ എഴുത്ത് ശൈലി അത്യാകര്‍ഷകമായി തോന്നില്ലായിരിക്കാം. പക്ഷേ ആത്മാവിന്‍റെ നോവുകള്‍ വായിക്കേണ്ടത് ആ കാലഘട്ടത്തെ മനസ്സില്‍ കുടിയിരുത്തിയ ശേഷമായിരിക്കണം. സ്വാതന്ത്ര്യാനന്തര ഇന്‍ഡ്യയുടെ പ്രാരംഭവര്‍ഷങ്ങളുടെ കഥയാണെന്നോര്‍ക്കണം. അന്നത്തെ ജീവിത സാഹചര്യങ്ങളും പ്രത്യേകിച്ച് പട്ടാളക്കാരുടെ ജീവിതവും മനസ്സിലുണ്ടാവണം. അന്നത്തെ പട്ടാള ജീവിതത്തിന്‍റെ നേര്‍ചിത്രം ഇങ്ങിനെയല്ലാതെ എഴുതിയാല്‍ അതില്‍ നേര്‍ജീവിതത്തിന്‍റെ ആത്മാവുണ്ടാവില്ല..
‘ആത്മാവിന്‍റെ നോവുകള്‍‘ എന്ന പേര് എനിക്കേറെ ആകര്‍ഷകമായി തോന്നി. പട്ടാളക്യാമ്പിലെ മേലുദ്ദ്യോഗസ്ഥന്മാര്‍ മുതല്‍ ഏറ്റവും താഴെ തട്ടിലുള്ള ഓര്‍ഡര്‍ലിമാരുടെയും തോട്ടിപ്പണിക്കാരുടേയും വരെ ആത്മാവിന്‍റെ നോവുകള്‍ അതേപടി കോറിയിട്ട ഈ നോവലിന് മറ്റേതുപേരാണ് ഇതില്‍കൂടുതല്‍ ചേരുക.
നന്തനാര്‍ എന്ന നോവലിസ്റ്റിന്‍റെ ദുരിതമയമായ ബാല്യവും പിന്‍ജീവിതവും ദാരുണമായ മരണവും എല്ലാം പലയിടങ്ങളില്‍ നിന്നായി വായിച്ചപ്പോള്‍ ഈ നോവല്‍ എഴുതുമ്പോഴുള്ള അദ്ദേഹത്തിന്‍റെ മാനസീകാവസ്ഥ എന്തായിരിക്കുമെന്നാണ് ഞാനോര്‍ത്തത്. കൊടിയ ദാരിദ്ര്യത്തിന്‍റേയും കഷ്ടപ്പാടുകളുടേതുമായിരുന്നത്രെ അദ്ദേഹത്തിന്‍റെ ബാല്യവും മുഴുജീവിതവും. ഗതിയില്ലാതെ പതിനാറാം വയസ്സില്‍ പട്ടാളത്തില്‍ ചേരേണ്ടിവന്നു.
ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം 1962-ല് സേവനം അവസാനിപ്പിച്ച് ഫാക്റ്റിലെ ജീവനക്കാരനായി. 1974-ല് സ്വയം ജീവിതമവസാനിപ്പിച്ചു. നന്തനാരെന്ന എഴുത്തുകാരനെ കൂടുതലറിയുമ്പോള്‍ ആത്മാവിന്‍റെ നോവുകള്‍ അദ്ദേഹത്തിന്‍റെ കൂടി കഥയാണൊ എന്ന് വരെ എന്‍റെയുള്ളിലിരുന്ന് അക്ഷരങ്ങള്‍ കലപില കൂട്ടുന്നു. അതു തന്നെയാവാം കാലമിത്ര കഴിഞ്ഞിട്ടും നോവലിന്‍റെ പ്രസക്തി നിലനിര്‍ത്തുന്നത്.
നല്ല എഴുത്ത് .. ശേയെച്ചീ ...........
