Monday, December 5, 2011

കടവും കടമയും (രണ്ടു കവിതകള്‍)

കടം
=====

കണ്ണുതുറന്നപ്പോള്‍ കണ്ടത്
കാക്കത്തൊള്ളായിരം കടങ്ങള്‍...
കാലം കാത്തുവെച്ച കുസൃതികളായ്,
കഴിഞ്ഞവയെല്ലാം കടങ്ങളായ്
കൂട്ടിയും കിഴിച്ചും കളിച്ച്ചിരിച്ച്
കഴുത്തിനു ചുറ്റും കുത്തികുത്തിയങ്ങിനെ..


കണ്ടതും കടം കൊണ്ടതും കടം
കരുതലായ് നിനച്ച കൈകളും കടം
കൂനിന്മേല്‍ കുരുപോല് ഞാന്‍
കൈകൊണ്ട കാലവും കടം...


കണക്കുകള്‍ തെറ്റാതെ കടം
കോലംത്തുള്ളുമ്പോഴെന്‍
കൈകള്‍ വിറയ്ക്കുന്നു കണ്ണുനിറയുന്നു..


കടം വീട്ടേണ്ടത് കൈകരുത്താലല്ല,
കൈക്കൊണ്ട ധനം കൊണ്ടല്ല..
കാരുണ്യവാന് കനിഞ്ഞേകിയ
ജീവിതം കൊണ്ടെന്ന സത്യം
കരുത്തേകുന്നു കാവലാവുന്നു...!!
============================
കടമ
====

എഴുതുവാനുള്ളത് എഴുതിതീര്‍ക്കണം
എറിയുന്ന കല്ലും ഏറിന്‍റെ ഉന്നവും
എഴുത്തില്‍ കൊള്ളാതെ കാക്കണം
എഴുത്തുകാര് ഏറാന്മൂളികളല്ല..!!


അന്തസ്സിലെഴുതുക, അസ്ഥിത്വം കാക്കുക
അളിഞ്ഞെഴുതരുത്, അയഞ്ഞെഴുതരുത്
ജ്ഞാനുര്‍ത്തികളാവരുത്..
അറിഞ്ഞെഴുതുക, അറിവ് പകരുക
അകമറിഞ്ഞെഴുതിയാലേ ആത്മാവുണ്ടാവൂ..!!


നേരെഴുതണം, നിറഞ്ഞെഴുതണം
നന്മയാല്‍ തിന്മയെ തിരുത്തണം..
നാട്ടറിവുകളും നേരറിവുകളും നിറഞ്ഞ്,
നാലക്ഷരങ്ങളാല്‍ നാല്പതുവരികള്‍പിറന്ന്,
നാലായിരം, നാല്പതിനായിരമറിവുകളേകണം..
നോക്കുകുത്തിയാവാതെ നട്ടെല്ലു നിവര്ത്തണം..


കൊള്ളുന്ന കല്ലിന്‍റെ കൂര്‍മ്മത മറന്ന്
കൊടുക്കുന്ന വരിയുടെ മൂര്‍ച്ച കൂട്ടണം..
കാലം കാത്തുവെച്ച കൈവഴികളില്‍
കിടക്കും കരിങ്കല്‍ ചീളുകളിലും
നിന്നെഴുത്തിന്‍ കയ്യൊപ്പ് പതിയണം..!!

58 comments:

  1. "കടം വീട്ടേണ്ടത് കൈകരുത്താലല്ല,
    കൈക്കൊണ്ട ധനം കൊണ്ടല്ല..
    കാരുണ്യവാന് കനിഞ്ഞേകിയ
    ജീവിതം കൊണ്ടെന്ന സത്യം
    കരുത്തേകുന്നു കാവലാവുന്നു...!!"

    അതെ ജീവിതം എന്ന സത്യം തിരിച്ചറിയാന്‍ തുടങ്ങുമ്പോള്‍
    കടങ്ങള്‍ താനേ ഇല്ലാതായിക്കോളും ...........

    വെറുതെ എഴുതിയാല്‍ പോര .....ഏല്‍ക്കണം!

    തുടരുക ആശംസകള്‍

    ReplyDelete
  2. 'കടം വീട്ടേണ്ടത് കൈകരുത്താലല്ല.....'
    'അകമറിഞ്ഞെഴുതിയാലേ....'
    ഓരോ വരിയും നട്ടെല്ലു നിവര്‍ത്തി ജീവിതം കൊണ്ട് എഴുതി.ജീവന്‍ തുടിക്കുന്ന നല്ല കവിതയ്ക്ക് ഒരഭിനന്ദനം മാത്രം മതിയാകുന്നില്ല.ഒരുപാടൊരുപാട് നന്ദി.

