ഒരുനാളൊരു പുസ്തകത്തില്‍
ഒരുമിച്ച് ഒരുമയോടെ
ജീവിച്ച് തുടങ്ങിയവരീ
പുസ്തക താളുകള്‍...
ഇരു പുറംച്ചട്ടകള്‍ക്കുള്ളില്‍
ഒരുമിച്ച് ശ്വസിച്ചവര്‍
ഒരുമിച്ച് വളര്‍ന്നവര്‍..
ഒരുമയുടെ നൂലിഴകളില്‍
ഒരേ രക്തമൊഴുകിയവര്‍...
കാലം ഏടുകള്‍ മറിച്ചു..
പുസ്തകതാളുകള്‍ മറിഞ്ഞു...
ഒരുമിച്ച് ചേര്‍ത്ത ചരടിന്‍
കെട്ടുകളഴിഞ്ഞു...
പുറംചട്ടകള്‍ മുഷിഞ്ഞു..
അടുക്കിയ ഏടുകളയഞ്ഞു...
അസ്വാരസ്യങ്ങള്‍ പുകഞ്ഞു...
ഏടുകള് ഇടഞ്ഞു..
ഒരുമയൊടുങ്ങി, അകലം തുടങ്ങി
നമ്മള്‍ മരിച്ചു, നീയും ഞാനും ജനിച്ചു..
സാക്ഷികളാം പുറംച്ചട്ടകള്‍ വിതുമ്പി..
ഒന്നാം ഏട് മൊഴിഞ്ഞു ഞാന് കേമന്‍
ഞാനില്ലെങ്കില്‍ വായന അപൂര്‍ണ്ണം..
രണ്ടാമനോതി നിന്നെ വായിച്ചു തള്ളി
അവരെത്തുമെന്നെ തേടി, കേമന്‍ ഞാന്‍..
മൂന്നമനുമുണ്ട് കേമവാദങ്ങള്‍, മറ്റേടുകള്‍ക്കും...
അവസാനതാളോതി അവരെന്നിലൂടെ
മാത്രം പൂര്‍ണ്ണതയിലെത്തുന്നു,കേമനാര്‍..
കേമത്വത്തിന്‍ കലപില കൂടി,
കാത്ത്സൂക്ഷിച്ച പുറംചുട്ടകള്‍ കുത്തിക്കീറി
കെട്ടിയുറപ്പിച്ച നൂലിഴകള്‍ പൊട്ടിച്ച്
ഏടുകള്‍ ഒരുമയുടെ കുത്തഴിച്ചു...
പുറംച്ചട്ടകള് നൊമ്പരത്തില്‍ ദ്രവിച്ചു..
പുസ്തകം വെറും ഏടുകളായ്..
അപൂര്‍ണ്ണരായ് ആത്മാവില്ലാതെ..
വായിക്കുവാനാളില്ലാതെ
വിലയില്ലാത്ത വെറും
കടലാസു കഷണങ്ങളായ്..
ഒരുനാളെല്ലാം ഒരുമിച്ച് കൂട്ടി
അഗ്നിക്കിരയാക്കിയാരൊ..
പാതി വെന്ത മനസ്സോടെയേടുകള്‍
ഒരുമയുടെ ശക്തിയറിഞ്ഞു..
വിലയുണ്ട്, ശക്തിയുണ്ട്, ആത്മാവുണ്ട്
ഒരുമയോടെന്നും ഒന്നായിരിക്കുകില്‍....
ഒരുമിച്ച് ഒരുമയോടെ
ജീവിച്ച് തുടങ്ങിയവരീ
പുസ്തക താളുകള്‍...
ഇരു പുറംച്ചട്ടകള്‍ക്കുള്ളില്‍
ഒരുമിച്ച് ശ്വസിച്ചവര്‍
ഒരുമിച്ച് വളര്‍ന്നവര്‍..
ഒരുമയുടെ നൂലിഴകളില്‍
ഒരേ രക്തമൊഴുകിയവര്‍...
കാലം ഏടുകള്‍ മറിച്ചു..
പുസ്തകതാളുകള്‍ മറിഞ്ഞു...
ഒരുമിച്ച് ചേര്‍ത്ത ചരടിന്‍
കെട്ടുകളഴിഞ്ഞു...
പുറംചട്ടകള്‍ മുഷിഞ്ഞു..
അടുക്കിയ ഏടുകളയഞ്ഞു...
അസ്വാരസ്യങ്ങള്‍ പുകഞ്ഞു...
ഏടുകള് ഇടഞ്ഞു..
ഒരുമയൊടുങ്ങി, അകലം തുടങ്ങി
നമ്മള്‍ മരിച്ചു, നീയും ഞാനും ജനിച്ചു..
സാക്ഷികളാം പുറംച്ചട്ടകള്‍ വിതുമ്പി..
ഒന്നാം ഏട് മൊഴിഞ്ഞു ഞാന് കേമന്‍
ഞാനില്ലെങ്കില്‍ വായന അപൂര്‍ണ്ണം..
രണ്ടാമനോതി നിന്നെ വായിച്ചു തള്ളി
അവരെത്തുമെന്നെ തേടി, കേമന്‍ ഞാന്‍..
മൂന്നമനുമുണ്ട് കേമവാദങ്ങള്‍, മറ്റേടുകള്‍ക്കും...
അവസാനതാളോതി അവരെന്നിലൂടെ
മാത്രം പൂര്‍ണ്ണതയിലെത്തുന്നു,കേമനാര്‍..
കേമത്വത്തിന്‍ കലപില കൂടി,
കാത്ത്സൂക്ഷിച്ച പുറംചുട്ടകള്‍ കുത്തിക്കീറി
കെട്ടിയുറപ്പിച്ച നൂലിഴകള്‍ പൊട്ടിച്ച്
ഏടുകള്‍ ഒരുമയുടെ കുത്തഴിച്ചു...
പുറംച്ചട്ടകള് നൊമ്പരത്തില്‍ ദ്രവിച്ചു..
പുസ്തകം വെറും ഏടുകളായ്..
അപൂര്‍ണ്ണരായ് ആത്മാവില്ലാതെ..
വായിക്കുവാനാളില്ലാതെ
വിലയില്ലാത്ത വെറും
കടലാസു കഷണങ്ങളായ്..
ഒരുനാളെല്ലാം ഒരുമിച്ച് കൂട്ടി
അഗ്നിക്കിരയാക്കിയാരൊ..
പാതി വെന്ത മനസ്സോടെയേടുകള്‍
ഒരുമയുടെ ശക്തിയറിഞ്ഞു..
വിലയുണ്ട്, ശക്തിയുണ്ട്, ആത്മാവുണ്ട്
ഒരുമയോടെന്നും ഒന്നായിരിക്കുകില്‍....