ReplyDeleteനോവല്‍ വായിക്കാനായിട്ടില്ല. ഈ ആസ്വാദനം നോവല്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്നു. നന്ദി.
ReplyDeleteപൊള്ളിനും വീമ്പിനും പകരം സർഗ്ഗാത്മകത വിളമ്പിയ പട്ടാളക്കാരനായിരുന്നു നന്തനാർ.നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം മാത്രമേ വായിച്ചിട്ടുള്ളൂ.ആത്മാവിന്റെ നോവുകൾ വായിയ്ക്കാൻ തീർച്ചയായും ശ്രമിക്കുന്നതായിരിയ്ക്കുമിനി.
ReplyDeleteലഘുവും മനോഹരവുമായ വിവരണം.
വായിച്ചിട്ടില്ല. ഈ പരിചയപ്പെടുത്തലിനു നന്ദി.
ReplyDeleteപുതുവത്സരാശംസകള്‍!
നന്നായി ഇലഞ്ഞി .നന്തനാരുടെ പുസ്തകങ്ങളൊന്നും ഞാന്‍ വായിച്ചിട്ടില്ല.
ReplyDelete1960,70,80 കാലഘട്ടങ്ങളില്‍ വായന ഒരു ഹരമായിരുന്നു.ഏതാണ്ട് എല്ലാ പുസ്തങ്ങളും വായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.നന്ദനാരുടെ പുസ്തകങ്ങള്‍ ഒരനുഭവമായിരുന്നു.അദ്ദേഹത്തിന്‍റെ അന്ത്യം അന്നേറെ ദുഃഖിപ്പിച്ചിരുന്നു.
ReplyDelete'ആത്മാവിന്‍റെ നോവു'കളുടെ പരിപ്പെടുത്താല്‍ സന്ദര്‍ഭോചിതമായി.
ഇഷ്ടപ്പെട്ടു.
ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍
This comment has been removed by the author.
ReplyDeleteനന്തനാരുടെ ഈ നോവല്‍ ഞാന്‍ വായിച്ചിട്ടില്ല എങ്കിലും നന്തനാരുടെ ഈ പ്രമേയത്തെ അടിസ്ഥാനമാക്കി ഉള്ള ഒരു ഫിലിം അവലോകനം ഈ അടുത്തായിട്ടു കണ്ടിരുന്നു
ReplyDeleteപരിജയപെടുത്തലിനു നന്ദി
പരിചയപ്പെടുത്തലിന്ന് നന്ദി
ReplyDeleteപട്ടാളക്കഥകൾ എന്നും ഇഷ്ടമാണ്... രാജ്യസ്നേഹം കുറച്ചു കൂടുതലാണ്... നമ്മളുറങ്ങുമ്പോൾ നമുക്ക് കാവലിരിക്കുന്ന ആ മണ്ണിന്റെ മക്കളെ എങ്ങനെ മറക്കാനാകും... അതുകൊണ്ട് തന്നെ നന്തനാരുടെ പുസ്തകം പരിചയ്പ്പെടുത്തിയതിനു നന്ദി...പോസ്റ്റിയപ്പോ വന്നിരുന്നു...മറുപടി ഇടാൻ മലയാളം ഫോണ്ട് പിണങ്ങി നിന്നു...അതാ പോയി വന്നത് :)
ReplyDeleteനന്നായല്ലൊ. ആശംസകൾ..
ReplyDeleteനന്തനാരുടെ ചില പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടെങ്കിലും ഇത് വായിച്ചിട്ടില്ല.
ReplyDeleteവായിക്കാന്‍ പ്രേരിപ്പിക്കുന്ന അവലോകനത്തിന് നന്ദി ഷേയാ ...
ReplyDeleteപരിചയപ്പെടുത്തലിനു നന്ദി...
ReplyDeleteനല്ല ഓര്‍മ്മപ്പെടുത്തല്‍ ...