    ReplyDelete
  3. നല്ല രണ്ട് കവിതകള്‍ക്ക് ഒരുപാടൊരുപാട് അഭിനന്ദനങ്ങള്‍.........

    ReplyDelete
  4. കടം വീട്ടേണ്ടത് കൈകരുത്താലല്ല,
    കൈക്കൊണ്ട ധനം കൊണ്ടല്ല..
    കാരുണ്യവാന് കനിഞ്ഞേകിയ
    ജീവിതം കൊണ്ടെന്ന സത്യം
    കരുത്തേകുന്നു കാവലാവുന്നു...!!


    രണ്ടു കവിതകളും അസ്സലായിട്ടുണ്ട്... ലളിതമായ ഭാഷ , സുന്ദരമായ വരികള്‍...

    ആശംസകള്‍..

    ReplyDelete
  5. നന്നായിരിക്കുന്നു ..കവിത ലളിതമായ പദങ്ങള്‍ക്കൊപ്പം നല്ലൊരു അര്‍ത്ഥം പറയുന്നത് അസ്സലായിട്ടുണ്ട്

    ReplyDelete
  6. കവിതകള്‍ ഒത്തിരി ഇഷ്ടായി

    ReplyDelete
  7. 1,ജീവിതത്തില്‍ ജീവിച്ച് തീര്‍ക്കുന്ന ഓരോ നിമിഷവും കടമാണ്..അതു വീട്ടേണ്ടതു നന്മ നിറഞ്ഞ കടമകളാല്‍ തന്നെ.നമുക്ക് കിട്ടുന്ന സൌഭാഗ്യങ്ങള്‍ ഒരിക്കലും വീട്ടാനാവാത്ത തീരാക്കടങ്ങളും ദൌര്‍ഭാഗ്യങ്ങള്‍ എഴുതി തള്ളേണ്ട കടങ്ങളുമാണ്...
    2,എഴുതാന്‍ കഴിയുക അതും മനസ്സും ആത്മാവും അറിഞ്ഞെഴുതാനാകുക ഒരു കഴിവ് തന്നെ.ആ കഴിവിനെ നേരെ ചൊവ്വെ കണ്ടു പോകാനായാല്‍ അതാ ധര്‍മ്മത്തെ ആദരിക്കലാണു..ഷേയുവിനത് വേണ്ടുവോളമുണ്ട്..ധൈര്യത്തോടെ ഈ കടമയെ മുന്നോട്ട് നയിക്കുക..

    ReplyDelete
  8. കവിതകള്‍ കൊള്ളാം
    തുടരുക
    ആശംസകള്‍

    ReplyDelete
  9. നന്നായെഴുതി
    ഭാവുകങ്ങള്‍

    ReplyDelete
  10. രണ്ടാമത്തെ കവിതയാണ് എനിക്ക് കൂടുതല്‍ ഇഷ്ടമായത്....
    വളരെ നല്ല ആശയം.... പിന്നെ, ഒരു അക്ഷരത്തെറ്റ് "ആഞ്ജാനുവര്‍ത്തികാളവരുത്" എന്നല്ല ആജ്ഞാനുവര്‍ത്തികളാവരുത് എന്നാക്കൂ....

    ReplyDelete
  11. നല്ല കവിതകള്‍ ആണ്.
    വരികളില്‍ മനസ് കോര്‍ക്കുന്നു.
    മുറിയുന്നു.
    നന്ദി.

    ReplyDelete
  12. എല്ലാം കടം... ഈ ജീവിതം കൊണ്ട് വീട്ടി തീർക്കാൻ ശ്രമിക്കാം... ആവുമൊ?

    എഴുത്തിന്റ്റെ കടമ അസ്സലായി ചേച്ചീ

    ReplyDelete
  13. നന്ദി , സന്തോഷം ഈ പ്രോത്സാഹനത്തിനും പിന്തുണയ്ക്കും പ്രിയരേ....

    @മഹേഷ് വളരെ നന്ദി അക്ഷരത്തെറ്റ് തിരുത്തി തന്നതിന്‍.. ഞാന്‍ കറക്റ്റ് ചെയ്തു.

    ReplyDelete
  14. വാക്ശരങ്ങളാവുന്ന വരികള്‍ .തെറ്റും ശരിയും തിരുത്തുന്ന സദ്ചിന്തകളുടെ ആത്മാവിഷ്കാരം.കടം വളരെ നന്നായി.

