Monday, July 18, 2011

ഇവളെന്‍റെ മകള്‍ നിന്‍റേയും... !!


ഇവളെന്‍റെ മകള്‍, നിന്‍റേയും...  
പെണ്ണായ് പിറന്നതിന്‍ 
ശാപം പേറുന്നവള്‍..   
സംരക്ഷിക്കേണ്ടതെവിടെ, 
എങ്ങിനെ ഇവളെയീ മണ്ണില്‍... 
രക്ഷാകവചം തീര്‍ക്കേണ്ടതേത്  
ലോഹത്തില് ഇവള്‍ക്കായ്..

ഇവളെന്‍റെ മകള്‍ നിന്‍റേയും..     
നരകാഗ്നിയിലേക്കിവളെ
വലിച്ചെറിയാം...
ഇവളായ് പിറന്ന ഇവളിലെ ശാപം, 
സ്ത്രീയായ് പിറന്നതിന്‍ തീരാപാപം 
തപിച്ചുരുകട്ടെ ഈ കനലില് ..
ഈ നിഷ്കളങ്ക ബാല്യമെങ്കിലും 
നാളെയൊരു കനലായ് 
മനസ്സിലെരിയാതിരിക്കുവാന്‍..

ആളിപ്പടരുമാ അഗ്നിയിലവള്‍ക്ക് 
നഷ്ടപ്പെടാത്തവളാവാം..
അവിടെ ജന്മമേകിയ പിതാവിന്റെ, 
സ്വരക്തമാം കൂടെപിറപ്പിന്റെ 
കാമംത്തുപ്പും കഴുകകണ്ണുകളക്ക് 
വാത്സല്ല്യഭാജനമാവാതെ 
അവള്‍ക്ക് വെന്തുരുകാം..

അവിടെ പെറ്റവയറിന്റ്റെ 
കൂട്ടികൊടുപ്പിന്‍ അമ്മിഞ്ഞ നുകരാതെ,
ഉരുകിയൊലിക്കും മജ്ജയാല്‍
ദാഹമകറ്റാം..
അവിടെ മനുജനായ് ജീവിക്കാന്‍
മൂല്യങ്ങള്‍ മുറുകെപിടിക്കാന്‍ പഠിപ്പിച്ച
ഗുരുവിന് ഗുരുദക്ഷിണയാവാതെ 
മൂല്യം കുറഞ്ഞൊരു കനലായെരിയാം...

അവിടെ നിനക്കൊളിക്കാന്‍ 
വികാരങ്ങളില്ലാത്ത ചിതല്പുറ്റുകല്‍
തിരഞ്ഞലയേണ്ടതില്ല...
അവിടെ നിന്നെതേടി കാമത്തിന്‍
കൂര്‍ത്ത നഖങ്ങള്‍ വളരില്ല..
മനുഷ്യത്വം നശിച്ച കൂരിരുട്ടില്‍
പീഡനത്തിന്‍ ദ്രംഷ്ടകള്‍ നിന്നോട്
പല്ലിളിക്കില്ല...

നിന്‍റെ സ്വപ്നങ്ങള്‍ക്ക് പെയ്തിറങ്ങാന്‍ 
ഭൂമികയില്ലെങ്കിലും
വഞ്ചനയുടെ പത്മവ്യൂഹമില്ലവിടെ..
നിനക്ക് മരണത്തെ വരിക്കാം
ഒന്നും നഷ്ടപ്പെടാത്തവളായ്..
കത്തിപ്പടരും കനലില്‍ കനലാവുമ്പോഴും
കനലെരിയാത്ത മനമോടെ ചാരമാകാം..!!


5 comments:

  1. സ്ത്രീയായി പിറക്കാന്‍ പേടിക്കേണ്ടിയിരിക്കുന്നു...ലോകം അവള്‍ക് ചുറ്റും ആര്‍ത്തി പിടിച്ച കണ്ണുമായി കറങ്ങുമ്പോള്‍ അവളെ നൊന്തു പ്രസവിച്ച മനസിന്റെ വേദന ആരും അറിയാതെ പോകുന്നു...ഇവള്‍ എന്റെയും മകള്‍...ആശംസകള്‍ ചേച്ചി

    ReplyDelete
  2. കവിത വായിച്ചപ്പോള്‍, ഇവിടെ നടക്കുന്ന സംഗതികള്‍ ഓര്‍ത്തു ഒരിക്കല്‍ കൂടി മനസ് വേദനിച്ചു.
    ഇനിയും ഇതുപോലെ പ്രതികരിക്കുക... അഭിനന്ദനങ്ങള്‍...ആശംസകള്‍...

    ReplyDelete
  3. സുഗതകുമാരിയുടെ പെൺകുഞ്ഞ് 90 ഓർമ്മ വന്നു. വളരെ നന്നായിട്ടുണ്ട് വരികൾ

    ReplyDelete
  4. നിന്‍റെ സ്വപ്നങ്ങള്‍ക്ക് പെയ്തിറങ്ങാന്‍
    ഭൂമികയില്ലെങ്കിലും
    വഞ്ചനയുടെ പത്മവ്യൂഹമില്ലവിടെ..
    നിനക്ക് മരണത്തെ വരിക്കാം
    ഒന്നും നഷ്ടപ്പെടാത്തവളായ്..
    കത്തിപ്പടരും കനലില്‍ കനലാവുമ്പോഴും
    കനലെരിയാത്ത മനമോടെ ചാരമാകാം..!!

    ReplyDelete
  5. ഞാനിപ്പൊ 'ഗുരു' സിനിമ കണ്ട് ഇങ്ങ് വന്നേയുള്ളൂ. അതിലെ സ്ത്രീത്വത്തെ കാണേണ്ട ആ ഒരു ആശയം ആകർഷിക്കപ്പെട്ട് ഇവിടെ വന്നപ്പോളേക്കും ഇവിടെയിതാ അങ്ങനൊരു കവിതയും. മനോഹരം. ആശംസകൾ.

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!