ReplyDeleteനന്തനാരുടെ നോവല്‍ എത്രയോ കാലം മുന്‍പ് വായിച്ചതാണെങ്കിലും അതിലെ ജീവിതാനുഭവങ്ങള്‍ മനസ്സിലേല്‍പ്പിച്ച നൊമ്പരങ്ങള്‍ ഇന്നും സജീവമായി നിലനില്‍ക്കുന്നു. ഷേയ എഴുത്തിനെയും എഴുത്തുകാരന്റെ ആത്മനൊമ്പരങ്ങളെയും ശരിക്കും ഉള്‍ക്കൊണ്ടു. പുതു തലമുറയ്ക്ക് അപരിചിതരായ സര്‍ഗധനരായ നമ്മുടെ മുന്‍ഗാമികളില്‍ നന്തനാരുടെ സ്ഥാനം അനിഷേധ്യമാണ്.ഈ പരിചയപ്പെടുത്തല്‍ ഉചിതമായി,ഷേയ.
ReplyDeleteവളരെ മുമ്പ് വായിച്ച നോവലിനെക്കുറിച്ചുള്ള ഈ ഓർമ്മപ്പെടുത്തലിന് നന്ദി. പഴയൊരു വായന വീണ്ടും മനസ്സിൽ തെളിഞ്ഞു. പട്ടാളക്കഥകളിലൂടെ മലയാളഭാഷയിൽ പുതിയൊരു ഭാവുകത്വത്തിനു തുടക്കമിട്ട നന്ദനാരെപ്പോലുള്ള എഴുത്തുകാരെക്കുറിച്ച് സാഹിത്യചർച്ചകളിലൊന്നും അധികം കേൾക്കാറില്ല....
ReplyDeleteനന്തനാരെന്ന എഴുത്തുകാരനെ കൂടുതലറിയുമ്പോള്‍ ആത്മാവിന്‍റെ നോവുകള്‍ അദ്ദേഹത്തിന്‍റെ കൂടി കഥയാണൊ എന്ന് വരെ എന്‍റെയുള്ളിലിരുന്ന് അക്ഷരങ്ങള്‍ കലപില കൂട്ടുന്നു - ഈ വരികളോട് നൂറു ശതമാനവും യോജിക്കുന്നു...
good.... ഞങ്ങളുടെ നാട്ടുകാരനാണ്.
ReplyDeleteനല്ല ഓര്‍മ്മപ്പെടുത്തല്‍
ReplyDeleteഎല്ലാ കൂട്ടുകാര്‍ക്കും നന്ദി. സേതുചേച്ചിയുടെ നിര്‍ദ്ദേശാനുസരണമാണ് ഞാന്‍ ആത്മാവിന്‍റെ നോവുകള്‍ വായിച്ചത്. അല്ലെങ്കില്‍ ഈ പുസ്തകത്തെ കുറിച്ച് ഞാനും അറിയാതെ പോവുമായിരുന്നു.
ReplyDeleteനന്തനാരുടെ എഴുത്ത് ഡ്രൈ ആണെന്ന് പണ്ടാരോ പറഞ്ഞ ഓര്‍മ്മയുണ്ട്. ഇതുവരെ വായിച്ചിട്ടില്ല. ഇവിടെ ഈ നോവലിനെ അവതരിപ്പിച്ചതില്‍ സന്തോഷമുണ്ട്. :)
ReplyDelete(മലയാളനോവത്സാഹിത്യത്തെ ഖസാക്കുപൂര്‍വ്വമെന്നും ഖസാക്കാനന്തരമെന്നും രണ്ടായി വിഭജിച്ച് വിശേഷിപ്പിച്ചത് നന്തനാരാണെന്ന് തോന്നുന്നു. അതോ കോവിലനോ.. ഓര്‍മ്മയില്ല)
ഇത്രയൊക്കെ പറഞ്ഞ സ്ഥിധിക്ക് ഇനി ഈ നോവല്‍ എവിടെ കിട്ടും എന്ന് കൂടി പറയാമായിരുന്നു .