    ReplyDelete
  15. നമിക്കുന്നു....:)
    നന്മകള്‍.

    ReplyDelete
  16. പ്രചോദിതം!!!! :)

    നന്നായിരിക്കുന്നു ശേയൂ...!!

    ReplyDelete
  17. കടവും നന്നായി.., കടമയും നന്നായി...!!!

    ReplyDelete
  18. എഴുതുവാനുള്ളത് എഴുതിതീര്‍ക്കണം
    എറിയുന്ന കല്ലും ഏറിന്‍റെ ഉന്നവും
    എഴുത്തില്‍ കൊള്ളാതെ കാക്കണം
    എഴുത്തുകാര് ഏറാന്മൂളികളല്ല..!!

    ReplyDelete
  19. ലളിത സുന്ദരമായ രണ്ടു കുഞ്ഞിക്കവിതകള്‍!!!!!!,!!!
    കീപ്‌ ഗോയിംഗ് ഷേയൂ.... :)

    ReplyDelete
  20. ന്റ്റെ കൂട്ടുകാരിയ്ക്ക് സ്നേഹ പുലരി..
    ഇന്നത്തെ പുലരി ഈ കവിതയിലൂടെ..

    ഇലഞ്ഞിപ്പൂക്കളില്‍ വിരിയുന്ന കവിതകള് സുന്ദരമാണ്‍....ഞാന്‍ ഇഷ്ടപ്പെടുന്നു...ആശംസകള്‍ ട്ടൊ..!

    കടം..കടമ....രണ്ടും ഒരു തരം ഉള്‍ഭയം തരുന്ന പോലെ...രണ്ടും ഒരു കണക്കിനപ്പുറം ഏറി കൂടല്ലോ..!

    ReplyDelete
  21. jeevitham kondanu kadam veettendathenna concept nalla ishttayii :) pinne kadamel akamarinjezuthiyaale aathmaavundaaku....very currect :) shaktamaaya varikal. enik ee vaka budhy illathond athinu kadamannu peerittathethennu manassilaayilla... :( budhu me

    ReplyDelete
  22. കടം കൊണ്ട മനസ്സില്‍ നിന്നുയിര്‍ക്കുന്നു ഈ കൂട്ടുകാരിക്ക് ആശംസകള്‍....

    ReplyDelete
  23. അക്ഷരത്തെറ്റ് പൂര്‍ണ്ണമായും മാറിയിട്ടില്ല....
    "ആജ്ഞാനുവര്‍ത്തികാളവരുത്" - ആജ്ഞാനുവര്‍ത്തി-കാള-വരുത്.... ഇതെന്തു ടൈപ്പ് കാള ആണോ ആവോ :-)
    നിരീക്ഷണ തീരെ പാടവം പോരാ.....:-)

    ReplyDelete
  24. @ മഹേഷ്.. ശ്ശോ, അതും കണ്ടില്ല :( തിരുത്തി.

    സന്തോഷം കൂട്ടുകാരെ എന്നെ വായിച്ചതിന്‍.. ഒരുപാട് സന്തോഷം.

    ReplyDelete
  25. രണ്ടും ഒന്നിനൊന്നു മെച്ചം.
    വളരെ നന്നായി .
    അഭിനന്ദനങ്ങള്‍

    ReplyDelete
  26. കടങ്ങള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാരിനോട് പറയൂ.
    കടമകള്‍ എഴുതിത്തള്ളാന്‍ ദൈവത്തിനോടും!

    (ജീവിതത്തിലേക്ക് ഊര്‍ജ്ജം പകരുന്ന വരികള്‍ )

    ReplyDelete
  27. രണ്ടും വളരെ ഇഷ്ടപ്പെട്ടു.
    രണ്ടാമത്തേതാണ് കൂടുതല്‍ ഇഷ്ടായത്.
    അകമറിഞ്ഞെഴുതിയാലേ ആത്മാവുണ്ടാവൂ..!!

    ReplyDelete
  28. കൊള്ളാം സഖേ ... നല്ല വാക്കുകള്‍ .
    ആശംസകള്‍ ....

    ReplyDelete
  29. കൊള്ളാം സഖേ ... നല്ല വാക്കുകള്‍ .
    ആശംസകള്‍ ....

    ReplyDelete
  30. ‘കട’വും കടമയും വളരെ നല്ലതായിട്ടുണ്ട്. ആശയം ഏറെയും കടമയിൽത്തന്നെ. എങ്ങനെയെങ്കിലും എഴുതിയാൽ പോരായെന്നും, അതിൽ എന്തൊക്കെ മുനകളാണ് വേണ്ടതെന്നുമുള്ള രസകരമായ വരികൾ വളരെ നല്ലത്. അനുമോദനങ്ങൾ....