ReplyDeleteപരിചയപ്പെടുത്തലിനു നന്ദി..
ReplyDeleteപുതുവത്സരാശംസകള്‍! ഷേയൂ
വായിച്ചിട്ടില്ല. പരിചയപ്പെടുത്തല്‍ നന്നായിട്ടുണ്ട് ഇലഞീ. നന്തനാരെ കൂടുതല്‍ വായിക്കണം. നന്ദി
ReplyDeleteനല്ല പരിചയപ്പെടുത്തല്‍ -നന്തനാരെ കൂടുതല്‍ വായിക്കാന്‍ താല്പര്യം തോന്നുന്നു
ReplyDeleteനന്തനാരെ ചെറുപ്പത്തില്‍ വായിച്ചതാ ,,ഉണ്ണിക്കുട്ടന്റെ ലോകവും മറ്റും ,,വീണ്ടും ഇതാ ഇലഞ്ഞിച്ചോട്ടില്‍ ..നന്നായി ,
ReplyDeleteവായന തീരെയില്ല. അതാണെന്റെ പരാജയവും...
ReplyDeleteവായിക്കേണ്ട പുസ്തകങ്ങളുടെ ലിസ്റ്റിലേക്ക് ഈ പുസ്തകം കൂടി ചേര്‍ത്തിരിക്കുന്നു.
നല്ല ഒരു പുസ്തക പരിചയം
പുസ്തക പരിചയം സ്വാഗതാര്‍ഹം തന്നെ .ആശംസകള്‍
ReplyDeleteഹെലോ മൈ ഡിയര്‍ ഇലഞ്ഞിപ്പെന്കുട്ടീ
ReplyDeleteഅന്ന് കണ്ടത്തില്‍ പിന്നെ ഈ വഴിക്ക് വന്നില്ല,
മനോഹരമായിരിക്കുന്നു
വീണ്ടും വരാം ഈ വഴിക്ക്
ഭാവുകങ്ങള്‍
തൃശ്ശിവ പെരൂരിലെക്ക് സ്വാഗതം
വായിച്ചിട്ടില്ലെങ്കിലും പണ്ട് കേട്ട് ഉള്ളില്‍ തങ്ങി നില്‍ക്കുന്നു നന്തനാര്‍ എന്ന തൂലികാ നാമവും നോവലിന്റെ ശീര്‍ഷകവും. മറഞ്ഞുകിടന്ന കിടക്കുന്ന പുസ്തക നിധി ശേഖരങ്ങള്‍ പൊടിതട്ടിയെടുത്തു തിളക്കം ചോരാതെ വായനക്കാരന്റെ കണ്ണഞ്ചിപ്പിക്കുന്ന ഈ പരിചയപ്പെടുത്തലും ഇഷ്ടമായി.
ReplyDeleteവായിച്ച ഓരോ പുസ്തകവും ഇതുപോലെ അവതരിപ്പിച്ചാല്‍ അതില്‍ നിന്നും അഭിരുചിക്കിണങ്ങിയവ ഞങ്ങള്‍ക്കും തിരെഞ്ഞെടുക്കാമല്ലോ? നന്ദി!
കൊള്ളാം . ആശംസകള്‍ @PRAVAAHINY
ReplyDeleteവായിച്ച് ആഹ്ലാദിച്ച് ഒരു പുസ്തകത്തെപ്പറ്റി എഴുതിയത് വായിക്കുമ്പോഴും ആ ആഹ്ലാദ സ്മരണയുണ്ടാകും. ഈ പരിചയപ്പെടുത്തലിനു നന്ദി ഇലഞ്ഞിപ്പൂക്കള്‍.
ReplyDeleteഒരുപാട് സന്തോഷം എന്നെ വായിച്ചതിന്..
ReplyDelete