    ReplyDelete
  31. കടം വീട്ടേണ്ടത് കൈകരുത്താലല്ല,
    കൈക്കൊണ്ട ധനം കൊണ്ടല്ല..
    കാരുണ്യവാന് കനിഞ്ഞേകിയ
    ജീവിതം കൊണ്ടെന്ന സത്യം
    കരുത്തേകുന്നു കാവലാവുന്നു.. കൊള്ളുന്ന കല്ലിന്‍റെ കൂര്‍മ്മത മറന്ന്
    കൊടുക്കുന്ന വരിയുടെ മൂര്‍ച്ച കൂട്ടണം..
    കാലം കാത്തുവെച്ച കൈവഴികളില്‍
    കിടക്കും കരിങ്കല്‍ ചീളുകളിലും
    നിന്നെഴുത്തിന്‍ കയ്യൊപ്പ് പതിയണം..!!.... ...അർത്ഥവത്തായാ... ആരും മനസ്സിലാക്കാത്ത സത്യങ്ങൾ...... മൌനം!!!!!

    ReplyDelete
  32. കടമ ഒന്നുകൂടി ഇഷ്ടമായി. ആ കടമ നിർവഹിക്കുന്നുണ്ടോ ഇന്നത്തെ എഴുത്തുകാർ?
    മനസ്സിലുള്ളത് തുറന്നെഴുതാൻ ഉള്ളിലെ ഭീതി അനുവദിക്കുമോ?

    ReplyDelete
  33. വളരെ മനോഹരമായി എഴുതിയ വരികള്‍....!ഒരുപാട് ഇഷ്ടമായി!
    ഹൃദ്യമായ ആശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete
  34. തുടരുക ആശംസകള്‍

    ReplyDelete
  35. എഴുതാനുള്ളത് എഴുതിത്തന്നെ തീര്‍ക്കണം. നന്നായിട്ടുണ്ട്.

    ReplyDelete
  36. ..നേരെഴുതണം, നിറഞ്ഞെഴുതണം
    നന്മയാല്‍ തിന്മയെ തിരുത്തണം..!

    ഇഷ്ടായി..!
    രണ്ടും നന്നായിട്ടുണ്ട്.
    നേരോടെ..നെറിവോടെ മുന്നേറുക.
    ആശംസകളോടെ...പുലരി

    ReplyDelete
  37. രണ്ടു കവിതകളും അസ്സലായിട്ടുണ്ട് പ്രത്യേകിച്ചു രണ്ടാമത്തെ കവിത !അതില്‍ മറ്റുള്ളവര്‍ക്കും നല്ലൊരു മെസ്സേജ് കൊടുക്കാന്‍ ശ്രമിച്ചു.....അഭിനന്തങ്ങള്‍

    ReplyDelete
  38. രണ്ടു കവിതകളും അസ്സലായിട്ടുണ്ട് പ്രത്യേകിച്ചു രണ്ടാമത്തെ കവിത !അതില്‍ മറ്റുള്ളവര്‍ക്കും നല്ലൊരു മെസ്സേജ് കൊടുക്കാന്‍ ശ്രമിച്ചു.....അഭിനന്തങ്ങള്‍

    ReplyDelete
  39. രണ്ടു കവിതകളും മനോഹരം. ലളിതമായി അവതരിപ്പിച്ച വലിയകാര്യങ്ങള്‍.. എഴുതി തന്നെ തീര്‍ത്തിട്ടുണ്ട് .. അഭിനന്ദനങ്ങള്‍..അഭിനന്ദനങ്ങള്‍..

    ReplyDelete
  40. 'കണ്ടതും കടം,കൊണ്ടതും കടം
    കരുതലായ് നിനച്ച കൈകളും കടം...'

    കവിത രണ്ടും ഹൃദ്യമായി. 'കടമ'കൂടുതൽ നന്നായി..
    ഇനിയും ഇതുപോലെ നന്നായി എഴുതുക.

    ReplyDelete
  41. രണ്ടു കവിതയും വളരെ അര്‍ത്ഥ വത്തായ സത്യങ്ങള്‍ ആണ് എന്നതില്‍ ഉപരി ലളിതമായ കവിത കുറിക്കുക എന്നത് ഒരു വലിയ കാര്യമാണ് ആശംസകള്‍

    ReplyDelete
  42. എന്നിട്ട് കരിങ്കല്ലിൽ എഴുതിയോ?.. ആരെങ്കിലും അതെടുത്ത് പൊട്ടിച്ച് വീടു പണിയും…
    -------------
    നല്ല കവിതകള്‍ക്ക് അഭിനന്ദനങ്ങള്‍.........പൂച്ചെണ്ടുകൾ

    ReplyDelete
  43. കവിതകള്‍ നന്നായിട്ടുണ്ട്.

    ReplyDelete
  44. അകമറിഞ്ഞു എഴുതിയാലേ ആത്മാവ് ഉണ്ടാകൂ, ഇവിടെ വീണു കിടക്കുന്ന എല്ലാ ഇലഞ്ഞി പൂക്കള്‍ക്കും ആത്മാവ് ഉണ്ടെടോ...ഇതിലെ ആദ്യമാണ്..വായിച്ചുകൊണ്ടിരിക്കുന്നു.ആശംസകളോടെ

    ReplyDelete
  45. കൊള്ളുന്ന കല്ലിന്‍റെ കൂര്‍മ്മത മറന്ന്
    കൊടുക്കുന്ന വരിയുടെ മൂര്‍ച്ച കൂട്ടണം..

    കവിത വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  46. എഴുത്തിന്റെ മര്‍മ്മമറിഞ്ഞ എഴുത്ത് ,ആശംസകള്‍ ..

    ReplyDelete
  47. ആദ്യമായാണ് ഇവിടെ,കവിതകള്‍ വായിച്ചു.''മൗനത്തിലേക്ക് അടിതെറ്റി വീഴുന്ന പ്രണയത്തിന്റെ വാചാലത'' ഗ്രീഷ്മസന്ധ്യയില്‍ കണ്ടു.
    കവിതകളുടെ ഇലഞ്ഞിപൂക്കള്‍ പൊഴിയുമ്പോള്‍ ഇനിയും വരാം

    ReplyDelete
  48. കണക്കുകള്‍ തെറ്റാതെ കടം
    കോലംത്തുള്ളുമ്പോഴെന്‍
    കൈകള്‍ വിറയ്ക്കുന്നു കണ്ണുനിറയുന്നു..!
    super :-)

    ReplyDelete
  49. കവിത വളരെ ഇഷ്ടപ്പെട്ടു ഇനിയും വരാം

    ReplyDelete
  50. അര്‍ത്ഥവത്തായ കവിതകള്‍..,ഞാനിന്നാണ്
    ബ്ലോഗു കണ്ടതും വായിച്ചതും.
    കവികളെല്ലാം നന്നായിരിക്കുന്നു.
    ക്രിസ്തുമസ്,പുതുവത്സര ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  51. വന്നതിലും വായിച്ചതിലും കൂട്ടുകാര്‍ക്കെല്ലാം നന്ദി, സന്തോഷം.
    ക്രിസ്തുമസാശംസകള്‍ പ്രിയരേ..

    ReplyDelete
  52. നീലക്കുറിഞ്ഞി said...
    1,ജീവിതത്തില്‍ ജീവിച്ച് തീര്‍ക്കുന്ന ഓരോ നിമിഷവും കടമാണ്..അതു വീട്ടേണ്ടതു നന്മ നിറഞ്ഞ കടമകളാല്‍ തന്നെ.നമുക്ക് കിട്ടുന്ന സൌഭാഗ്യങ്ങള്‍ ഒരിക്കലും വീട്ടാനാവാത്ത തീരാക്കടങ്ങളും ദൌര്‍ഭാഗ്യങ്ങള്‍ എഴുതി തള്ളേണ്ട കടങ്ങളുമാണ്...
    2,എഴുതാന്‍ കഴിയുക അതും മനസ്സും ആത്മാവും അറിഞ്ഞെഴുതാനാകുക ഒരു കഴിവ് തന്നെ.ആ കഴിവിനെ നേരെ ചൊവ്വെ കണ്ടു പോകാനായാല്‍ അതാ ധര്‍മ്മത്തെ ആദരിക്കലാണു..ഷേയുവിനത് വേണ്ടുവോളമുണ്ട്..ധൈര്യത്തോടെ ഈ കടമയെ മുന്നോട്ട് നയിക്കുക..
    Decemeber 5 nu ivide kurichittath...

    ReplyDelete

  53. കടവും കടമയും ചിന്തിക്കാന്‍ വക നല്‍കുന്നതാണ് ...
    അഭിനന്ദനങ്ങള്‍ ...

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!